പണ്ടൊരിക്കൽ ഒരു രാജാവ് ഒരു കുറ്റവാളിയെ ശിക്ഷിച്ചിരുന്നത് ഒരു നദിയിൽ മുക്കി വച്ചും പിന്നെ ശ്വാസം കിട്ടാനായി ഉയർത്തിയും വീണ്ടും വെള്ളത്തിൽ താഴ്ത്തിയുമായിരുന്നുവത്രെ. ഇതേ വിധത്തിലാണ് ഭൗതികപ്രകൃതി ഓരോ ജീവസത്തയെയും ശിക്ഷിക്കുകയും സമ്മാനിക്കുകയും ചെയ്യുന്നത്. അയാളെ ശിക്ഷിക്കുമ്പോൾ ഭൗതികദുഃഖങ്ങളാകുന്ന വെള്ളത്തിൽ ആഴ്ത്തുന്നു. സമ്മാനിക്കുമ്പോൾ കുറേ സമയത്തേക്ക് അതിൽനിന്നു പുറത്തെടുക്കുന്നു. ഉന്നതഗ്രഹങ്ങളിലേക്ക്, അഥവാ ഉയർന്ന ഒരു ജീവിതപദവിയിലേക്കുള്ള ഉയർത്തൽഒരിക്കലും സ്ഥിരമായിട്ടുള്ളതല്ല. ഒരുവന് ആ ജലത്തിൽ ആഴ്ത്തപ്പെടുവാനായി വീണ്ടും താഴേക്കു വരേണ്ടി വരും. ഈ ഭൗതികജീവിതത്തിൽ ഇതൊക്കെ തുടരെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരുവൻ ചിലപ്പോൾ ഉന്നതങ്ങളായ ഗ്രഹയൂഥങ്ങളിലേക്കുയർത്തപ്പെടും. ചിലപ്പോൾ ഭൗതിക ജീവിതത്തിന്റെ നരകീയാവസ്ഥയിലേക്കു വലിച്ചെറിയപ്പെടുകയും ചെയ്യും.ഇതിൽ നിന്നും രക്ഷപ്പെടുവാൻ, ഒരുവൻ വിവേകത്തോടും, ഭക്തിയോടും ആത്മാർത്ഥമായ കൃഷ്ണാവബോധത്തോടും കൂടി പരമപ്രഭുവിനു സ്വയം സമർപ്പിക്കുകയെന്ന തന്റെ കർത്തവ്യം നിറവേറ്റുയേ വേണ്ടു.
(ചൈതന്യ ശിക്ഷാമൃതം /അദ്ധ്യായം 4)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment