Saturday, November 28, 2020
Friday, November 27, 2020
Thursday, November 26, 2020
മുകുന്ദമാല സ്തോത്രം
*****************************************************************************************
ശ്ലോകം
1
ശ്രീവല്ലഭേദി
വരദേതി ദയാപരേതി
ഭക്തപ്രിയേതി
ഭവലുണ്ഠന കോവിദേതി
നാഥേതി
നാഗശയനേതി ജഗന്നിവാസേതി
ആലാപിനം
പ്രതിദിനം കുരു മാം മുകുന്ദ.
വിവർത്തനം
അല്ലയോ മുകുന്ദ !എന്നെ
എപ്പോഴും ശ്രീവല്ലഭൻ , വരദൻ, ദയാപരൻ, ഭക്തപ്രിയൻ, ഭവലുണ്ഠനൻ, കോവിദൻ, നാഥൻ, ജഗന്നിവാസൻ,
നാഗശയനൻ തുടങ്ങിയ അങ്ങയുടെ തിരുനാമങ്ങൾ ആലാപനം ചെയ്യാൻ കഴിവുള്ളവനാക്കി തീർക്കേണമേ
ശ്ലോകം
2
ജയതു
ജയതു ദേവോ ദേവകീനന്ദനോfയം
ജയതു
ജയതു കൃഷ്ണോ വൃഷ്ണിവംശപ്രദീപ:
ജയതു
ജയതു മേഘശ്യാമള കോമളാംഗോ
ജയതു
ജയതു പൃത്ഥ്വീ ഭാരനാശോ മുകുന്ദ:
വിവർത്തനം
ദേവകിപുത്രനായ ഭഗവാന്
എല്ലാ സ്തുതികളും !വൃഷ്ണിവംശത്തിന്റെ പ്രകാശമായ ശ്രീകൃഷ്ണന് എല്ലാ സ്തുതികളും !കാർമേഘവർണ്ണനും
കോമളഗാത്രനുമായ ഭഗവാന് എല്ലാ സ്തുതികളും !ഭൂമിയുടെ ഭാരം നശിപ്പിക്കുന്ന മുകുന്ദന് എല്ലാ
സ്തുതികളും !
ശ്ലോകം
3
മുകുന്ദ മൂർധ്നാ പ്രണിപത്യയാചേ
ഭവന്തം
ഏകാന്തം ഇയന്തം അർത്ഥം
അവിസ്മൃതിസ്
ത്വച് ചരണാരവിന്ദേ
ഭവേ
ഭവേ മേ അസ്തുഭവത് പ്രസാദാത്.
വിവർത്തനം
അല്ലയോ മുകുന്ദ !എന്റെ
ഈ ഒരു ആഗ്രഹം സാധിച്ചു തരുവാൻ അങ്ങയെ ബഹുമാനപൂർവ്വം നമിച്ചുകൊണ്ട് ഞാൻ യാചിക്കുന്നു
:എന്റെ ഭാവി ജന്മങ്ങളിൽ ഓരോന്നിലും അങ്ങയുടെ കാരുണ്യം കൊണ്ട് ആ പാദാരവിന്ദങ്ങളെ എപ്പോഴും
ഓർക്കുവാനും, ഒരിക്കലും മറക്കാതിരിക്കുവാനും സാധിക്കേണമേ.
ശ്ലോകം
4
നാഹം
വന്ദേ തവചരണയോർ ദ്വന്ദ്വ൦ അദ്വന്ദ്വ ഹേതോ :
കുംഭീപാകം
ഗുരുമപി ഹരേ നാരകം നാപനേതും
രമ്യാ
രാമാ മൃദുതനുലതാ നന്ദനേ നാപിരന്തും
ഭാവേ
ഭാവേ ഹൃദയഭവനേ ഭവയേയം ഭവന്തം.
വിവർത്തനം
അല്ലയോ ഭഗവാൻ, ഹരീ
, ഞാൻ അങ്ങയുടെ പാദാരവിന്ദങ്ങളെ ഭജിക്കുന്നത്, ഭൗതിക ദ്വന്ദ്വങ്ങളിൽ നിന്നും രക്ഷനേടുന്നതിനോ
, കുംഭീപാക നരകത്തിലെ കടുത്തയാതനകളിൽ നിന്ന് രക്ഷനേടുന്നതിനോ വേണ്ടിയല്ല. സ്വർഗ്ഗത്തിലെ
നന്ദന ഉദ്യാനങ്ങളിൽ നിവസിക്കുന്ന മൃദുലഗാത്രരായ സുന്ദര തരുണീമണികളെ ആസ്വദിക്കുകയുമല്ല
എന്റെ ലക്ഷ്യം . ജന്മജന്മാന്തരങ്ങളിൽ എന്റെ ഹൃദയഭവനത്തിൽ സദാ അങ്ങയുടെ സ്മരണ നിലനിൽക്കണമെന്ന്
മാത്രമാണ് ഞാൻ പ്രാർത്ഥിക്കുന്നത്.
ശ്ലോകം
-5
നാസ്താ
ധർമേന വസുനിചയെ നൈവ കാമോപഭോഗെ
യദ്
ഭാവ്യം തത് ഭവതു ഭഗവൻ പൂർവകർമമാനുരൂപം
ഏതത്
പ്രാർത്ഥ്യം മമ ബഹു മതം ജന്മ ജന്മന്തരെ£പി
ത്വത്
പാദാംഭോരുഹ യുഗഗതാ നിശ്ചലാ ഭക്തിരസ്തു.
വിവർത്തനം:
അല്ലയോ ഭഗവാനേ !എനിക്ക്
ധർമത്തിൽ ആസക്തിയില്ല !ധനം കൂട്ടുന്നതിലും ഇന്ദ്രിയ സുഖഭോഗങ്ങളിലും താത്പര്യമില്ല
"എന്റെ പൂർവകർമഫലങ്ങൾക്കനുസരിച്ചു ഒഴിച്ചുകൂടാനാവാത്ത നിലക്ക് അവയെല്ലാം വരുന്നതുപോലെ
വന്നു കൊള്ളട്ടെ !എന്നാൽ ഞാൻ ഏറ്റവും അധികം ആഗ്രഹിക്കുന്ന ഒരു അവസരത്തിനു വേണ്ടി മാത്രം
ഞാൻ പ്രാർത്ഥിക്കുന്നു. ജന്മ ജന്മന്തരങ്ങളിൽ അങ്ങയുടെ പാദരവിന്ദങ്ങളിൽ അചഞ്ചലമായ ഭക്തി ഉണ്ടാകേണമേ.
ശ്ലോകം
-6
ദിവിവാ
ഭുവിവാ മമാസ്തു വാസോ
നരകേ
വാ നരകാന്തക പ്രകാമം
അവധീരിത
ശാരദാരവിന്ദൗ
ചരണൗതേ
മരണേ£പി ചിന്തയാമി.
വിവർത്തനം :
ഹേ നരകാസുരാന്തകനായ
ഭഗവാനേ !ഞാൻ ദേവന്മാരുടെ ലോകത്തിലോ, അല്ലെങ്കിൽ നരകത്തിലോ, അങ്ങയുടെ ഹിതം പോലെ എവിടെ
വേണമെങ്കിലും ജീവിച്ചുകൊള്ളട്ടെ. ഞാൻ ഒന്ന് മാത്രമേ പ്രാർത്ഥിക്കുന്നുള്ളു, ശരത്കാലത്തെ
താമര പൂക്കളെ വെല്ലു വിളിക്കുന്ന മനോഹാരിതയോടു കൂടിയ അങ്ങയുടെ പാദാരവിന്ദദ്വയങ്ങളെ
എനിക്ക് മരണവേളയിൽ സ്മരിക്കാൻ സാധിക്കേണമേ.
ശ്ലോകം
-7
ചിന്തയാമി
ഹരിം ഏവ സന്തതം
മന്ദഹാസമുദിതാനനാബുജം
നന്ദഗോപതനയം
പരാത്പരം
നാരദാദി
മുനിവൃന്ദ വന്ദിതം
വിവർത്തനം :
ഞാൻ എല്ലായ്പോഴും ആനന്ദഭരിതമായി
മന്ദഹസിക്കുന്ന ഭഗവാൻ ഹരിയുടെ മുഖാരവിന്ദത്തെ സ്മരിക്കുന്നു. അദ്ദേഹം നന്ദഗോപരുടെ പുത്രനാണെങ്കിലും
നാരദൻ മുതലായ മഹാ ഋഷിവര്യന്മാരാൽ ആരാധിക്കപ്പെടുന്ന പരമനിരപേക്ഷ സത്യമാണ്.
ശ്ലോകം
-8
കരചരണ
സരോജേ കാന്തിമൻ നേത്ര മീനേ
ശ്രമമുഷി ഭുജവീചി വ്യാകുലേ£ഗാധ
മാർഗേ
ഹരിസരസി
വിഗാഹ്യാപീയ തേജോ ജലൗഘo
ഭവമരു
പരിഖിന്ന :ക്ലേശമദ്യത്യജാമി.
വിവർത്തനം :
ഈ ഭൗതികാസ്തിത്വമാകുന്ന
മരുഭൂമി എന്നെ അവശനാക്കിയിരിക്കുന്നു. എന്നാൽ ഇന്ന് ഞാൻ, ഭഗവാൻ ഹരിയാകുന്ന തടാകത്തിൽ
നീന്തിതുടിച്ച്, അദ്ദേഹത്തിന്റെ തേജസ്സാകുന്ന ജലം വേണ്ടുവോളം പാനം ചെയ്ത് എന്റെ എല്ലാ
ക്ലേശങ്ങളും ഉപേക്ഷിക്കുവാൻ പോകുകയാണ്. ആ തടാകത്തിലെ താമരകൾ അദ്ദേഹത്തിന്റെ കൈകാലുകളാണ്.
അദ്ദേഹത്തിന്റെ പ്രകാശമാനമായ നേത്രങ്ങളാണ് അതിലെ മത്സ്യങ്ങൾ. ആ തടാകത്തിലെ ജലം എല്ലാ
ക്ഷീണവും മാറ്റിതരുന്നു. ആ ജലമാവട്ടെ അദ്ദേഹത്തിന്റെ കരങ്ങളാൽ ഉണ്ടാവുന്ന തിരമാലകൾ
കൊണ്ട് ക്ഷോപിക്കപ്പെട്ടിരിക്കുന്നു. അതിലെ ജലത്തിന്റെ ഒഴുക്ക് അഗാധതയിലേക്ക് ആഴ്ന്നിറങ്ങുന്നു.
ശ്ലോകം
-9
സരസിജനയനേ
സശംഖചക്രേ
മുരഭിദി മാ വിരമസ്വ ചിത്തരന്തും
സുഖതരം
അപരം ന ജാതു ജാനേ
ഹരിചരണ
സ്മരണാമൃതേന തുല്യം.
വിവർത്തനം :
ഹേ മനസ്സേ ! താമരകണ്ണനും
കൈകളിൽ ശംഖ് -ചക്രാദികൾ ധരിച്ചവനുമായ മുരൻ എന്ന അസുരന്റെ ഘാതകനെകുറിച്ചുള്ള ആനന്ദകരമായ
സ്മരണ ഒരിക്കലും ഉപേക്ഷിക്കരുതേ. തീർച്ചയായും, ഹരിചരണങ്ങൾ സ്മരിക്കുന്നതിനേക്കാൾ ആനന്ദകരമായ
മാറ്റിന്നിനെ കുറിച്ചും ഞാനറിയുന്നില്ല.
ശ്ലോകം
-10
മാഭീർ
മന്ദമനോ വിചിന്ത്യ ബഹുധാ യാമീശ്ചിരം യാതനാ
നൈവാമി
പ്രഭവന്തി പാപ -രിപവ:സ്വാമി നനു ശ്രീധര :
ആലസ്യം
വ്യാപനീയ ഭക്തി സുലഭം ധ്യായസ്വ നാരായണം
ലോകസ്യ
വ്യസനാപനോദ നകരോ ദാസസ്യ കിം ന ക്ഷമ :
വിവർത്തനം :
ഹേ വിഡ്ഢിയായ മനസ്സേ,
യമലോകത്തെ കൊടും പീഡനങ്ങളെ കുറിച്ചോർത്തു ഭയപ്പെടുന്നത് നിർത്തൂ. നിങ്ങളുടെ ശത്രുക്കളായ
നിങ്ങൾ നേടിയെടുത്ത പാപഫലങ്ങൾക്ക് നിങ്ങളെ എങ്ങിനെ സ്പർശിക്കുവാൻ കഴിയും? സർവോപരി നിങ്ങളുടെ
യജമാനൻ ഭാഗ്യദേവതയുടെ ഭർത്താവായ, ഭഗവാൻ തന്നെയല്ലേ? ആലസ്യം വലിച്ചെറിഞ്ഞു മനസ്സ് നാരായണനിൽ
കേന്ദ്രീകരിക്കൂ. ഭക്തിയുത സേവനത്തിലൂടെ അദ്ദേഹത്തെ അനായാസം പ്രാപിക്കാൻ കഴിയും. സർവ്വലോകങ്ങളുടെയും
വ്യസനങ്ങളകറ്റുന്ന അദ്ദേഹത്തിന് സ്വന്തം ദാസനുവേണ്ടി എന്താണ് ചെയ്യാൻ കഴിയാത്തത്.
ശ്ലോകം
-11
ഭവജലധി
ഗതാനം ദ്വന്ദ വാതാഹതാനാം
സുത
ദുഹിതൃ കളത്രത്രാണ ഭാരാർദിതാനം
വിഷമ
വിഷയ തോയേ മജ്ജതാം അപ്ലവാനാം
ഭവതി
ശരണം ഏകോ വിഷ്ണുപോതോ നരാണാം.
വിവർത്തനം :
ജനനമരണങ്ങളുടെ ഈ മഹാ
സമുദ്രത്തിൽ ഭൗതിക ദ്വന്ദങ്ങളാകുന്ന കാറ്റിൽപെട്ടു ജനങ്ങൾ അലയുകയാണ്. ഇന്ദ്രിയസുഖങ്ങളുടെ
വിനാശകരമായ ജലത്തിൽപ്പട്ടു രക്ഷപെടാൻ തോണിയില്ലാതെ
വലയുമ്പോഴും പുത്രന്മാരെയും ഭാര്യമാരെയും സംരക്ഷിക്കുവാനുള്ള
തത്രപ്പാടിന്റെ ദുരിതങ്ങളും അനുഭവിക്കേണ്ടി വരുന്നു. ഭഗവാൻ വിഷ്ണുവാകുന്ന തോണിക്ക് മാത്രമേ അവരെ രക്ഷിക്കാൻ കഴിയൂ.
ശ്ലോകം
-12
ഭവജലധിം
അഗാധം ദുസ്തരം നിസ്തരേയം
കഥം
അഹം ഇതി ചേതോ മാസ്മ ഗാ :കാതരത്വം
സരസിജ
ദൃശി ദേവേ താരകീ ഭക്തിർ ഏകാ
നരകഭിദി
നിഷണ്ണ താരയിഷ്യതി അവശ്യം.
വിവർത്തനം :
അല്ലയോ മനസ്സേ, അഗാധവും
മുറിച്ചു കടക്കാനാവാത്തതുമായ ഈ സംസാരസാഗരം എങ്ങനെ തരണം ചെയ്യും എന്ന് ചിന്തിച്ചു ആശങ്കകുലനാകരുതേ.
നിന്നെ രക്ഷിക്കാൻ ഒരാളുണ്ട് -ഭക്തി. നരകാസുര ഘാതകനായ താമര കണ്ണുകളോടുകൂടിയ ഭഗവാന്
ഭക്തിയാകുന്നവളെ സമർപ്പിക്കുകയാണെങ്കിൽ അവൾ തീർച്ചയായും നിന്നെ വീഴ്ചയില്ലാതെ അക്കരെയെത്തിക്കും.
ശ്ലോകം
-13
തൃഷ്ണാതോയേ
മദന പവനോദ്ധൂത മോഹോർമ്മി മാലെ
ദാരാവർതേ തനയ സഹജഗ്രാഹ
സംഘാകുലേച
സംസാരാഖ്യേ
മഹതി ജലധൗ മജ്ജതാം നസ്ത്രിധാമൻ
പാദാംഭോജേ
വരദ ഭവതോ ഭക്തിനാവം പ്രയ ഛ.
വിവർത്തനം :
ഹേ മൂന്നു ലോകങ്ങളുടെയും
നാഥനായ ഭഗവാനെ, ഞങ്ങൾ സംസാരമാകുന്ന മഹാസമുദ്രത്തിൽ മുങ്ങിതാഴ്ന്നു കൊണ്ടിരിക്കുന്നു.
അതിൽ നിറയെ ഭൗതികാഭിലാഷങ്ങളാകുന്ന ജലമാണ്. കാമത്തിന്റെ കൊടുംകാറ്റ് കൊണ്ട് ഇളകി മറിയുന്ന
തിരമാലകൾ, ഭാര്യമാരാകുന്ന ചുഴികൾ പുത്രന്മാരും സഹോദരങ്ങളുമാകുന്ന സ്രാവുകളുടെയും ക്രൂര
ജന്തുക്കളുടെയും സംഘങ്ങൾ. ഹേ വരദാനം നൽകുന്നവനെ, ഭക്തിയാകുന്ന നൗകയിൽ അതായത് അങ്ങയുടെ
പാദരവിന്ദങ്ങളിൽ ദയവു ചെയ്ത് എനിക്കും സ്ഥലം
നൽകിയാലും.
ശ്ലോകം
-14
പൃഥ്വിരേണുരണു :പയംസി
കണികാ :ഫൽഗു: സ്ഫുലിംഗോലഘു
സ്തേജോ നി :ശ്വസനം
മരുത്തനുതരം രന്ദ്രം സുസൂക്ഷമം നഭഃ
ക്ഷുദ്രാ രുദ്രപിതാമഹ
പ്രഭ്രുതയ :കീടാ :സമസ്താഃ സുരാ
ദൃഷ്ടേ യത്ര സ താരകോ
വിജയതേ ശ്രീപാദധൂളികണ :
വിവർത്തനം :
ഒരിക്കൽ നമ്മുടെ രക്ഷകനെ
കാണുന്ന മാത്രയിൽ ഈ ഭൂമി മുഴുവനും ഒരു നുള്ള് പൊടിക്ക് സമാനമായിതീരുന്നു സമുദ്രം.
.സമുദ്രം ജലതുള്ളികൾ മാത്രമായി മാറുന്നു. അഗ്നി തീപ്പൊരിക്ക് തുല്യമാകുന്നു. കാറ്റ്നെടു
വീർപ്പുപോലെയായി തീരുന്നു. ആകാശം വെറും ഒരു സുഷിരം പോലെയാകുന്നു. മഹാദേവന്മാരായ ശിവനും,
പിതാമഹനായ ബ്രഹ്മാവും ഒക്കെ നിസ്സാരന്മാരായിതീരുന്നു. ദേവന്മാർ കീട തുല്യരായി തീരുന്നു.
തീർച്ചയായും ഭഗവാന്റെ പാദ ധൂളിയുടെ ഒരു കണികമാത്രം മതി എല്ലാം കീഴടങ്ങാൻ.
ശ്ലോകം
-15
ഹേ ലോകാ
:ശ്രുണുത പ്രസുതിമരണ വ്യാധേശ്ചികിത്സാമിമാം
യോഗജ്ഞാ
:സമുദാഹരന്തി മുനയോയാം യാജ്ഞവാൽക്യാദയ :
അന്തർജ്യോതിർ
അമേയം ഏകം അമൃതം കൃഷ്ണാഖ്യം -ആപീയതാം
തത്പീതം
പരമൗഷധം വിതനുതേ നിർവാണം ആത്യന്തികം.
വിവർത്തനം :
ഹേ ജനങ്ങളെ , ജനന മരണങ്ങളാകുന്ന
അസുഖങ്ങൾക്കുള്ള ഈ ചികിത്സയെക്കുറിച്ച് കേട്ടാലും !അത് ശ്രീകൃഷ്ണ ഭഗവാന്റെ തിരുനാമമാകുന്നു.
ഇത് യാജ്ഞവൽക്യൻ തുടങ്ങിയ വിദഗ്ധരായ യോഗികൾ വിജ്ഞാനം ഉൾക്കൊണ്ട് ശുപാർശ ചെയ്യുന്നതാണ്.
ഈ സീമാതീതവും ശാശ്വതവുമായ ആന്തരിക പ്രകാശമാണ് ഉത്തമമായ ഔഷധം. ഇത് കുടിക്കുന്നവർക്ക്
അത്യന്തികമായ മോക്ഷം ലഭിക്കുന്നു. അതുകൊണ്ട് ഈ പരമമായ ഔഷധം പാനം ചെയ്താലും.
ശ്ലോകം -16
ഹേമർത്യാ :പരമം ഹിതം
ശൃണുത വോ വക്ഷ്യാമിസംക്ഷേപത :
സംസാരർണവം ആപദുർമി
ബഹുലം സമ്യക് പ്രവിശ്യസ്ഥിതാ :
നാനാ ജ്ഞാനമപാസ്യ ചേതസി
നമോ നാരായണായേതി അമും
മന്ത്രം സപ്രണവം പ്രണാമ
സഹിതം പ്രാവർത്തയധ്വം മുഹു :
വിവർത്തനം :
ഹേ മർത്യരേ !നിർഭാഗ്യത്തിന്റെ
തിരമാലകളടിക്കുന്ന സംസാരകടലിൽ നിങ്ങൾ പൂർണമായി നിമഗ്നരായിരിക്കുന്നു. ഈ ജീവിതംകൊണ്ടുള്ള
പരമമായ പ്രയോജനം എങ്ങിനെ നേടാമെന്ന് ഞാൻ ചുരുക്കത്തിൽ പറഞ്ഞു തരാം. ജ്ഞാനം നേടാനുള്ള
വിവിധ ശ്രമങ്ങൾ കൈവെടിഞ്ഞു 'ഓം നമോ നാരായണായ ' എന്ന മന്ത്രം നിരന്തരം ജപിക്കുകയും ഭഗവാനെ
പ്രണമിക്കുകയും ചെയ്യുക.
ശ്ലോകം
-17
നാഥേ
ന : പുരുഷോത്തമേ ത്രി ജഗതാം ഏകധിപേ ചേതസാ
സേവ്യേസ്വസ്യ
പദസ്യ ദാതരിപരേ നാരായണേതിഷ്ഠതി.
യം കഞ്ചിത്
പുരുഷാധമം കതിപയ ഗ്രാമേശം അല്പാർത്ഥദം
സേവായൈ
മൃഗയാ മഹേനരം അഹോ മൂഢ വരാകാ വയം.
വിവർത്തനം :
ത്രിലോകാധിപനും, ഒരുവന്
ധ്യാനത്തിൽ സേവിക്കാൻ കഴിയുന്നവനും, സ്വധാമത്തെ ഭക്തന്മാർക്ക് പങ്കിടുന്നവനുമായ നമ്മുടെ
യജമാനനായ ശ്രീമൻ നാരായണൻ, നമ്മുടെ മുന്നിൽ പ്രത്യക്ഷനാണ്. എന്നിരുന്നാലും നാം ചില ഗ്രാമങ്ങളുടെ
മാത്രം അധിപതിയായ ചെറിയ യജമാനരായ ചില താഴ്ന്ന മനുഷ്യരുടെ സേവനം തേടുന്നു. അവർക്ക് നിസ്സാരമായ
പ്രതിഫലം മാത്രമേ നൽകാൻ കഴിയൂ. കഷ്ടം, നാം എത്ര നിന്ദ്യരായ വിഡ്ഢികളാണ്.
ശ്ലോകം
- 18
ബദ്ദേനാഞ്ജലീനാ
നതേന ശിരസാഗാത്രൈ :സരോമോദ്ഗമൈ :
കണ്ഠേനാ
സ്വര ഗദ്ഗദേന നയനെനോദ്ഗീർണ്ണ ബാഷ്പാം ബുനാ
നിത്യം
ത്വത് ചരണാരവിന്ദ യുഗള ധ്യാനാമൃദാസ്വദിനാം
അസ്മാകാം
സരസിരുഹാക്ഷ സതതം സംപദ്യതാം ജീവിതം.
വിവർത്തനം :
അല്ലയോ താമരകണ്ണാ
, അങ്ങയുടെ പാദാരവിന്ദ ധ്യാനമാകുന്ന അമൃത് എപ്പോഴും ആസ്വദിച്ചു കൊണ്ട്, കൂപ്പു കൈയോടെ,
അങ്ങയെ ശിരസ്സ് കുനിച്ചു നമസ്കരിച്ചുകൊണ്ട്, ആഹ്ലാദത്താൽ രോമാഞ്ചം പൂണ്ടു കണ്ഠമിടറികൊണ്ട്,
നേത്രങ്ങൾ നീരണിഞ്ഞു, ഈവിധം ഞങ്ങളുടെ ജീവിതം നില നിർത്തേണമേ.
ശ്ലോകം
-19
യത്കൃഷ്ണ
പ്രണിപാത ധൂളിധവളം തദ് വർഷ്മ തദ് വൈശിരസ്
തേനേത്ര
തമസോജ്ജിതേ സുരുചിരേ യാഭ്യാം ഹരിർ ദൃശ്യതേ
സാബുദ്ധിർ
വിമലേന്ദുശംഖ ധവളാ യാ മാധവധ്യായിനീ
സാ ജിഹ്വാമൃതവർഷിണീ
പ്രതിപദം യാ സ്തൗതി നാരായണം.
വിവർത്തനം :
ഭഗവാൻ കൃഷ്ണനെ നമസ്കരിക്കുമ്പോൾ
പറ്റുന്ന ധൂളിയാൽ വെളുത്തിരിക്കുന്ന ശിരസ്സ് ഏതാണോ അതാണ് ഉന്നതമായ ശിരസ്സ്. ഭഗവാൻ ഹരിയുടെ
ദർശനത്താൽ അന്ധകാരമകന്ന കണ്ണുകൾ ഏതാണോ അവയാണ് ഏറ്റവും മനോഹരമായ കണ്ണുകൾ. മാധവനിൽ കേന്ദ്രികൃതമായ
ബുദ്ധി, ചന്ദ്രന്റെ വെളുത്ത പ്രകാശം പോലെയോ വെളുത്ത ശംഖിനെപ്പോലെയോ കളങ്കമറ്റതാണ്.എപ്പോഴും
ഭഗവാൻ നാരായണനെ പ്രകീർത്തിക്കുന്ന നാവ് അമൃത് വർഷിക്കുന്നതാണ്.
ശ്ലോകം
-20
ജിഹ്വേ
കീർത്തയകേശവം മുരരിപും ചേതോഭജ ശ്രീധരം
പാണിദ്വന്ദ്വ
സമർചയാച്യുത കഥാ :ശ്രോത്രദ്വയത്വം ശ്രുണു
കൃഷ്ണംലോകയ
ലോചനദ്വയ ഹരേർ ഗച്ഛങ്ഘ്രി യുഗ്മാലയം
ജിഘ്ര
ഘ്രാണ മുകുന്ദപാദ തുളസീം മൂർദ്ധൻ നമാധോക്ഷജം.
വിവർത്തനം :
ഹേ നാവേ, ഭഗവാൻ കേശവനെ
സ്തുതിച്ചാലും. ഹേ മനസ്സേ മുരാരിയെ ഭജിച്ചാലും. ഹേ കൈകളെ, ലക്ഷ്മി നാഥനെ സേവിച്ചാലും.
ഹേ ചെവികളെ അച്യുതന്റെ ഖ്യാതികൾ കേട്ടാലും. ഹേ കണ്ണുകളെ ശ്രീ കൃഷ്ണനെ ഉറ്റു നോക്കിയാലും.
ഹേ പാദങ്ങളെ ഭഗവാൻ ഹരിയുടെ ക്ഷേത്രത്തിലേക്ക് പോയാലും. ഹേ നാസാ ദ്വാരങ്ങളെ മുകുന്ദന്റെ
പാദങ്ങളിലർപ്പിച്ച തുളസി ഘ്രാണിച്ചാലും. അല്ലയോ ശിരസ്സേ ഭഗവാൻ അധോക്ഷജനെ പ്രണമിച്ചാലും.
ശ്ലോകം
-21
ആമ്നായാഭ്യാസനാനി
അരണ്യരുദിതം വേദവ്രതാന്യന്വഹം
മേദശ്ചേദ
ഫലാനി പൂർതവിധയ :സർവ്വം ഹുതം ഭസ്മനി
തീർത്ഥാനാം
അവഗാഹനാനി ച ഗജസ്നാനം വിനാ യത്പദ
ദ്വന്ദ്വാഭോരുഹ
സംസ്‌മൃതിം വിജയതേ ദേവ :സ നാരായണ :
വിവർത്തനം :
ഭഗവാൻ നാരായണന് എല്ലാ
സ്തുതികളും. അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളെ
സ്മരിക്കാതെയുള്ള വേദാദ്ധ്യയനം വനരോദനം പോലെയാണ്. വേദോക്ത വ്രതാനുഷ്ടാനങ്ങളെല്ലാം
കേവലം ശരീരഭാരം കുറക്കലത്രെ. ചെയ്യുന്ന ധാർമിക
കർമങ്ങളെല്ലാം ചാരത്തിലർപ്പിക്കുന്ന ഹവിസ്സുപോലെയാണ്, പുണ്യ തീർത്ഥങ്ങളിലെ സ്നാനം ഗജസ്നാനത്തെക്കാൾ
ഒട്ടും ഭേദമല്ല.
ശ്ലോകം
-22
മദന
പരിഹര സ്ഥിതിം മദീയേ
മനസി
മുകുന്ദ പദാരവിന്ദ ധാമ്നി
ഹര നയന
കൃശാനുനാ കൃശോസി
സ്മരസിന
ചക്ര പരാക്രമം മുരാരേ :
വിവർത്തനം :
ഹേ മദനാ (കാമദേവ )ഇപ്പോൾ
മുകുന്ദ പാദാംബുജങ്ങളുടെ സ്ഥാനമായ എന്റെ മനസ്സിലെ
വാസം ഉപേക്ഷിക്കു. അങ്ങ് പണ്ട് പരമശിവന്റെ
തൃക്കണ്ണിലെ എരിതീയിൽ ചാമ്പലായിപോയതാണല്ലോ,
എന്നിട്ടും മുരാരിയുടെ ചക്രായുധത്തിന്റെ പരാക്രമം മറന്നു പോയോ?
ശ്ലോകം
-23
നാഥേ
ധാതരി ഭോഗി ഭോഗ ശയനേ നാരായണേ മാധവേ
ദേവേദേവകിനന്ദനേ
സുരവരേ ചക്രായുധേ ശാർങ്ഗിണി
ലീലാശേഷ
ജഗത് പ്രപഞ്ച ജഠരേ വിശ്വേശ്വരേ ശ്രീധരേ
ഗോവിന്ദേ
കുരുചിത്തവൃത്തിം അചലാം അനൈസ്തുകിം വർതനൈ :
വിവർത്തനം :
നിങ്ങളുടെ യജമാനനും
പരിപാലകനുമായി പരമപുരുഷനെക്കുറിച്ച് മാത്രം ചിന്തിക്കൂ. അവിടുന്ന് നാരായണനെന്നും മാധവനെന്നും
അറിയപ്പെടുന്നു. അവിടുന്ന് അനന്തനിൽ ശയിക്കുന്നു. ചക്രായുധവും ശാർങ്ഗം എന്ന വില്ലും
ധരിച്ചിരിക്കുന്ന അദ്ദേഹം ദേവകിയുടെ ഓമന മകനും ദേവന്മാരുടെ നായകനുമാണ്. പശുക്കൾക്ക്
ആനന്ദം നൽകുന്നവനും ലക്ഷ്മി പതിയുമായ അദ്ദേഹം സ്വലീലയെന്നോണം ഉദരത്തിൽ നിന്നും ആവിഷ്കൃതമായ
സമസ്ത പ്രപഞ്ചങ്ങളുടെയും നിയന്താവാണ്. മറ്റെന്തെങ്കിലും ചിന്തിക്കുന്നത് കൊണ്ട് നിങ്ങൾക്ക്
എന്തു നന്മ?
ശ്ലോകം
-24
മാദ്രാക്ഷം
ക്ഷീണപുണ്യാൻ ക്ഷണമപിഭവതോ ഭക്തിഹീനാൻ പദാബ്ജേ
മാ ശ്രൗഷം
ശ്രാവ്യബന്ധം തവ ചരിതം അപാസ്യാന്യദ് ആഖ്യാനജാതം
മാസ്‌മാർഷം
മാധവത്വാം അപി ഭുവനപതേ ചേതസാപഹ്നുവാനാൻ
മാഭൂവം
ത്വത്സപര്യാ വ്യതികരരഹിതോ ജന്മ ജന്മാന്തരേപി
വിവർത്തനം :
അല്ലയോ മാധവ യാതൊരു
പുണ്യക്ഷയത്താലും അങ്ങയുടെ പാദ കമലങ്ങളിൽ ഭക്തിയില്ലാത്തവരെ ക്ഷണനേരംപോലും നോക്കാൻ
എന്നെ അനുവദിക്കരുതേ. അങ്ങയുടെ ദിവ്യങ്ങളായ ലീലാവർണ്ണനകൾ കേൾക്കുന്നതിൽ നിന്നും വ്യതിചലിച്ചു
മറ്റു വിഷയങ്ങളിൽ താത്പര്യമുള്ളവനാകാൻ ദയവായി എന്നെ അനുവദിക്കരുതേ. ഹേ ഭുവനപതേ, ദയവായി
അങ്ങയെകുറിച്ച് ചിന്തിക്കാത്തവരെ ശ്രദ്ധിക്കേണ്ടി വരാതിരിക്കാൻ എന്നെ അനുവദിച്ചാലും.
ജന്മങ്ങൾ തോറും താഴ്ന്ന രീതിയിലെങ്കിലും അങ്ങയെ സേവിക്കാൻ അനുവദിച്ചാലും.
ശ്ലോകം
-25
മജ്ജന്മന:ഫലം
ഇദം മധു കൈടഭാരേ
മത്
പ്രാർത്ഥനീയ മദനുഗ്രഹ ഏഷ ഏവ
ത്വദ്
ഭൃത്യ ഭൃത്യ പരിചാരക ഭൃത്യ ഭൃത്യ
ഭൃത്യസ്യ
ഭൃത്യ ഇതി മാം സ്മര ലോകനാഥാ.
വിവർത്തനം :
ഹേ മധുവിന്റെയും കൈടഭന്റെയും
ശത്രുവായ ഭഗവാനേ, ജഗന്നാഥാ, എന്നെ അങ്ങയുടെ ഭൃത്യന്റെ ഭൃത്യന്റെ ഭൃത്യന്റെ ഭൃത്യന്റെ ഭൃത്യന്റെ ഭൃത്യന്റെ ഭൃത്യനായി കരുതിയാൽ അതാണ് എന്റെ
ജന്മ സാഫല്യം. എന്റെ പ്രാർത്ഥനയും അങ്ങ് നൽകുന്ന ഏറ്റവും വലിയ അനുഗ്രഹവും അതാണ്.
ശ്ലോകം
-26
തത്വം
ബ്രുവാണാനി പരം പരസ്താൻ മധു ക്ഷരന്തീവ മുദാവഹാനി.
പ്രവർത്തയ
പ്രാഞ്ജലിരസ്മി ജിഹ്വേ നാമാനി നാരായണ ഗോചാരാണി
വിവർത്തനം :
എന്റെ പ്രിയപ്പെട്ട
നാവേ നാരായണന്റെ നാമങ്ങൾ ജപിക്കാനായി ഞാൻ നിന്നോട് തൊഴുകൈയ്യോടെ യാചിക്കുന്നു. പരമ
നിരപേക്ഷസത്യത്തെവിവരിക്കുന്ന ഈ നാമങ്ങൾ തേനിറ്റു വീഴുന്നതുപോലെ സന്തോഷം നൽകുന്നവയാണ്.
ശ്ലോകം
-27
നമാമി
നാരായണ പാദ പങ്കജം
കരോമി
നാരായണം പൂജനം സദാ
വദാമി
നാരായണ നാമ നിർമ്മലം
സ്മരാമി
നാരായണതത്വം അവ്യയം.
വിവർത്തനം :
ഞാൻ സദാ ഭഗവാൻ നാരായണന്റെ
പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു, നാരായണനെ പൂജിക്കുന്നു, നാരായണന്റെ ദിവ്യ നാമം ജപിക്കുന്നു.
നാശരഹിതമായ നാരായണതത്വത്തെ ഞാൻ സ്മരിക്കുകയും ചെയ്യുന്നു.
ശ്ലോകം
-28, 29
ശ്രീനാഥ
നാരായണ വാസുദേവ
ശ്രീകൃഷ്ണ
ഭക്തപ്രിയ ചക്രപാണേ
ശ്രീ
പദ്മനാഭാച്യുത കൈടഭാരേ
ശ്രീരാമ
പദ്മാക്ഷ ഹരേ മുരാരേ
അനന്ത
വൈകുണ്o മുകുന്ദ കൃഷ്ണ
ഗോവിന്ദ
ദാമോദര മാധവേതി
വക്തും
സമർഥോ£പിനവക്തികശ്ചിദ്
അഹോ
ജനാനം വ്യസനാഭിമുഖ്യം
വിവർത്തനം :
ഹേ ശ്രീനാഥാ , ശ്രീനാരായണ,
വാസുദേവ,ശ്രീകൃഷ്ണ , ഭക്തപ്രിയ, ചക്രപാണി,
പദ്മനാഭ, അച്യുത, കൈടഭാരി, രാമാ , പദ്മാക്ഷാ,
ഹരി, മുരാരി , ഹേ അനന്ത, വൈകുണ്ഠ, മുകുന്ദ, കൃഷ്ണ, ഗോവിന്ദ, ദാമോദര മാധവ എന്നിങ്ങനെ
എല്ലാവർക്കും അങ്ങയെ സംബോധന ചെയ്യാവുന്നതാണ്. എങ്കിലും അവർ നിശബ്ദരായിരിക്കുന്നു. ഇപ്രകാരം
സ്വന്തം നാശത്തിലേക്ക് സ്വയം ചെല്ലുവാൻ ജനങ്ങൾ
എത്രത്തോളം ഉത്സുകാരാണെന്ന് നോക്കു !
ശ്ലോകം
-30
ഭക്താപായ
ഭുജാംഗാ രുഡമണി സ്ത്രൈലോക്യ രക്ഷാമണിർ
ഗോപീലോചനചാതകാംബുദമണിഃ
സൗന്ദര്യ മുദ്രാമണി :
യഃകാന്താമണിരുക്മിണീ
ഘനകുചദ്വന്ദ്വൈക ഭൂഷാമണി:
ശ്രേയോ
ദേവശിഖാമണിർ ദിശതുനോ ഗോപാല ചൂഡാമണി :
വിവർത്തനം :
ഭക്തന്മാരുടെ ആപത്തകറ്റുന്ന
ഗരുഡന്റെ പുറത്തു സഞ്ചരിക്കുന്ന രത്നമാണ് അദ്ദേഹം. മൂന്നു ലോകങ്ങളെയും സംരക്ഷിക്കുന്ന
മാന്ത്രിക രത്നമാണ് അദ്ദേഹം. ഗോപികമാരുടെ ചാതകപക്ഷികളെപ്പോലുള്ള കണ്ണുകളെ ആകർഷിക്കുന്ന
രത്നം പോലുള്ള മേഘമാണദ്ദേഹം.ആകർഷകമായ ആംഗ്യവിക്ഷേപമുള്ളവരിൽവെച്ച് രത്നമാണദ്ദേഹം ഏറ്റവും
പ്രിയപത്നിമാരിൽ വച്ച് രത്നമായിട്ടുള്ള രുഗ്മണീറാണിയുടെ നിറഞ്ഞ സ്തനദ്വന്ദങ്ങളെ
അലങ്കരിക്കുന്ന രത്നാഭരണമാണദ്ദേഹം.എല്ലാ ദേവന്മാരുടെയും ശിരോരത്നവും, ഗോപാലന്മാരിൽ
വെച്ച് ഏറ്റവും ഉത്കൃഷ്ടനും ആയ അദ്ദേഹം നമ്മൾക്ക് പരമമായ അനുഗ്രഹം തന്നരുളട്ടെ.
ശ്ലോകം
-31
ശത്രുഛേദൈകമന്ത്രം
സകലം ഉപനിഷത് വാക്യ സംപൂജ്യമന്ത്രം
സംസാരോച്ഛേദമന്ത്രം
സമുചിത തമസ്സംഘ നിര്യാണ മന്ത്രം
സർവ്വൈശ്വര്യൈക
മന്ത്രം വ്യസനഭുജഗ സന്ദഷ്ട സംത്രാണമന്ത്രം
ജിഹ്വേ
ശ്രീകൃഷ്ണ മന്ത്രം ജപ ജപ സതതം ജന്മ സാഫല്യ മന്ത്രം.
വിവർത്തനം :
ഹേ നാവേ ദയവായി ശ്രീകൃഷ്ണന്റെ
മന്ത്രങ്ങൾ ജപിച്ചാലും. ഇത് മാത്രമാണ് ശത്രുക്കളെ നശിപ്പിക്കുന്നത്. ഉപനിഷത്തിലെ, ഓരോ
പദങ്ങളും ഈ മന്ത്രത്തെ പ്രകീർത്തിക്കുന്നു. ഈ മന്ത്രം സംസാരചക്രത്തെ ഉന്മൂലനം ചെയ്യുന്നു.
എല്ലാ അജ്ഞാനാന്ധകാരത്തെയും നിർമ്മാർജനം ചെയ്യുന്നു. അളവറ്റ ഐശ്വര്യങ്ങൾ സിദ്ധിക്കുന്നതിന്നുള്ള
മന്ത്രമാണത്. ഇത് ലൗകിക ദുരിതങ്ങളാകുന്ന സർപ്പദംശനമേറ്റവരെ സുഖപെടുത്തുന്നു.ഈ മന്ത്രം
ഈ ലോകത്തിലെ ജന്മ സാഫല്യവും നൽകുന്നു.
ശ്ലോകം
-32
വ്യാമോഹപ്രശമൗഷധം
മുനിമനോവൃത്തി പ്രവൃത്യൗഷധം
ദൈത്യേന്ദ്രാർത്തി
കരൗഷദം ത്രിഭുവനേ സഞ്ജീവനൈകൗഷധം
ഭക്താത്യന്തഹിതൗഷധം
ഭവഭയപ്രധ്വംസനൈകൗ ഷധം
ശ്രേയ
:പ്രാപ്തികരൗഷധം പിബ മന :ശ്രീകൃഷ്ണ ദിവ്യഔഷധം
വിവർത്തനം :
അല്ലയോ മനസ്സേ !ദയവായി
ശ്രീകൃഷ്ണ ഭഗവാന്റെ മഹിമാനങ്ങളകുന്ന ദിവ്യൗഷധം പാനം ചെയ്താലും. ഇത് വ്യാമോഹമകറ്റുവാനുള്ളതും,
മുനിമാർക്ക് തങ്ങളുടെ മനസ്സിനെ ധ്യാനത്തിൽ
ഏർപ്പെടുത്തുന്നതിനും, ശക്തന്മാരായ അസുരന്മാരെ തകർക്കുന്നതിനും ഉത്തമമായ ഔഷധമാണ്.
ത്രിലോകങ്ങൾക്കും ജീവൻ നൽകുന്ന ദിവ്യഔഷധം.ഭക്തന്മാർക്ക് അതിരറ്റ അനുഗ്രഹങ്ങൾ ചൊരിയുന്നതും,
ഭൗതിക അസ്തിത്വത്തെ നശിപ്പിക്കുന്നതും, ഒരുവനെ പരമനന്മയിലേക്ക് നയിക്കുന്നതിനുമുള്ള
ഏക ഔഷധമാണിത്.
ശ്ലോകം
-33
കൃഷ്ണ
ത്വദീയപദപങ്കജ പഞ്ജരാന്തം
അദ്യൈവ
മേ വിശതു മാനസ രാജഹംസഃ
പ്രാണപ്രയാണ
സമയേ കഫവാത പിതൈഃ
കണ്ഠാവരോധനവിധൗ
സ്മരണം കുതസ്തേ.
വിവർത്തനം :
ഹേ കൃഷ്ണ എന്റെ മനസ്സാകുന്ന
രാജഹംസം ഇപ്പോൾത്തന്നെ അങ്ങയുടെ പാദാരവിന്ദങ്ങളിൽ
പ്രവേശിക്കട്ടെ. മരണവേളയിൽ കണ്ഠം വാത -പിത്ത -കഫാദികളാൽ തടസ്സപ്പെടുമ്പോൾ എങ്ങനെ
അങ്ങയുടെ സ്മരണ സാധ്യമാകും?
ശ്ലോകം
-34
ചേതശ്ചിന്തയ
കീർത്തയസ്വ രസനേ നമ്രീഭവ ത്വം ശിരോ
ഹസ്താവ്അഞ്ജലിസംപുടം
രചയതം വന്ദസ്വദീർഘം വപു:
ആത്മൻസംശ്രയ പുണ്ഡരീകനയനം നാഗാചലേന്ദ്രസ്ഥിതം
ധന്യം
പുണ്യതമം തദ് ഏവ പരമൈ ദൈവം ഹി സത് സിദ്ധയേ
വിവർത്തനം :
അല്ലയോ മനസ്സേ, പർവതംപോലെയുള്ള ശേഷനാഗത്തിന് മീതെ ശയിക്കുന്ന താമര കണ്ണുകളോടുകൂടിയ ഭഗവാനെകുറിച്ച് ചിന്തിച്ചാലും., ഹേ നാവേ, അദ്ദേഹത്തെ പ്രകീർത്തിച്ചാലും, ഹേ ശിരസ്സേ, അദ്ദേഹത്തെ നമിച്ചാലും. ഹേ കൈകളെ അദ്ദേഹത്തെ കൂപ്പിയാലും,ഹേ ശരീരമേ അദ്ദേഹത്തെ നീണ്ടു നിവർന്ന് നമസ്കരിച്ചാലും, ഹേ ഹൃദയമേ അദ്ദേഹത്തെ പൂർണ്ണ ശരണാഗതി പ്രാപിച്ചാലും. അദ്ദേഹമാണ് പരമമായ ആരാധ്യ പുരുഷൻ, അദ്ദേഹം മാത്രമാണ് പരമ മംഗളദായകമായിട്ടുള്ളതും, പരിപൂർണമായി ശുദ്ധീകരിക്കാൻ കഴിവുള്ളതും.
ശ്ലോകം
-35
ശൃണ്വൻ
ജനാർദ്ദന കഥാ ഗുണ കീർത്തനാനി
ദേഹേനയസ്യപുളകോദ്
ഗമരോമരാജി :
നോത്പദ്യതേ
നയനയോർ വിമലാംബുമാല
ധിക്തസ്യ
ജീവിതം അഹോപുരുഷാധമസ്യ.
വിവർത്തനം :
ഭഗവാൻ ജനാർദ്ദനന്റെ
ചരിതങ്ങളും സ്തുതികളും കേൾക്കുമ്പോൾ ശരീരത്തിൽ രോമാഞ്ചവും മിഴികളിൽ നിന്ന് പ്രേമാശ്രുധാരയും
ഉണ്ടാകാത്തവൻ ഒരു നരാധമൻ തന്നെയാണ്. അഹോ ! അവൻ എത്ര അധ :പതിച്ച ജീവിതമാണ് നയിക്കുന്നത്.
ശ്ലോകം
-36
അന്ധസ്യമേ
ഹൃതവിവേക മഹാധമനസ്യ
ചൗരൈഃ
പ്രഭോ ബലിഭിർഇന്ദ്രിയ നാമധേയൈഃ
മോഹാന്ധ
കൂപകുഹരേ വിനിപാതിതസ്യ
ദേവേശ
ദേഹി കൃപണസ്യ കരാവലംബം
വിവർത്തനം :
ഹേ ഭഗവാനെ, ഇന്ദ്രിയങ്ങളാകുന്ന
ചോരന്മാർ എന്റെ ഏറ്റവും അമൂല്യസ്വത്തായ വിവേകത്തെ കവർന്നെടുത്ത് എന്നെ മോഹവലയമാകുന്ന
അന്ധകൂപത്തിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഹേ ദേവദേവ ദയവായി അങ്ങയുടെ കൈകൾ
നീട്ടി . ഈ പതിതത്മാവിനെ രക്ഷിച്ചാലും.!
ശ്ലോകം
-37
ഇദം
ശരീരം പരിണാമപേശലം
പതത്യവശ്യം
ശതസന്ധിജർജ്ജരം
കിം
ഔഷധം പൃച്ഛസി മൂഢദുർമതേ
നിരാമയം
കൃഷ്ണ രസായനം പിബ.
വിവർത്തനം :
ഈ ശരീരം മാറ്റങ്ങൾക്ക്
വിധേയമായികൊണ്ടിരിക്കുന്നു. അന്തിമമായി അതിനെ നൂറു കണക്കിനുള്ള സന്ധികളുടെ ശക്തി നശിച്ച്
നിപതിക്കുന്നു. ഹേ ദുർബുദ്ധിയായ മൂഡാ എന്ത് ഔഷധമാണ് നീ ആവശ്യപ്പെടുന്നത്? വിഷമിക്കാതെ
ഒരിക്കലും വിഫലമാകാത്ത കൃഷ്ണ രസായനമെന്ന ഔഷധം പാനം ചെയ്യൂ.
ശ്ലോകം
-38
ആശ്ചര്യം
ഏതദ് ധി മനുഷ്യലോകേ
സുധാം
പരിത്യജ്യ വിഷം പിബന്തി
നാമാനി
നാരായണ ഗോചരാണി
ത്യക്ത്‌വാന്യ
വാചഃ.കുഹകാഃ പഠന്തി
വിവർത്തനം :
മനുഷ്യ സമൂഹത്തിലെ
ഏറ്റവും വലിയ അത്ഭുതം ഇതാണ്. അവർ അമൃതിനേക്കാളുമുയർന്ന ഭഗവാൻ നാരായണന്റെ നാമങ്ങൾ ഉപേക്ഷിച്ചിട്ട്
വിഷം കഴിക്കുന്നതിനു തുല്യമായ മറ്റു വിഷയങ്ങൾ സംസാരിക്കുന്നു.
ശ്ലോകം
-39
ത്യജന്തു
ബാന്ധവാഃ സർവേ നിന്ദന്തു ഗുരുവോ ജനാഃ
താഥാപി പരമാനന്ദോ ഗോവിന്ദോ മമ ജീവനം.
വിവർത്തനം :
ബന്ധുക്കൾ എന്നെ ഉപേക്ഷിക്കുകയോ മുതിർന്നവർ
എന്നെ നിന്ദിക്കുകയോ ചെയ്തു കൊള്ളട്ടെ എങ്കിലും പരമാനന്ദനായ ഗോവിന്ദനാണ് എന്റെ ജീവിതം.
ശ്ലോകം
-40
സത്യം ബ്രവീമിമനുജാ
സ്വയം ഉർദ്ധ്വബാഹുർ
യോ യോമുകുന്ദ നരസിംഹ
ജനാർദ്ദനേതി
ജീവോ ജപതി അനുദിനം
മരണേരണേവ
പാഷാണകാഷ്ഠ സദൃശായ
ദദാതി അഭീഷ്ടം.
വിവർത്തനം :
ഹേ മനുഷ്യരെ, ഞാനിതാ രണ്ടു കൈകളും ഉയർത്തിപിടിച്ചുകൊണ്ട്
സത്യം പ്രഖ്യാപിക്കുകയാണ്. അനുദിനം മുകുന്ദ, നരസിംഹ, ജനാർദ്ദന എന്നിങ്ങനെയുള്ള നാമങ്ങൾ
ജപിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവന് അവൻ മരണത്തിലോ, മരണ വേളയിലോ ആയാലും താൻ ഏറ്റവും
അധികം താലോലിക്കുന്ന ആഗ്രഹങ്ങൾ ഒരു കല്ലിനോ മരത്തിനോ സമാധാനമായി മൂല്യ രഹിതമായി കരുതുന്നു.
ശ്ലോകം
-41
നാരായണായ
നമഃ ഇതി അമും ഏവ മന്ത്രം
സംസാരഘോരവിഷ
നിർഹരണായ നിത്യം
ശൃണ്വന്തു
ഭവ്യ മതയോ യതയോ £നുരാഗാദ്
ഉചച്ഛൈസ്ഥരാം
ഉപദിശാമി അഹം ഉർദ്ധ്വബാഹുഃ
വിവർത്തനം :
ഞാൻ രണ്ടു കൈകളും ഉയർത്തി
ഉച്ചത്തിൽ പ്രഖ്യാപിക്കുന്നു. ഭൗതിക ജീവിതത്തിന്റെ ഘോരവും വിഷലിപ്തവുമായ അവസ്ഥയിൽ നിന്നും
മോചനം ലഭിക്കണമെങ്കിൽ ഓം നമോ നാരായണായ എന്ന മന്ത്രം സദാ ശ്രവിക്കുന്നതിനുള്ള സദ് ബുദ്ധി
ഉണ്ടാകണം.
ശ്ലോകം
-42
ചിത്തം
നൈവ നിവർത്തതേ ക്ഷണമപി ശ്രീകൃഷ്ണപാദാംബുജാൻ
നിന്ദന്തു
പ്രിയ ബാന്ധവാ ഗുരുജനാ ഗൃഹ്ണന്തു മുഞ്ചന്തു വാ
ദുർവാദം
പരിഘോഷയന്തു മനുജാ വംശേ കളങ്കോ /സ്തു വാ
താദൃക്
പ്രേമധരാനുരാഗമധുനാ മത്തായ മാനം തുമേ.
വിവർത്തനം :
എന്റെ മനസ്സിന് ശ്രീകൃഷ്ണ
പാദാരവിന്ദങ്ങളിൽ നിന്ന് ഒരു നിമിഷം പോലും വിട്ടുനിൽക്കാൻ കഴിയില്ല. അതിനാൽ എന്റെ ഉറ്റവരും,
ഉടയവരും എന്നെ വിമർശിച്ചുകൊള്ളട്ടെ,. മുതിർന്നവർ എന്നെ സ്വീകരിക്കുകയോ ഉപേക്ഷിക്കുകയോ
ചെയ്യട്ടെ, സാധാരണ ജനങ്ങൾ എന്നെ കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിച്ചു കൊള്ളട്ടെ, എന്റെ
കുടുംബത്തിന്റെ അന്തസ്സ് നശിച്ചുകൊള്ളട്ടെ, ഈശ്വര പ്രേമത്തിന്റെ പ്രളയത്തെ ആസ്വദിച്ചറിയുവാൻ
കഴിയുക എന്നത് എന്നെപോലെയുള്ള ഉന്മത്തന് വളരെ ബഹുമതിയായിട്ടാണ് കരുതുന്നത്. അത് ഭഗവാനോടുള്ള
അനുരാഗത്തിന്റെ മധുര സ്മരണകൾ എനിക്ക് പകർന്നു തരുന്നു.
ശ്ലോകം 43
കൃഷ്ണോ
രക്ഷതുനോ ജഗ്രതയഗുരുഃ കൃഷ്ണം നമധ്വം സദാ
കൃഷ്ണേനാഖില
ശത്രവോവിനിഹതാഃ കൃഷ്ണായതസ്മൈ നമഃ
കൃഷ്ണാദ്
ഏവ സമുത്ഥിദം ജഗദിദം കൃഷ്ണസ്യ ദാസോ£സ്മി അഹം
കൃഷ്ണേ
തിഷ്ഠതി വിശ്വം ഏതദഖിലം ഹേ കൃഷ്ണ രക്ഷസ്വ മാം
വിവർത്തനം
മൂന്നു ലോകത്തിനും
ഗുരുവായ കൃഷ്ണൻ ഞങ്ങളെ രക്ഷിക്കട്ടെ! എല്ലായ്പ്പോഴും കൃഷ്ണനെ നമസ്കരിക്കുക. നമ്മുടെ
ശത്രുക്കളെല്ലാം കൃഷ്ണനാൽ വധിക്കപ്പെട്ടു. കൃഷ്ണന്നു നമസ്കാരങ്ങൾ. കൃഷ്ണനിൽ നിന്നും
മാത്രമാണ് ഈ ലോകം ഉണ്ടായത്. ഞാൻ കൃഷ്ണന്റെ സേവകനാണ്. ഈ പ്രപഞ്ചം മുഴുവൻ വിശ്രമിക്കുന്നത്
കൃഷ്ണനിലാണ്. ഹേ കൃഷ്ണ! എന്നെ രക്ഷിച്ചാലും.
ശ്ലോകം
44
ഹേ ഗോപാലക
ഹേ കൃപാജലനിധേ ഹേ സിന്ധു കന്യാപതേ
ഹേ കംസാന്തക
ഹേ ഗജേന്ദ്രകരുണാപാരീണ ഹേ മാധവാ
ഹേ രാമാനുജ
ഹേ ജഗത്രയഗുരോ ഹേ പുണ്ഡരീകാക്ഷ മാം
ഹേ ഗോപീജനനാഥപാലയ
പരം ജാനാമി നത്വാം വിനാ
വിവർത്തനം
ഹേ ഗോപാല! കരുണാസിന്ധോ!
ലക്ഷീകാന്ത! ഗജേന്ദ്രരക്ഷക! ഹേ മാധവ! രാമാനുജാ! ഹേ ത്രിലോക ഗുരുവേ! പുണ്ഡരീകാക്ഷ! ഗോപീ
ജനനാഥ! അങ്ങയേക്കാൾ മാഹാനായ ആരേയും എനിക്കറിയില്ല. ദയവായി എന്നെ രക്ഷിച്ചാലും.
ശ്ലോകം
45
ദാരാവാരാകരവരസുതാ
തേ തനൂജോ വിരിഞ്ചിഃ
സ്തോതാ
വേദസ്തവ സുരഗണാ ഭൃത്യവർഗ്ഗഃ പ്രസാദഃ
മുക്തിർമായാ
ജഗദ് അവികലം താവകീ ദേവകീ തേ
മാതാ
മിത്രം ബലരിപുസുതസ്തദ് ത്വദ് അന്യം ന ജാനേ
വിവർത്തനം
അങ്ങയുടെ പത്നി സമുദ്രതനയയാണ്,
ബ്രഹ്മാവ് അങ്ങയുടെ പുത്രനും, വേദങ്ങൾ അങ്ങയുടെ സ്തുതി പാഠകരുമാണ്. ദേവന്മാർ അങ്ങയുടെ
സേവകവർഗവും, മുക്തിയാണ് അങ്ങയുടെ അനുഗ്രഹം,
ഈ പ്രപഞ്ചം അങ്ങയുടെ മായാജാലവുമാണ്.
ശ്രീമതി ദേവകി താങ്കളുടെ മാതാവും, ഇന്ദ്രസുതൻ അർജജുനൻ മിത്രവുമാകുന്നു. ഇക്കാരണങ്ങളാൽ
എനിക്ക് അങ്ങയിലല്ലാതെ മറ്റൊരാളിലും താല്പര്യമില്ല.
ശ്ലോകം
46
പ്രണാമം
ഈശസ്യ ശിരഃഫലം വിദുസ്
തദർച്ചനം
പ്രാണഫലം ദിവൗകസഃ
മനഃഫലം
തദ്ഗുണ തത്വചിന്തനം
വചഃ
ഫലം തദ്ഗുണ കീർത്തനം ബുധാഃ
വിവർത്തനം
ശിരസ്സിന്റെ പരിപൂർണ്ണത
പരമപുരുഷനെ സാഷ്ടാംഗം പ്രണമിക്കുന്നതും, പ്രാണന്റെ പരിപൂർണ്ണത ഭഗവാനെ ആരാധിക്കുന്നതും മനസ്സിന്റെ പരിപൂർണ്ണത ഭഗവാന്റെ അതീന്ദ്രിയഗുണ തത്വങ്ങളെ
പരിചിന്തനം ചെയ്യുന്നതും, വാക്കിന്റെ പൂർണ്ണത അദ്ദേഹത്തിന്റെ മഹിമാനങ്ങളെ സ്തുതിച്ചു
പാടുന്നതുമാണെന്ന് ബുദ്ധിശാലികളായ സുരന്മാർ അറിയുന്നു.
ശ്ലോകം
47
ശ്രീമൻ
നാമ പ്രോച്യ നാരായണാഖ്യം
കേ ന
പ്രാപുർവാഞ്ചിതം പാപിനോ £ പി
ഹാ നഃ
പൂർവ്വം വാക് പ്രവൃത്താന തസ്മിംസ്
തേന
പ്രാപ്തം ഗർഭവാസാദിദുഃഖം
വിവർത്തനം
നാരായണൻ എന്ന ദിവ്യനാമം
ഉറക്കെ ഉച്ചരിച്ച ഏതൊരു വ്യക്തിക്കാണ്, പാപിയായാൽപോലും ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയാതെ
പോയിട്ടുള്ളത്? ഹാ കഷ്ടം! എന്നാൽ നാം നമ്മുടെ
സംഭാഷണ ശേഷിയെ ആ വഴിക്ക് ഉപയോഗിക്കുന്നില്ല. അതുകൊണ്ട് ഗർഭത്തിൽക്കിടക്കുക തുടങ്ങിയ
ദുരിതങ്ങൾ അനുഭവിക്കേണ്ടതായി വരുന്നു .
ശ്ലോകം 48
ധ്യായന്തി യേ വിഷ്ണും
അനന്തം അവ്യയം
ഹൃത് പത്മമധ്യേ സതതം
വ്യവസ്ഥിതം
സമാഹിതാനാം സതതാഭയപ്രദം
തേയാന്തി സിദ്ധിം പരമാം
തു വൈഷ്ണവീം
വിവർത്തനം
ഹൃദയ കമലത്തിൽ സ്ഥിതി
ചെയ്യുന്ന അനന്തനും അച്യുതനുമായ (ഒരിക്കലും വീഴ്ച പറ്റാത്തവൻ) ഭഗവാൻ വിഷ്ണു, അദ്ദേഹത്തിൽ
മനസ്സുറപ്പിക്കുന്നവർക്ക് അഭയം നൽകുന്നു. അദ്ദേഹത്തെ ധ്യാനിക്കുന്നവർ വൈഷ്ണവർക്കു ലഭിക്കുന്ന
പരമോന്നതമായ പരിപൂർണ്ണത നേടുന്നു.
ശ്ലോകം
49
തത്വം
പ്രസീദ ഭഗവൻ കുരുമയ്യ£നാഥേ
വിഷ്ണോ
കൃപാം പരമകാരുണികഃ ഖലുത്വം
സംസാരസാഗര
നിമഗ്നം അനന്ത ദീനം
ഉദ്ധർതും
അർഹസിഹരേ പുരുഷോത്തമോ £ സി
വിവർത്തനം
ഹേ പരമ പുരുഷാ, ഹേ
വിഷ്ണു അങ്ങ് അത്യന്തം കരുണാമയനാണ്, നിസ്സഹായനായ എന്നിൽ പ്രസാദിച്ചാലും. അനന്തനായ ഭഗവാനേ
സാഗരത്തിൽ മുങ്ങിതാഴുന്ന ഈ ദീനനെ കൈപിടിച്ച് ഉയർത്തിയാലും. അല്ലയോ ഹരീ അങ്ങ് പുരുഷോത്തമനാണ്.
ശ്ലോകം 50
ക്ഷീരസാഗരതരംഗ ശീകരാ-
സാരതാരകിത ചാരുമൂർത്തയെ
ഭോഗിഭോഗശയനീയ ശായിനേ
മാധവായ മധുവിദ്വിഷേ
നമഃ
വിവർത്തനം
മധുവിന്റെ ശത്രുവായ
ഭഗവാൻ മാധവന് നമസ്ക്കാരം.അനന്തശേഷനിൽ ശയിക്കുന്ന അദ്ദേഹത്തിന്റെ ആകർഷണീയമായ രൂപം, ഷീരസാഗരത്തിൽ
നിന്നുയർന്നുപൊങ്ങുന്ന തിരമാല ചിന്തുന്ന ബിന്ധുക്കളാൽ അലംകൃതമായിരിക്കുന്നു.
ശ്ലോകം
51
അലം
അലം അലം എകാ പ്രാണിനാം പാതകാനാം
നിരസനവിഷയേ
യാ കൃഷ്ണ കൃഷ്ണേതി വാണീ
യദി
ഭവതി മുകുന്ദേ ഭക്തിർ ആനന്ദസാന്ദ്രാ
കരതലകലിതാ
സാ മോക്ഷസാമ്രാജ്യലക്ഷ്മീഃ
വിവർത്തനം
സർവ്വ ജീവജാലങ്ങളുടേയും
പാപങ്ങൾ ദൂരീകരിക്കാൻ, കൃഷ്ണ കൃഷ്ണ എന്ന വാക്കുകൾ തന്നെ ധാരാളം മതി. ഭഗവാൻ മുകുന്ദനിൽ
ആനന്ദസാന്ദ്രമായ ഭക്തിയുള്ള ഒരാളുടെ ഉള്ളംകയ്യിൽ, മോക്ഷം, സ്വാധീനശക്തി, ഐശ്വര്യം എന്നിവ
ലഭ്യമാണ്
ശ്ലോകം
52
യസ്യ
പ്രിയൗ ശ്രുതിധരൗ കവിലോകവീരൗ
മിത്രൗ
ദ്വിജന്മവരപത്മശരാവഭൂതാം
തേനാംബുജാക്ഷചരണാംബുജഷട്പദേന
രാജ്ഞാ
കൃതാ കൃതിരിയം കുലശേഖരേണ.
വിവർത്തനം
ഈ കൃതി അംബുജാക്ഷന്റെ
പാദാരവിന്ദങ്ങളിൽ വിഹരിക്കുന്ന ഭൃംഗമായ കുലശേഖരനാൽ രചിക്കപ്പെട്ടതാണ് വിപ്രസമൂഹമാകുന്ന
വിശിഷ്ടമായ താമരയുടെ ഇരട്ടതണ്ടുകളാണ് രാജാവിന്റെ രണ്ടു മിത്രങ്ങൾ. ഈ സമൂഹം കവികളുടെ
നേതാക്കളെന്ന് വിഖ്യാതമായ വേദശാസ്ത്രപണ്ഡിതരാണ്.
ശ്ലോകം
53
മുകുന്ദമാലാം
പഠതാം നരാണാം
അശേഷസൗഖ്യം
ലഭതേ ന കഃ സ്വിത്
സമസ്തപാപക്ഷയം
ഏത്യ ദേഹീ
പ്രയാതി
വിഷ്ണോഃ പരമം പദം തത്.
വിവർത്തനം
മുകുന്ദമാല വായിക്കുന്ന
ആർക്കാണ് പൂർണ്ണസൗഖ്യം ലഭിക്കാത്തത് !!! ഈ പ്രാർത്ഥനകൾ ചൊല്ലുന്ന ഒരു ശരീരസ്ഥനായ ആത്മാവ്
തന്റെ എല്ലാ പാപങ്ങളും നശിച്ച് ഭഗവാൻ വിഷ്ണുവിന്റെ പരമപാദത്തിലേക്ക് മുന്നേറുന്നു.