ഉപയോഗ ശൂന്യമായ ധർമാനുസൃതകർമങ്ങൾ.
ധർമ്മഃ സ്വനുഷ്ഠിതഃ പുംസാം വിഷ്വക്സേനകഥാസു യഃ നോത്പാദയേദ്യതി രതിം ശ്രമ ഏവ ഹി കേവലം
വിവർത്തനം
***************
പരമദിവ്യോത്തമപുരുഷന്റെ സന്ദേശങ്ങളെക്കുറിച്ചുളള ഉചിതമായ അന്വേഷണങ്ങളെ ഉത്തേജിപ്പിക്കാത്തവയാണ് ഒരാൾ അനുഷ്ഠിക്കുന്ന ധർമാനുസൃതമായ കർമങ്ങളെങ്കിൽ , അവയൊക്കെ വെറും ഉപയോഗ ശൂന്യമായ പരിശ്രമങ്ങളാകുന്നു .
ഭാവാർത്ഥം
****************
മനുഷ്യന്റെ വ്യത്യസ്ത ജീവിത സംപ്രത്യയങ്ങൾക്കനുസരിച്ച് വ്യത്യസ്തങ്ങളായ ധർമകർമങ്ങളാണുള്ളത് . സ്ഥൂല ഭൗതിക ശരീരത്തിനും മേലായി യാതൊന്നുംതന്നെ ദർശിക്കാത്ത മൂഢഭൗതികവാദിക്ക് ഇന്ദ്രിയങ്ങൾക്കതീതമായി യാതൊന്നുംതന്നെയില്ല . അവന്റെ ധർമാനുസൃതകർമങ്ങൾ വിസ്തൃതമായ സ്വാർത്ഥ താത്പര്യങ്ങളാൽ പരിമിതമാണ് . സ്വശരീരത്തിനെ ചുറ്റിപ്പറ്റിയുള്ള സ്വാർത്ഥത സാധാരണ നിന്ദ്യ മൃഗങ്ങളിലാണ് ദൃശ്യമാകുന്നത് . കുടുംബം , സംഘടന , സമൂഹം , രാഷ്ട്രം, ലോകം എന്നിവയ്ക്കു ചുറ്റുമുള്ള കേന്ദ്രങ്ങളിലും , മാനവ സമുദായങ്ങളിലും ലജ്ജാവഹമായ ശാരീരിക സൗഖ്യമെന്ന പൊതുവീക്ഷണത്തിന്റെ അധിക സ്വാർത്ഥത സ്പഷ്ടമായിരിക്കുന്നു . മൂഢഭൗതികവാദികൾക്ക് മേലെയാണ് മാനസിക വിവക്ഷകന്മാർ. അവരുടെ ധർമാനുസൃത കർമങ്ങളിൽ കവിതാ രചന , തത്ത്വശാസതം , അഥവാ ശാരീരിക , മാനസിക പരിധിക്കുള്ളിലുള്ള അതേ സ്വാർത്ഥത മാത്രം ലക്ഷ്യമാക്കിയുള്ള ചില 'ഈസങ്ങൾ' പ്രചരിപ്പിക്കുക എന്നിവ ഉൾപ്പെടുന്നു . എന്നാൽ ശരീരത്തിനും , മനസ്സിനും ഉപരിയായി സുപ്തമായ ചേതനാത്മാവുണ്ട്. ആ ചേതനാത്മാവിന്റെ അഭാവം മുഴുവൻ ശാരീരിക , മാനസിക സ്വാർത്ഥതയെയും അസാധുവാക്കുന്നു . എന്നാൽ അല്പജാനികളായവർക്ക് ചേതനാത്മാവിന്റെ ആവശ്യങ്ങളെക്കുറിച്ച് യാതൊരറിവുമില്ല .
അല്പജ്ഞാനികൾക്ക് ആത്മാവിനെക്കുറിച്ച് യാതൊരറിവുമില്ലായ്കയാലും , ശരീരത്തിന്റെയും , മനസ്സിന്റെയും അധികാരാതിർത്തിക്കുപരിയായി ആത്മാവ് എപ്രകാരമാണെന്നും അറിയായ്കയാൽ അവരുടെ ധർമാനുസൃത നിർവഹണ കർമങ്ങളിൽ അവർ സംതൃപ്തരാകുന്നില്ല . ആത്മസംതൃപ്തിയെ സംബന്ധിച്ച പ്രശ്നമാണിവിടെ ഉന്നയിച്ചിരിക്കുന്നത് . ആത്മാവ് , സ്ഥൂല ശരീരത്തിന്റെയും , സൂക്ഷ്മ മനസ്സിന്റേയും ഊറ്റ മായ പ്രധാന ഘടകമാണ് . നിലീനമായ ആത്മാവിന്റെ ആവശ്യകതകളെപ്പറ്റി മനസ്സിലാക്കാതെ , ശരീരത്തിന്റെയും , മനസ്സിന്റെയും നേട്ടങ്ങളിൽ മാത്രം ഒരാൾക്ക് സന്തോഷവാനാകാൻ സാധ്യമല്ല . ചേതനാത്മാവിന്റെ വ്യർത്ഥമായ ബാഹ്യാവരണം മാത്രമാണ് ശരീരവും, മനസ്സും . ചേതനാത്മാവിന്റെ ആവശ്യങ്ങളെ നാം നിശ്ചയമായും പൂർത്തീകരിക്കണം . പക്ഷിക്കൂട് വൃത്തിയാക്കുക മുഖേന മാത്രം പക്ഷിയെ തൃപ്തിപ്പെടുത്താൻ സാധ്യമല്ല . നിശ്ചയമായും പക്ഷിയുടെ ആവശ്യത്തെക്കുറിച്ചും അറിഞ്ഞി രിക്കണം.
ചേതനാത്മാവിന്റെ ആവശ്യമെന്തെന്നാൽ , ഭൗതിക ബന്ധനത്തിന്റെ നിയന്ത്രിത ജീവിതരംഗങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യവും , അനന്തരം പരിപൂർണ ആഗ്രഹ സഫലീകരണവുമാകുന്നു. മഹാപ്രപഞ്ചത്തിന്റെ ബന്ധന മതിലുകളെ അധികരിക്കാൻ അവൻ ഇച്ഛിക്കുന്നു . സ്വച്ഛ പ്രകാശത്തെയും ( ദീപ്തി ), ആത്മാവിനെയും ദർശിക്കുവാൻ അവൻ കാംക്ഷിക്കുന്നു. എപ്പോൾ , പരിപൂർണ ആത്മാവായ പരമദിവ്യോത്തമപുരുഷനുമായി അവൻ സന്ധിക്കുന്നുവോ , അപ്പോൾ ആ പരിപൂർണ സ്വാതന്ത്ര്യം പ്രാപ്തമാകുന്നു . ഏവരിലും , നിലീനമായൊരു അഭിനിവേശം ഭഗവാനോടുണ്ട്. സൂക്ഷ്മവും, സ്ഥൂലവുമായ പദാർത്ഥങ്ങളോടുള്ള അഭിനിവേശരൂപേണ, സ്ഥൂല ശരീരത്തിലും , മനസ്സിലും ആത്മീയ അസ്തിത്വം സ്പഷ്ടമാകുന്നു . ആകയാൽ , നാം ഏവരും താന്താങ്ങളുടേതായ ധർമാനുസൃത കർമ നിർവഹണത്തിൽ വ്യാപൃതരായാൽ , അത് നമ്മുടെ ദിവ്യാവബോധത്ത സ്മൃതിപഥത്തിൽ എത്തിക്കും. പരമപുരുഷന്റെ ദിവ്യകർമ ശ്രവണ കീർത്തനങ്ങളിലൂടെ മാത്രമാണ് അത് സാധിക്കുന്നത്. മാത്രവുമല്ല, ഭഗവദ് അതീന്ദ്രിയ സന്ദേശശ്രവണ കീർത്തനങ്ങളിൽ അഭിനിവേശം ഏർപ്പെടുത്താത്ത എല്ലാ ധർമാനുസൃത കർമങ്ങളും വെറും സമയം പാഴാക്കലാ ണെന്ന് ഇവിടെ ഉദ്ബോധിപ്പിക്കുന്നു . അതെന്തുകൊണ്ടെന്നാൽ , മറ്റെല്ലാ ധർമാനുസൃത കർമങ്ങളും ആത്മാവിന് മോക്ഷം പ്രദാനം ചെയ്യുന്നില്ല . സർവ സ്വാതന്ത്ര്യത്തിന്റെ ഉത്ഭവസ്ഥാനത്തെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനാൽ , രക്ഷാസൈനികരുടെ പ്രവർത്തനങ്ങളും ഉപയോഗശൂന്യമായിത്തീരുന്നു . ഈ ലോകത്തിലായാലും , പരലോകത്തായാലും ഭൗതിക ലാഭം സ്ഥല - കാല പരിധിക്കുള്ളിലാണെന്ന് മൂഢ ഭൗതികവാദിക്ക് പ്രായോഗികമായി ദർശിക്കുവാൻ കഴിയുന്നു . സ്വർഗലോകം പ്രാപ്തമായാലും , തന്റെ അത്യാഗ്രഹിയായ ആത്മാവിന് ശാശ്വതമായൊരു വാസ സ്ഥലമില്ലെന്ന് അവൻ മനസ്സിലാക്കുന്നു . ശുദ്ധഭക്തിയുതസേവനമെന്ന പരിപൂർണ ശാസ്ത്രീയ പ്രക്രിയയാൽ ആത്മാവിനെ സംതൃപ്തനാക്കണം .
( ശ്രീമദ് ഭാഗവതം 1.2.8/ ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment