Thursday, December 31, 2020
Wednesday, December 30, 2020
ഖട്വാംഗ മഹാരാജാവിന്റെ ചരിത്രം.
തന്റെ മരണത്തിന് ഒരു നിമിഷം മുൻപ് ഭഗവാനിൽ പൂർണ്ണശരണാഗതിയടഞ്ഞ ഖട്വാംഗ മഹാരാജാവിന്റെ ചരിത്രം.
🌟🌟🌟🌟🌟🌟🌟🌟
ഒരു നിമിഷ നേരത്തേക്ക് ഉള്ള ആയുസ്സു മാത്രമേ തനിക്ക് അവശേഷിക്കുന്നുള്ളൂ എന്ന് അറിഞ്ഞ രാജർഷി ഖട്വാംഗൻ എല്ലാ ഭൗതിക പ്രവർത്തനങ്ങളിൽ നിന്നും സ്വതന്ത്രനാവുകയും, പരമരക്ഷയായ അഥവാ പരമ അഭയസ്ഥാനമായ പരമദിവ്യോത്തമ പുരുഷൻ ഹരിയെ അഭയം പ്രാപിക്കുകയും ചെയ്തു
ഭാവാർത്ഥം
🌟🌟🌟🌟🌟🌟🌟🌟
ഉത്തരവാദിത്വമുള്ള ഒരു വ്യക്തി മനുഷ്യജീവിതത്തിന് പരമപ്രധാനവുമായ കർത്തവ്യത്തെ കുറിച്ച് എപ്പോഴും ബോധവാനായിരിക്കണം ഭൗതിക ജീവിതത്തിന്റെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റിയാൽ എല്ലാമായി എന്ന ധാരണ ഒട്ടും ശരിയല്ല. അടുത്ത ജന്മത്തിൽ ശ്രേഷ്ഠമായ ശ്രേഷ്ഠമായ അവസ്ഥ പ്രാപ്യമാകുന്ന വിധം സ്വന്തം കർത്തവ്യ നിർവ്വഹണത്തിൽ ഒരുവൻ ജാഗരൂകരായിരിക്കണം . പരമപ്രധാനവുമായ ആ കർത്തവ്യ നിർവഹണത്തിന് സ്വയം തയ്യാറാവുകയാണ് മാനവ ജീവിതത്തിൻറെ ലക്ഷ്യം. ഖട്വാംഗ മഹാരാജാവിനെ ഒരു രാജർഷിയായി ഇതിൽ വിശേഷിപ്പിച്ചിരിക്കുന്നു. എന്തെന്നാൽ രാജ്യഭരണം എന്ന ഭാരിച്ച ഉത്തരവാദിത്വംത്തിനുള്ളിൽ പോലും ജീവിതത്തിൻറെ പരമവും പ്രധാനവുമായ നീ കർത്തവ്യത്തെ കുറിച്ച് അദ്ദേഹം ഒട്ടും തന്നെ വിസ്മരിച്ചിരുന്നില്ല. മഹാരാജാവ് യുധിഷ്ഠിരനേയും പരീക്ഷിത്ത് മഹാരാജാവിനെയും പോലുള്ള മറ്റ് രാജാക്കന്മാരും അപ്രകാരം തന്നെയായിരുന്നു.തന്താങ്ങളുടേതായ പ്രഥമ കർത്തവ്യം നിർവഹിക്കുന്നതിൽ ജാഗ്രത പുലർത്തിയിരുന്നതിനാൽ അവരെല്ലാം തന്നെ മാതൃക വ്യക്തികളായിരുന്നു. അസുരരുമായി യുദ്ധം ചെയ്യുന്നതിന് ദേവന്മാർ ഖട്വാംഗ രാജാവിനെ ഉന്നത ലോകങ്ങളിലേക്ക് ക്ഷണിച്ചിരുന്നു. ഒരു രാജാവെന്ന നിലയിൽ ദേവന്മാരുടെ തൃപ്തികൊത്തവിധം അദ്ദേഹം യുദ്ധംചെയ്തു. അദ്ദേഹത്തിൽ സന്തുഷ്ടരായ ദേവന്മാർ ഭൗതിക സുഖാസ്വാദനത്തിന് ഉതകുന്ന വരം നൽകാൻ ആഗ്രഹിച്ചു. എന്നാൽ പരമപ്രധാനമായ സ്വന്തം കർത്തവ്യത്തെ കുറിച്ച് അത്യന്തം ജാഗ്രതയുള്ള ഖട്വാംഗമഹാരാജാവ് അദ്ദേഹത്തിന് അദ്ദേഹത്തിന് ശേഷിക്കുന്നത് ജീവിതകാലയളവിനെ കുറിച്ച് ദേവന്മാരോട് ആരാഞ്ഞു. അടുത്ത ജന്മത്തിന് വേണ്ടിയുള്ള സ്വയം തയ്യാറെടുപ്പിനോളം ഉൽക്കണ്ഠ അദ്ദേഹത്തിന് ഭൗതിക വരങ്ങൾ സ്വായത്തമാക്കുന്നതിൽ ഇല്ലായിരുന്നു എന്നാണ് ഇതിനർത്ഥം . എത്രയായാലും ഒരു നിമിഷനേരത്തെ ജീവിതം മാത്രമേ ഇനി ബാക്കിയുള്ളൂ എന്ന് ദേവന്മാരിൽ നിന്നും അന്വേഷിച്ചറിഞ്ഞ മഹാരാജാവ് ഖട്വാംഗൻ ഉന്നതനിലവാരമുള്ള എല്ലാ ഭൗതിക സുഖങ്ങളാലും സർവഥാ സമൃദ്ധമായ സ്വർഗ്ഗം ഉപേക്ഷിച്ച് ഭൂമിയിലേക്ക് മടങ്ങുകയും പൂർണ സുരക്ഷിതവും പരമ ആശ്രയമായ പരമ ദിവ്യോത്തമ പുരുഷനിൽ അന്തിമമായ അഭയംതേടി മുക്തി പ്രാപ്തമാക്കുകയും ചെയ്തു . പരമപ്രധാനമായ സ്വന്തം കർത്തവ്യത്തിൽ സദാ ജാഗ്രതയുള്ളവൻ ആകയാൽ രാജർഷിയുടെ യത്നം ഒരു നിമിഷത്തേക്ക് ആയിരുന്നുവെങ്കിൽ പോലും വിജയകരമായിരുന്നു.
(ഭാവാർത്ഥം / ശ്രീമദ് ഭാഗവതം 2 .1. 13)
🍁🍁🍁🍁🍁🍁🍁🍁
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഈ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
🍁🍁🍁🍁🍁🍁🍁🍁🍁🍁
www.facebook.com/ശുദ്ധഭക്തി-Suddha-Bhakti-231734821083883
www.suddhabhaktimalayalam.com
യുഗ ധർമ്മം
യുഗ ധർമ്മം
🍁🍁🍁🍁🍁🍁
‘സത്യയുഗ’മെന്ന സുവർണയുഗത്തിലോ, ‘ത്രേതായുഗ’മെന്ന രജത യുഗത്തിലോ, ദ്വാപരയുഗ’മെന്ന താമ്രയുഗത്തിലോ എന്നപോലെ ആത്മസാക്ഷാത്കാരത്തിന് ഉചിതമല്ല ഈ കലിയുഗം. നൂറായിരം വർഷം ആയുസ്സുള്ളവരായ സത്യയുഗത്തിലെ ജനങ്ങൾ സുദീർഘ തപസ്സ നുഷ്ഠിക്കാൻ തക്ക പ്രാപ്തിയുള്ളവരായിരുന്നു. ത്രേതായുഗത്തിൽ ആയുസ്സ് പതിനായിരം സംവത്സരങ്ങളാകയാൽ മഹായജ്ഞങ്ങളാൽ ആത്മസാക്ഷാത്കാരം പ്രാപ്തമാക്കപ്പെട്ടു. ദ്വാപരയുഗത്തിൽ മനുഷ്യായുസ്സ് ആയിരം സംവത്സരങ്ങളാകയാൽ ഭഗവദ് ആരാധനയിലൂടെ ആത്മസാക്ഷാത്കാരപ്രാപ്തി സാധ്യമായി. എന്നാൽ കലിയുഗത്തിൽ മാനവായുസ്സ് അനിശ്ചിതങ്ങളായ ദുരിതങ്ങൾ നിറഞ്ഞ നാമമാത്രമായ നൂറു സംവത്സരങ്ങളാകയാൽ ആത്മസാക്ഷാത്കാര പ്രാപ്തിക്ക് നിർദ്ദിഷ്ടമായ പ്രക്രിയ ദിവ്യമായ ഭഗവദ് നാമ, രൂപ, ലീലാ, മഹാത്മ്യ ശ്രവണ, കീർത്തനാമാകുന്നു.
( ശ്രീമദ് ഭാഗവതം 1.1.21 / ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
Monday, December 28, 2020
പുതുവർഷത്തെ വരവേൽക്കുന്ന വിധം
( അവതരിപ്പിച്ചത് :- H.G.നവകിശോരി ദേവി ദാസി )
🔆🔆🔆🔆🔆🔆🔆🔆🔆
ഓരോ പുതുവത്സരപ്പിറവിയും അത് ആംഗല പുതുവർഷം ആകട്ടെ, പ്രാദേശിക പുതുവർഷം ആകട്ടെ ജനങ്ങളുടെ സന്തോഷത്തിന് വഴിയൊരുക്കുന്നു. ആധുനിക കാലഘട്ടത്തിൽ ഇംഗ്ലീഷ് പുതുവർഷത്തിന്റെ തുടക്കത്തിൽ ഡിസംബർ 31ന് രാത്രി 12 മണിക്ക് പുതു വർഷ ആഘോഷങ്ങൾ എന്നപേരിൽ പലവിധത്തിലുള്ള ആഭാസങ്ങൾ അരങ്ങേറി വരുന്നു . ഇതാണോ പുതുവർഷം ?ആവോളം മദ്യപിച്ച് ബൈക്കുകളിൽ തോഴിമാരോടൊപ്പം ഊരുചുറ്റുന്ന യുവാക്കളുടെ എണ്ണം വർധിച്ചുവരികയാണ്. അവരുടെ ഉത്സാഹത്തെ വർദ്ധിപ്പിക്കുന്ന ക്ലബുകളും ധാരാളം വരുമാനം നേടുന്നു. മറ്റൊരു വിഭാഗം ജനങ്ങൾ സോഷ്യൽമീഡിയകളിൽ ആശംസകൾ പകർന്നും, പാതിരാവരെ ടെലിവിഷനു മുന്നിലോ സിനിമ തീയേറ്റലോ സമയം ചിലവഴിച്ചും പുതുവർഷത്തെ വരവേൽക്കുന്നു.വേറൊരു വിഭാഗം ജനങ്ങൾ ക്ഷേത്രങ്ങളിൽ പോയി പുതുവർഷം എല്ലാവിധ സമ്പത്ത്സമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതാണോ പുതുവർഷം? ഘടികാരത്തിലെ സൂചികൾ പന്ത്രണ്ടിൽ എത്തുമ്പോൾ, ആ നിമിഷത്തിൽ എന്താണ് ഇത്ര ഉള്ളത്. വർഷം,മാസം, ദിവസം, എന്നിവ മാറുമ്പോൾ ജീവിതത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്? .ഇതെല്ലാം നമ്മുടെ അജ്ഞാനത്തെ വെളിപ്പെടുത്തുന്നു.
ചിന്തിക്കേണ്ട വിഷയങ്ങൾ
🍁🍁🍁🍁🍁🍁🍁🍁🍁
പുതുവർഷഘോഷങ്ങൾ നാം ചിന്തിക്കേണ്ട ഒന്നിനെ വിസ്മൃതിയിൽ ആഴ്ത്തുന്നു. ഓരോ വർഷവും കഴിഞ്ഞ് പുതുവർഷം ആരംഭിക്കുന്നു എന്നാൽ നമ്മുടെ ജീവിതം നമ്മെ വിട്ടു പോകുന്നു എന്നതാണ് അർത്ഥം. സത്യത്തിൽ ഓരോ സൂര്യാസ്തമയവും നമ്മുടെ ജീവിതത്തെ നീക്കിക്കൊണ്ടിരിക്കുകയാണ്. മരണം നമ്മെ സമീപിച്ചു കൊണ്ടിരിക്കുന്നു .നമുക്ക് നമുക്ക് വയസ്സായി കൊണ്ടിരിക്കുന്നു. വാർധക്യം അടുത്തുകൊണ്ടിരിക്കുന്നു എന്നത് നമ്മൾ മനസ്സിലാക്കണം." ഞാൻ ആരാണ്? ഞാൻ ഇവിടെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? പ്രകൃതി എന്നെ കഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? ഇത്രയും കോടി മനുഷ്യർക്കും എനിക്കും തമ്മിൽ എന്താണ് ബന്ധം? വ്യത്യസ്ത തലത്തിലുള്ള ജീവിവർഗ്ഗങ്ങൾ എന്തുകൊണ്ടാണ്?" ഇതുപോലെയുള്ള ചോദ്യങ്ങൾ നാം ആരായണം. കുറഞ്ഞപക്ഷം ഓരോ വർഷവും കടന്നുപോകുമ്പോളെങ്കിലും .
ഓരോ നാളും രണ്ടുതവണ ഘടികാരത്തിലെ സൂചികൾ പന്ത്രണ്ടിൽ ഒത്തു ചേരുന്നു. അതിനാൽ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ നടക്കുന്നുണ്ടോ? പുതു വർഷം പിറക്കുന്ന ആ രാത്രിയും മറ്റേത് രാത്രിയെ പോലെയും സാധാരണമായതാണ്. പ്രകൃതിക്ക് പ്രത്യേകിച്ച് ഒരു മാറ്റവും സംഭവിക്കുന്നില്ല. നിൽക്കാതെ ഓടിക്കൊണ്ടിരിക്കുന്ന കാലത്തിനെ കണക്കിലെടുക്കാനായി നൊടികൾ, നിമിഷങ്ങൾ, മണിക്കൂറുകൾ, നാളുകൾ, മാസങ്ങൾ, വർഷങ്ങൾ എന്നിങ്ങനെ കണക്കുകൾ നിലവിൽവന്നു. ഭാരതത്തിൻറെ പാരമ്പര്യത്തിൽ പുതുവർഷം സൂര്യോദയത്തോടെ കൂടി ആരംഭിക്കുന്നു. അതായത് നമ്മുടെ ചുറ്റുപാടും ഇരുൾ അകന്നു പ്രകാശം പിറക്കുമ്പോൾ അത് പുതിയ ദിവസമായി കണക്കാക്കപ്പെടുന്നു. പാശ്ചാത്യരുടെ കണക്കുപ്രകാരം ഒരു ദിവസം രാത്രി 12 മണിക്ക് ആരംഭിക്കുന്നു എന്നാൽ ആ സമയത്ത് പ്രകൃതിയിൽ യാതൊരുവിധ മാറ്റമോ വ്യതിയാനമോ സംഭവിക്കുന്നില്ല എന്നുള്ളപ്പോൾ , അതിനെ പുതിയ ദിവസം എന്ന് പറയുന്നത് ബുദ്ധിപരമല്ല. ഭാരതത്തിൽ സാധാരണയായി സൂര്യൻ ഒരു അയനത്തിൽൽ നിന്ന് അടുത്തതിലേക്ക് കടക്കുന്ന സമയം (ഉത്തരായനത്തിൽ നിന്ന് ദക്ഷിണായനത്തിൽ കടക്കുന്ന സമയം) അല്ലെങ്കിൽ കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം ഉണ്ടാകുന്ന വേള തുടങ്ങിയ സമയത്തെ ഒരു വർഷത്തിനിന്റെ തുടക്കമായി ജ്യോതിശാസ്ത്രത്തിൽ കണക്കാക്കപ്പെടുന്നു. ഭാരതത്തിൽ ഇതാണ് പാരമ്പര്യമായി പിന്തുടർന്നിരുന്നത്.
ഉദാഹരണമായി ആധുനിക മലയാളം കലണ്ടർ ആയ കൊല്ലവർഷം ആരംഭിക്കുന്നതിനു മുൻപ് 825 CE യിൽ മേടം ഒന്ന് പുതുവർഷാരംഭ ദിനമായി കണക്കാക്കപ്പെട്ടിരുന്നു. ഈ ദിനം ഭാരതത്തിലെ മറ്റു പല ഭാഗങ്ങളിലെ പുതുവർഷ ദിനവുമായി ഏകീഭവിക്കുന്നുമുണ്ട്. മേടമാസം പിറക്കുമ്പോൾ കാലാവസ്ഥയിൽ ഗണ്യമായ മാറ്റം നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നു. എന്നാൽ ജനുവരി ഒന്നിൽ ഇതുപോലെയുള്ള എന്തെങ്കിലും മാറ്റം കാണാൻ സാധിക്കുമോ? നിശ്ചയമായും ഇല്ല .
എങ്ങിനെ നോക്കിയാലും പുതുവർഷപ്പിറവിക്ക് ഇത്ര മാത്രം പ്രാധാന്യം കൊടുക്കേണ്ടതില്ല. ജനനം ,മരണം, വ്യാധികൾ എന്നീ ദുഃഖങ്ങളിൽ മുങ്ങിയിരിക്കുന്ന നമുക്ക് ഈ പുതുവർഷം മാറ്റങ്ങൾ ഒന്നും തരാൻ പോകുന്നില്ല. ജീവിതത്തിൻറെ അർഥത്തെയും ലക്ഷ്യത്തെയും മനസ്സിലാക്കി നമ്മൾ പ്രവർത്തിച്ചാൽ നാം ജീവിക്കുന്ന ഓരോ നിമിഷവും, ഓരോ വർഷവും ഉപയോഗപ്രദമായി തീരും. അല്ലാത്തപക്ഷം നമ്മുടെ ജീവിതത്തിൽ എത്ര പുതുവർഷത്തെ കണ്ടാലും അതിനാൽ അതിനാൽ ഉപയോഗം ഇല്ല .
കൃഷ്ണ ഭക്തരാകാം.
🍁🍁🍁🍁🍁🍁🍁
ഭൗതീകാബോധത്തിന്റെ തലത്തിൽ നിന്ന് സ്വതന്ത്രരായി ആത്മാവിനെയും പരമാത്മാവിനെയും അറിയലാണ് മനുഷ്യ ജീവിതത്തിൻറെ ലക്ഷ്യം."ആയിരക്കണക്കിനാളുകളിൽ ചിലപ്പോൾ ഒരാൾ പൂർണ്ണത നേടാനുദ്യമിച്ചേയ്ക്കാം. അങ്ങനെ പൂർണ്ണത നേടിയവരിലും ഒന്നിലേറെപ്പേർ എന്നെ തികച്ചും അറിയുന്നതുമില്ല." എന്ന് ഭഗവദ്ഗീത 7.3 ഇൽ പറഞ്ഞിരിക്കുന്നു.
കലിയുഗത്തിൽ പലതരത്തിലുള്ള ദുഃഖങ്ങളിൽപ്പെട്ട് കഷ്ടപ്പെടുന്ന ജനങ്ങൾക്ക് ഒരു സവിശേഷമായ കാരുണ്യം നൽകപ്പെട്ടിരിക്കുന്നു. ഹരി നാമ സങ്കീർത്തനം എന്ന ലളിതമായ വഴി മൂലം എല്ലാവർക്കും ഭഗവാൻ ശ്രീകൃഷ്ണനെ സേവനത്തിൽ ഏർപ്പെട്ട് ജീവിതത്തിൻറെ ലക്ഷ്യത്തെ അണയാൻ സാധിക്കും . ഈ ലളിതമായ പ്രക്രിയയെ ഉപേക്ഷിച്ച് നമ്മളെ വെറും ദേഹം മാത്രമായി കണ്ട് ജീവിതം പോക്കുന്നത് വിവേകശാലിയായ ഒരുവന് ചേർന്നതല്ല.ഓരോ പുതുവർഷവും ജന്മദിനവും നമ്മളെ മരണത്തിലേക്ക് കൈപിടിച്ച് കൊണ്ടു പോകുന്നു എന്ന് മനസ്സിലാക്കി പുനർജന്മം ,മരണം മുതലായവയെ അറിയുന്നതിനായി കൂടുതൽ പ്രാധാന്യം കൊടുക്കുന്നതാണ് ബുദ്ധി. ഓരോതവണയും പുതുവർഷം വരുന്നതുപോലെ ഓരോ തവണയും നമ്മൾ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. ഇതിൽ നിന്ന് മോചനം നേടണമെങ്കിൽ ഭഗവാൻ കൃഷ്ണനിൽ നമ്മൾ ശരണമടയേണ്ടതാണ്. അതിനുള്ള യഥാർത്ഥ പോംവഴി അദ്ദേഹം തന്നെ ഭവദ്ഗീതയിൽ (18.5)അരുളിച്ചെയ്തിട്ടുണ്ട്.
മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി സത്യം തേ പ്രതിജാനേ പ്രിയോഽസി മേ
എപ്പോഴും എന്നെ ഓർക്കുക, എന്റെ ഭക്തനാവുക, എന്നെ ആരാധിക്കുകയും പ്രണമിക്കുകയുംചെയ്യുക; ഇങ്ങനെ ചെയ്തുപോന്നാൽ നിശ്ചയമായും നിനക്കെന്നെ പ്രാപിക്കാം . ഞാൻ തീർത്തു പറയുന്നു, എന്തെന്നാൽ എനിക്ക് പ്രിയപ്പെട്ടവനാണ് നീ.
ജനന മരണങ്ങളുടെ മഹാ സാഗരത്തെ തരണം ചെയ്യുന്നതിനായി ഭഗവാൻ കൃഷ്ണനെ ശരണം അടയണമെന്ന ഉപദേശത്തെ ഭഗവത്ഗീത കൂടാതെ എല്ലാ ശാസ്ത്രങ്ങളും, ആചാര്യന്മാരും ഉറപ്പിച്ചുപറയുന്നു. ഉടൽ എന്നത് ആത്മാവിനെ ബന്ധിപ്പിച്ചിട്ടുള്ള കാരഗൃഹത്തിന് സമം. ഈ കാരാഗൃത്തിൽ വന്ന ദിവസത്തെ ആരെങ്കിലും ആഘോഷിക്കുമോ. ഇത്ര വർഷം കാരാഗൃഹത്തിൽ കഴിച്ചുകൂട്ടി, ഇന്നത്തോടെ ഇത്രത്തോളം വർഷം കഴിഞ്ഞു, നാളെ പുതിയ വർഷം ആരംഭിക്കുന്നു എന്ന് പറഞ്ഞ് ആരെങ്കിലും മെഴുകുതിരി കത്തിച്ച് ആഘോഷിക്കുമോ? ഇതെല്ലാം മനസ്സിൽ കണ്ടുകൊണ്ട് പുതുവർഷത്തെ സമീപിക്കുക. ഭഗവത്ഗീത വായിച്ച് കൃഷ്ണാ അവബോധത്തിൽ മുന്നേറുക
Friday, December 25, 2020
ഗീതയുടെ ചരിത്രം
🍁🍁🍁🍁🍁🍁🍁
ശ്രീ ഭഗവാനുവാച
ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം
വിവസ്വാൻമനവേ പ്രാഹ മനുരിക്ഷ്വാകവേ ഽബ്രവീത്
വിവർത്തനം
🍁🍁🍁🍁🍁
ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞു - സനാതനമായ ഈ യോഗത്തെ പണ്ട് ഞാൻ സൂര്യദേവനായ വിവസ്വാന് ഉപദേശിച്ചു; വിവസ്വാൻ മനുഷ്യവംശപിതാവായ മനുവിനും, മനു ഇക്ഷാകുവിനും ഉപദേശിച്ചു.
ഭാവാർത്ഥം:
🍁🍁🍁🍁🍁
സൂര്യഗ്രഹം മുതൽ എല്ലാ ഗ്രഹങ്ങളേയും ഭരിച്ചു പോരുന്ന രാജവംശജർക്കായി ഭഗവദ്ഗീത ഉപദേശിക്കപ്പെട്ടു. അതിപുരാതന കാലം മുതൽക്കുള്ള അതിന്റെ ചരിത്രം ഇവിടെ വിവരിക്കുന്നു. എല്ലാ ഗ്രഹങ്ങളിലേയും ഭരണകർത്താക്കളായ രാജാക്കന്മാർ ഗ്രഹനിവാസികളുടെ സംരക്ഷണത്തിനും, അവരെ കാമത്തിൽ നിന്നും ഭൗതികബന്ധങ്ങളിൽ നിന്നും മോചിപ്പിക്കുന്നതിനും ആയിക്കൊണ്ട് ഭഗവദ്ഗീതാശാസ്ത്രം അറിയേണ്ടിയിരിക്കുന്നു. ഭഗവാനുമായി ശാശ്വത ബന്ധം പുലർത്തിക്കൊണ്ട് ആദ്ധ്യാത്മികജ്ഞാനം വളർത്തിയെടുക്കാനുള്ളതാണ് മനുഷ്യജീവിതം.. എല്ലാ ഗ്രഹങ്ങളുടേയും രാജ്യങ്ങളുടേയും ഭരണാധികാരികൾ, വിദ്യാഭ്യാസം, സംസ്കാരം, ഭക്തി എന്നിവയിലൂടെ പ്രജകൾക്ക് ഈ ജ്ഞാനം പകർന്നുകൊടുക്കാൻ ചുമതലപ്പെട്ടവരാണ്. ജനങ്ങൾക്ക് ഈ മഹത്തായ ശാസ്ത്രത്തിന്റെ സഹായത്തോടെ മനുഷ്യജന്മം യഥാവസരം ഉപയോഗപ്പെടുത്തി ജീവിതവിജയം കൈവരിക്കാം. ഈ ലക്ഷ്യം മുൻനിർത്തിക്കൊണ്ട് ജനങ്ങൾക്കിടയിൽ കൃഷ്ണാവബോധം പ്രചരിപ്പിക്കാൻ എല്ലാ ഭരണകർത്താക്കൾക്കും ബാദ്ധ്യതയുണ്ട്.
ഈ മന്വന്തരത്തിലെ സൂര്യദേവൻ വിവസ്വാൻ എന്നറിയപ്പെടുന്നു. അദ്ദേഹം സൂര്യഗോളചക്രവർത്തിയാണ്. സൂര്യനാണ് ഈ സൗരയൂഥത്തിൽപ്പെട്ട സർവഗ്രഹങ്ങളുടേയും ഉദ്ഭവസ്ഥാനം. ബ്രഹ്മ സംഹിത പ്രസ്താവിക്കുന്നു :
യച്ചക്ഷുരേഷ സവിതാ സകലഗ്രഹാണാം
രാജാ സമസ്ത സുരമൂർത്തിരശേഷതേജഃ
യസ്യാജ്ഞയാ ഭ്രമതി സംഭൃത കാലചക്രോ
ഗോവിന്ദമാദി പുരുഷം തമഹം ഭജാമി
ബ്രഹ്മദേവൻ പറഞ്ഞു; "ആരുടെ ആജ്ഞയാൽ സൂര്യദേവൻ വിനയാന്വിതനായി ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നുവോ, സവിതാവ് ആരുടെ കണ്ണാകുന്നുവോ, ആരുടെ ആജ്ഞാനുസാരം ആ സർവഗ്രഹാധിപതി അമേയതേജസ്വിയും പ്രഭാവശാലിയുമായി വർത്തി ക്കുന്നുവോ, ആദിപുരുഷനായ ആ ഭഗവാൻ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.”
ഗ്രഹങ്ങളുടെ അധിപനാണ് സൂര്യൻ. സൂര്യദേവനാണ് സൗര ഗ്രഹ മണ്ഡലത്തെ ഭരിക്കുന്നത് (ഇപ്പോഴത്തെ സൂര്യദേവൻ വിവസ്വാൻ ആകുന്നു). ഈ സൗരഗ്രഹം ചൂടും വെളിച്ചവും നൽകി മറ്റു ഗ്രഹങ്ങളെ ഭരിക്കുന്നു. കൃഷ്ണന്റെ ആജ്ഞയനുസരിച്ചാണ് സൂര്യന്റെ ഈ ഭ്രമണം. ഭഗവാൻ ഗീതാശാസ്ത്രം ഉപദേശിക്കാനായി വിവസ്വാനെ തന്റെ പ്രഥമ ശിഷ്യനായി സ്വീകരിച്ചു. ഭഗവദ്ഗീത നിസ്സാരനായൊരു ഭൗതിക വിദ്യാർത്ഥിക്കുവേണ്ടി ചമച്ച ഊഹപ്രബന്ധമല്ല. സ്മരണാതീതകാലം മുതൽക്കേ മനുഷ്യന് കൈവന്നിട്ടുള്ള ഒരു വിശിഷ്ട ഗ്രന്ഥമാണത്.
മഹാഭാരതം ശാന്തിപർവ്വത്തിൽ (348.51.52) ഗീതയുടെ ചരിത്രം വിവരിക്കുന്നു.
ത്രേതായുഗാദൗ ച തതോ വിവസ്വാൻ മനവേ ദദൗ
മനുശ്ച ലോകഭൃത്യർഥം സുതായേക്ഷ്വാകവേ ദദൗ
ഇക്ഷ്വാകുണാ ച കഥിതോ വ്യാപ്യലോകാനവസ്ഥിതാഃ
“ഭഗവാനുമായുള്ള ബന്ധത്തിന്റെ ഈ ശാസ്ത്രം ത്രേതായുഗാരംഭത്തിൽ വിവസ്വാൻ മനുവിന് നൽകി. മനുഷ്യവംശപിതാവായ മനു സ്വപുത്രനായ ഇക്ഷാകുവിനും അത് ഉപദേശിച്ചു. ഭൗമഗ്രഹത്തിന്റെ രാജാവും, ശ്രീരാമചന്ദ്രൻ പിറന്ന രഘുവംശത്തിന്റെ പൂർവ്വികനുമായിരുന്നു ഇക്ഷാകു.” അങ്ങനെ ഇക്ഷാകു മഹാരാജാവിന്റെ കാലം മുതൽക്കേ ഭഗവദ്ഗീത, മനുഷ്യസമൂഹത്തിൽ നിലനിൽക്കുന്നു.
4,32,000 (നാലുലക്ഷത്തിമുപ്പത്തിരണ്ടായിരം) വർഷങ്ങളടങ്ങിയ കലിയുഗത്തിൽ അയ്യായിരം വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇതിന് മുമ്പ് എട്ടു ലക്ഷം വർഷങ്ങളടങ്ങിയ ദ്വാപരയുഗവും അതിനു മുമ്പ് പന്ത്രണ്ടു ലക്ഷം വർഷങ്ങളടങ്ങിയ ത്രേതായുഗവും കഴിഞ്ഞുപോയി. അപ്പോൾ മനു തന്റെ പുത്രനും ശിഷ്യനുമായ ഇക്ഷാകുവിന്, അന്ന് ഭൂലോകം ഭരിച്ചിരുന്ന രാജാവിന്, ഗീതോപദേശംചെയ്തത് ഏതാണ്ട് 20,05,000 (ഇരുപത് ലക്ഷത്തി അയ്യായിരം) വർഷങ്ങൾക്കു മുമ്പാണ്. ഇപ്പോഴുള്ള മനുവിന്റെ വാഴ്ചക്കാലം 30, 53,00,000 (30 കോടി 53 ലക്ഷം) വർഷങ്ങളാണെന്നും അതിൽ 12,04,00,000 (12 കോടി 4 ലക്ഷം) വർഷ ങ്ങൾ കഴിഞ്ഞു പോയിരിക്കുകയാണെന്നും കണക്കാക്കിയിരിക്കുന്നു. ഭഗവാൻ തന്റെ ശിഷ്യനായ വിവസ്വാന് ഗീത ഉപദേശിച്ചത് മനു ജനി ക്കുന്നതിന് മുമ്പാണെന്ന് കരുതുന്ന പക്ഷം, ആ സംഭവം കുറഞ്ഞത് 12,04,00,000 (12 കോടി 4 ലക്ഷം) വർഷങ്ങൾക്കുമുമ്പ് നടന്നിരിക്കണം. അങ്ങനെ ഭഗവദ്ഗീത മനുഷ്യലോകത്തിൽ രണ്ടു ദശലക്ഷം സംവത്സര ങ്ങളായി നിലനിന്നു പോരുന്നു. അയ്യായിരം വർഷങ്ങൾക്കു മുൻപ് ഭഗവാൻ അത് വീണ്ടും അർജുനന് ഉപദേശിച്ചു. ഭഗവദ് ഗീതയേയും ഗീതോപദേഷ്ടാവായ ശ്രീകൃഷ്ണ ഭഗവാനേയും പ്രമാണമാക്കി നോക്കുമ്പോൾ അതിന്റെ ചരിത്രം ഏതാണ്ടിങ്ങനെയാണ്. വിവസ്വാന്നെ സൂര്യദേവൻ സ്വയം ക്ഷത്രിയനായതുകൊണ്ടും, സുര്യകുലജാതരായ ക്ഷത്രിയരുടെ ആദിപിതാവായതു കൊണ്ടുമാണ് ഭഗവദ്ഗീത വിവസ്വാന് ഉപദേശിക്കപ്പെട്ടത്. ഭഗവാൻ ഉപദേശിച്ചതുകൊണ്ട് ഗീത വേദങ്ങളെപ്പോലെ വിശിഷ്ടമാണ്; അപൗരുഷേയമാണ്. (മനുഷ്യ കൃതമല്ലാത്തത്) വേദനിർദ്ദേശങ്ങളെ മാനുഷിക വ്യാഖ്യാനങ്ങൾ കൂടാതെ അംഗീകരിക്കുന്നതുപോലെ ഗീതയും ഭൗതികവ്യാഖ്യാനം കൂടാതെ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഭൗതികവാദികൾ തങ്ങളുടെ വഴിക്ക് ഗീതയെ വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ ഭഗവദ്ഗീതയുടെ സത്ത അതിലില്ല. ശിഷ്യപരമ്പര പ്രകാരം കൈവന്ന ഗീത അതേപടി സ്വീകരിക്കണം. ഇവിടെ വിവരിക്കപ്പെട്ടപോലെ ഗീത ശ്രീ ഭഗവാൻ സൂര്യദേവനും, സൂര്യൻ മനുവിനും, മനു ഇക്ഷ്വാകുവിനും തുടർന്നുപദേശിച്ചതായി വിവരിക്കപ്പെടുന്നു.
( ഭഗവദ് ഗീതാ യഥാരൂപം 4.1 )
Thursday, December 24, 2020
മോക്ഷദ ഏകാദശി
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🍁🍁🍁🍁🍁🍁
മോക്ഷദ ഏകാദശി, മാർഗ്ഗശീർഷ മാസത്തിലെ ശുക്ലപക്ഷത്തിൽ സംഭവിക്കുന്നു. ഈ ഏകാദശിയുടെ മഹിമകൾ ബ്രഹ്മാണ്ഡപുരാണത്തിൽ ശ്രീകൃഷ്ണ ഭഗവാനും യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള സംവാദത്തിൽ വ്യക്തമാക്കുന്നു.
ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ശ്രീകൃഷ്ണ ഭഗവാനോട് ചോദിച്ചു. "പ്രിയ ഭഗവാനേ, മാർഗ്ഗശീർഷ മാസത്തിലെ ശുക്ലപക്ഷത്തിൽ സംഭവിക്കുന്ന ഏകാദശിയുടെ നാമം എന്താണ്. ദയവായി ഈ ഏകാദശി പാലിക്കുന്നതിനുള്ള പ്രക്രിയകളെ കുറിച്ച് വിശദീകരിച്ചു നൽകിയാലും.
ശ്രീകൃഷ്ണ ഭഗവാൻ പറഞ്ഞു, "ഹേ രാജശ്രേഷ്ഠാ, ഈ ഏകാദശി ഒരുവന്റെ എല്ലാ പാപ കർമ്മ ഫലങ്ങളും ഇല്ലാതാക്കുന്നു. ഈ ദിനത്തിൽ, തുളസീ മഞ്ജരി കൊണ്ട് ഭഗവാനെ ആരാധിക്കുന്ന വ്യക്തിയിൽ ഭഗവാൻ പൂർണ്ണ സംപ്രീതനാകുന്നു. ഈ ഏകാദശി പാലിക്കുന്ന ഒരു വ്യക്തിക്ക് വാജ്പേയ യജ്ഞം നടത്തിയ ഫലം ലഭിക്കുന്നു."
"ചമ്പക എന്ന നഗരം ഭരിച്ചിരുന്ന രാജാവായിരുന്നു വൈകാസനൻ. സ്വന്തം പ്രജകളോട് വളരെയേറെ വാത്സല്യമുള്ള വ്യക്തിയായിരുന്നു ആ രാജാവ്. വൈദിക ജ്ഞാനത്തിൽ വിദഗ്ധരായ കുറേയേറെ ബ്രാഹ്മണർ ആ രാജ്യത്തിൽ വസിച്ചിരുന്നു. ഒരിക്കൽ ആ രാജാവ് തന്റെ പിതാവ് നരകത്തിൽ പതിച്ചു കൊണ്ട് വളരെയധികം യാതനകൾ അനുഭവിക്കുന്നതായി സ്വപ്നം കാണുവാനിടയായി. ഇതു കണ്ട് രാജാവ് ആശ്ചര്യഭരിതനായി. അടുത്ത ദിവസം തന്റെ സ്വപ്നത്തെക്കുറിച്ച് ബ്രാഹ്മണരുടെ സഭയിൽ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. തന്റെ പിതാവ് ഈ നരകയാതനയിൽ നിന്നും ഏതു വിധേനയും മോചിപ്പിക്കണമെന്ന് തന്നോട് അഭ്യർത്ഥിച്ചതായി അദ്ദേഹം ബ്രാഹ്മണരോട് പറഞ്ഞു. ഈ സ്വപ്നത്തിനു ശേഷം പിന്നീടങ്ങോട്ട് രാജാവ് എന്നും അസ്വസ്ഥനായും, സന്തോഷം ഇല്ലാതെയും രാജഭരണത്തിൽ താൽപ്പര്യമില്ലാത്തവനായും കാണപ്പെട്ടു. അദ്ദേഹത്തിന് തന്റെ കുടുംബാംഗങ്ങളിൽ പോലും താൽപ്പര്യമില്ലാതായി.
സ്വന്തം പിതാവിനെ നരകത്തിലെ യാതനകളിൽ നിന്നും മോചിപ്പിക്കുവാൻ സാധിക്കാത്ത ഒരുവന്, ജീവനും, രാജ്യവും ഐശ്വര്യവും, ശക്തിയും സ്വാധീനവുമെല്ലാം ഉണ്ടെങ്കിൽ പോലും, അതെല്ലാം വ്യർത്ഥമാണെന്ന് അദ്ദേഹം കരുതി. അതിനാൽ രാജാവ് ദയനീയമായി പണ്ഡിത ബ്രാഹ്മണരോട് ആരാഞ്ഞു, "ബ്രാഹ്മണ ശ്രേഷ്ടരേ, ദയവായി എന്റെ പിതാവിനെ നരകത്തിൽ നിന്നും മോചിപ്പിക്കാനുള്ള വഴി പറഞ്ഞു തന്നാലും.
അദ്ദേഹത്തിന്റെ അപേക്ഷ കേട്ട് ബ്രാഹ്മണർ പറഞ്ഞു, "ഹേ രാജാവേ പർവത മുനിയുടെ ആശ്രമം ഇവിടെ അടുത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നത്. അദ്ദേഹം ഭൂത, ഭാവി വർത്തമാനകാലങ്ങളെ മനസ്സിലാക്കിയ വ്യക്തിയാണ്. താങ്കളുടെ സ്വപ്നത്തെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരിച്ചു നൽകിയാലും. "
"അവരുടെ ഉപദേശം ശ്രവിച്ച വൈകാസനൻ, ബ്രാഹ്മണരുടെയും, അനുചരന്മാരുടെയും കൂടെ പർവത മുനിയുടെ ആശ്രമത്തിൽ പോയി. പർവത മുനി തന്റെ രാജ്യത്തിന്റെ ക്ഷേമത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ രാജാവ് പറഞ്ഞു, "ഓ മഹാ മുനേ, അങ്ങയുടെ കാരുണ്യത്താൽ ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു, പക്ഷേ രാജ്യമോ ഐശ്വര്യങ്ങളോ ഉണ്ടെങ്കിൽ പോലും ഞാൻ വളരെ വലിയ ഒരു പ്രശ്നം അനുഭവിക്കുകയാണ്. വാസ്തവത്തിൽ എന്റെ മനസ്സിൽ ഒരു സംശയം ഉടലെടുത്തതിനാൽ അത് നിവാരണം ചെയ്യുവാനാണ് ഞാൻ അങ്ങയുടെ പാദ പദ്മങ്ങളിൽ അഭയം പ്രാപിച്ചിരിക്കുന്നത്."
"എല്ലാ സംഭവങ്ങളും രാജാവിൽ നിന്നും ശ്രവിച്ച പർവ്വത മുനി പിന്നീട് ധ്യാനനിരതനായി. കുറച്ചു സമയത്തിനു ശേഷം ധ്യാനത്തിൽ നിന്നുണർന്ന അദ്ദേഹം രാജാവിനോട് പറഞ്ഞു, " പ്രിയ രാജൻ അങ്ങയുടെ പിതാവ് പൂർവ്വജന്മത്തിൽ വളരെയധികം കാമാസക്തി ബാധിച്ച വ്യക്തിയായതിനാലാണ് ഈ നിലയിലേക്ക് പതിച്ചു പോകുവാൻ കാരണം. അതിനാൽ നിങ്ങളെല്ലാവരും മാർഗ്ഗശീർഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിവ്രതം പാലിക്കുക, അതുവഴി ലഭിക്കുന്ന പുണ്യം അങ്ങയുടെ പിതാവിന് ദാനം നൽകുന്നത് വഴി അദ്ദേഹത്തെ നരകയാതനകളിൽ നിന്നും മുക്തമാക്കാൻ സാധിക്കും. പർവ്വത മുനിയിൽ നിന്നും ഇത് ശ്രവിച്ച രാജാവ് തന്റെ അനുചരൻമാരോടൊപ്പം രാജകൊട്ടാരത്തിലേക്ക് മടങ്ങി.
"അതിനുശേഷം രാജാവും പത്നിയും, പുത്രന്മാരും, സേവകന്മാരും ഈ ഏകാദശി വ്രതം പാലിക്കുകയും അതുവഴി ലഭിച്ച പുണ്യം, യാതനകൾ അനുഭവിക്കുന്ന തന്റെ പിതാവിന് സമർപ്പിക്കുകയും ചെയ്തു. ഈ പുണ്യത്തിന്റെ ബലത്തിൽ പിതാവ് സ്വർഗ്ഗലോകം പ്രാപിക്കുകയും തന്റെ പുത്രനെ അനുഗ്രഹിക്കുകയും ചെയ്തു.
"ഓ രാജാവേ, ആരാണോ മോക്ഷദ ഏകാദശി വ്രതം പാലിക്കുന്നത്, അവർ എല്ലാ പാപകർമ്മങ്ങളിൽ നിന്നും മോചിതരാകുന്നു."
ധർമ്മശാസ്ത്രങ്ങളെ സംശയദൃഷ്ട്യാ വീക്ഷിക്കുന്ന അജ്ഞരും അവിശ്വാസികളുമായവർക്ക് ഈശ്വരാവബോധം ലഭിക്കുന്നില്ല
🍁🍁🍁🍁🍁🍁🍁🍁
അജ്ഞശ്ചാശ്രദ്ധാനശ്ച സംശയാത്മാ വിനശ്യതി
നായം ലോകോ ഽസ്തി ന പരോ ന സുഖം സംശയാത്മനഃ
ധർമ്മശാസ്ത്രങ്ങളെ സംശയദൃഷ്ട്യാ വീക്ഷിക്കുന്ന അജ്ഞരും അവിശ്വാസികളുമായവർക്ക് ഈശ്വരാവബോധം ലഭിക്കുന്നില്ല; അവർ അധഃപതിക്കുന്നു. സംശയാലുവായ ജീവന് ഇഹലോകത്തിലും പരലോകത്തിലും സന്തുഷ്ടി ലഭ്യമല്ല.
ഭാവാർത്ഥം:
🍁🍁🍁🍁🍁🍁🍁🍁
ആധികാരികങ്ങളായ ധർമ്മശാസ്ത്രങ്ങളിൽവെച്ച് അത്യുത്തമമാണ് ഭഗവദ്ഗീത. ഏതാണ്ട് മ്യഗ്രപ്രായരായവർക്ക് ഈ ഗ്രന്ഥങ്ങളിൽ വിശ്വാസമോ അവയെക്കുറിച്ച് അറിവോ ഇല്ല. മറ്റു ചിലർക്ക് അറിവുണ്ടെന്ന് മാത്രമല്ല, അവയിൽ നിന്ന് സൂക്തങ്ങളുദ്ധരിച്ച കേൾപ്പിക്കാൻകൂടി കഴിയുമെങ്കിലും യഥാർത്ഥത്തിൽ വിശ്വാസം പോരാ. ഭഗവദ്ഗീതയെപ്പോലുള്ള ധർമ്മഗ്രന്ഥങ്ങളിൽ വിശ്വസിക്കുന്ന മറ്റു ചിലർക്കാകട്ടെ ശ്രീകൃഷ്ണ ഭഗവാനിൽ വിശ്വാസമില്ല. അദ്ദേഹത്തെ ആരാധിക്കുകയുമില്ല. അങ്ങനെയുള്ളവർക്ക് കൃഷ്ണാവബോധത്തിൽ ഒരു നിലനില്പുമില്ല, അവർ വീണുപോകുന്നു. ഇപ്പറഞ്ഞവരിൽവെച്ച് അവിശ്വാസികളും സദാ സംശയാലുക്കളുമായ കൂട്ടർക്കാണ് ഒരിക്കലും ഉയർച്ച സിദ്ധിക്കാതെ വരുന്നത്. ഈശ്വരനിലോ അവിടുത്തെ വചനങ്ങളിലോ വിശ്വസിക്കാത്തവർ ഈ ലോകത്തിൽ ഒരു നന്മയും കണ്ടെത്താറില്ല; പരലോകത്തിലും അങ്ങനെ തന്നെ. അവർക്ക് ഒരിക്കലും സുഖമില്ല, അതിനാൽ ഏതൊരാളും ധർമ്മശാസ്തങ്ങളിലെ സിദ്ധാന്തങ്ങൾ വിശ്വാസത്തോടെ അറിഞ്ഞനുസരിക്കേണ്ടതാണ്. അങ്ങനെ ചെയ്താൽ അവർ ജ്ഞാനത്തിന്റെ വേദിയിലേയ്ക്ക് ഉയർത്തപ്പെടും. ഈ അറിവ് മാത്രമേ ആദ്ധ്യാത്മികജ്ഞാനത്തിന്റെ അതീന്ദ്രിയ മേഖലയിലേയ്ക്ക് മനുഷ്യനെ എത്തിക്കുകയുള്ള. സംശയാലുക്കൾക്ക് ആ ആദ്ധ്യാത്മികമായ മുക്തിപദത്തിന് അർഹതയേയില്ല. ഒരാൾക്ക് വിജയം നേടണമെങ്കിൽ ശിഷ്യപരമ്പരയിൽപ്പെട്ട ശ്രേഷ്ഠ രായ ആചാര്യന്മാരുടെ കാലടിപ്പാടുകളെ പിൻതുടരുകതന്നെ വേണം.
( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം നാല് / ശ്ലോകം 40 )
ഭഗവദ്ഗീതയെ സ്വീകരിക്കേണ്ടത് എപ്രകാരം?
ഭഗവദ്ഗീതയെ സ്വീകരിക്കേണ്ടത് എപ്രകാരം?
🍁🍁🍁🍁🍁🍁🍁🍁
ഭക്തിഭാവത്തോടെയാണ് ഭഗവദ്ഗീതയെ സ്വീകരിക്കേണ്ടത്. പഠിതാവ് താന് കൃഷ്ണന് തുല്യനാണെന്ന് ഒരിക്കലും ചിന്തിച്ചുകൂടാ; മാത്രമല്ല കൃഷ്ണനെ സാധാരണ വ്യക്തിയായോ ഒരു മഹാനായ വ്യക്തിയായോപോലും കണക്കാക്കരുത്. ഭഗവാന് കൃഷ്ണൻ പരമദിവ്യോത്തമപുരുഷനാണ്. അതുകൊണ്ട് ഭഗവദ്ഗീതയിലെ പ്രസ്താവനകളെയോ അര്ജുനന്റെ പ്രസ്താവനകളെയോ അനുസരിച്ച് ഒരു ഭഗവദ്ഗീതാ പഠിതാവ് കൃഷ്ണനെ താത്ത്വികമായെങ്കിലും പരമദിവ്യോത്തമപുരുഷനായി അംഗീകരിച്ചേ മതിയാവൂ. ആ വിധേയമനോഭാവത്തോടുകൂടി നമുക്ക് ഭഗവദ്ഗീത പഠിക്കാം. വിധേയ മനോഭാവത്തോടെയല്ലാതെ ഭഗവദ്ഗീത വായിച്ചാല് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുണ്ടാകും, കാരണം അത് പരമരഹസ്യമത്രേ.
അവതാരിക / ഭഗവദ്ഗീത
ഭഗവദ്ഗീത ശ്രവണത്തിന്റെ മഹിമ
ഭഗവദ്ഗീത ശ്രവണത്തിന്റെ മഹിമ
🍁🍁🍁🍁🍁🍁🍁🍁🍁
ഈ കൃഷ്ണാർജുന സംവാദം ശ്രദ്ധിച്ചു കേൾക്കുന്നവർ പുണ്യവാന്മാരാകും. അയാൾക്ക് അത് ഒരിക്കലും മറക്കാനാവില്ല. അത്രയും ആദ്ധ്യാത്മികമാണ് ഗീതാജ്ഞാനം. ആദ്ധ്യാത്മികജീവിതത്തിന്റെ അതീന്ദ്രിയാവസ്ഥയാണത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ശരിയായ സ്രോതസ്സിൽ നിന്ന് - ശ്രീകൃഷ്ണ ഭഗവാനിൽ നിന്ന് ഗീതോപദേശം സിദ്ധിച്ചവന് പൂർണ്ണമായ കൃഷ്ണാവബോധമുദിക്കും. തത്ഫല മായി അയാൾക്ക് ജ്ഞാനം വർദ്ധിച്ചു വരും. നൈമിഷികമായല്ല. നിരന്തരമായിത്തന്നെ ജീവിതാനന്ദമനുഭവപ്പെടുകയുംചെയ്യും
ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം പതിനെട്ട് / ശ്ലോകം 76
Wednesday, December 23, 2020
Tuesday, December 22, 2020
Sunday, December 20, 2020
പരിപൂർണ്ണതയിലേക്കുള്ള വഴി
🍁🍁🍁🍁🍁🍁
ഏതൊരാൾക്കുമുണ്ടാവും പ്രത്യേകമായൊരു വിശ്വാസം. അയാളാരായാലും ശരി, അത് സാത്ത്വികമോ രാജസമോ താമസമോ എന്നത് അയാളുടെ ആർജ്ജിതസ്വഭാവത്തെ ആശ്രയിച്ചിരിക്കും. തന്റെ പ്രത്യേക വിശ്വാസമനുസരിച്ച് ആ മനുഷ്യൻ ചില വ്യക്തികളുമായി സഹവസിക്കുകയുംചെയ്യും. ഓരോ ജീവനും പതിനഞ്ചാമദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ളതുപോലെ മൗലികമായി പരമപുരുഷന്റെ വിഭിന്നാംശമാണ്. അതിനാൽ നമ്മൾ മൗലികമായി ഭൗതികപ്രകൃതിഗുണങ്ങൾക്കതീതരാണ്. എന്നാൽ പരമപുരുഷനുമായുള്ള ബന്ധം മറന്ന് ഭൗതികപ്രകൃതിയോടിണങ്ങുമ്പോൾ ബദ്ധമായി, പ്രകൃതിയുടെ വൈവിദ്ധ്യങ്ങൾക്കു വഴങ്ങി തന്റേതായൊരു വ്യക്തിത്വത്തെ സ്വയം സൃഷ്ടിക്കുന്നു. തത്ഫലമായുണ്ടാവുന്ന കൃത്രിമജീവിതവും വിശ്വാസവും കേവലം ഭൗതികമാണ്. ജീവിതത്തെക്കുറിച്ചുള്ള ഏതെങ്കിലുമൊരു ആശയത്താൽ അഥവാ സിദ്ധാന്തത്താൽ നയിക്കപ്പെടുന്നുവെങ്കിലും മൗലികമായി ആത്മാവ് ഗുണാതീതനത്രേ. പരമപുരുഷനുമായുള്ള ബന്ധം വീണ്ടെടുക്കാൻ ജീവാത്മാവിന് താൻ നേടിക്കൂട്ടിയ ഭൗതികതാമാലിന്യങ്ങളിൽ നിന്ന് സ്വയം മുക്തനാവണം. നിർഭയം തിരിച്ചു പോകുവാനുള്ള വഴി ഒന്നു മാത്രം; കൃഷ്ണാവബോധം. അതിലുറച്ച വിശ്വസിക്കുന്നവർക്ക് തീർച്ചയായും പരിപൂർണ്ണതയിലേയ്ക്കുയരാം. ആത്മസാക്ഷാത്കാരത്തിനുള്ള ഈ വഴിയിൽ കാലൂന്നാത്തവർക്കാകട്ടെ ത്രിഗുണങ്ങളുടെ പ്രേരണയ്ക്ക് കീഴ്പ്പെട്ട് നീങ്ങേണ്ടി വരുന്നു.
( ഭാവാർത്ഥം/ഭഗവദ്ഗീത 17.3)
Saturday, December 19, 2020
ഓഡന ഷഷ്ഠി
ഭഗവാൻ ജഗന്നാഥന് ശൈത്യകാലത്തിന് യോജിച്ചതായ വസ്ത്രങ്ങൾ അണിയിക്കുന്ന ദിവസമാണ് ഓഡന ഷഷ്ഠി. ഒരിക്കൽ ചൈതന്യമഹാപ്രഭുവും അദ്ദേഹത്തിൻറെ സഹചരന്മാരും പുരിയിൽ ഈ ഉത്സവം ആഘോഷിച്ചു കൊണ്ടിരിക്കെ കൃഷ്ണലീലയിൽ രാധാറാണിയുടെ പിതാവായ വൃഷഭാനു രാജാവായിരുന്ന പുണ്ഡരീക വിദ്യാനിധിക്ക് സവിശേഷമായ ഭഗവദ് കാരുണ്യം ലഭിച്ചു.
ശ്രീല പ്രഭുപാദർ ഈ സംഭവം ഇപ്രകാരം വിശദീകരിക്കുന്നു . ശൈത്യകാലത്തിൻറെ ആരംഭത്തിൽ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ ഓഡന ഷഷ്ഠി എന്ന ഒരു ചടങ്ങ് അനുഷ്ഠിക്കുന്ന പതിവുണ്ട് . ഈ നാൾ മുതൽ ഭഗവാൻ ജഗന്നാഥൻ , ബലദേവൻ , സുഭദ്ര ദേവി എന്നിവർക്ക് ശൈത്യകാല വസ്ത്രങ്ങൾ അണിയിക്കണം എന്ന നിഷ്കർഷിക്കപ്പെടുന്നു. ഈ വസ്ത്രം നെയ്ത്തുകാരിൽ നിന്ന് നേരിട്ട് വാങ്ങുകയാണ് ചെയ്യുന്നത്. അർച്ചന വിധിപ്രകാരം പുതിയ വസ്ത്രം കഴുകി അതിലെ കഞ്ഞിപ്പശ നീക്കിയ ശേഷമാണ് ഭഗവാനെ അണിയിക്കേണ്ടത്. ക്ഷേത്ര പുരോഹിതൻ ഈ വിധിയെ അവഗണിച്ച് കഴുകാത്ത പുതുവസ്ത്രം ഭഗവാൻ ജഗന്നാഥന് അണിയിച്ചതായി പുണ്ഡരീക വിദ്യാനിധി കണ്ടു . ഭക്തന്മാരിൽ കുറ്റം കണ്ടു പിടിക്കണം എന്ന് വിചാരിച്ച വിദ്യാനിധി ഇതിനാൽ കോപാകുലനായി. (ഭാവാർത്ഥം/ ചൈതന്യ ചരിതാമൃതം / മദ്ധ്യ ലീല 16 .78 )
ചൈതന്യ ചരിതാമൃതത്തിൽ ഇതിനെക്കുറിച്ച് വിവരണമുണ്ട്. ഗദാധര പണ്ഡിതന് വീണ്ടും ദീക്ഷ പ്രദാനം ചെയ്തതിനുശേഷം വിദ്യാനിധി ഓഡന ഷഷ്ഠി ദിവസം , ഉത്സവം കണ്ടു. ഭഗവാൻ ജഗന്നാഥന് കഞ്ഞിപ്പശ മുക്കിയ വസ്ത്രം അണിയിക്കുന്നത് കണ്ട പുണ്ഡരീക വിദ്യാനിധിക്ക് അതിൽ അല്പം വിരോധം തോന്നി. ഇപ്രകാരം അദ്ദേഹത്തിൻറെ മനസ്സ് മലിനമായി തീർന്നു. അന്നേ ദിവസം രാത്രി , സഹോദരന്മാരായ ജഗന്നാഥനും ബലദേവനും പുണ്ഡരീക വിദ്യാനിധിയുടെ സമീപം വരികയും മുഖത്തൊരു പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ മുഖത്താഞ്ഞു പ്രഹരിക്കാനാരംഭിക്കുകയും ചെയ്തു . പ്രഹരത്താൽ അദ്ദേഹത്തിന്റെ രണ്ട് കവിളുകളും വീങ്ങിയെങ്കിലും മനസ്സിനുള്ളിൽ വിദ്യാനിധി അളവറ്റ ആനന്ദം അനുഭവിച്ചു . ഈ സംഭവം വൃന്ദാവന ദാസ് ഠാക്കൂർ വളരെ വിശദമായി വർണിച്ചിട്ടുണ്ട്.
ഭഗവാൻ തന്റെ സേവകന്മാർക്കെതിരെയുള്ള അപരാധങ്ങൾ പൊറുക്കുകയില്ല എന്ന് ഈ സംഭവത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം. അത് ഒരു ഉന്നത ഭക്തൻ പ്രവർത്തിച്ചതാണെങ്കിലും , അത് മാനസികമായി മാത്രമാണെങ്കിൽ പോലും ഭഗവാൻ അദ്ദേഹത്തെ ശിക്ഷിക്കുന്നു . അതുപോലെത്തന്നെ ഒരു ശുദ്ധ ഭക്തൻ അത്തരം ശിക്ഷകൾ , തൻറെ ഭക്തൻ മാരോടുള്ള (അപരാധം പ്രവർത്തിക്കുന്ന ഭക്തനും അപരാധം സഹിക്കേണ്ടിവരുന്ന ഭക്തനും) ഭഗവാൻറെ സ്നേഹത്തിൽ നിന്നും കരുതലിൽ നിന്നും ഉളവാകുന്ന അദ്ദേഹത്തിൻറെ കാരുണ്യമാണെന്ന് മനസ്സിലാക്കി അതിയായ ആനന്ദത്തോടെ സ്വീകരിക്കുന്നു .തൻറെ തെറ്റുകൾ തിരുത്തിയതിന് അദ്ദേഹം ഭഗവാനോട് നന്ദി പറയുകയും വീണ്ടും ഇത്തരം അപരാധങ്ങൾ പ്രവർത്തിക്കാതിരിക്കാൻ അത്യധികം ജാഗരൂകനായിരിക്കുകയും അതേസമയം ഹൃദയാന്തരേ അവാച്യമായ ആനന്ദാനുഭൂതി അനുഭവിക്കുകയും ചെയ്യുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്