അപവാദത്തിന് ലഭിച്ച പ്രതിഫലം
ഒരിക്കൽ ഒരിടത്ത്, ധർമിഷ്ഠനും ദാനധർമ്മങ്ങൾ ചെയ്യുന്നതിൽ ഉത്തമനുമായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം ബ്രാഹ്മണരെ സ്വീകരിച്ച് , അവർക്ക് അന്നവസ്ത്രാദികൾ നൽകി ഉപചരിക്കുന്നതിൽ വളരെയധികം പ്രസിദ്ധിയാർജ്ജിച്ചിരുന്നു.
ഒരു ദിവസം, അദ്ദേഹം പുരോഹിതന്മാർക്ക് ഭോജനം നൽകിക്കൊണ്ടിരിക്കേ, ഒരു പരുന്ത് ചത്ത പാമ്പിനെ നഖങ്ങളിൽ പിടിച്ച് മുകളിലൂടെ പറന്നു. ചത്ത പാമ്പിന്റെ വായിൽ നിന്ന് രാജാവ് വിതരണം ചെയ്യുന്ന ഭക്ഷ്യ പദാർത്ഥത്തിലേക്ക് ഒരു തുള്ളി വിഷം പതിച്ചു. സംഭവിച്ചതൊന്നുമറിയാതെ രാജാവും,തന്റെ അന്നദാനം തുടർന്നു. അബദ്ധവശാൽ, രാജാവിൽ നിന്ന് വിഷം കലർന്ന ഭോജനം കഴിക്കാനിടയായ ബ്രാഹ്മണരെല്ലാം പരലോകം പൂകി, ഇതറിഞ്ഞ രാജാവ് അതീവദുഖിതനായി.
ഭക്ഷണത്തിൽ വിഷം കലർന്നതു മൂലം, നിരപരാധികളായ ബ്രാഹ്മണർ മരണപ്പെട്ടതിന്റെ പാപകർമ്മം ആർക്കാണ് കോടുക്കേണ്ടതെന്ന കാര്യത്തിൽ,ജീവജാലങ്ങൾക്ക് കർമ്മം വിതരണം ചെയ്യാനുള്ള സേവനമനുഷ്ഠിക്കുന്ന ചിത്രഗുപ്തന് ഒരു ആശയക്കുഴപ്പമുണ്ടായി. യഥാർത്ഥത്തിൽ ഇത് രാജാവിന്റെ തെറ്റല്ല ; കാരണം ഭക്ഷണത്തിൽ വിഷം കലർന്ന കാര്യം അദ്ദേഹത്തിനജ്ഞാതമായിരുന്നു. പാമ്പ് സ്വന്തം ഭക്ഷണമായിരുന്നതിനാൽ അതിനെയെടുത്തു പറന്നത് പരുന്തിന്റെ തെറ്റല്ല. എല്ലാറ്റിലുമുപരി ചത്ത പാമ്പിന്റെ വായിൽ നിന്ന് വിഷത്തുള്ളി വീണതിന് അതിനേയും പഴി ചാരാനാവില്ല . ഈ സമസ്യക്ക് ഉത്തരം തേടി അദ്ദേഹം യമരാജനെ സമീപിച്ചു. ഇത് ശ്രവിച്ച യമരാജൻ അൽപനേരം ചിന്തയിലാണ്ടു." ഇതിനുത്തരം അധികം താമസിയാതെ ലഭിക്കും. അതുവരെ ക്ഷമിക്കുക"എന്ന് അരുളിച്ചെയ്തു.
ഒരു നാൾ, രാജാവിനെ കാണാനായി മറ്റു ചില ബ്രാഹ്മണന്മാർ രാജ്യത്തിൽ പ്രവേശിച്ചു.റോഡിനരികിൽ ഇരിക്കുകയായിരുന്ന ഒരു സ്ത്രീയോട് അവർ ആരാഞ്ഞു “രാജാവിന്റെ കൊട്ടാരം എവിടെയാണെന്നും എങ്ങനെ അവിടെയെത്താമെന്നും ഞങ്ങൾക്ക് പറഞ്ഞുതരാമോ?" അവൾ ശരിയായ ദിശയിലേക്ക് വിരൽ ചൂണ്ടി. എന്നിട്ട് ഇപ്രകാരം പറഞ്ഞു . “എന്നാൽ, വളരെ ശ്രദ്ധാലുവായിരിക്കുക, രാജാവ് ബ്രാഹ്മണരെ കൊല്ലുന്നതായി അറിയപ്പെടുന്നു!”അവൾ അപ്രകാരം രാജാവിനെ നിരുപാധികം വിമർശിച്ച നിമിഷം, ആ നിമിഷം ചിത്രഗുപ്തൻ ബ്രാഹ്മണരുടെ മരണകാരണത്തിന്റെ കർമ്മം (ബ്രഹ്മഹത്യാപാപത്തിന്റെ ഫലം) അവൾക്ക് നൽകി!
കഥയുടെ ഗുണപാഠം:
നിങ്ങൾ ആരെയെങ്കിലും വിമർശിക്കുകയും അവരുടെ പ്രവൃത്തികളെക്കുറിച്ച് നിങ്ങൾ പറഞ്ഞത് ശരിയാകുന്ന പക്ഷം,അവരുടെ പാപ കർമ്മത്തിന്റെ പകുതിഫലം നിങ്ങൾക്ക് ലഭിക്കും; പക്ഷേ, അവരുടെ പ്രവൃത്തികളെക്കുറിച്ച് നിങ്ങൾ പറഞ്ഞത്ശരിയല്ലാത്ത പക്ഷം അവരുടെ പാപകർമ്മത്തിന്റെ 100% വും നിങ്ങൾക്ക് ലഭിക്കും.
മറ്റ് ആളുകളെയും ഭക്തരെയും കുറിച്ച് നമ്മൾ എന്താണ് ചിന്തിക്കുന്നതെന്നോ പറയുന്നതെന്നോ ഉള്ളതിൽ ശ്രദ്ധാലുവായിരിക്കാൻ ഈ കഥ നമ്മെ പ്രചോദിപ്പിക്കും.
തവളയുടെ അന്ത്യം സ്വന്തം വായിലൂടെ
"രാത്രിയുടെ ഇരുട്ടിൽ ഒരു സർപ്പത്തിന് അതിന്റെ ഇരയായ തവളയെ അതിന്റെ കരച്ചിൽ കേട്ട് കണ്ടുപിടിക്കാൻ കഴിയും. തവളയുടെ സന്തോഷത്തോടെയുള്ള കരച്ചിൽ കേട്ടാലുടൻ, അവിടെയൊരു തവളയുണ്ടെന്നു മനസിലാക്കുന്ന പാമ്പ് അവിടേക്കിഴഞ്ഞു ചെന്ന് അതിനെ പിടികൂടുന്നു. അനാവശ്യമായി ശബ്ദസ്പന്ദനമുണ്ടാക്കി മരണത്തെ വിളിച്ചുവരുത്തുന്ന വ്യക്തികളുടെ കാര്യത്തിൽ ഈ ഉദാഹരണം ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. നാവിന്റെയും ശബ്ദത്തിന്റെയും ഉപയോഗം ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ, ഹരേ ഹരേ ഹരേ രാമ, ഹരേ രാമ, രാമ രാമ, ഹരേ ഹരേ എന്ന മന്തജപത്തിനാണ് ഏറ്റവും ഉദാത്തമാവുക. അത് ക്രൂരമായ മരണത്തിന്റെ കരങ്ങളിൽ നിന്ന് ഒരുവനെ രക്ഷിക്കും."
(ഭാവാർത്ഥം / ശ്രീമദ് ഭാഗവതം 3.29.29)
ഹരേ കൃഷ്ണ !
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment