ഒരു വിത്തു പോലെയാണ് ഈ ഭക്തിയുതസേവനം. ജീവസത്തയുടെ ഹൃദയത്തിൽ ഈ ബീജം നട്ടുകഴിഞ്ഞശേഷം ആ ജീവാത്മാവ് "ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ" എന്ന മന്ത്രോച്ചാരണം ചെയ്തതു കൊണ്ടും കേട്ടുകൊണ്ടിരുന്നാൽ ആ വിത്ത് മുളച്ചു വരും. ഒരു വിത്ത് പതിവായി നനച്ചുകൊണ്ടിരുന്നാലെന്നതുപോലെ ഭക്തിയുതസേവനത്തിന്റെ ആദ്ധ്യാത്മികമായ ചെടിയും ക്രമേണ വളർന്ന് ഭൗതികലോകത്തിന്റെ തോട് തുളച്ച് പരവ്യോമത്തിലെ ബ്രഹ്മജ്യോതിസ്സോളമെത്തും. ആ പരവ്യോമത്തിലും അത് വളർന്ന് ഗോലോകവൃന്ദാവനമെന്ന് പേരുള്ള കൃഷ്ണന്റെ സർവ്വോത്കൃഷ്ടലോകത്തോളമുയരുന്നു. അവസാനം അത് കൃഷ്ണന്റെ പാദാരവിന്ദങ്ങളെ ആശ്രയിച്ച് വിശ്രമിക്കുകയുംചെയ്യുന്നു. ഈ വിധത്തിൽ ഒരു വൃക്ഷത്തിന് (കമേണ പൂക്കളും കായകളും ഉണ്ടാകുന്നതുപോലെ ഭക്തിയുതസേവനമാകുന്ന ലതയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. അപ്പോഴും ശ്രവണകീർത്തനങ്ങളാലുള്ള ജലസേചനം തുടർന്നു പോരണം. ചൈതന്യചരിതാമൃതത്തിൽ ഈ ലതയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. (മദ്ധ്യലീല, അദ്ധ്യായം. 19) ഭക്തിയുതസേവനമാകുന്ന ഈ ലത ഭഗവച്ചരണങ്ങളിൽ എത്തിച്ചേരുമ്പോൾ ഭക്തൻ ഭഗവത്പ്രേമത്തിൽ ലയിക്കുമെന്നും
(ഭാവാർത്ഥം /ഭഗവദ് ഗീതാ (യഥാരൂപം )10.9
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment