ദയാപരൻ
( 'അതിരറ്റ കാരുണ്യമുള്ളവൻ' )
'ദയാപരൻ' എന്നാണ് ഭഗവാനെ, കുലശേഖര രാജാവ് അടുത്തതായി സംബോധന ചെയ്യുന്നത്. 'അതിരറ്റ കാരുണ്യമുള്ളവൻ' എന്നാണ് ഇതിനർത്ഥം. എന്തുകൊണ്ടെന്നാൽ ഭഗവാനല്ലാതെ മറ്റാർക്കും നമ്മോട് അപാര കരുണയുള്ള സുഹൃത്താകാൻ കഴിയുകയില്ല. അതുകൊണ്ട് "ദീനബന്ധു എന്നും അദ്ദേഹത്തെ വിളിക്കാറുണ്ട്. നിർഭാഗ്യവശാൽ നമ്മൾക്കെന്തെങ്കിലും ആവശ്യം വരുമ്പോൾ നമ്മൾ ഈ ഭൗതികലോകത്തിലെ സ്നേഹിതരെ ആശ്രയിക്കുന്നു. എന്നാൽ എല്ലാവരുടെയും അവസ്ഥ ദയനീയമായതുകൊണ്ട് ഒരുദീനൻ മറ്റൊരു ദീനനോട് സഹായം അഭ്യർത്ഥിക്കുന്നതിൽ ഔചിത്യമില്ല. ഭൗതിക ലോകത്തിലെ മനുഷ്യർ ആരും തന്നെ എല്ലാ കാര്യത്തിലും പൂർണ്ണരല്ല. ഏറ്റവും ധനികനായ ഒരു വ്യക്തിക്കു പോലും ഭഗവാനുമായി ബന്ധമില്ലെങ്കിൽ, അവൻ ഒരു ആവശ്യക്കാരനാണ്. ഭഗവാനില്ലാതെ എല്ലാം വെറും പൂജ്യമാണ്. ആ പൂജ്യത്തിനു മുന്നിൽ ഭഗവാനെ നിർത്തിയാൽ അത് പൂജ്യങ്ങൾക്കനുസരിച്ച് പത്തോ, നൂറോ, ആയിരമോ ആയിതീരുന്നു.അപകാരം വെറും "വട്ടപൂജ്യ'മായ വ്യക്തിക്ക് ഭഗവാനുമായി സംസർഗ്ഗമില്ലാതെ, ആ പരമമായ ഒന്ന് ഇല്ലാതെ, സന്തോഷവാനാവാൻ സാധിക്കുകയില്ല.
( ഭാവാർത്ഥം/മുകുന്ദമാല/ശ്ളോകം 1)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment