ജ്യോതിഷ പണ്ഡിതനും ദരിദ്രനും
അന്തിമമായ ജീവിത ലക്ഷ്യത്തിനു വേണ്ടിയുള്ള മനുഷ്യൻറെ അന്വേഷണത്തെ സംബന്ധിച്ച് ചൈതന്യ മഹാപ്രഭു ശ്രീമദ് ഭാഗവതത്തിലെ അഞ്ചാം സ്കന്ധത്തിലെ നിന്ന് അഞ്ചാം സ്കന്ദം മാധ്വഭാഷ്യത്തിൽ നിന്ന്( അദ്ധ്യായം 5 .5.10- 13) ഒരു കഥ വിവരിക്കുന്നു. സർവജ്ഞൻ എന്ന ജ്യോതിഷീകൻ ഭാവിയെപ്പറ്റി പ്രവചനം നടത്താൻ വന്ന ഒരു ദരിദ്രനായ ആൾക്ക് നൽകിയ നിർദ്ദേശങ്ങൾ ആണ് ഈ കഥ ഉൾക്കൊള്ളുന്നത്. സർവ്വജ്ഞൻ ആ മനുഷ്യൻറെ ജാതകം കണ്ടപ്പോൾ അയാൾ ഇത്രയേറെ ദരിദ്രനായതിൽ അത്ഭുതപ്പെട്ടുകൊണ്ട് പറഞ്ഞു "നിങ്ങൾ എന്തിനാണ് ഇത്ര ദുഃഖിതനായിരിക്കുന്നത്? നിങ്ങളുടെ അച്ഛൻ നിങ്ങൾക്കായി ഒരു നിധി ഒളിച്ചു വച്ചിരിക്കുന്നുണ്ട് എന്ന് നിങ്ങളുടെ ജാതകത്തിൽ നിന്ന് എനിക്ക് കാണുവാൻ കഴിയുന്നു. എന്നാൽ നിങ്ങളുടെ അച്ഛൻ വിദേശത്തു വച്ച് മരിച്ചതിനാൽ അദ്ദേഹത്തിന് ആ വിവരം നിങ്ങളെ അറിയിക്കാൻ കഴിയാതെ പോയി എന്നും ഈ ജാതകം സൂചിപ്പിക്കുന്നു. എന്തായാലും നിങ്ങൾക്ക് ഈ നിധി തിരഞ്ഞു കണ്ടു പിടിച്ചു സുഖമായി ജീവിക്കാം. " ഈ കഥ ഉന്നയിക്കുന്നത് എന്തുകൊണ്ടെന്നാൽ ജീവസത്ത തൻറെ പരമ പിതാവായ കൃഷ്ണനാകുന്ന ഒളിച്ചു വയ്ക്കപ്പെട്ട നിധിയെ പറ്റിയുള്ള അജ്ഞത മൂലം ദുഃഖം അനുഭവിക്കുന്നു. ആ നിധി ദൈവ പ്രേമമെത്രെ.ഓരോ വൈദിക ഗ്രന്ഥത്തിലും ജീവാത്മാവ് അത് തേടി കണ്ടുപിടിക്കണം എന്ന ഉപദേശം നൽകപ്പെട്ടിരിക്കുന്നു. ഭഗവത്ഗീതയിൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ ആത്മാവ് ഏറ്റവും ധനികനായ വ്യക്തിയുടെ ,ആ പരമ ദിവ്യോത്തമ പുരുഷൻറെ പുത്രനാണ് എങ്കിലും അയാൾ അത് അറിയുന്നില്ല . അത് കൊണ്ട് തന്റെ പിതാവിനെയും, പൈതൃകധനത്തേയും കണ്ടുപിടിക്കുവാൻ അയാളെ സഹായിക്കുവാനായി വൈദിക സാഹിത്യങ്ങൾ അയാൾക്ക് നൽകപ്പെട്ടിരിക്കുന്നു.
ജ്യോതിഷികനായ സർവജ്ഞൻ ദരിദ്രനായ മനുഷ്യനെ വീണ്ടും ഉപദേശിച്ചു. "കണ്ടുപിടിക്കാനായി നിങ്ങളുടെ വീടിൻറെ ഭാഗത്ത് തെക്കുഭാഗത്ത് നോക്കരുത്. എന്തുകൊണ്ടെന്നാൽ, അങ്ങനെ ചെയ്യുന്ന പക്ഷം ഒരു വിഷമുള്ള കടന്നൽ നിങ്ങളെ ആക്രമിക്കുകയും നിങ്ങളുടെ ശ്രമം വിഫലമാവുകയും ചെയ്യുന്നു. കിഴക്കുവശത്ത് വേണം തിരച്ചിൽ നടത്തുവാൻ .അവിടെ ഭക്തിയുത സേവനം അഥവാ കൃഷ്ണ ബോധം എന്ന് വിളിക്കപ്പെടുന്ന പ്രകാശമുണ്ട്. തെക്കുവശത്ത് വൈദിക ചടങ്ങുകളും പടിഞ്ഞാറുവശത്ത് ,മാനസിക ഊഹാപോഹങ്ങളും, വടക്കുവശത്ത് ധ്യാനാത്മകമായ യോഗവുമാണുള്ളത്.
സർവ്വജ്ഞന്റെ ഉപദേശം എല്ലാവരും അവധാന പൂർവ്വം ശ്രദ്ധിക്കണം ഒരുവൻ അന്തിമ ലക്ഷ്യത്തിനുവേണ്ടി അനുഷ്ഠാനപരമായ പ്രക്രിയയിലൂടെ അന്വേഷിച്ചാൽ തീർച്ചയായും പരാജയപ്പെടുകയേ ഉള്ളൂ.അത്തരം പ്രക്രിയ ഒരു പുരോഹിതന്റെ മാർഗ്ഗ നിർദ്ദേശമനുസരിച്ചുള്ള ചടങ്ങുകളുടെ നിർവഹണം ഉൾക്കൊള്ളുന്നു. അയാൾ തൻറെ സേവനത്തിനു പകരമായി പണം വാങ്ങുകയും ചെയ്യും. അത്തരം ചടങ്ങുകൾ നിർവഹിക്കുന്നത് കൊണ്ട് തനിക്ക് സുഖം ലഭിക്കും എന്ന് ഒരാൾ വിചാരിച്ചേക്കാം. എന്നാൽ യഥാർത്ഥത്തിൽ അയാൾക്ക് അവയിൽ നിന്ന് എന്തെങ്കിലും ഫലം കിട്ടുക തന്നെ ചെയ്തു എന്നു വന്നാലും അത് താൽക്കാലികം മാത്രമായിരിക്കും. അയാളുടെ ഭൗതിക യാതനകൾ തുടർന്നും നിലനിൽക്കും. അങ്ങനെ അയാൾക്ക് അനുഷ്ഠാനപരമായ പ്രക്രിയ അനുവർത്തിക്കുന്നത് കൊണ്ട് യഥാർത്ഥ സുഖം ലഭിക്കുകയില്ല .പകരം അയാൾ തന്റെ ഭൗതിക യാതന ഒന്നിനൊന്നു വർദ്ധിപ്പിക്കുകയേയുള്ളൂ. വടക്കുവശത്ത് കുഴിച്ചു നോക്കുന്നത് ധ്യാനാത്മക യോഗത്തിലെ മാർഗ്ഗം അവലംബിച്ച് നിധിക്കു വേണ്ടി തിരയുന്നത് സംബന്ധിച്ച് ഇത് തന്നെ പറയാവുന്നതാണ്. ഈ കർമ്മ പദ്ധതിയിലൂടെ ഒരാൾ പരമ പ്രഭുവുമായി ഐക്യം കൈവരിക്കാം എന്ന് വിചാരിക്കുന്നു. എന്നാൽ പരമപുരുഷനിൽ ഉള്ള ഈ വിലയനം ഒരു വലിയ സർപ്പത്താൽ വിഴുങ്ങിപ്പെടുന്നതിന് സമമാണ്. ചിലപ്പോൾ ഒരു വലിയ സർപ്പം അതിനേക്കാൾ ചെറിയ ഒന്നിനെ വിഴുങ്ങാറുണ്ട് .പരമപുരുഷന്റെ ആധ്യാത്മിക അസ്തിത്വത്തിൽ വിലയിക്കുക എന്നത് അതിനു സമാനമായ ഒന്നാകുന്നു. ചെറിയ സർപ്പം പൂർണതയ്ക്കുവേണ്ടി തിരയവേ അവൻ ഗ്രസ്തനായിത്തീരുന്നു.വ്യക്തമായും ഇവിടെ പ്രശ്ന പരിഹാരമില്ല. പടിഞ്ഞാറു വശത്തും ഒരു യക്ഷന്റെ നിധി കാക്കുന്ന ദുർഭൂതത്തിന്റെ രൂപത്തിലുള്ള വിഘാതം ഉണ്ട് .നിഗൂഢമായ നിധി അത് കരസ്ഥമാക്കുവാൻ ആയി ഒരു യക്ഷന്റെ സൻമനോഭാവം ആവശ്യപ്പെടുന്ന ഒരാൾക്ക് ഒരിക്കലും കണ്ടെത്താനാവില്ല എന്നതാണ് വിവക്ഷിതം. അതിൻറെ ഫലം അയാൾ വെറുതെ കൊല്ലപ്പെടും എന്നതാണ്. ഈ യക്ഷൻ, ഊഹാപോഹ നിർഭരമായ മനസ്സ് തന്നെ .ഇക്കാര്യത്തിൽ ആത്മസാക്ഷാത്കാരത്തിനു് ഉള്ള ഊഹാപോഹ പരമായ പ്രക്രിയയും അഥവാ ജ്ഞാനമാർഗവും ആത്മഹത്യാപരമാണ്.
അപ്പോൾ പിന്നെ നിഗൂഢ നിധിക്ക് വേണ്ടി കിഴക്കുവശത്ത് പൂർണമായ കൃഷ്ണ ബോധത്തെയും ഉള്ള മാർഗ്ഗത്തിലൂടെ തിരയുക എന്നതാണ് ഒരേയൊരു പോംവഴി. യഥാർത്ഥത്തിൽ സേവനത്തിന്റെ ആ പ്രക്രിയയാണ് ശാശ്വതമായ നിഗൂഢ നിധി .ഒരുവൻ അത് കരസ്ഥമാക്കി കഴിഞ്ഞാൽ അയാൾ ശാശ്വതമായി ധനവാനായിത്തീരുന്നു.ദരിദ്രനായ ഒരുവന് എപ്പോഴും ധനം ആവശ്യമുണ്ട് .ചിലപ്പോൾ അയാൾക്ക് വിഷജന്തുക്കളുടെ കടിക്കുന്നു മറ്റു ചിലപ്പോൾ അയാൾ തത്വചിന്ത പിന്തുടരുക മൂലം സ്വന്തം വ്യക്തി സ്വഭാവം നഷ്ടപ്പെടുന്നു. ചിലപ്പോൾ അയാൾ ഒരു വലിയ സർപ്പത്തെ ഗ്രസ്തനായിത്തീരുകയും ചെയ്യുന്നു .ഇതെല്ലാം കൈവെടിയുകയും കൃഷ്ണാവബോധത്തിൽ ഭക്തിയുത സേവനത്തിൽ പ്രതിഷ്ഠിതനായിത്തീരുകയും ചെയ്യുന്നതിലൂടെ മാത്രമേ ഒരുവന് യഥാർത്ഥത്തിൽ ജീവിതത്തിൻറെ പരിപൂർണ്ണത കൈവരിക്കാനാവുകയുള്ളൂ
(അദ്ധ്യായം 4 /ചൈതന്യ ശിക്ഷാമൃതം)
No comments:
Post a Comment