Home

Sunday, October 18, 2020

ശ്രീ വില്വമംഗല ഠാക്കൂർ


 ശ്രീ വില്വമംഗല ഠാക്കൂർ


🍁🍁🍁🍁🍁🍁🍁🍁🍁🍁


വിഷ്ണുസ്വാമി വൈഷ്ണവ സമിതിയുടെ മഹാ ആചാര്യനായ ശ്രീ വില്വമംഗല ഠാക്കൂർ, അദ്ദേഹത്തിന്റെ ഗൃഹസ്ഥാശ്രമ ജീവിതത്തിൽ ദൈവവശാൽ ഭഗവദ്ഭക്തയായ ചിന്താമണിയെന്ന ഒരു വേശ്യയോട് അധികം അഭിനിവേശമുള്ളവനായിരുന്നു. കനത്ത മഴയും ഇടിമിന്നലുമുള്ളൊരു രാത്രി! ശക്തിയായ തിരമാലകളുമായി രോഷാകുലയായി കുത്തിയൊഴുകുന്ന പുഴ. ഇതെല്ലാം കഷ്ടപ്പെട്ട് താണ്ടി, തന്റെ കാമസംതൃപ്തിക്കു വേണ്ടി ഠാക്കൂർ, ചിന്താമണിയുടെ വീട്ടിൽ നനഞ്ഞാലിച്ച് എത്തിച്ചേർന്നു. അദ്ദേഹത്തിന് ഇത് എങ്ങനെ സാധിച്ചു എന്ന് ചിന്താമണി അത്ഭുതത്തോടുകൂടി ചോദിച്ചു. തന്റെ നിസ്സാരമായ ഈ സ്ത്രീശരീരത്തോടുള്ള വില്വമംഗല ഠാക്കൂറിന്റെ അഭിനിവേശം ഭഗവാൻ കൃഷ്ണന്റെ അതീന്ദ്രിയ സേവനത്തിൽ ഉപയോഗപ്പെടുത്തി, ഭഗവാന്റെ അതീന്ദ്രിയ സൗന്ദര്യത്താൽ ആകർഷിക്കപ്പെടാൻ ശ്രമിക്കേണ്ടതായിരുന്നു വെന്ന് അവൾ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. അവളുമായി ചെലവഴിച്ച ആ സമയം വില്വമംഗല ഠാക്കൂറിന്റെ ജീവിതത്തിലെ ഒരു വിലയേറിയ നാഴികക്കല്ലായിരുന്നു. തന്റെ ആത്മീയ ജീവിതം അവിടം മുതലാണ് ശ്രീ ഠാക്കൂർ ആരംഭിച്ചത്. പിന്നീട് ആ വേശ്യയെത്തന്നെ ഠാക്കൂർ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും ചെയ്തുവെന്നു മാത്രമല്ല,
അദ്ദേഹത്തിന്റെ സാഹിത്യരചനകളിൽ നിരവധിയിടങ്ങളിൽ അദ്ദേഹത്തിന് നേർവഴി കാട്ടിത്തന്ന ചിന്താമണിയെ അദ്ദേഹം പ്രകീർത്തിക്കുകയും ചെയ്തു.

( ശ്രീമദ് ഭാഗവതം 1.11.19/ ഭാവാർത്ഥം )

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment