ഭക്തിയോടെയും സേവന മനോഭാവത്തോടെയുമുള്ള സമർപ്പണം
വാസ്തവത്തിൽ പരമദിവ്യോത്തമ പുരുഷനായ ഭഗവാന് ആർക്കും ഒന്നും നൽകാൻ കഴിയില്ല, കാരണം, അദ്ദേഹം എല്ലാത്തിലും സമ്പൂർണനാണ്. ചിലപ്പോൾ ഒരു ഭക്തൻ ഗംഗയ്ക്ക് ഗംഗാജലം സമർപ്പിക്കുന്നത് നമ്മുക്ക് കാണാൻ കഴിയും. ഗംഗയിൽ സ്നാനം ചെയ്തതിനു ശേഷം അവൻ ഗംഗയിൽ നിന്ന് ഒരു കൈക്കുമ്പിൾ ജലം കോരിയെടുത്ത് ഗംഗയ്ക്ക് തിരികെ സമർപ്പിക്കുന്നു. വാസ്തവത്തിൽ ആ ഭക്തൻ ഒരു കൈ ജലമെടുക്കുന്നതുകൊണ്ട് ഗംഗയ്ക്ക് ഒന്നും നഷ്ട്ടപെടുന്നില്ല, അതുപോലെ, അവൻ ആ ജലം തിരികെ സമർപ്പിക്കുന്നതു കൊണ്ട് ഗംഗ ഒരു വിധത്തിലും കൂടുതൽ സന്തുഷ്ടയാകുന്നുമില്ല. പക്ഷെ അത്തരമൊരു അർപ്പണം കൊണ്ട് ആ ഭക്തൻ ഗംഗാമാതാവിന്റെ ഭക്തനായി പ്രസിദ്ധനാകുന്നു. അതുപോലെ, നാം പരമദിവ്യോത്തമപുരുഷൻ ഭഗവാന് ഭക്തിയോടും വിശ്വാസത്തോടും കൂടി എന്തെങ്കിലും സമർപ്പിക്കുമ്പോൾ അത് നമ്മുടേതല്ല. അത് പരമദിവ്യോത്തമപുരുഷൻ ഭഗവാന്റെ ഐശ്വര്യം വർദ്ധിപ്പിക്കുന്നുമില്ല. പക്ഷെ ഒരുവൻ തന്റെ ഉടമസ്ഥതയിലുള്ളതെല്ലാം സമർപ്പിക്കുന്ന പക്ഷം അവൻ ഒരംഗീകൃത ഭക്തനായി തീരും. ഇതു സംബന്ധിച്ച് ഇവിടെ ഇങ്ങനെ നല്കിയിരിക്കുന്നു-ഒരുവന്റെ, പൂമാലയും ചന്ദനക്കുഴമ്പും കൊണ്ട് അലങ്കരിക്കപ്പെട്ട സുന്ദരമായ മുഖത്തിന്റെ, കണ്ണാടിയിൽ തെളിയുന്ന പ്രതിബിംബവും സ്വാഭാവീകമായി സുന്ദരമായിരിക്കും. നമ്മുടെയും യഥാർത്ഥ പ്രഭവമായ പരമദിവ്യോത്തമ പുരുഷൻ ഭഗവാനാണ് എല്ലാത്തിന്റെയും യഥാർത്ഥ ഉറവിടം. അതു കൊണ്ട് പരമദിവ്യോത്തമപുരുഷൻ ഭഗവാൻ അലങ്കരിക്കപ്പെടുമ്പോൾ, ഭക്തന്മാരും എല്ലാ ജീവസത്തകളും സ്വാഭാവികമായി അലങ്കരിക്കപ്പെടുന്നു.
(ശ്രീമദ് ഭാഗവതം 8.20.21. ഭാവാർത്ഥം. )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment