ഭഗവാൻ കൃഷ്ണന്റെ അനന്തമായ ശക്തികൾ
ദ്യൂപതന ഏവ തേ ന യയുരന്തമനന്തതയാ
ത്വമപിയദന്തരാണ്ഡനിചയാ നനു സാവരണാഃ
ഖ ഇന രജാംസി വാന്തി വയസാ സഹ യച്ഛ്രുതയം
സ്ത്വയി ഹി ഫലന്ത്യതന്നിരസനേന ഭവന്നിധനാഃ
“എന്റെ ഭഗവാനേ, അങ്ങനന്തനാണ്, ഒരാളും അങ്ങയുടെ ശക്തിയുടെ വ്യാപ്തി അളന്നു തിട്ടപ്പെടുത്തിയിട്ടില്ല. അങ്ങയ്ക്കുപോലും അവിടത്തെ അന്തർന്നിഹിതശക്തികളുടെ വ്യാപ്തി അജ്ഞാതമാണെന്നു ഞാൻ വിചാരിക്കുന്നു. അനന്തങ്ങളായ ലോകങ്ങൾ പരമാണുക്കളെപ്പോലെ ആകാശത്തു പ്ലവനം ചെയ്യുന്നു. അങ്ങയെ കണ്ടെത്തുവാനുള്ള അന്വേഷണത്തിൽ വ്യാപൃതരായ മഹാവേദാന്തികൾ, എല്ലാ വസ്തുക്കളും അങ്ങിൽ നിന്നു വ്യതിരിക്തമാണെന്നു കണ്ടെത്തുന്നു. അങ്ങനെ, അങ്ങാണു സർവവും എന്ന് അവർ ഒടുവിൽ തീർച്ചപ്പെടുത്തുന്നു. (ഭാഗ 10.87.41)
(ചൈതന്യശിക്ഷാമൃതം /അദ്ധ്യായം 9)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment