മിഥ്യയായ സങ്കൽപം
കയറിനെ പാമ്പായി കരുതുന്നത് മിഥ്യയാണ്. കയർ, സംഭ്രാന്തനായ വ്യക്തിയുടെ മുന്നിൽ ഉണ്ടായിരിക്കുന്നതാകയാൽ, അത് അസത്യമേയല്ല. എന്നാൽ, അതിന്റെ സ്വീകാര്യം മായയാകുന്നു. ആകയാൽ, ഈ ഭൗതിക ആവിഷ്കരണത്തെ, ഭഗവദ്ശക്തിയിൽനിന്നും വേർപ്പെടുത്തപ്പെട്ടതായി അംഗീകരിക്കുന്ന പൊളളയായ സങ്കൽപ്പം മിഥ്യ ( മായ ) ആകുന്നു. എന്നാൽ അത് അസത്യമല്ല. ഈ മായിക സങ്കൽപ്പത്തെ, അജ്ഞതയെന്ന അന്ധകാരത്തിലെ യാഥാർഥ്യത്തിന്റെ പ്രതിഫലനമെന്ന് വിശേഷിപ്പിക്കുന്നു. എന്റെ ശക്തിയിൽനിന്നും ഉദ്ഭൂതമാക്കപ്പെടാത്ത, അഭിവ്യക്തമായി കാണപ്പെടുന്നതെന്തിനെയും 'മായ'യെന്ന് വിളിക്കുന്നു. ജീവസത്ത രൂപരഹിതനാണ്; അല്ലെങ്കിൽ പരമോന്നത ഭഗവാൻ നിരാകാരനാണ് എന്ന തത്ത്വവും മിഥ്യയാണ്.
( ശ്രീമദ് ഭാഗവതം 2.9.34/ ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment