തുളസീ പ്രണാമ മന്ത്രം
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
വൃന്ദായൈ തുളസിദേവ്യായൈ
പ്രിയായൈ കേശവസ്യ ച
വിഷ്ണു ഭക്തി പ്രദേ ദേവി
സത്യവത്യായൈ നമോ നമഃ
വിവർത്തനം
🔅🔅🔅🔅🔅🔅🔅
ഭഗവാൻ കേശവന് അത്യന്തം പ്രിയങ്കരിയായ ശ്രീമതി തുളസി ദേവിക്ക് എന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു. അല്ലയോ ദേവി , അവിടുന്ന് വിഷ്ണു ഭക്തി പ്രദാനം ചെയ്യുകയും പരമോന്നത സത്യത്തെ ഉടമസ്ഥതയിൽ വയ്ക്കുകയും ചെയ്യുന്നു.
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
(1)
നമോ നമഃ തുളസീ കൃഷ്ണ - പ്രേയസീ നമോ നമഃ
രാധാ - കൃഷ്ണ - സേവാ പാവോ ഏയി അഭിലാഷീ
വിവർത്തനം
🔅🔅🔅🔅🔅🔅🔅
കൃഷ്ണന്റെ പ്രിയതമയായ അല്ലയോ തുളസീ, ഞാൻ നിന്നെ വീണ്ടും വീണ്ടും പ്രണമിക്കുന്നു! രാധാകൃഷ്ണന്മാരുടെ സേവനം ലഭിക്കണമെന്നതാണ് എന്റെ അഭിലാഷം.
(2)
ജേ തോമാരാ ശരണ ലോയ്, താര വാഞ്ഛാ പൂർണ ഹോയ്
കൃപാ കോരി കോരോ താരേ വൃന്ദാവന വാസീ
വിവർത്തനം
🔅🔅🔅🔅🔅🔅🔅
നിന്നെ ശരണം പ്രാപിക്കുന്നവർക്കെല്ലാം അവരവരുടെ അഭിലാഷങ്ങൾ സഫലമാകുന്നു. നീ അവരിൽ കാരുണ്യം ചൊരിഞ്ഞ്, അവരെ വൃന്ദാവനവാസിയാക്കുന്നു.
(3)
മോര ഏയി അഭിലാഷ് വിലാസ് കുഞ്ജേ ദിയോ വാസ്
നയനേ ഹേരിബോ സദാ യുഗളരൂപരാസീ
വിവർത്തനം
🔅🔅🔅🔅🔅🔅🔅
വൃന്ദാവനധാമത്തിലെ ആനന്ദ നികുഞ്ജങ്ങളിൽ ഒരു വാസസ്ഥാനം ലഭിക്കണമെന്നതാണ് എന്റെ അഭിലാഷം. അപ്പോൾ എനിക്ക് എല്ലായ്പ്പോഴും രാധാകൃഷ്ണന്മാരുടെ മനോഹരമായ ലീലകൾ ദർശിക്കാൻ കഴിയും.
(4)
എയി നിവേദന ധരോ, സഖീർ അനുഗത കൊരോ
സേവാ - അധികാര ദിയേ കൊരോ നിജ ദാസീ
വിവർത്തനം
🔅🔅🔅🔅🔅🔅🔅
എന്നെ വൃന്ദാവനത്തിലെ ഇടയപ്പെൺകൊടികളുടെ ഒരു അനുയായിയാക്കി മാറ്റണമേ എന്ന് ഞാൻ യാചിക്കുന്നു. എനിക്ക് ഭക്തി യൂതസേവനം നൽകി, എന്നെ അങ്ങയുടെ ഭൃത്യനാക്കി മാറ്റണമേ!
(5)
ദീന കൃഷ്ണ ദാസേ കോയ്, ഏയി ജേന മോര ഹോയ്
ശ്രീ രാധാ - ഗോവിന്ദ- പ്രേമേ സദാ ജേന വാസി
വിവർത്തനം
🔅🔅🔅🔅🔅🔅🔅
എല്ലായ്പ്പോഴും രാധാഗോവിന്ദ പ്രേമത്തിൽ മുങ്ങിയിരിക്കണമേ എന്ന്, എളിയവനായ ഈ കൃഷ്ണസേവകൻ പ്രാർത്ഥിക്കുന്നു.
തുളസീ പ്രദക്ഷിണ മന്ത്രം
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
യാനി കാനി ച പാപാനി
ബ്രഹ്മഹത്യാതി കാനി ച
താനി താനി പ്രണശ്യന്തി
പ്രദക്ഷിണഃ പദേ പദേ
വിവർത്തനം
🔅🔅🔅🔅🔅🔅🔅
തുളസി ദേവിയെ പ്രദക്ഷിണം ചെയ്യുന്ന ഓരോ അടിയിലും ബ്രഹ്മഹത്യ ഉൾപ്പെടെയുള്ള എല്ലാ പാപങ്ങളും നശിക്കുന്നു
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment