Home

Sunday, October 18, 2020

ഭീഷ്മദേവന്റെ മരണം നമ്മെ പഠിപ്പിക്കുന്നതെന്ത് ?


 ഭീഷ്മദേവന്റെ മരണം നമ്മെ പഠിപ്പിക്കുന്നതെന്ത് ?


🍁🍁🍁🍁🍁🍁🍁🍁


ഭൗതികശരീരം ത്യജിക്കുന്ന വേളയിൽ, ഭീഷ്മ ദേവൻ എത്തിച്ചേർന്ന ഈ അവസ്ഥയെ ‘നിർവികൽപ-സമാധി’ എന്ന് വിശേഷിപ്പിക്കുന്നു. അദ്ദേഹം ഭഗവാന്റെ മാഹാത്മ്യങ്ങളെ പ്രകീർത്തിക്കുകയും, അദ്ദേഹത്തിന്റെ ദൃഷ്ടിയാൽ, സ്വയം അദ്ദേഹത്തിന്റെ മുമ്പിൽ സന്നിഹിതനായ ഭഗവാനെ ദർശിക്കുവാൻ ആരംഭിക്കുകയും, യാതൊരു വ്യതിയാനവും കൂടാതെ അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഭഗവാനിൽത്തന്നെ കേന്ദ്രീകൃതമാകുകയും ചെയ്തു. പരിപൂർണതയുടെ ആത്യന്തികമായ അവസ്ഥ ഇതാകുന്നുവെന്നുമാത്രമല്ല, ഈ അവസ്ഥയെ ഭക്തിയുതസേവന പരിശീലനത്തിലൂടെ പ്രാപ്തമാക്കാൻ ഏവർക്കും സാധ്യവുമാണ്. ഭഗവാന്റെ ഭക്തിയുതസേവനത്തിൽ, സേവന പ്രവർത്തന തത്വങ്ങൾ ഒമ്പതു വിധത്തിലുള്ളതാകുന്നു. അവ:- (1) ശ്രവണം (2) ജപം (3) സ്മരണം (4) പാദാരവിന്ദങ്ങളുടെ സേവനം (5) ആരാധന (6) പ്രാർത്ഥന (7) ആജ്ഞകൾ നിർവഹിക്കുക (8) സാഹോദര്യം സ്ഥാപിക്കുക. (9) ആത്മസമർപ്പണം എന്നിവയാകുന്നു. അഭികാമ്യമായ ഫലം സമ്മാനിക്കാൻ, ഇവയിൽ ഏതെങ്കിലും ഒന്ന്, അല്ലെങ്കിൽ ഇവയെല്ലാം തുല്യ സമർത്ഥങ്ങളാകുന്നു. എന്നാൽ, പ്രവീണനായ ഭഗവദ്ഭക്തന്റെ മാർഗനിർദേശമനുസരിച്ച്, നിർബന്ധ ബുദ്ധിയോടെ അവയെ പരിശീലിക്കേണ്ടതായി വരുന്നു. ഇവയിലെല്ലാം വെച്ച് അത്യന്തം പ്രധാനപ്പെട്ടത്, ആദ്യത്തെ സേവനപ്രവർത്തനതത്വമായ ‘ശ്രവണ’ മാകുന്നു. ആകയാൽ, ആദ്യം ഭഗവദ്ഗീതാശ്രവണവും, പിന്നെ ശ്രീമദ്ഭാഗവത ശ്രവണവും, ജീവിതാന്ത്യത്തിൽ ഭീഷ്മദേവന്റെ അവസ്ഥ പ്രാപ്തമാക്കാൻ അഭിലഷിക്കുന്ന ഒരു ഗൗരവ പഠിതാവിന് അത്യന്താപേക്ഷിതമാകുന്നു. സ്വയം, ശ്രീകൃഷ്ണ ഭഗവാൻ സന്നിഹിതന ല്ലെങ്കിൽപ്പോലും, മൃത്യുവേളയിലെ ഭീഷ്മദേവന്റെ അദ്വീതീയമായ, അതിവിശിഷ്ടമായ അവസ്ഥ പ്രാപ്യമാക്കാനും കഴിയുന്നു. ഭഗവദ്ഗീത യിലെ, ഭഗവാന്റെ വാക്കുകളും, ശ്രീമദ് ഭാഗവതത്തിലെ വാക്കുകളും, ഭഗവാനിൽ അഭിന്നമാണ്. അവ ഭഗവാന്റെ ശബ്ദാവതാരങ്ങളാകുന്നു. മാത്രവുമല്ല, അവയെ പൂർണമായും പ്രയോജനപ്പെടുത്തുകയാൽ, എട്ടു വസുക്കളിൽ ഒരാളായ ശ്രീ ഭീഷ്മദേവന്റെ അവസ്ഥയ്ക്ക് അവകാശിയായി ത്തീരാൻ ഒരാൾക്ക് കഴിയുന്നു. ജീവിതത്തിന്റെ നിശ്ചിത അവസ്ഥയിൽ, മനുഷ്യനായാലും മൃഗമായാലും, നിശ്ചയമായും മരണപ്പെടും. എന്നാൽ, ഭീഷ്മ ദേവനെപ്പോലെ മരണം വരിക്കുന്ന ഒരാൾ പരിപൂർണതയിൽ എത്തിച്ചേരുന്നു. അതേസമയം, പ്രകൃതിനിയമങ്ങൾക്ക് അടിമപ്പെട്ട് മരണപ്പെടുമ്പോൾ മരണം മൃഗതുല്യമാകുന്നു. ഒരു മനുഷ്യനും, മൃഗവും തമ്മിലുള്ള അന്തരമാണത്. മനുഷ്യരൂപത്തിലുള്ള ജീവിതം, ഭീഷ്മ ദേവനെപ്പോലെ മൃത്യു വരിക്കാൻ സവിശേഷമായി ഉദ്ദേശിച്ചുള്ളതാകുന്നു.


( ശ്രീമദ്ഭാഗവതം 1.9.43/ ഭാവാർത്ഥം)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment