Home

Sunday, October 18, 2020

വരാഹാവതാരത്തെ മനസിലാക്കേണ്ട വിധം




ഒരു വരാഹത്തിന്റെ ശരീരം ഭൗതികമാണെങ്കിലും, ഭഗവാന്റെ വരാഹ രൂപം ഭൗതികമായി കളങ്കപ്പെട്ടിട്ടി ല്ലെന്ന് നമ്മൾ ഓർമിക്കണം. സത്യ ലോകത്തിൽനിന്നാരംഭിച്ച് വ്യോമം മുഴുവൻ നിറയുന്നൊരു ബൃഹത്ത് രൂപം സ്വീകരിക്കാൻ ഒരു ഭൗമിക സൂകരത്തിന് കഴിയില്ല. ഭഗവദ് ദേഹം സകല പരിത:സ്ഥിതികളിലും അതീന്ദ്രിയമായിരിക്കും. അതിനാൽ വരാഹ ശരീര സ്വീകരണം കേവലം ലീല യായ അദ്ദേഹത്തിന്റെ ശരീരം എല്ലാ വേദങ്ങളുമാകുന്നു, അഥവാ അതീന്ദ്രിയമാകുന്നു. എന്നിട്ടും, വരാഹ ശരീരം സ്വീകരിച്ച അദ്ദേഹം വരാഹത്തെപ്പോലെ മണം പിടിച്ച് ഭൂമിയെ അന്വേഷിക്കുവാൻ ആരംഭിച്ചു. ഭഗവാന്, ഏതൊരു ജീവസത്തയുടെ ഭാഗവും പൂർണമായി അഭിനയിക്കാനാവും വരാഹത്തിന്റെ അതി ഭീമാകാരം അഭക്തർക്ക് ഭയങ്കരമായി. നേരെമറിച്ച്, ഭക്തരിൽ അതൊരു ഭയവും അങ്കുരിപ്പിച്ചില്ല. അദ്ദേഹം സ്വന്തം ഭക്തന്മാരെയെല്ലാം പ്രസാദ പൂർവം കടാക്ഷിക്കുക യാൽ അവർക്കെല്ലാം അതീന്ദ്രിയാനുഭൂതി വേദ്യമായി .


( ശ്രീമദ് ഭാഗവതം 3.13.28/ ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

No comments:

Post a Comment