Home

Sunday, October 18, 2020

എളിമ


 

ഈശ്വരസ്യാപി അഭിമാനി ദ്വേഷിത്വാദ് ദൈന്യപ്രിയത്വാഛ

വിവർത്തനം

🍁🍁🍁🍁🍁🍁🍁


അതിലുപരിയായി, ഗർവ്വിഷ്ഠരെ ഭഗവാൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ,വിനയമുള്ളവരിൽ ഭഗവാൻ സംപ്രീതനാണ്.

ഭാവാർത്ഥം

🍁🍁🍁🍁🍁🍁🍁


ഇവിടെ നാരദൻ പ്രശംസിക്കുന്ന വിനയം സാധാരണ എളിമയല്ല.എന്നാൽ, ഭഗവാനുമായി ബന്ധപ്പെട്ട വിനയത്തെക്കുറിച്ചാണ്. ഇതിന്റെസാരം, ഭക്തൻ, ഭഗവാനിഷ്ടപ്പെട്ട കാര്യങ്ങൾ മാത്രം ചെയ്യുന്നു. ശ്രീ സനാതന ഗോസ്വാമി അദ്ദേഹത്തിന്റെ ഹരിഭക്തിവിലാസം (11,417) എന്ന ഗ്രന്ഥത്തിൽ, ഭഗവാനെ ശരണം പ്രാപിച്ച ഒരു ജീവാത്മാവിന്റെ ആറ് ലക്ഷണങ്ങളെ വിവരിക്കുന്നുണ്ട്. അവയിൽ ഓരോന്നും ഭഗവാന്റെ മുന്നിൽ വിനയം ഉൾക്കൊള്ളുന്നതാണ്.

ആനുകൂലസ്യസങ്കല്പ്പ
പ്രാതികൂല്യസ്യ വർജനം
രക്ഷിഷ്യാതീതിവിശ്വാസോ
ഗോപ്ത്യത്വ വരണം തഥാ
ആത്മനിക്ഷേപ കാർപ്പണ്യ ഷഡ്വിധാ ശരണാഗതി

കൃഷ്ണനെ പൂർണ്ണമായി അഭയം പ്രാപിച്ചതിന്റെ ആറ് ലക്ഷണങ്ങൾ:

(1) ഭക്തിയുതസേവനത്തിന് അനുകൂലമായ കാര്യങ്ങൾ സ്വീകരിക്കുക. (2) ഭക്തിയുതസേവനത്തിന് പ്രതികൂലമായവയെ ഉപേക്ഷിക്കുക. (3) ഭഗവാന്റെ സംരക്ഷണത്തിൽ ഉറച്ചു വിശ്വസിക്കുക. (4) സ്വന്തം നിലനിൽപ്പിന് ഭഗവാന്റെ കരുണയെമാത്രം ആശ്രയിക്കുക. (5) ഭഗവാന്റേതിൽനിന്ന് വിഭിന്നമായ താത്പര്യങ്ങൾ വെച്ചുപുലർത്താതിരിക്കുക. (6) എല്ലായ്പ്പോഴും ക്ഷമയോടും, സൗമ്യതയോടും കൂടി വിനയാന്വിതനായിമാത്രംഭഗവാന്റെ മുമ്പിൽ നിലകൊള്ളുക എന്നിവയാകുന്നു.

ഭഗവാന് വിനയം ഹൃദ്യമായതുകൊണ്ട്, ഭക്തൻ എപ്പോഴും എളിയവനായിരിക്കുന്നു. കൃഷ്ണന് സ്വയം അഭിമാനിക്കുന്നവരോടാണ് താത്പര്യമെങ്കിൽ, ഭക്തന്മാരെല്ലാംതന്നെ അഭിമാനികളാകുമായിരുന്നു.ഒരു യോഗിയാകട്ടെ, അവന്റെ നീണ്ടകാലത്തെ കഠിന തപസ്സുകൊണ്ടാണ് തനിക്കീ സിദ്ധികൾ കൈവന്നതെന്നും ധരിച്ചേക്കാം.എന്നാൽ ഒരു ഭക്തൻഭക്തിയുതസേവനം അനുഷ്ഠിക്കുമ്പോൾ, അവനു കിട്ടുന്ന ആനന്ദം ഭഗവാന്റെ കാരുണ്യം ഒന്നുകൊണ്ട് മാത്രമാണെന്ന് മനസ്സിലാക്കുന്നു. അപ്രകാരം, ഒരു ഭക്തൻ മാത്രമേ, അവന്റെ പുരോഗതി, ഭഗവാന്റെ മുന്നിലുള്ള അവന്റെ വിനയത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് എപ്പോഴുംകരുതുന്നുള്ളൂ. ഒരാൾക്ക് ഒരേ സമയത്ത് ഒരു ഗർവ്വിഷ്ഠനും ഭക്തനുംആയിരിക്കുവാൻ സാധ്യമല്ല.

(ഭാവാർത്ഥം / നാരദ ഭക്തി സൂത്രം / സൂത്രം 27 )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment