Home

Sunday, October 18, 2020

വാമനാവതാരവർണ്ണനം


 വാമനാവതാരവർണ്ണനം


🌼🌼🌼🌼🌼🌼🌼🌼


ഭഗവാൻ വാമന ദേവൻ അദിതിയുടെ ഗർഭപാത്രത്തിൽ നിന്ന് ശംഖ്, ചക്രം, ഗദ, പദ്മം ഇവകളോടുകൂടി സമ്പൂർണ്ണ സജ്ജമായിട്ടാണ് ഈ ലോകത്തിൽ പ്രത്യക്ഷപ്പെട്ടത് .പീതാംബര ധാരി ആയിരുന്ന അദ്ദേഹത്തിൻറെ ശരീരവർണ്ണം കറുപ്പാന്നർതായിരുന്നു . ശ്രാവണ ദ്വാദശിയിൽ അഭിജിത്ത് നക്ഷത്രം ഉദിച്ചുയർന്ന ശുഭ മുഹൂർത്തത്തിലായിരുന്നു വിഷ്ണുഭഗവാന്റെ ആവിർഭാവം. ഭഗവാൻറെ ആവിർഭാവം മൂലം ഈ സമയത്ത് ത്രിലോകങ്ങളും( ഉന്നത ഗൃഹ സംവിധാനങ്ങളും, ശൂന്യാകാശ വും ഈ ഭൂമിയും ഉൾപ്പെടെ )എല്ലാ ദേവന്മാരും പശുക്കളും, ബ്രാഹ്മണരും പോലും അത്യന്തം സന്തോഷത്തിലായിരുന്നു . അതിനാൽ ഈ മംഗള ദിനത്തെ വിജയാ എന്ന് വിളിക്കുന്നു. സച്ചിദാനന്ദ ശരീരമുള്ള പരമ ദിവ്യ പുരുഷനായ ഭഗവാൻ തങ്ങളുടെ പുത്രനായി പ്രത്യക്ഷപ്പെട്ടതിൽ അദ്ദേഹത്തിൻറെ മാതാപിതാക്കളായ കശ്യപ മുനിയും അദിതിയും വളരെ ആശ്ചര്യ ഭരിതരായി .പ്രത്യക്ഷപ്പെട്ടതിന് ശേഷം ഭഗവാൻ ഒരു വാമനരൂപം സ്വീകരിച്ചു .എല്ലാ മഹാമുനിമാരും അവരുടെ ആഹ്ലാദം പ്രകടിപ്പിച്ചു.കശ്യപമുനിയെ മുൻനിർത്തി അവർ ഭഗവാൻ വാമനദേവന്റെ ജന്മദിനം ആഘോഷിച്ചു. ഭഗവാൻ വാമനദേവൻ അദ്ദേഹത്തിൻറെ ഉപനയന ദിവസത്തിൽ സൂര്യദേവൻ, ബ്രഹസ്പതി ,ഭൂമിയുടെ അധിഷ്ഠാനദേവത, സ്വർഗ്ഗീയ ഗ്രഹങ്ങളുടെ മൂർത്തി. അദ്ദേഹത്തിന്റെ മാതാവ് ,ബ്രഹ്മദേവൻ , കുബേരൻ, സപ്തർഷികൾ തുടങ്ങിയവരാൽ ആദരിക്കപ്പെട്ടു. ഭഗവാൻ വാമദേവൻ പിന്നീട് നർമദാ നദിയുടെ ഉത്തര ഭാഗത്തുള്ള ഭൃഗുകുലത്തിലെ ബ്രാഹ്മണർ യജ്ഞങ്ങൾ അനുഷ്ഠിക്കുന്ന ഭൃഗുകച്ചം എന്നറിയപ്പെടുന്ന സ്ഥലത്തുള്ള യജ്ഞശാല സന്ദർശിച്ചു . അരയിൽ മുഞ്ജകയർ കൊണ്ടുള്ള കച്ചയും, മാൻതോൽ കൊണ്ടുള്ള ഉത്തരീയവും, പൂണുനൂലും, ധരിച്ച് കൈകളിൽ ദണ്ഡും, കുടയും,കമണ്ഡലവുമായി, ഭഗവാൻ വാമന ദേവൻ ബലി മഹാരാജാവിന്റെ യജ്ഞശാലയിൽ പ്രത്യക്ഷപ്പെട്ടു .അദ്ദേഹത്തെ അതീന്ദ്രിയ തേജസ് മൂലം എല്ലാ പുരോഹിതന്മാരുടെയും തേജസ് മങ്ങുകയും അവർ തങ്ങളുടെ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് ഭഗവാൻ വാമന ദേവന് പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു .മഹാദേവൻ പോലും ഭഗവാൻ വാമനദേവൻറെ കാൽ വിരലിൽ നിന്ന് ഉത്ഭവിച്ച ഗംഗാജലം സ്വന്തം ശിരസ്സിൽ സ്വീകരിക്കുന്നു .അതിനാൽ ബലി മഹാരാജാവ് ഭഗവാൻറെ പാദങ്ങൾ കഴുകിയ ഉടൻ ആ ജലം തന്റെ ശിരസ്സിൽ സ്വീകരിച്ചു .അതുമൂലം താനും തൻറെ പൂർവികരും മഹത്വംമുള്ളവരായതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു . അതിനുശേഷം ഭഗവാൻ വാമന ദേവന്റെ ക്ഷേമാന്വേഷണം നടത്തിയ ബലി മഹാരാജാവ്, ധനമോ ,ആഭരണങ്ങളോ, അദ്ദേഹം ഇച്ഛിക്കുന്നത് എന്തും ആവശ്യപ്പെട്ടു കൊള്ളാൻ അഭ്യർത്ഥിച്ചു.

(സംഗ്രഹം/ ശ്രീമദ് ഭാഗവതം.8.18)

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment