Home

Sunday, October 18, 2020

ഭഗവദ്സേവനം ചെയ്യൽ


 
വിഷ്ണു രഹസ്യത്തിൽ ഇങ്ങനെ പറയുന്നു "മഹാരാജാവിന് പരിചാരകർ എന്നപോലെ പരിചരണവും സേവനവും നടത്തുന്നവൻ മരണാനന്തരം കൃഷ്ണധാമത്തിലേക്കുയർത്തപ്പെടും."ഭാരതത്തിൽ ക്ഷേത്രങ്ങൾ രാജകൊട്ടാരങ്ങൾ പോലെ തന്നെയാണ് .അവ സാധാരണ കെട്ടിടങ്ങൾ പോലെയല്ല കാരണം വിഗ്രഹാരാധന നടത്തേണ്ടത് മഹാരാജാവിന് പരിചാരകർ ചെയ്യുന്ന പരിചരണം പോലെയായിരിക്കണം . "ഏതാനും നിമിഷമെങ്കിലും ഭഗവാൻറെ ക്ഷേത്രത്തിൽ കഴിഞ്ഞു കൂടിയാൽ അയാൾക്ക് ഈശ്വരൻ സർവ്വാതിശായിയായ രാജ്യം കൈവരുമെന്ന് നാരദീയപുരാണം പറയുന്നുണ്ട്.

ചുരുക്കത്തിൽ സമ്പന്നന്മാർ ക്ഷേത്രങ്ങൾ നിർമ്മിച്ച് വിഷ്ണു പൂജയ്ക്ക് സൗകര്യം ഉണ്ടാക്കി കൊടുക്കണം .ആളുകളെ ക്ഷേത്രദർശനത്തിന് പ്രേരിപ്പിക്കുകയും അതുവഴി തിരുനാമങ്ങൾ ജപിച്ചും,നൃത്തം ചെയ്ത് അനുഭവിക്കാൻ അവസരം നൽകുകയും അതുമല്ലെങ്കിൽ നാമങ്ങൾ കേൾക്കുകയും ചെയ്യാൻ ഇത് സഹായകമാകും. ഇങ്ങനെ എല്ലാവർക്കും ദൈവരാജ്യത്തിലേക്ക് ഉയരാൻ അവസരം ലഭിക്കും. മറ്റുതരത്തിൽ പറഞ്ഞാൽ സാധാരണ മനുഷ്യനു പോലും ക്ഷേത്രദർശനം കൊണ്ട് തന്നെ ഏറ്റവും വലിയ അനുഗ്രഹങ്ങൾ നേടാൻ കഴിയും. പൂർണമായ കൃഷ്ണാവബോധത്തോടെ നിരന്തരം സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഭക്തൻമാരുടെ കാര്യം പറയുകയേ വേണ്ട.

ശ്രീമദ്‌ ഭാഗവതത്തിൽ( 4. 21. 31)ന് മഹാരാജാവായ പൃഥു പ്രജകളോട് പറയുന്നു. "മുക്തി കൊടുക്കുന്നത് യഥാർത്ഥത്തിൽ ഭഗവാൻ ശ്രീഹരി ആണ് ദേവന്മാർക്ക് ഈ സിദ്ധിയില്ല കാരണം അവരും ബദ്ധാത്മാക്കളാണ് .ഒരു ബദ്ധാത്മാവിന് മറ്റൊരു ബദ്ധാത്മാവിന് മോചിപ്പിക്കാൻ ആവില്ല. കൃഷ്ണനോ കൃഷ്ണന്റെ യഥാർത്ഥ പ്രതിനിധിക്കോ മാത്രമേ മുക്തി നൽകാനാകൂ. വിഷ്ണു പാദത്തിൽ നിന്നൊഴുകുന്ന ഗംഗയിലെ ജലം ഭൂലോകത്തും മറ്റു ലോകങ്ങളിലും പതിച്ച ബദ്ധമായ എല്ലാ ജീവാത്മാകൾക്കും മോചനം നൽകുന്നു . അപ്പോൾ പിന്നെ സദാ ഭഗവദ് സേവാനിരതരായവരുടെ മുക്തിയെക്കുറിച്ച് പറയേണ്ടതുണ്ടോ? അനവധി ജന്മങ്ങളിലൂടെ കുമിച്ചു കൂടിയ പാപസഞ്ചയം എത്ര തന്നെയായാലും അവരുടെ മുക്തിയെ കുറിച്ച് സംശയിക്കുകയോ വേണ്ട." മറ്റ് തരത്തിൽ പറഞ്ഞാൽ പ്രതിഷ്ഠാമൂർത്തിയുടെ ആരാധന പൂജകളിൽ സദാനിരതനായിരിക്കുന്നവർക്ക് തങ്ങൾ ജന്മ ജന്മാന്തരങ്ങളായി സഞ്ചയിച്ചു വച്ച പാപത്തിന്റെ ശക്തി കുറയ്ക്കാൻ കഴിയും.ഈ ആരാധന പ്രക്രിയയെക്കുറിച്ച് നേരത്തെ വിശദീകരിച്ചു കഴിഞ്ഞു ആ നിയാമകതത്ത്വങ്ങൾ പൂർണമായും ഗൗരവ ബുദ്ധ്യാ അനുസരിക്കേണ്ടതാണ്.


(ഭക്തിരസാമൃത സിന്ധു /അദ്ധ്യായം 9)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment