Home

Saturday, October 3, 2020

ശ്രീല ബലദേവ വിദ്യാഭൂഷണർ


 ശ്രീല ബലദേവ വിദ്യാഭൂഷണർ

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം



ശ്രീല ബലദേവവിദ്യാഭൂഷണർ പതിനെട്ടാം നൂറ്റാണ്ടിലെപ്പോഴോ ഒഡീഷയിലാണ് ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം വ്യാകരണം, കാവ്യസാഹിത്യം,അലങ്കാരശാസ്ത്രം,തർക്കശാസ്ത്രം ആദിയായവയുടെ പഠനം പൂർത്തിയാക്കി തീർഥാടനത്തിനായി യാത്രതിരിച്ചു.

അദ്ദേഹത്തിന്റെ യാത്രയ്ക്കിടയിൽ ശ്രീ രസികാനന്ദ ദേവരുടെ മുതിർന്ന ശിഷ്യനായ ശ്രീ രാധാ ദാമോദര ദേവ ഗോസ്വാമിയെ കണ്ടുമുട്ടി, അദ്ദേഹവുമായി തത്വശാസ്ത്രം ചർച്ചചെയ്തു. രാധാ ദാമോദര ദേവർ ഗൗഢീയ വൈഷ്ണവ തത്വശാസ്ത്രത്തിന്റെ രത്നചുരുക്കം ശ്രീ ചൈതന്യ മഹാപ്രഭു വ്യാഖ്യാനിച്ച അതേ പ്രകാരം വിശദീകരിച്ചു. ചൈതന്യ മഹാപ്രഭുവിന്റെ പരിമിതികളില്ലാത്ത കരുണയെ കുറിച്ച് പര്യാലോചിക്കുവാൻ വേണ്ടി അപേക്ഷിച്ചു.

വളരെ കുറഞ്ഞ കാലയളവിൽ, അദ്ദേഹം ഗൗഢീയ വൈഷ്ണവ തത്ത്വ ശാസ്ത്രത്തിൽ നിപുണനായി. ശ്രീ വിശ്വനാഥ ചക്രവർത്തി ഠാക്കൂറരുടെ ശിക്ഷണത്തിൽ ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി അദ്ദേഹം വൃന്ദാവനത്തിലേക്കു മാറി. ശ്രീ വിശ്വനാഥ ചക്രവർത്തി ഠാക്കൂർ അദ്ദേഹത്തിന് അചിന്ത്യ ഭേദാഭേദ തത്വത്തെ കുറിച്ച് ശിക്ഷണം നൽകി.

ഒരു നാൾ , ജയ്പൂരിലെ രാജകീയ കോടതിയിൽ ഗൗഢീയ സമ്പ്രദായവുമായി ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് രാമാനുജ സമ്പ്രദായത്തിലുള്ളവർ ഒരു തർക്കം ആരംഭിച്ചു. വൈദിക ധർമ്മത്തിന്റെ പ്രധാനപ്പെട്ടതും, വെളിവാക്കപ്പെട്ടതുമായ ശാസ്ത്രമായ വേദാന്തസൂത്രത്തിന് ഗൗഢീയ വൈഷ്ണവ സമ്പ്രദായത്തിൽ ഭാഷ്യമില്ല(വ്യാഖ്യാനമില്ല) എന്ന് അവർ രാജാവിനെ അറിയിച്ചു. അതിനാൽ അവർക്ക് സിദ്ധാന്തമോ ശരിയായ സമ്പ്രദായമോ ഇല്ല.പരിണിത ഫലമായി അവർ ഗോവിന്ദ, ഗോപിനാഥ വിഗ്രഹങ്ങളുടെ സേവകൾ ഉപേക്ഷിക്കണം. എന്നിട്ട് വിശ്വാസയോഗ്യമായ യഥാർത്ഥ സമ്പ്രദായത്തിൽനിന്ന് വന്നിട്ടുള്ളവർക്ക് അത് ചുമതലപ്പെടുത്തണം. ആ സമയത്ത് ജയ്പൂരിലെ രാജാവ് ഗൗഢീയ സമ്പ്രദായം പിൻതുടരുന്ന ആളായിരുന്നു. ഗൗഢീയ സമ്പ്രദായത്തിൽ വേദാന്തത്തിന് യഥാർത്ഥത്തിൽ ഭാഷ്യം ഉണ്ടോ എന്ന് അറിയുന്നതിനായി അദ്ദേഹം ഉടനെ തന്നെ ഈ വാഗ്വാദവിഷയത്തിന്റെ സന്ദേശ൦ വൃന്ദാവനത്തിലുള്ള വിശ്വനാഥ ചക്രവർത്തി ഠാക്കൂറിനു തന്റെ ദൂതന്റെ കൈവശം കൊടുത്തയച്ചു. ഇനി അത് ഉണ്ടെങ്കിൽ തന്നെ,രാമാനുജ സമ്പ്രദായത്തിലുള്ള പണ്ഡിതന്മാരുടെ തൃപ്തികരമായ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി ഉടൻതന്നെ അത് ജയ്പൂരിലേക്ക് കൊടുത്തയയ്ക്കുവാൻ വേണ്ടി രാജാവ് ആഗ്രഹിച്ചു.

ആ സമയത്ത് ശ്രീ വിശ്വനാഥ ചക്രവർത്തി വൃദ്ധനും വളരെ ബലഹീനനും ആയിരുന്നു. അദ്ദേഹത്തിന് ജയ്പൂരിലേക്കുള്ള ക്ലേശാവഹമായ യാത്ര അസാധ്യമായിരുന്നതിനാൽ, തന്റെ ശിഷ്യനും വിദ്യാർത്ഥിയുമായ ശ്രീബലദേവരെ തനിക്ക് പകരം ജയ്പൂരിലെക്കു അയച്ചു. സുപ്രധാനമായ സകല ഗ്രന്ഥങ്ങളിലും വിദഗ്ധനായ ഒരു പണ്ഡിതനായിരുന്നു ബലദേവർ. രാമാനുജ സമ്പ്രദായത്തിൽ നിന്നുള്ള ഒരു വലിയ കൂട്ടം പണ്ഡിതന്മാരുടെ നടുക്കുവെച്ച് പണ്ഡിതോചിതമായ വാദപ്രതിവാദത്തിൽ തന്നോടൊപ്പം വാഗ്‌വാദത്തിൽ ഏർപ്പെടാൻ അദ്ദേഹം എല്ലാവരെയും വെല്ലുവിളിച്ചു. രാമാനുജ സമ്പ്രദായത്തിൽ നിന്നുള്ളവരുമായി ഗംഭീരമായ ആരവത്തോടെ നീണ്ടതും കഠിനവുമായ ഒരു തർക്കപരമ്പര നടന്നു. എന്നിട്ടും ഒരാൾക്കുപോലും അദ്ദേഹത്തിന്റെ നിർണായകമായ പ്രസ്താവനകൾക്കും, തീഷ്ണമായ പാണ്ഡിത്യത്തിനും, കുശാഗ്രബുദ്ധിക്കും മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഗൗഢീയ സമ്പ്രദായത്തിലെ സ്ഥാപകനായ ശ്രീ ചൈതന്യ മഹാപ്രഭു ശ്രീമദ് ഭാഗവത ത്തെ വേദാന്തത്തിന്റെ ഏറ്റവും ഉന്നതമായ ഭാഷ്യമായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ബലദേവർ വാദിച്ചു. 'ഭാഷ്യാണാം ബ്രഹ്മസൂത്രാണാം' - 'വേദാന്തത്തിൻറെ സ്വാഭാവികമായ ഭാഷ്യം' എന്ന് ഭാഗവതം തന്നെ അവകാശപ്പെടുന്നുണ്ട് . ജീവ ഗോസ്വാമിയുടെ ഷഡ് സന്ദർഭത്തെ അടിസ്ഥാനമാക്കിയുള്ള പ്രമാണത്തിൽ നിന്ന് ഇത് വീണ്ടും സ്ഥിരീകരിക്കുന്നു. അതിനാൽ ഗൗഢീയ സമ്പ്രദായ൦, ശ്രീമദ്ഭാഗവതത്തെ, വേദാന്തത്തിന്റെ പ്രഥമമായ ഭാഷ്യമായി അംഗീകരിക്കുകയും;വേറെ ഭാഷ്യത്തിന്റെ ആവശ്യകത ഇല്ല എന്ന് വീക്ഷിക്കുകയും ചെയ്യുന്നു.

ആ സന്ദർഭത്തിൽ രാമാനുജ സമ്പ്രദായത്തിൽ നിന്നുള്ള പണ്ഡിതർ ആക്രോശിച്ചു. "ഇതിനു ഭാഷ്യം ഇല്ല എന്ന് ഇദ്ദേഹം അംഗീകരിക്കുന്നു!ഇവരുടെ കൈവശം ഭാഷ്യം ഇല്ല!" വേറെ നിവൃത്തിയില്ലാതിരുന്നതിനാൽ കുറച്ചു ദിവസങ്ങൾക്കകം വേദാന്തസൂത്രത്തിന്റെ ഗൗഢീയ ഭാഷ്യം അവർക്ക് കാണിച്ചു കൊടുക്കാമെന്ന് ശ്രീ ബലദേവർ അവരോട് പ്രതിജ്ഞ ചെയ്തു. അങ്ങിനെ ഒരു വസ്തു നിലനിൽകുന്നുണ്ടോ എന്നതിനെക്കുറിച്ച് ചിന്തിച്ച് പണ്ഡിതന്മാർ ആശ്ചര്യചകിതരായി. ഇത് ഏതെങ്കിലും തരത്തിലുള്ള ഒരു തന്ത്രം ആയിരിക്കും എന്ന് അവർ സംശയിച്ചു. എന്നാൽ തൽക്കാലം അവർ മൗന൦ പാലിച്ചു.

അസ്വസ്ഥമായ മനസോടെ ശ്രീബലദേവർ,ശ്രീ രൂപഗോസ്വാമിയുടെ വിഗ്രഹമായ ശ്രീ ഗോവിന്ദരുടെ ക്ഷേത്രത്തിലേക്ക് പോയി.വിഗ്രഹത്തിനു മുന്നിൽ സാഷ്ടാംഗ പ്രണാമമർപ്പിച്ചതിനുശേഷം നടന്ന എല്ലാ കാര്യങ്ങളും ഭഗവാനെ അറിയിച്ചു. ആ രാത്രി സ്വപ്നത്തിൽ ശ്രീ ഗോവിന്ദ൯ അദ്ദേഹത്തോട് പറഞ്ഞു ."നീ ആ ഭാഷ്യം രചിക്കണം. ഭാഷ്യം വ്യക്തിപരമായി ഞാൻ തന്നെ അംഗീകരിക്കുന്നതാണ്. അതിൽ ആർക്കും ഒരു തെറ്റും കണ്ടെത്താനാവില്ല". ഈ സ്വപ്നം കണ്ടതോടെ ബലദേവർ ആനന്ദത്തിലാറാടി. അദ്ദേഹത്തിന് പൂർണമായ മനഃശക്തി ലഭിച്ചു; ഏറ്റെടുത്ത ചുമതലക്കായി തയ്യാറായി. അതിനുശേഷം അദ്ദേഹം ഗോവിന്ദന്റെ പാദ കമലങ്ങൾ ധ്യാനിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭാഷ്യം എഴുതാൻ തുടങ്ങി. കുറച്ച് ദിവസങ്ങൾക്കകം അത് പൂർത്തിയായി. ഈ ഭാഷ്യം പിന്നീട് വേദാന്ത വ്യാഖ്യാനത്തിന്റെ ഗോവിന്ദഭാഷ്യം എന്നറിയപ്പെട്ടു.

ഗോവിന്ദഭാഷ്യം പ്രസിദ്ധീകരിച്ചതിനു ശേഷം അതിന്റെ അനുബന്ധത്തിൽ ശ്രീബലദേവർ ഇങ്ങനെ എഴുതിച്ചേർത്തു-

വിദ്യാരൂപം ഭൂഷണം യെ പ്രദയേ,ഖതി൦ നിത്യേ തേനോ യോ മമുദരഹ, ശ്രീ ഗോവിന്ദ സ്വപ്ന നിർദ്ദിഷ്ഠ ഭാഷ്യയെ, രാധാബന്ധുരംഗഹ സ ജിയത്.

എല്ലാ മഹത്വങ്ങളും ശ്രീ ഗോവിന്ദനിൽ ചേരട്ടെ. അദ്ദേഹത്തിന്റെ കരുണയാൽ എന്റെ സ്വപ്നത്തിലൂടെ ഈ ഭാഷ്യം അദ്ദേഹം എനിക്ക് വെളിപ്പെടുത്തി തന്നു. അദ്ദേഹം വെളിപ്പെടുത്തി തന്ന ഈ ഭാഷ്യം പ്രത്യേകിച്ച് എല്ലാ മഹാ പണ്ഡിതരും അഭിനന്ദിച്ചു. ഇതിന്റെ ഫലമായാണ് എനിക്ക് വിദ്യാഭൂഷൺ എന്ന പേര് നൽകപ്പെട്ടത്. ശ്രീ ഗോവിന്ദൻ ആണ് എല്ലാ ബഹുമതിക്കു൦ അർഹതപ്പെട്ടിരിക്കുന്നത്. ശ്രീ രാധികയുടെ ഏറ്റവും പ്രിയപ്പെട്ട ജീവനും ആത്മാവും ആയ ശ്രീ ഗോവിന്ദന് എല്ലാ വിജയങ്ങളും ഭവിക്കട്ടെ ".

ഗോവിന്ദഭാഷ്യം കയ്യിലെടുത്ത് ബലദേവർ രാജസദസ്സിൽ എത്തി. അവിടെ പണ്ഡിതന്മാരെല്ലാം അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. അദ്ദേഹം അവർക്ക് അദ്ദേഹത്തിന്റെ വ്യാഖ്യാനം കാണിച്ചു കൊടുത്തപ്പോൾ അവരെല്ലാം നിശബ്ദരായി പോയി. ഗൗഢീയ സമ്പ്രദായം വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. രാജാവും ഗൗഢീയ വൈഷ്ണവരേവരും ആനന്ദതുന്ദിലരായി. ആ സമയം അദ്ദേഹത്തിന്റെ ഉത്കൃഷ്ടമായ(മഹനീയമായ) പാണ്ഡിത്യത്തിന്റ ബഹുമാനാർത്ഥം പണ്ഡിതന്മാർ ശ്രീബല ദേവന് 'വിദ്യാഭൂഷണ' അല്ലെങ്കിൽ 'അറിവ് ആഭരണമായിട്ടുള്ളവൻ' എന്ന നാമം നൽകി. ശക കാലഘട്ടത്തിലെ 1628മത്തെ വർഷം ആയിരുന്നു അത്. ആ ദിവസം മുതൽ വേദാന്തസൂത്രത്തിന്റെ അത്ഭുതാവഹമായ ഭാഷ്യത്തിനു ആത്യന്തികമായ ഉത്തരവാദിയായ, ഗൗഢീയ വൈഷ്ണവരുടെ വാത്സല്യഭാജന വിഗ്രഹം ആയ, ശ്രീ ഗോവിന്ദന്റെ ആരതിക്ക് എല്ലാവരും തന്നെ പങ്കെടുക്കണമെന്ന് രാജാവ് ഉത്തരവിട്ടു.

രാമാനുജ പണ്ഡിതന്മാർ ശ്രീബലദേവവിദ്യാഭൂഷണന്റെ സ്വാധീനത്തിൽ വീണ് അദ്ദേഹത്തെ അവരുടെ ആചാര്യനായി സ്വീകരിച്ചു മാത്രമല്ല അദ്ദേഹത്തിന്റ ശിഷ്യന്മാരാവാൻ ആഗ്രഹിച്ചു. നാല് സമ്പ്രദായങ്ങളിൽ വെച്ച് ശ്രീ സമ്പ്രദായ൦ ഒരു അംഗീകരിക്കപ്പെട്ട സമ്പ്രദായമാണ്, അവിടെ ഭഗവാനോടുള്ള സേവാ മനോഭാവ൦ ഏറ്റവും നല്ല ധാർമിക രീതിയാണ് എന്ന് പഠിപ്പിക്കുന്നുണ്ടെന്ന് വിശദീകരിച്ചുകൊണ്ട് വളരെ വിനയത്തോടുകൂടി ബലദേവവിദ്യാഭൂഷണർ ആ അപേക്ഷ നിരസിച്ചു. ഗൗഢീയ സമ്പ്രദായത്തിലെ വീക്ഷണങ്ങളെ ഉയർത്തിപ്പിടിക്കുക വഴി അദ്ദേഹം ശ്രീ സമ്പ്രദായത്തിന് യാതൊരു അനാദരവും കാണിച്ചില്ല.ശ്രീ സമ്പ്രദായത്തെ അപമാനിക്കുന്നത് ഏറ്റവും വലിയ അപരാധമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.

തന്റെ വിജയത്തിന്റെ സന്ദേശവുമായി ശ്രീപാദ ബലദേവവിദ്യാഭൂഷണർ ജയ്പൂരിൽ നിന്ന് വൃന്ദാവനത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ മടക്കയാത്രയിൽ ശ്രീ വിശ്വനാഥ ചക്രവർത്തി ഠാക്കൂറരുടെ പാദകമലങ്ങളിൽ സ്വയം സമർപ്പിതനായി ഈ വാർത്ത അദ്ദേഹത്തെ അറിയിച്ചു. സന്ദർശകരായ എല്ലാ വൈഷ്ണവരും വൃന്ദാവന വാസികളും ഹർഷ പുളകിതരായി. ശ്രീ വിശ്വനാഥ ചക്രവർത്തി ഠാക്കൂർ അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകൾ ബലദേവ വിദ്യാഭൂഷണരുടെ മേൽ വർഷിച്ചു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment