ശ്രീ നന്ദ നന്ദനാഷ്ടകം
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
ശ്ളോകം 1
🔅🔅🔅🔅🔅🔅🔅
സുചാരുവക്ത്രമണ്ഡലം
സുകർണ്ണരത്നകുണ്ഡലം ।
സുചർച്ചിതാംഗചന്ദനം
നമാമി നന്ദനന്ദനം ॥
വിവർത്തനം
🔅🔅🔅🔅🔅🔅🔅
വൃത്താകൃതിയിലുള്ള അഴകാർന്ന വദനത്തോട് കൂടിയവനും , കർണ്ണങ്ങളിൽ മനോഹരങ്ങളായ രത്ന കുണ്ഡലങ്ങൾ ധരിച്ചവനും , മേനിയാകെ സുഗന്ധപൂരിതമായ ചന്ദനം ലേപനം ചെയ്തവനുമായ, നന്ദ മഹാരാജാവിന്റെ പുത്രനായ ശ്രീകൃഷ്ണനെ ഞാൻ പ്രണമിക്കുന്നു .
ശ്ളോകം 2
🔅🔅🔅🔅🔅🔅🔅
സുദീർഘനേത്രപങ്കജം
ശിഖീശിഖണ്ഡമൂർധജം ।
അനംഗകോടിമോഹനം
നമാമി നന്ദനന്ദനം ॥
വിവർത്തനം
🔅🔅🔅🔅🔅🔅🔅
താമരയിതൾ പോലെ നീണ്ട മനോജ്ഞങ്ങളായ നയനങ്ങളോട് കൂടിയവനും , മനോഹരമായ മയിൽപീലിയാൽ അലങ്കൃതമായ ശിരസ്സോട് കൂടിയവനും , കോടിക്കണക്കിന് കാമദേവന്മാരെപ്പോലും വശീകരിക്കുന്ന കാന്തിയോട് കൂടിയവനുമായ, നന്ദ മഹാരാജാവിന്റെ പുത്രനായ ശ്രീകൃഷ്ണനെ ഞാൻ പ്രണമിക്കുന്നു .
ശ്ളോകം 3
🔅🔅🔅🔅🔅🔅🔅
സുനാസികാഗ്രമൗക്തികം
സ്വച്ഛ ദന്തപങ്ക്തികം ।
നവാംബുദാംഗചിക്കണം
നമാമി നന്ദനന്ദനം ॥
വിവർത്തനം
🔅🔅🔅🔅🔅🔅🔅
നാസികയിൽ ആടുന്ന ശോഭയേറിയ മുത്തോടു കൂടിയവനും , മുത്തുപോൽ പ്രകാശമാർന്ന നിരയൊത്ത ദന്തങ്ങളോട് കൂടിയവനും , പുതുമഴ മേഘത്തിനേക്കാൾ ഉജ്ജ്വലമായ കാന്തിയോട് കൂടിയവനുമായ നന്ദ മഹാരാജാവിന്റെ പുത്രനായ ശ്രീകൃഷ്ണനെ ഞാൻ പ്രണമിക്കുന്നു .
ശ്ളോകം 4
🔅🔅🔅🔅🔅🔅🔅
കരേനവേണുരഞ്ജിതം
ഗതിഃ കരീന്ദ്രഗഞ്ജിതം ।
ദുകൂലപീതശോഭനം
നമാമി നന്ദനന്ദനം ॥
വിവർത്തനം
🔅🔅🔅🔅🔅🔅🔅
കര പത്മങ്ങളിൽ വേണു ധരിക്കുന്നവനും , ഗജരാജൻ തോൽക്കും രാജകീയ പ്രൗഢിയോലും നടയോട് കൂടിയവനും , ശ്രേഷ്ഠമായ മഞ്ഞപ്പട്ടുടയാട ചാർത്തിയവനുമായ നന്ദ മഹാരാജാവിന്റെ പുത്രനായ ശ്രീകൃഷ്ണനെ ഞാൻ പ്രണമിക്കുന്നു .
ശ്ളോകം 5
🔅🔅🔅🔅🔅🔅🔅
ത്രിഭംഗദേഹസുന്ദരം
നഖദ്യുതിഃ സുധാകരം ।
അമൂല്യരത്നഭൂഷണം
നമാമി നന്ദനന്ദനം ॥
വിവർത്തനം
🔅🔅🔅🔅🔅🔅🔅
മനോഹരമായ ത്രിഭംഗ രൂപത്തോട് കൂടിയവനും , ചന്ദ്രനെ പോലെ ഒളി വീശുന്ന വെൺമയാർന്ന നഖങ്ങളോട് കൂടിയവനും , അമൂല്യമായ രത്നാഭരണങ്ങളാൽ അലങ്കരിക്കപ്പെട്ടവനുമായ നന്ദ മഹാരാജാവിന്റെ പുത്രനായ ശ്രീകൃഷ്ണനെ ഞാൻ പ്രണമിക്കുന്നു .
ശ്ളോകം 6
🔅🔅🔅🔅🔅🔅🔅
സുഗന്ധ അംഗസൗരഭം
ഉരോ വിരാജി കൗസ്തുഭം ।
സ്ഫുരത് ശ്രീവത്സലാഞ്ഛനം
നമാമി നന്ദനന്ദനം ॥
വിവർത്തനം
🔅🔅🔅🔅🔅🔅🔅
ആരെയും വശീകരിക്കത്തക്ക വിധത്തിലുള്ള അനന്യസാധാരണമായ ദേഹ സൗരഭ്യത്തോട് കൂടിയവനും, കൂടിയവനും വിശാലമായ വക്ഷസ്സിൽ തിളങ്ങുന്ന കൗസ്തുഭ മണി , ശ്രീവത്സം എന്നിവയോടുകൂടി പരിലസിക്കുന്നവനുമായ നന്ദ മഹാരാജാവിന്റെ പുത്രനായ ശ്രീകൃഷ്ണനെ ഞാൻ പ്രണമിക്കുന്നു
ശ്ളോകം 7
🔅🔅🔅🔅🔅🔅🔅
വൃന്ദാവനസുനാഗരം
വിലാസാനുഗവാസസം ।
സുരേന്ദ്രഗർവമോചനം
നമാമി നന്ദനന്ദനം ॥
വിവർത്തനം
🔅🔅🔅🔅🔅🔅🔅
വൃന്ദാവനത്തിലെ സമർഥനായ പ്രണയ നായകനും , ഏവരെയും തന്നിലേക്ക് ആകർഷിക്കും വിധത്തിൽ വസ്ത്രധാരണം ചെയ്യുന്നവനും , ഇന്ദ്രനെ ഗർവത്തിൽ നിന്ന് മുക്തനാക്കിയവനുമായ നന്ദ മഹാരാജാവിന്റെ പുത്രനായ ശ്രീകൃഷ്ണനെ ഞാൻ പ്രണമിക്കുന്നു
ശ്ളോകം 8
🔅🔅🔅🔅🔅🔅🔅
വ്രജാംഗനാസുനായകം
സദാ സുഖപ്രദായകം ।
ജഗന്മനഃപ്രലോഭനം
നമാമി നന്ദനന്ദനം ॥
വിവർത്തനം
🔅🔅🔅🔅🔅🔅🔅
ഗോപാംഗനമാരുടെ പ്രണയഭാജനമായ ആ അനുപമ സൗന്ദര്യധാമം , സർവ്വ ജീവ സത്തകളുടെയും മനസ്സിനെ കവർന്നവനും , അവർക്ക് ആനന്ദത്തെ പ്രദാനം ചെയ്യുന്നവനുമാണ് . അപ്രകാരമുള്ള നന്ദ മഹാരാജാവിന്റെ പുത്രനെ ഞാൻ പ്രണമിക്കുന്നു.
ശ്ളോകം 9
🔅🔅🔅🔅🔅🔅🔅
ശ്രീനന്ദനന്ദനാഷ്ടകം
പഠേദ്യഃ ശ്രദ്ധയാന്വിതഃ ।
തരേദ് ഭവാബ്ധിദുസ്തരം
ലഭേത്തദങ്ഘ്രിയുഗ്മകം ॥
വിവർത്തനം
🔅🔅🔅🔅🔅🔅🔅
നന്ദ മഹാരാജാവിന്റെ പുത്രനെ സ്തുതിക്കുന്ന ഈ എട്ട് ശ്ളോകങ്ങൾ പൂർണ്ണ വിശ്വാസത്തോടെ ജപിക്കുന്നതാരായാലും , അവൻ തരണം ചെയ്യുവാൻ ദുഷ്കരമായ ഈ ഭൗതിക അസ്ഥിത്വത്തിന്റെ സാഗരത്തെ അതീവ സരളമായി മറികടക്കുകയും , പരമദിവ്യോത്തമ പുരുഷനായ നന്ദനന്ദനന്റെ പാദയുഗളത്തിൽ ശരണമടയുകയും ചെയ്യുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment