Home

Saturday, October 3, 2020

യുഗളാഷ്ടകം



 യുഗളാഷ്ടകം

രചന   - ശ്രീ ജീവ ഗോസ്വാമി

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ശ്ളോകം 1

🔆🔆🔆🔆🔆🔆🔆🔆
 
കൃഷ്ണ പ്രേമ മയി രാധാ
രാധാ പ്രേമമയോ ഹരി:
ജീവനേ നിധനേ നിത്യം
രാധാ - കൃഷ്ണ ഗതിർ മമ.

വിവർത്തനം

🔆🔆🔆🔆🔆🔆🔆🔆

 ശ്രീമതി രാധാറാണി ശുദ്ധമായ കൃഷ്ണ പ്രേമത്തിന്റെ സ്വരൂപമാകുന്നു . ശ്രീകൃഷ്ണൻ (ഹരി) ശുദ്ധമായ രാധാ പ്രേമത്തിന്റെ സ്വരൂപമാകുന്നു. ജീവിതത്തിലും മരണത്തിലും എന്റെ ശാശ്വതമായ ആശ്രയം ആ രാധാകൃഷ്ണന്മാരാകുന്നു

                          
ശ്ളോകം 2

🔆🔆🔆🔆🔆🔆🔆🔆

കൃഷ്ണസ്യ ദ്രവിണം രാധാ
രാധയാ ദ്രവിണം  ഹരി
ജീവനേ നിധനേ നിത്യം
രാധാ - കൃഷ്ണ ഗതിർ മമ.

വിവർത്തനം

🔆🔆🔆🔆🔆🔆🔆🔆
ശ്രീമതി രാധാ റാണിയുടെ അമൂല്യസമ്പത്ത് ശ്രീകൃഷ്ണനാകുന്നു . ശ്രീകൃഷ്ണന്റെ അമൂല്യ ധനം ശ്രീമതി രാധാറാണിയും. ജീവിതത്തിലും മരണത്തിലും എന്റെ ശാശ്വതമായ ആശ്രയം ആ രാധാകൃഷ്ണന്മാരാകുന്നു.


ശ്ളോകം 3
🔆🔆🔆🔆🔆🔆🔆🔆  
കൃഷ്ണ പ്രാണമയീ രാധാ
രാധാ പ്രാണമയോ ഹരി:
ജീവനേ നിധനേ നിത്യം
രാധാ - കൃഷ്ണ ഗതിർ മമ.

വിവർത്തനം

🔆🔆🔆🔆🔆🔆🔆🔆

 ശ്രീമതി രാധാറാണിയുടെ പ്രാണനാഥൻ ശ്രീകൃഷ്ണനാകുന്നു . ശ്രീകൃഷ്ണന്റെ പ്രാണശക്തി ശ്രീമതി രാധാറാണിയാകുന്നു.ജീവിതത്തിലും മരണത്തിലും എന്റെ ശാശ്വതമായ ആശ്രയം ആ രാധാകൃഷ്ണന്മാരാകുന്നു

ശ്ളോകം 4

🔆🔆🔆🔆🔆🔆🔆🔆   

കൃഷ്ണ ദ്രാവമയി രാധാ
രാധാ ദ്രാവ മയോ ഹരി:
ജീവനേ നിധനേ നിത്യം
രാധാ - കൃഷ്ണ ഗതിർ മമ.

വിവർത്തനം
🔆🔆🔆🔆🔆🔆🔆🔆

രാധാറാണിയുടെ ഓരോ അണുവിലും ശ്രീകൃഷ്ണനാകുന്ന അമൃതം വ്യാപിച്ചിരിക്കുന്നു . ശ്രീകൃഷ്ണനിൽ ശ്രീമതി രാധാറാണിയാകുന്ന അമൃതം നിറഞ്ഞിരിക്കുന്നു . ജീവിതത്തിലും മരണത്തിലും എന്റെ ശാശ്വതമായ ആശ്രയം ആ രാധാകൃഷ്ണന്മാരാകുന്നു
       

ശ്ളോകം 5

🔆🔆🔆🔆🔆🔆🔆🔆 

കൃഷ്ണ ഗേഹേ സ്ഥിത രാധാ
രാധാ ഗേഹേ സ്ഥിതോ ഹരി:
ജീവനേ നിധനേ നിത്യം
രാധാ - കൃഷ്ണ ഗതിർ മമ.

വിവർത്തനം

🔆🔆🔆🔆🔆🔆🔆🔆
ശ്രീമതി രാധാറാണിയുടെ ഹൃദയത്തിൽ സദാ കൃഷ്ണൻ വസിക്കുന്നു .ശ്രീകൃഷ്ണന്റെ ഹൃദയത്തിൽ സദാ രാധാറാണി വസിക്കുന്നു.ജീവിതത്തിലും മരണത്തിലും എന്റെ ശാശ്വതമായ ആശ്രയം ആ രാധാകൃഷ്ണന്മാരാകുന്നു.

ശ്ളോകം 6

🔆🔆🔆🔆🔆🔆🔆🔆 

കൃഷ്ണ ചിത്ത - സ്ഥിത രാധാ 
രാധാ ചിത്ത - സ്ഥിതോ ഹരീ:
ജീവനേ നിധനേ നിത്യം
രാധാ - കൃഷ്ണ ഗതിർ മമ.

വിവർത്തനം
🔆🔆🔆🔆🔆🔆🔆🔆

ശ്രീമതി രാധാറാണിയുടെ പ്രജ്ഞ ശ്രീകൃഷ്ണന്റെ അവബോധത്താൽ നിറഞ്ഞിരിക്കുന്നു . ശ്രീകൃഷ്ണന്റെ പ്രജ്ഞ  ശ്രീമതി രാധാറാണിയുടെ അവബോധത്താൽ നിറഞ്ഞിരിക്കുന്നു. ജീവിതത്തിലും മരണത്തിലും എന്റെ ശാശ്വതമായ ആശ്രയം ആ രാധാകൃഷ്ണന്മാരാകുന്നു.


ശ്ളോകം 7

🔆🔆🔆🔆🔆🔆🔆🔆  

നീലാംബര ധര രാധാ
പീതാംബര ധരോ ഹരി:
ജീവനേ നിധനേ നിത്യം
രാധാ - കൃഷ്ണ ഗതിർ മമ.

വിവർത്തനം

🔆🔆🔆🔆🔆🔆🔆🔆

ശ്രീമതി രാധാറാണി ശ്രീകൃഷ്ണന്റെ വർണ്ണമാർന്ന നീല വസ്ത്രം ധരിക്കുന്നു . ശ്രീ കൃഷ്ണൻ രാധാ റാണിയുടെ വർണ്ണമാർന്ന  പീതാംബരം ധരിക്കുന്നു.ജീവിതത്തിലും മരണത്തിലും എൻറെ ശാശ്വതമായ ആശ്രയം ആ രാധാകൃഷ്ണന്മാരാകുന്നു.

ശ്ളോകം 8

🔆🔆🔆🔆🔆🔆🔆🔆 

വൃന്ദാവനേശ്വരീ രാധാ
കൃഷ്ണോ വൃന്ദാവനേശ്വരാ
ജീവനേ നിധനേ നിത്യം
രാധാ - കൃഷ്ണ ഗതിർ മമ.

വിവർത്തനം

🔆🔆🔆🔆🔆🔆🔆🔆

 ശ്രീമതി രാധാറാണി വൃന്ദാവനേശ്വരിയാണ് . ശ്രീകൃഷ്ണൻ വൃന്ദാവനേശ്വരനും. ജീവിതത്തിലും മരണത്തിലും എന്റെ ശാശ്വതമായ ആശ്രയം ആ രാധാകൃഷ്ണന്മാരാകുന്നു.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,






No comments:

Post a Comment