വൈഷണവ അപരാധം
ഒരു വൈഷ്ണവനോട് അപരാധം ചെയ്യുന്നതിലൂടെ ഒരുവൻ അവന്റെ എല്ലാ ആദ്ധ്യാത്മിക പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നുമവെന്ന് ശ്രീചൈതന്യ മഹാപ്രഭു പറഞ്ഞിട്ടുണ്ട്.വൈഷ്ണവനോടുളള അപരാധം മദയാനയുടെ അപരാധമായി പരിഗണിക്കപ്പെടുന്നു. വളരെയേറെ അദ്ധ്വാനം കൊണ്ട് വികസിപ്പിച്ചെടുത്ത മനോഹരമായ ഒരു മലർവാടി പൂർണമായുംഒരു മദയാനയ്ക്ക് നശിപ്പിക്കാൻ കഴിയും. ഒരുവന് ഭക്തിയുതസേവനത്തിന്റെ അത്യുന്നത തലം പ്രാപിക്കാൻ കഴിഞ്ഞേക്കാം, പക്ഷേ ഏതെങ്കിലും വിധത്തിൽ ഒരു വൈഷ്ണവനോട് അപരാധം ചെയ്തുപോയാൽഅവൻ കെട്ടിപ്പൊക്കിയതെല്ലാം തകർന്നടിയും. രഹൂഗണ രാജാവ് ബോധപൂർവമല്ലാതെ ജഡഭരതനോട് തെറ്റു ചെയ്തുപോയെങ്കിലും, അവന്റെ സദ്ബുദ്ധികൊണ്ട് അവൻ മാപ്പപേക്ഷിച്ചു. ഒരുവന് വൈഷ്ണവാപരാധത്തിൽ നിന്ന് വിടുതൽ നേടാനുള്ള പ്രക്രിയ ഇതാണ്. കൃഷ്ണൻ, സ്വാഭാവികമായും കാരുണ്യമുളളവനും എപ്പോഴും ലാളിത്യമാർന്നവനുമാണ്. ഒരുവൻ ഒരു വൈഷ്ണവ പാദത്തിൽ അപരാധം ചെയ്തുപോയാൽ അപ്പോഴേ ക്ഷമാപണം നടത്തണം. അങ്ങനെ ചെയ്താൽ അവന്റെ ആദ്ധ്യാത്മിക പുരോഗതിക്ക് ദോഷമുണ്ടാകില്ല.
(ഭാവാർത്ഥം/ ശ്രീമദ് ഭാഗവതം 5.10.24)
No comments:
Post a Comment