ബലി മഹാരാജാവിന്റെ ആത്മസമർപ്പണം
ബലി മഹാരാജാവ് അത്യന്തം സത്യസന്ധനായിരുന്നു. തൻറെ വാഗ്ദാനം പാലിക്കാൻ സാധിക്കാതിരുന്നതിൽ അദ്ദേഹം വളരെയധികം ഭയപ്പെട്ടിരുന്നു. എന്തുകൊണ്ടെന്നാൽ സത്യത്തിൽ നിന്ന് വ്യതിചലിക്കുന്നു ഒരു വ്യക്തി സമൂഹത്തിൻറെ ദൃഷ്ടിയിൽ നിസ്സാരനായി തീരും എന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു. ഒരു ഉത്കൃഷ്ടവ്യക്തിക്ക് നരകീയ ജീവിതത്തിൻറെ ക്ലേശങ്ങൾ സഹിക്കാൻ കഴിയും. പക്ഷേ സത്യത്തിൽ നിന്ന് വ്യതിചലിക്കുന്നതിന്റെ അപകീർത്തിയെ അയാൾ അങ്ങേയറ്റം ഭയപ്പെടുന്നു. പരമ ദിവ്യോത്തമ പുരുഷനായ ഭഗവാൻ തനിക്ക് വിധിച്ച ശിക്ഷ സ്വീകരിക്കാമെന്ന് വളരെ സന്തോഷത്തോടെ ബലി മഹാരാജാവ് സമ്മതിച്ചു.ബലി മഹാരാജാവിന്റെ കുലത്തിൽ വിഷ്ണുവിനോടുള്ള ശത്രുത മൂലം നിരവധി ധ്യാന യോഗികൾ പോലും നേടിയതിനേക്കാൾ ഉന്നതമായ പദവി നേടിയ നിരവധി അസുരന്മാർ ഉണ്ടായിരുന്നു. പ്രഹ്ളാദ മഹാരാജാവിന് ഭക്തിയുത സേവനത്തിൽ ഉണ്ടായിരുന്ന ദൃഢനിശ്ചയം ബലി മഹാരാജാവ് പ്രത്യേകം അനുസ്മരിച്ചു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് അദ്ദേഹം വിഷ്ണുവിൻറെ മൂന്നാമത്തെ ചുവടു് വയ്ക്കുന്നതിനുള്ള സ്ഥലമായി തൻറെ ശിരസ്സ് ദാനം നൽകാൻ തീരുമാനിച്ചു. പരമ ദിവ്യോത്തമപുരുഷനായ ഭഗവാനെ സംതൃപ്തിപ്പെടുത്തുന്നതിന് എത്രയോ മഹദ് വ്യക്തികൾ തങ്ങളുടെ കുടുംബബന്ധങ്ങളും ഭൗതിക സമ്പത്തുകളും പരിത്യജിച്ചിട്ടുണ്ടെന്ന കാര്യവും അദ്ദേഹം പരിഗണിച്ചു. തീർച്ചയായും ഭഗവാൻറെ വ്യക്തിഗത സേവകരായി തീരുന്നതിനു വേണ്ടി അദ്ദേഹത്തിൻറെ തൃപ്തിക്കായി സ്വന്തം ജീവൻ പോലും അവർ ചിലപ്പോൾ ത്യജിക്കുന്നു.അപ്രകാരം പൂർവ്വ ആചാര്യന്മാരുടെയും ഭക്തന്മാരുടെയും കാലടികൾ പിന്തുടരുന്നതിലൂടെ ബലി മഹാരാജാവ് സ്വയം വിജയം കൈവരിച്ചതായി നിരീക്ഷിച്ചു.
ബലി മഹാരാജാവ് വരുണ പാശത്താൽ ബന്ധിതനായ നിലയിൽ ഭഗവാന് പ്രാർഥനകൾ അർപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹത്തിൻറെ പിതാമഹൻ പ്രഹ്ലാദമഹാരാജാവ് അവിടെ പ്രത്യക്ഷപ്പെട്ടു. ബലി മഹാരാജാവിന്റെ ഭൗതിക സമ്പത്തുകൾ തന്ത്രപൂർവ്വം അപഹരിച്ച പരമ ദിവ്യോത്തമപുരുഷനായ ഭഗവാൻ അതിലൂടെ അദ്ദേഹത്തെ മോചിപ്പിച്ചത് എങ്ങനെയെന്ന് പ്രഹ്ലാദമഹാരാജാവ് വിസ്തരിച്ചു. പ്രഹ്ളാദ മഹാരാജാവ് സന്നിഹിതനായിരുന്നപ്പോൾ ബ്രഹ്മദേവനും, ബലിമഹാരാജാവിന്റെ പത്നിയായ വിന്ധ്യാ വലിയും , പരമോന്നതനായ ഭഗവാൻറെ പരമാധികാരത്തെ വർണ്ണിക്കുകയുണ്ടായി. ബലി മഹാരാജാവ് എല്ലാം ഭഗവാന് സമർപ്പിച്ചതിനാൽ അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി അവർ പ്രാർത്ഥിച്ചു . ഒരു അഭക്തന്റെ സമ്പത്ത് ആപത്താണെന്നും ഭഗവാൻറെ അനുഗ്രഹമാണ് ഭക്തന്റെ ഐശ്വര്യം എന്നും ഭഗവാൻ അപ്പോൾ വിവരിച്ചു. അനന്തരം ബലി മഹാരാജാവിൽ പ്രസാദിച്ച പരമോന്നതനായ ഭഗവാൻ അദ്ദേഹത്തിന് എല്ലായിപ്പോഴും തൻറെ സുദർശനചക്രത്താൽ ഉള്ള സംരക്ഷണവും താൻ എപ്പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കുമെന്നും വാഗ്ദാനം നൽകി.
(സംഗ്രഹം/ശ്രീമദ് ഭാഗവതം.8.22)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment