പ്രഹ്ളാദ മഹാരാജാവിന്റെ പ്രാർത്ഥന
കോ ന്വത്ര തേ£ഖിലഗുരോ! ഭഗവൻ! പ്രയാസ
ഉത്താരണേ£സ്യ ഭവസംഭവലോപഹേതോ
മൂഢേഷു വൈ മഹദനുഗ്രഹ ആർത്തബന്ധോ!
കിം തേന തേ പ്രിയജനാനനുസേവതാം നഃ
അല്ലയോ ഭഗവാനേ, സർവലോകങ്ങളുടെയും യഥാർത്ഥ ആദ്ധ്യാത്മിക ഗുരുവേ, പ്രപഞ്ച ഭരണം നിർവഹിക്കുന്ന അങ്ങേയ്ക്ക് അങ്ങയുടെ ഭക്തിയുതസേവനത്തിൽ മുഴുകിയിട്ടുളള പതിതാത്മാക്കളെ മോചിപ്പിക്കുന്നതിന് എന്താണ് വിഷമം? ക്ലേശിക്കുന്ന മനുഷ്യരാശിയുടെ മിത്രമാണ് അവിടുന്ന്, വിഡ്ഢികളോട് കരുണ കാട്ടേണ്ടത് മഹദ്വക്തികളുടെ ധർമവുമാണ്. അതുകൊണ്ട് അങ്ങയുടെ സേവനങ്ങളിൽ മുഴുകിക്കഴിയുന്ന ഞങ്ങളെപ്പോലുള്ള വ്യക്തികളോട് അവിടന്ന് അവിടത്തെ അഹൈതുകമായകാരുണ്യം പ്രകടിപ്പിക്കുമെന്ന് ഞാൻ കരുതുന്നു.
( ശ്രീമദ് ഭാഗവതം 7.9.42 )
No comments:
Post a Comment