Home

Sunday, October 18, 2020

ബലി മഹാരാജാവ് ത്രിലോകങ്ങളും ഭഗവാന് സമർപ്പിക്കുന്നു


 ബലി മഹാരാജാവ് ത്രിലോകങ്ങളും ഭഗവാന് സമർപ്പിക്കുന്നു


🌼🌼🌼🌼🌼🌼🌼🌼🌼


ശുക്രാചാര്യരുടെ ഉപദേശ നിർദേശങ്ങൾ ശ്രവിച്ച ബലി മഹാരാജാവ് ചിന്താധീനനായി. ധർമാർത്ഥകാമങ്ങൾ സംരക്ഷിക്കേണ്ടത് ഗൃഹസ്ഥന്റെ കടമയാകയാൽ ബ്രഹ്മചാരിക്ക് നൽകിയ വാഗ്ദാനം പിൻവലിക്കുന്നത് അനുചിതമാണെന്ന് ബലി മഹാരാജാവ് ചിന്തിച്ചു. കള്ളം പറയുന്നത് അല്ലെങ്കിൽ ഒരു ബ്രഹ്മചാരി ക്ക് നൽകിയ വാക്ക് അനാദരിക്കുന്നത് ഒരിക്കലും ശരിയാകില്ല, കാരണം കള്ളം പറയുന്നതാണ് ഏറ്റവും പാപകരമായ പ്രവൃത്തി. കള്ളം പറയുന്നതിന്റെ പാപ പ്രതികരണങ്ങൾ എല്ലാവരും ഭയപ്പെടണം. എന്തെന്നാൽ, പാപിയായ ഒരു അസത്യവാദിയുടെ ഭാരം താങ്ങാൻ ഭൂമി മാതാവിന് പോലുമാവില്ല . ഒരു രാജ്യത്തിൻറെ, അല്ലെങ്കിൽ സാമ്രാജ്യത്തിന്റെ വ്യാപനം താൽക്കാലികമാണ്. പൊതുജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലെങ്കിൽ അത്തരം വികാസങ്ങൾ മൂല്യരഹിതമാണ് .മുൻപ് രാജാക്കന്മാരും ചക്രവർത്തിമാരും അവരുടെ രാജ്യങ്ങൾ വികസിപ്പിച്ചിരിക്കുന്നത് പൊതു ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയായിരുന്നു .തീർച്ചയായും പൊതുജനങ്ങളുടെ പ്രയോജനത്തിന് വേണ്ടിയുള്ള അത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നതിനിടയിൽ മഹനീയരായ ആളുകൾ ചിലപ്പോൾ അവരുടെ ജീവൻ പോലും ത്യജിച്ചിട്ടുണ്ട് .മഹനീമായ കർമ്മങ്ങൾ ചെയ്യുന്ന വ്യക്തി ചിരഞ്ജീവി ആകുമെന്നും അവന് മരണമില്ലെന്നും പറയപ്പെടുന്നു. അതുകൊണ്ട് യശസ്സ് ആയിരിക്കണം ജീവിതത്തിൻറെ ലക്ഷ്യം, സൽകീർത്തി നേടുന്നതിന് വേണ്ടി ഒരുവൻ ദരിദ്രൻ ആകേണ്ടി വന്നാൽ പോലും അതൊരു നഷ്ടമല്ല. ഒരു ഈ ബ്രഹ്മചാരി, വാമനദേവൻ , വിഷ്ണുഭഗവാൻ ആണെങ്കിൽ പോലും അദ്ദേഹം തൻറെ ദാനം സ്വീകരിക്കുകയും, പിന്നീട് വീണ്ടും തന്നെ ബന്ധനസ്ഥനാക്കുകയും ചെയ്താലും തനിക്ക് അദ്ദേഹത്തോട് ദേഷ്യം ഉണ്ടാകില്ലെന്ന് മഹാരാജാവ് തീർച്ചപ്പെടുത്തി. ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത ബലിമഹാരാജാവ് തൻറെ അധീനതയിലുണ്ടായിരുന്നതെല്ലാം ദാനം ചെയ്തു.

വാമനദേവൻ തൽക്ഷണം ഒരു വിശ്വരൂപം ആയി സ്വയം വിസ്തരിച്ചു. വാമന ദേവൻറെ കാരുണ്യത്താൽ ഭഗവാൻ സർവ്വവ്യാപിയാണ് എന്നതും എല്ലാം അദ്ദേഹത്തിൽ വിശ്രമിക്കുന്നു എന്നും കണ്ടറിയാൻ ബലി മഹാരാജാവിന് കഴിഞ്ഞു.വാമനദേവനെ കിരീടം, പീതാംബരം, ശ്രീവത്സം,കൗസ്തുഭ രത്നം പുഷ്പഹാരം, ഇവ ധരിച്ചവനും സർവാഭരണവിഭൂഷിതനായ പരമോന്നതനൂമായ വിഷ്ണുവായി ദർശിക്കുവാൻ മഹാരാജാവിനെ സാധിച്ചു. ഭഗവാൻ ക്രമേണ ഭൂതലം മുഴുവനും തൻറെ ശരീരം വിസ്തരിച്ച് ആകാശവും വ്യാപിപ്പിച്ചു.അദ്ദേഹത്തിൻറെ രണ്ടാമത്തെ ചുവടുവെപ്പിൽ കരങ്ങൾ കൊണ്ട് നാനാദിക്കുകളും വ്യാപിച്ച അദ്ദേഹം തൻറെ രണ്ടാമത്തെ ചുവടുവെപ്പിൽ ഉന്നത ഗ്രഹങ്ങളും കീഴടക്കി. അതോടെ അദ്ദേഹത്തിന് മൂന്നാമത്തെ ചുവടു വെയ്ക്കാൻ സ്ഥലമില്ലാതായി.

(സംഗ്രഹം/ ശ്രീമദ് ഭാഗവതം.8.20)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment