Home

Sunday, October 4, 2020

ഹരി നാമാമൃതം


 ഹരി നാമാമൃതം


🍁🍁🍁🍁🍁🍁🍁🍁


സാംബൻ ദുര്യോധനൻ്റെ പുത്രിയുമായി പ്രണയത്തിലായി. ക്ഷത്രിയ പാരമ്പര്യമനുസരിച്ച് വീരശൂരപരാക്രമങ്ങൾ തെളിയിക്കാത്ത ഒരുവന് ഒരു ക്ഷത്രിയൻ തൻ്റെ പുത്രിയെ വിവാഹം ചെയ്തു കൊടുക്കുകയില്ല. സാംബനാകട്ടെ ദുര്യോധനന്റെ പുത്രിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോവുകയാണ് ചെയ്തത്. പരിണതഫലമായി സാംബനെ കൗരവർ പിടികൂടി. വിവരമറിഞ്ഞ് സാംബനെ രക്ഷിക്കാനെത്തിയ ബലരാമനും കൗരവരും തമ്മിൽ വലിയ വാഗ്വാദങ്ങൾ നടന്നു. വാദപ്രതിവാദങ്ങൾക്കൊടുവിലും പ്രശ്നം പരിഹരിക്കപ്പെടാതെ വന്നപ്പോൾ ബലരാമൻ തന്റെ മുഴുവൻ ശക്തിയും പുറത്തെടുത്ത് ഹസ്തിനപുരിയെ ഒരു ഭൂകമ്പത്തിലെന്നപോലെ കുലുക്കി മറച്ചു. അതോടെ കൗരവർ കീഴടങ്ങുകയും പ്രശ്നം പരിഹരിക്കപ്പെടുകയും സാംബൻ ദുര്യോധനൻ്റെ പുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു. ഒരുവൻ, ഭൗതിക ലോകത്തിൽ തുല്യതയില്ലാതെ അതിമഹത്തായ കൃഷ്ണ - ബലരാമ സംരക്ഷണ ശക്തിയിൽ ആശ്രയം തേടണമെന്ന് സാരം. ഒരുവന്റെ പാപത്തിൻ്റെ ഫലങ്ങൾ എത്ര ശക്തിമത്താണെങ്കിലും അവൻ ഹരിയുടെ, കൃഷ്ണൻ്റെ, അഥവാ നാരായണൻ്റെ നാമം ജപിക്കുന്ന പക്ഷം അവന്റെ പാപഫലങ്ങളെല്ലാം തൽക്ഷണം തുടച്ചു നീക്കപ്പെടും.

( ശ്രീമദ് ഭാഗവതം 6.2.16/ ഭാവാർത്ഥം 

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment