Home

Saturday, October 3, 2020

ശ്രീ ചൗരാഷ്ടകം


ശ്രീ ചൗരാഷ്ടകം 

രചന   -  വില്വമംഗള ഠാക്കൂർ  

  
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ശ്ളോകം 1

🔆🔆🔆🔆🔆🔆🔆🔆

വ്രജേ പ്രസിദ്ധം നവനീത ചൗരം
 ഗോപാംഗനനാം ച ദുകൂല ചൗരം 
അനേക ജന്മാർജിത പാപചൗരം 
ചൗരാഗ്രഗണ്യം പുരുഷം നമാമി 

വിവർത്തനം

🔆🔆🔆🔆🔆🔆🔆🔆

നവനീതചോരൻ എന്ന് വൃന്ദാവനത്തിൽ പ്രസിദ്ധനായവനും, ഗോപസ്ത്രീകളുടെ വസ്ത്രം അപഹരിച്ചവനും, തന്നെ ശരണം പ്രാപിക്കുന്നവരുടെ അനേക ജന്മാർജ്ജിതങ്ങളായ പാപങ്ങളെ കവരുന്നവനും, മോഷ്ടാക്കളിൽ അഗ്രഗണ്യനുമായ ഭഗവാനെ ഞാൻ പ്രണമിക്കുന്നു.

ശ്ളോകം 2

🔆🔆🔆🔆🔆🔆🔆🔆

ശ്രീ രാധികായ ഹൃദയസ്യ ചൗരം 
നവാംബുധ ശ്യാമള കാന്തി ചൗരം 
പദാ ശ്രീ താനാം ച സമസ്ത ചൗരം 
ചൗരാഗ്രഗണ്യം പുരുഷം നമാമി 



വിവർത്തനം

🔆🔆🔆🔆🔆🔆🔆🔆

ശ്രീമതി രാധാറാണിയുടെ ഹൃദയം കവർന്നവനും, നവ  കാർമേഘത്തിന്റെ കാന്തി കവർന്നവനും, തന്റെ തൃപ്പാദങ്ങളെ ആശ്രയിക്കുന്നവരുടെ സകല ദുരിതങ്ങളും കവർന്നവനും, ചോരന്മാരിൽ അഗ്രഗണ്യനുമായ പരമപുരുഷനെ ഞാൻ പ്രണമിക്കുന്നു.


ശ്ളോകം 3

🔆🔆🔆🔆🔆🔆🔆🔆

അകിഞ്ചനി കൃത്യ പദാശ്രിതം യ 
കരോതി ഭിക്ഷും പതി ഗേഹ ഹീനം 
കേനാപി അഹോ ഭീഷണ ചൗര ഇദ്രിഗ് 
ദൃഷ്ട്വാ ശ്രുതോവ ന ജഗത് ത്രയേ£ പി 

വിവർത്തനം
🔆🔆🔆🔆🔆🔆🔆🔆

 തന്നെ ശരണം പ്രാപിക്കുന്ന ഭക്തന്മാരെ ദരിദ്രരാക്കിയും, ഭിക്ഷുക്കളാക്കിയും, നിരാശ്രയരാക്കിയും , ഭവനരഹിതരാക്കിയും എല്ലായിടത്തും അലഞ്ഞു നടക്കുവാൻ ഇടവരുത്തുന്ന ഇത്രയും അതിഭയങ്കരനായ ഒരു ചോരനെ ഞാൻ ഈ ത്രിലോകങ്ങളിൽ കണ്ടിട്ടും കേട്ടിട്ടുമില്ല.

ശ്ളോകം 4

🔆🔆🔆🔆🔆🔆🔆🔆

യദീയ നാമാ£ പി ഹരതി അശേഷം 
ഗിരി പ്രസാരൻ അപി പാപ രാശിൻ 
ആശ്ചര്യ രൂപോനനു ചൗര ഇദ്രിഗ് 
ദൃഷ്ട്വാ ശ്രുതോവ ന മയാ കദാ£ പി

വിവർത്തനം

🔆🔆🔆🔆🔆🔆🔆🔆

ഏതൊരുവന്റെ നാമം വെറുതെ ഉച്ചരിക്കുമ്പോൾ തന്നെ പർവ്വത തുല്യമായ അളവിലുള്ള പാപങ്ങൾ നശിക്കുന്നുവോ അങ്ങനെയുള്ള ഒരു അത്യത്ഭുതകരനായ ഒരു ചോരനെ ഞാൻ എന്റെ ജീവിതത്തിൽ ഒരിടത്തും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. 


ശ്ളോകം 5

🔆🔆🔆🔆🔆🔆🔆🔆

ധനം ച മാനം ച തദേന്ദ്രിയാണി
പ്രാണാമ്ശ്ച ഹൃത്വാ മമ സർവ്വം ഏവ
പലായസേ കുത്ര ധൃതോ£ ദ്യ ചൗര 
ത്വം ഭക്തി ദാംനാസി മയാ നിരുദ്ധ 

വിവർത്തനം

🔆🔆🔆🔆🔆🔆🔆🔆

ഹേ മോഷ്ടാവേ ! എന്റെ ധനവും, മാനവും ,ഇന്ദ്രിയങ്ങളും,  പ്രാണനും ശക്തിയും കവർന്നെടുത്ത നിന്നെ ഞാനെന്റെ ഭക്തി പാശത്താൽ ബന്ധിച്ചു കഴിഞ്ഞു. ഇനി നീ എവിടേക്കാണ് ഓടി രക്ഷപ്പെടുക? 

ശ്ളോകം 6

🔆🔆🔆🔆🔆🔆🔆🔆

ചിനാസ്തി ഘോരം യമ പാശ ബന്ധം 
ഭിനാസ്തി ഭീമം ഭവ പാശ ബന്ധം
ചിനാസ്തി സർവ്വസ്യ സമസ്ത ബന്ധം 
നൈവത് മനോ ഭക്ത കൃതം തു ബന്ധം


വിവർത്തനം
🔆🔆🔆🔆🔆🔆🔆🔆

അതികഠിനമായ യമപാശബന്ധത്തെ ഖണ്ഡിക്കുന്നവനും, പ്രാപഞ്ചിക അസ്തിത്വമാകുന്ന ഭീമപാശത്തെ മുറിക്കുന്നവനും, ഏവരുടേയും ഭൗതികബന്ധനങ്ങളെ വിഛേദിക്കുന്നവനുമായ അങ്ങ് സ്വന്തം ഭക്തന്മാരുമാരുടെ ഭക്തിപാശബന്ധനത്തെ ഖണ്ഡിക്കുന്നതിനു അശക്തനാണ്. 

ശ്ളോകം 7

🔆🔆🔆🔆🔆🔆🔆🔆

മൻ മാനസേ തമസാ രാശി ഘോരേ 
കാരാഗൃഹേ ദുഃഖ മയേ നിബദ്ധ 
ലാഭസ്വ ഹേ ചൗര ഹരേ ചിരായ 
സ്വ ചൗര ദോഷോചിതം ഏവ ദണ്ഡം

വിവർത്തനം
🔆🔆🔆🔆🔆🔆🔆🔆

ഹേ ചോരാ! എന്റെ സർവ്വതും അപഹരിച്ചവനേ!  നിന്നെ ഞാനിന്ന് എന്റെ അജ്ഞാനമാകുന്ന അന്ധകാരം നിറഞ്ഞ ഹൃദയ തുറുങ്കിനുള്ളിൽ അടച്ചുകഴിഞ്ഞു. അതിനാൽ നീ ചെയ്ത എല്ലാ മോഷണക്കുറ്റങ്ങളുടെയും ശിക്ഷയായി യുഗങ്ങളോളം നിനക്കവിടെ കഴിയേണ്ടി വരും.

ശ്ളോകം 8
🔆🔆🔆🔆🔆🔆🔆🔆

കാരാഗൃഹേ വാസ സദാ ഹൃദയേ മദിയേ 
മദ് ഭക്തി പാശ ദൃഢ ബന്ധന നിശ്ചലസൻ 
ത്വം കൃഷ്ണ ഹേ പ്രളയ കോടി ഈ ശതാന്തരേ£ പി
സർവ്വസ്യ ചൗര ഹൃദയൻ നഹി മോചയാമി


വിവർത്തനം
🔆🔆🔆🔆🔆🔆🔆🔆

ഹേ കൃഷ്ണാ! സർവ്വസ്വ ചോരാ, എന്റെ ഭക്തിപാശബന്ധനം എന്നന്നേയ്ക്കും ദൃഢമായിരിക്കും. അനന്തകോടി കൽപ്പങ്ങൾ കഴിഞ്ഞാലും അങ്ങയെ ഞാനെന്റെ ഹൃദയകാരാഗൃഹത്തിൽ നിന്നും മോചിപ്പിക്കുകയില്ല. അതിനാൽ അങ്ങ് അവിടെത്തന്നെ സദാ വസിച്ചാലും.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,






No comments:

Post a Comment