Home

Sunday, October 4, 2020

തിരുനാമ അപരാധങ്ങൾ


 തിരുനാമ അപരാധങ്ങൾ

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅


1. ഭഗവാന്റെ തിരുനാമം പ്രചരിപ്പിക്കുന്നതിന് തങ്ങളുടെ ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുന്ന ഭക്തന്മാരെ നിന്ദിക്കുക.


2 . ദേവന്മാരായ ശിവൻ, ബ്രഹ്മാവ് ഇവരെ ഭഗവാൻ വിഷ്ണുവിന്റെ തിരുനാമത്തോട് തുല്യമായോ സ്വതന്ത മായോ ചിന്തിക്കുക.


3. ആദ്ധ്യാത്മിക ഗുരുവിന്റെ കൽപ്പനകളെ ഉല്ലംഘിക്കുക. 


4. വൈദിക സാഹിത്യത്തെയോ അതുമായി ബന്ധപ്പെട്ടു  വരുന്ന മറ്റു സാഹിത്യങ്ങളെയോ നിന്ദിക്കുക. 


5. ഹരേ കൃഷ്ണ മഹാമന്ത്രജപത്തിന്റെ മഹത്വത്തെ സാങ്കൽപ്പികമാണെന്ന് കരുതുക. 


6. ഭഗവാന്റെ തിരുനാമം ഭൗതിക രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുക.


7. ഭഗവാന്റെ തിരുനാമത്തിന്റെ ബലത്തിൽ പാപകർമ്മങ്ങൾ അനുഷ്ഠിക്കുക. 


8 വേദസാഹിത്യത്തിലെ കർമ്മകാണ്ഡങ്ങളിൽ വിവരിച്ചിട്ടുള്ള ഒരു മംഗളകരമായ ധാർമ്മിക കർമ്മമാണ് ഹരേ കൃഷ്ണ മഹാമന്ത്രജപം എന്ന് കരുതുക. 


8. ഭഗവാന്റെ തിരുനാമ മഹിമകളെക്കുറിച്ച് ഒരു അവിശ്വാസിയായ വ്യക്തിയെ ഉപദേശിക്കുക. 


10. നാമമഹാത്മ്യത്തെക്കുറിച്ച് പല നിർദ്ദേശങ്ങളും മനസ്സിലാക്കിയതിനുശേഷവും തിരുനാമജപത്തിൽ പൂർണ്ണമായ വിശ്വാസമില്ലാതിരിക്കുകയും ഭൗതിക ആഗ്രഹങ്ങളെ വച്ചുപുലർത്തുകയും ചെയ്യുക. 



ഒരു വൈഷ്ണവൻ തന്റെ കൃഷ്ണ പ്രേമമാകുന്ന ആദ്ധ്യാത്മിക ലക്ഷ്യത്തെ പ്രാപിക്കുന്നതിനുവേണ്ടി ഇത്തരം അപരാധങ്ങളിൽ നിന്ന് സ്വരക്ഷ നേടേണ്ടതാണ്.

No comments:

Post a Comment