രണ്ടു തരത്തിലുള്ള ഭക്തൻമാർ
രണ്ടു തരത്തിലുള്ള ഭക്തന്മാരുണ്ട്. ഒന്ന് ഗോഷ്ഠാനന്ദിയും മറ്റേത് ഭജനാനന്ദിയും. ഭജനാനന്ദി എന്ന പദം, എവിടേക്കും സഞ്ചരിക്കാതെ ഒരു സ്ഥലത്തുതന്നെ സ്ഥിതിചെയ്യുന്ന ഭക്തനെ പരാമർശിക്കുന്നു. അങ്ങനെയുള്ളൊരു ഭക്തൻ ഏതു നേരത്തും ഭഗവാൻ്റെ ഭക്തിയുതസേവനത്തിൽ ലീനനായിരിക്കും. അവൻ പല ആചാര്യന്മാർ പഠിപ്പിച്ചിട്ടുള്ള മഹാ മന്ത്രങ്ങൾ ജപിക്കുകയും, ചില സമയങ്ങളിൽ പ്രഭാഷണ ജോലികൾക്കായി പുറത്തു പോവുകയും ചെയ്യും. ഗോഷ്ഠാ നന്ദിയാകട്ടെ ലോകത്തിലുടെനീളം ഭക്തന്മാരുടെ സംഖ്യ വർധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. അവൻ ലോകത്തെയും അതിൽ അധിവസിക്കുന്ന ജനങ്ങളെയും പവിത്രീ കരിക്കുന്നതിന് ലോകം മുഴുവൻ അവൻ സഞ്ചരിക്കുന്നു.
( ശ്രീമദ് ഭാഗവതം 4.30.37/ ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment