ഭഗവാൻ ബലരാമൻ കലപ്പ ഉപയോഗിച്ച് ഹസ്തിന പുരത്തെ ഗംഗയിൽ ആഴ്ത്തുന്ന ലീല
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ജാംബവതിയുടെ ഓമനപുത്രനായ സാംബൻ ദുര്യോധനന്റെ പുത്രി ലക്ഷമണയെ സ്വയംവരമണ്ഡപത്തിൽനിന്ന് തട്ടിയെടുക്കുകയുണ്ടായി.പകരം കൗരവർ ഒത്തുചേർന്ന് അവനെ തടവിലാക്കി. ഒറ്റയ്ക്ക് ഏറെനേരം സാംബൻ പൊരുതി നിന്നെങ്കിലും കൗരവ സംഘത്തിലെ യോദ്ധാക്കൾ ചേർന്ന് അവന്റെ രഥവും വില്ലും തകർക്കുകയും പിടിച്ചുകുട്ടി അവനെയും ലക്ഷ്മണയെയും ഹസ്തിനപുരത്തിലേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്തു.
സാംബനെ കീഴടക്കിയതറി ഉഗാസേനരാജാവ് പകരം വീട്ടാൻ യദുക്കളെ വിളിച്ചുവരുത്തി. കോപിഷ്ടരായിത്തീർന്ന അവർ യുദ്ധത്തിനാരുങ്ങിയെങ്കിലും ബലരാമൻ യദുവംശവും കുരുവംശവും തമ്മിൽ തർക്കമുണ്ടാകാതിരിക്കാനായി അവരെ സാന്ത്വനിപ്പിച്ചു. അനേകം ബ്രാഹ്മണരും മുതിർന്ന യാദവന്മാരുമൊത്ത് അദ്ദേഹം ഹസ്തിനപുറത്തേയ്ക്ക് പുറപ്പെട്ടു.യാദവസംഘം നഗരത്തിനു പുറത്താരു ഉദ്യാനത്തിൽ തമ്പടിക്കുകയും ധ്യതരാഷ്ട്രരുടെ മനസ്സറിഞ്ഞു വരാൻ ഉദ്ധവരെ പറഞ്ഞയക്കുകയും ചെയ്തു. കൗരവസഭയിലെത്തി ഉദ്ധവർ ബലരാമന്റെ ആഗമനമറിയിച്ചപ്പോൾ കൗരവർ ഉദ്ധവരെ പൂജിക്കുകയും മംഗളോപഹാരങ്ങളുമായി ഭഗവാനെ കാണാൻ പുറപ്പെടുകയും ചെയ്തു. ആദരം പ്രകടിപ്പിച്ച് ബലരാമനെ പൂജിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്ത കൗരവർ സാംബനെ വിട്ടയക്കാൻ ഉഗ്രസേനൻ ആവശ്യപ്പെട്ടതറിഞ്ഞ്കുപിതരായിത്തീർന്നു. അവർ പറഞ്ഞു: "
യാദവർ കൗരവരോട് ആജ്ഞാപിക്കാൻ ശ്രമിക്കുന്നുവോ? ആശ്ചര്യകരമായിരിക്കുന്നല്ലോ, ചെരുപ്പ് തലയിൽ കയറാൻ ശ്രമിക്കുന്നതുപോലുണ്ടല്ലോ ഇത് ഞങ്ങളിൽ നിന്നാണ് യാദവർക്ക് രാജസിംഹാസനം ലഭ്യമായത്. എന്നിട്ടിപ്പോൾ അവർ ഞങ്ങൾക്ക് തുല്യരാണെന്നു ഭാവിക്കുന്നു. ഇനിയീ രാജകീയ പദവികൾ അവർക്കു തുടർന്ന് നൽകുന്നതല്ല.ധിമദ് ഭാഗത്തും
ഇപ്രകാരം പറഞ്ഞിട്ട് അവർ നഗരത്തിലേക്ക് മടങ്ങിപ്പോയി. ദുരഹങ്കാരം നിമിത്തം ഉന്മത്തരായിത്തീർന്ന അവരെ കഠിനമായി ശിക്ഷിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ബലരാമൻ നിശ്ചയിച്ചു. ലോകത്തുനിന്ന്സകല കുരുക്കളെയും നീക്കം ചെയ്യാനുള്ള തീരുമാനത്തോടെ അദ്ദേഹം ഹലായുധവുമായിച്ചെന്ന് ഹസ്തിനപുരത്തെ ഗംഗാനദിയിലേയ്ക്ക് വലിച്ചിഴക്കാൻ തുടങ്ങി. തങ്ങളുടെ നഗരം നദിയിൽവീണ് നശിക്കാൻ തുടങ്ങുകയാണെന്നു കണ്ട കൗരവർ ഭയന്നുപോയി. അവർ ഉടൻതന്നെ സാംബനെയും ലക്ഷ്മണയെയും ബലരാമന്റെ മുന്നിലെത്തിക്കുകയും, അദ്ദേഹത്തെ വാഴ്ത്താൻ തുടങ്ങുകയും ചെയ്തു, "അല്ലയോ ഭഗവാനേ, ഞങ്ങളോട് ക്ഷമിച്ചാലും. അങ്ങയുടെ യഥാർത്ഥ വ്യക്തിത്വമെന്തെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല.താൻ ഉപദ്രവിക്കുകയില്ലെന്ന് ബലരാമൻ കൗരവർക്കു വാക്കുകൊടുക്കുകയും ദുര്യോധനൻ മകൾക്കും നവവരനും ധനവും വിവാഹസമ്മാനങ്ങളും നൽകുകയും ചെയ്തു. യാദവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച്ദുര്യോധനൻ സാംബനും ലക്ഷ്മണയുമൊത്ത് ദ്വാരകയിലേയ്ക്ക് മടങ്ങാൻ ബലരാമനോടഭ്യർത്ഥിക്കുകയും ചെയ്ത
(ശ്രീമദ് ഭാഗവതം/അദ്ധ്യായം 68 ചുരുക്കം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment