ശ്രീമദ്
ഭാഗവതം
സ്കന്ദം 10 / അദ്ധ്യായം
2 / ശ്ലോകം 26-41
*******************************************************************************************
ശ്ലോകം 26
സത്യവ്രതം
സത്യപരം ത്രിസത്യം
സത്യസ്യ
യോനിം നിഹിതം ച സത്യേ
സത്യസ്യ
സത്യമൃതസത്യനേത്രം
സത്യാത്മകം
ത്വാം ശരണം പ്രപന്നാഃ
വിവർത്തനം
ദേവന്മാർ പ്രാർത്ഥിച്ചു, “അല്ലയോ
ഭഗവാനേ, പ്രതിജ്ഞയിൽ നിന്ന് ഒരിക്കലും അങ്ങ് വ്യതിചലിക്കില്ല. അങ്ങയുടെ പ്രതിജ്ഞ എപ്പോഴും ശരിയാണ് കാരണം, അങ്ങ് തീരുമാനിക്കുന്നതെന്തും പൂർണമായും ശരിയും ആർക്കും തടയാനാവാത്തതുമാണ്. പ്രപഞ്ചത്തിലെ സൃഷ്ടിസ്ഥിതി സംഹാരങ്ങളായ ത്രികാലങ്ങളിലും അങ്ങ് സന്നിഹിതനാകയാൽ അങ്ങാണ് പരമസത്യം. സത്യവാന്മാർക്കു മാത്രമേ അങ്ങയുടെ അനുഗ്രഹം ലഭിക്കുകയുള്ളൂ. വ്യാജന്മാർക്ക് ലഭ്യമല്ല. പരമസത്യമായ അങ്ങ് സൃഷ്ടിയുടെ എല്ലാ ഘടകങ്ങളിലും സജീവമായി നിലകൊള്ളുന്നു. അതിനാൽ അങ്ങയെ അന്തര്യാമിയെന്നു വിളിക്കുന്നു. അങ്ങ് എല്ലാവരേയും തുല്യമായി കാണുന്നു. അങ്ങയുടെ നിർദേശങ്ങൾ എല്ലാവർക്കുമായിട്ടുള്ളതാണ്.
അവ എന്നെന്നേക്കുമായി ഉള്ളവയാണ് താനും, എല്ലാ സത്യത്തിന്റെയും ഉറവിടവും അങ്ങാണ്. അതിനാൽ അങ്ങേയ്ക്ക് ഞങ്ങൾ പ്രണാമമർപ്പിക്കുകയും അങ്ങയെ ശരണം പ്രാപിക്കുകയും ചെയ്യുന്നു. ദയവായി ഞങ്ങളെ രക്ഷിക്കുക.
ശ്ലോകം 27
ഏകായനോ£
സൗ ദ്വിഫലസ്ത്രിമൂല-
ശ്ചതൂരസഃ
പഞ്ചവിധഃ ഷഡാത്മാ
സപ്തത്വഗഷ്ടവിടപോ നവാക്ഷോ
ദശച്ഛദീ
ദ്വിഖഗോ ഹ്യാദിവൃക്ഷഃ
വിവർത്തനം
ഈ
ശരീരത്തെ (വ്യഷ്ടിശരീരവും സമഷ്ടിശരീരവും ഒരേ വിധത്തിൽ നിർമ്മിച്ചതുതന്നെ) ആലങ്കാരികമായി “മൂലവൃക്ഷ" മെന്നു വിളിക്കാം. ഭൗതിക പ്രകൃതിയാകുന്ന മണ്ണിലുറച്ചു നിൽക്കുന്ന ഈ വൃക്ഷത്തിൽ നിന്ന്
രണ്ടുതരം ഫലങ്ങളുണ്ടാകുന്നു - സുഖത്തിന്റെ ആസ്വാദനവും ദുഃഖം മൂലമുള്ള കഷ്ടപ്പാടുകളും. സത്വം, രജസ്സ്, തമസ്സ് എന്നിങ്ങനെയുള്ള ഭൗതിക പ്രകൃതിയുടെ മൂന്നു ഗുണങ്ങളാകുന്ന വേരുകളിന്മേലാണ് ഈ വൃക്ഷം നിൽക്കുന്നത്.
ശാരീരികസുഖത്തിന്റെ ഫലങ്ങൾക്ക് നാലു രസങ്ങളുണ്ട് - ധർമ്മാർത്ഥകാമമോക്ഷങ്ങൾ. ഈ രസങ്ങൾ അറിവു
നേടാനുള്ള പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്നത് ആറ് അവസ്ഥകളിലാണ്. ശോകം, മോഹം, ജരാ, മൃത്യു, വിശപ്പ്, ദാഹം എന്നിവയാണ് ആ ആറവസ്ഥകൾ. ഈ
വൃക്ഷത്തിന്റെ തോലിന്റെ ഏഴ…
ശ്ലോകം 28
ത്വമേക
ഏവാസ്യ സതഃ പ്രസൂതി
സ്ത്വം
സന്നിധാനം ത്വമനുഗ്രഹശ്ച
ത്വന്മായയാ
സംവൃതചേതസസ്ത്വാം
പശ്യന്തി
നാനാ ന വിപിശ്ചിതോ യേ
വിവർത്തനം
മൂലവൃക്ഷത്തിലെന്ന
പോലെ പലവിധ വകഭേദങ്ങളോടുകൂടി കാണപ്പെടുന്ന ഈ ഭൗതികലോകത്തിന്റെ സവിശേഷകാരണം അല്ലയോ
ഭഗവാനേ അങ്ങ് തന്നെയാണ്. ഈ ഭൗതികലോകത്തെ നിലനിർത്തുന്നത്
നിന്തിരുവടിയാണ്, സംഹാരം കഴിയുമ്പോൾ എല്ലാം സംഭരിച്ചുവെയ്ക്കപ്പെടുന്നത്
അങ്ങയിലാണ്. അങ്ങയുടെ മായയാൽ മൂടപ്പെട്ടവർക്ക് ഈ പ്രത്യക്ഷ പ്രപഞ്ചങ്ങൾക്ക്
പിന്നിലുള്ളത് അങ്ങാണെന്ന് അറിയാൻ കഴിവില്ല. വിദ്വാന്മാരായ ഭക്തരുടെ വീക്ഷണം ഇതല്ല.
ശ്ലോകം 29
ബിഭിർഷി
രൂപാന്ത്യവബോധ ആത്മാ ക്ഷേമായ ലോകസ്യ ചരാചരസ്യ സത്ത്വോപപന്നാനി സുഖാവഹാനി സതാമഭദ്രാണി മുഹുഃ ഖലാനാം
വിവർത്തനം
അല്ലയോ
ഭഗവാനേ, അങ്ങെപ്പോഴും ജ്ഞാനപൂർണനായി സ്ഥിതി ചെയ്യുന്നു. ജീവജാലങ്ങൾക്ക് നന്മ വരുത്തുവാനായി അങ്ങ് വിവിധങ്ങളായ രൂപങ്ങളിൽ അവതരിക്കുന്നു. അവയെല്ലാം തന്നെ ഭൗതിക സൃഷ്ടിക്ക് അതീതങ്ങളുമാണ്. ആ അവതാരങ്ങൾ ധർമ്മാത്മാക്കളായ
ഭക്തർക്ക് ആനന്ദപ്രദമാണെങ്കിലും അഭക്തർക്ക് അങ്ങ് വിനാശകാരിയാകുന്നു
ശ്ലോകം 30
ത്വയ്യ്യംബുജാക്ഷാഖിലസത്ത്വധാമ്നി
സമാധിനാവേശിതചേതസൈകേ
ത്വത്പാദപോതേന മഹത്കൃതേന
കുർവ്വന്തി
ഗോവത്സപദം ഭവാബ്ധിം
വിവർത്തനം
അല്ലയോ
ഭഗവാനേ, അരവിന്ദനയനാ, എല്ലാ അസ്തിത്വത്തിന്റെയും ഉറവിടമായ അങ്ങയുടെ പാദാരവിന്ദങ്ങളെ മാത്രം ഏകാഗ്രമായി ധ്യാനിച്ചും, ആ പാദങ്ങളെ ഭവസാഗരം
തരണം ചെയ്യാനുള്ള തോണിയായി സ്വീകരിച്ചും ഒരുവൻ മഹാജനങ്ങളുടെ ( മഹാ മുനിമാരുടെയും ഭക്തരുടെയും ) കാലടിപ്പാടുകളെ പിന്തുടർന്ന് ഈ സംസാരസാഗരത്തെ ഒരു
കാലിക്കുളമ്പടിച്ചാലെന്ന
പോലെ എളുപ്പത്തിൽ ചാടിക്കടക്കുന്നു.
ശ്ലോകം 31
സ്വയം
സമുത്തീര്യ സുദുസ്തരം ദ്യുമൻ ഭവാർണവം ഭീമമദഭ്രസൗഹൃദാഃ ഭവത്പദാംഭോരുഹനാവമത്ര തേ
നിധായ
യാതാഃ സദനുഗ്രഹോ ഭവാൻ
വിവർത്തനം
ഭാസ്കരതുല്യനായി
വിളങ്ങുന്ന ഭഗവാനേ, ഭക്തന്റെ അഭീഷ്ടം നിറവേറ്റാൻ എപ്പോഴും തയാറായതിനാൽ അങ്ങയെ കല്പതരുവെന്ന് വിളിക്കുന്നു ( വാഞ്ഛാ കല്പ്പതരു ). ഭീകരമായ സംസാരസാഗരം തരണം ചെയ്യാൻ അങ്ങയുടെ പാദപങ്കജങ്ങളെ അഭയം പ്രാപിക്കുന്ന ആചാര്യന്മാർ ഭൂമിയിൽ തന്നെ ആ മാർഗം അവശേഷിപ്പിച്ചിട്ടാണ്
പോകുന്നത്. മറ്റു ഭക്തരോടുള്ള കരുണയാൽ അവരെ സഹായിക്കാൻ അങ്ങീ മാർഗം സ്വീകരിക്കുന്നു.
ശ്ലോകം 32
യേ
£ ന്യേ £ രവിന്ദാക്ഷ വിമുക്തമാനിന സ്ത്വയ്യസ്തഭാവാദവിശുദ്ധബുദ്ധയഃ
ആരുഹ്യ
കൃച്ഛ്രേണ പരം പദം തതഃ
പതന്ത്യധോ
£ നാദൃതയുഷ്മദംഘ്രയഃ
വിവർത്തനം
[ എപ്പോഴും
ഭഗവാന്റെ പാദാരവിന്ദങ്ങളിൽ അഭയം തേടുന്ന ഭക്തർക്കു പുറമേ, ഭക്തരല്ലെങ്കിലും മോക്ഷത്തിനായി വിവിധമാർഗം സ്വീകരിച്ചിരിക്കുന്നവരും ഉണ്ടല്ലോ, അവർക്കെന്താണു സംഭവിക്കുകയെന്ന് ചിലർ ചോദിച്ചേയ്ക്കാം. ഇതിനുത്തരമായി ബ്രഹ്മാവും മറ്റു ദേവന്മാരും പറഞ്ഞു:] അല്ലയോ അരവിന്ദനയനാ, ഭഗവാനേ, ഉയർന്ന പദവിയിലെത്താൻവേണ്ടി കഠിനമായ തപസ്സുകളും വ്രതങ്ങളും അനുഷ്ഠിക്കുന്ന, ഭക്തിയില്ലാത്ത ചിലർ സ്വയം ജീവന്മുക്തരാണെന്നു കരുതിയേക്കാം. പക്ഷേ അവരുടെ ബുദ്ധി പരിശുദ്ധമല്ല. അവർ സങ്കൽപ്പിച്ചുണ്ടാക്കിയിരിക്കുന്ന
ഉന്നതസ്ഥാനത്തു നിന്ന് നിപതിക്കും. കാരണം അവർ അങ്ങയുടെ പാദാരവിന്ദങ്ങളെ മാനിക്കുന്നില്ല.
ശ്ലോകം 33
തഥാ
ന തേ മാധവ താവകാഃ
ക്വചിദ്
ഭ്രശ്യന്തി
മാർഗാത്ത്വയി ബദ്ധസൗഹൃദാഃ
ത്വയാഭിഗുപ്താ
വിചരന്തി നിർഭയാ
വിനായകാനീകപമൂർദ്ധസു
പ്രഭോ
വിവർത്തനം
അല്ലയോ
പരമദിവ്യോത്തമപുരുഷനായ
ഭഗവാനേ, അങ്ങയിൽ പൂർണ പ്രേമമുള്ള ഭക്തന്മാർ ഭക്തിമാർഗ്ഗത്തിൽ നിന്നു വല്ലപ്പോഴും വ്യതിചലിച്ചു പോയാലും ഭക്തിഹീനരെപ്പോലെ അവർ അധഃപതിക്കില്ല. കാരണം അങ്ങവരെ പരിരക്ഷിക്കുന്നു. ശ്രതുക്കളുടെ ശിരസ്സുകളിൽ ഭയമില്ലാതെ കാൽവച്ച് ഭക്തിമാർഗ്ഗത്തിൽ അവർ മുന്നേറുന്നു.
ശ്ലോകം 34
സത്ത്വം
വിശുദ്ധം ശ്രയതേ ഭവാൻ സ്ഥിതൗ
ശരീരിണാം ശ്രേയഉപായനം വപുഃ വേദക്രിയായോഗതപ: സമാധിഭിസ്
തവാർഹണം
യേന ജനഃ സമീഹതേ
വിവർത്തനം
ഭഗവാനേ, ലോകപരിപാലനവേളയിൽ അങ്ങ് നിരവധി അവതാരങ്ങളെടുക്കുന്നു. അവയ്ക്കൊക്കെ ഭൗതികപ്രകൃതിയുടെ ഗുണങ്ങൾക്കതീതമായ ദിവ്യശരീരങ്ങളാണുള്ളത്. ഇങ്ങനെ പ്രത്യക്ഷപ്പെടുമ്പോൾ അനുഷ്ഠാനക്രിയകൾ, അഷ്ഠാംഗയോഗം,
തപസ്സ്, വ്രതങ്ങൾ, ഒടുവിൽ ഭഗവത്ചിന്തയിൽ മുഴുകി നിർവൃതിയനുഭവിക്കുന്ന സമാധി എന്നിങ്ങനെ വേദങ്ങൾ നിർദേശിക്കുന്ന വിധികൾ നിർവഹിക്കാൻ അങ്ങ് ജീവാത്മാക്കളെ പഠിപ്പിക്കുകയും അതുവഴി എല്ലാ സൗഭാഗ്യങ്ങളും അവർക്കുമേൽ ചൊരിയുകയും ചെയ്യുന്നു. അങ്ങനെ വേദനിർദിഷ്ടമായ രീതിയിൽ അങ്ങ് പൂജിക്കപ്പെടുന്നു.
ശ്ലോകം 35
സത്ത്വം ന ചേദ്ധാതരിദം നിജം
ഭവേദ്
വിജ്ഞാനമജ്ഞാനഭിദാപമാർജനം
ഗുണപ്രകാശൈരനുമീയതേ
ഭവാൻ
പ്രകാശതേ യസ്യ ച യേന വാ
ഗുണഃ
വിവർത്തനം
അല്ലയോ സർവകാരണകാരണനായ ഭഗവാനേ, ഭൗതിക പ്രകൃതിയുടെ ഗുണങ്ങൾക്കതീതമാണ് അങ്ങയുടെ അതീന്ദ്രിയശരീരം. അങ്ങനെയല്ലെന്നു വരികിൽ ഒരുവന് ഭൗതികവസ്തുക്കളും അതീന്ദ്രിയമായതും തമ്മിൽ വ്യത്യാസമറിയാൻ കഴിയുകയില്ല. ഭൗതികപ്രകൃതിയുടെ നിയന്താവായ അങ്ങയുടെ സാന്നിദ്ധ്യം കൊണ്ടു മാത്രമേ അങ്ങയുടെ അതീന്ദ്രിയപ്രകൃതി മനസ്സിലാകുകയുള്ളൂ. അങ്ങയുടെ അതീന്ദ്രിയസ്വരൂപം കണ്ടറിഞ്ഞ് സ്വാധീനിക്കപ്പെടാത്തവർക്ക്
അങ്ങയുടെ അതീന്ദ്രിയപ്രകൃതി മനസ്സിലാക്കാൻ വലിയ പ്രയാസമായിരിക്കും.
ശ്ലോകം 35
ന നാമരൂപേ ഗുണജന്മകർമ്മഭിർ
- നിരൂപിതവ്യേ തവ തസ്യ സാക്ഷിണഃ
മനോവചോഭ്യാമനുമേയവർത്മനോ
ദേവ ക്രിയായാം പ്രതിയന്ത്യഥാപി ഹി
വിവർത്തനം
ഹേ
ഭഗവാൻ, ഭാവനാപഥങ്ങളിൽ വൃഥാ സഞ്ചരിച്ച അവർക്ക് അങ്ങയുടെ ദിവ്യനാമരൂപങ്ങൾ നിരൂപിക്കുവാൻ കഴിയുന്നതല്ല. ഭക്തിയുത സേവനമൊന്നു കൊണ്ടു മാത്രമേ അങ്ങയുടെ നാമരൂപഗുണങ്ങൾ തീർത്തും അറിയാനാവൂ.
ശ്ലോകം 37
ശൃണ്വൻ ശൃണൻ സംസ്മരയംശ്ച
ചിന്തയൻ
നാമാനി
രൂപാണി ച മംഗളാനി തേ
ക്രിയാസു
യസ്ത്വച്ചരണാരവിന്ദ യോ- രാവിഷ്ടചേതാ ന ഭവായ കല്പതേ
വിവർത്തനം
മറ്റു
കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മനസ്സെപ്പോഴും അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഉറപ്പിച്ചവരും അങ്ങയുടെ അതീന്ദ്രിയനായ രൂപങ്ങളെക്കുറിച്ച് സദാ ശ്രവിക്കുകയും ജപിക്കുകയും ധ്യാനിക്കുകയും മറ്റുള്ളവരെക്കൊണ്ട്, ഓർമ്മിപ്പിക്കുകയും ചെയ്യുന്ന ഭക്തന്മാർ എപ്പോഴും അതീന്ദ്രിയതലത്തിലാണ് കഴിയുന്നത്. അതുകൊണ്ട് അവർക്കു പരമദിവ്യോത്തമപുരുഷനെ മനസ്സിലാക്കാൻ കഴിയും.
ശ്ലോകം 38
ദിഷ്ട്യാ
ഹരേ£സ്യാ ഭവതഃ പദോ ഭുവോ ഭാരോ£പനീതസ്തവ ജന്മനേശിതുഃ ദിഷ്ട്യാങ്കിതാം ത്വത്പദകൈഃ സുശോഭനൈർ-
ദ്രക്ഷ്യാമ
ഗാം ദ്യാം ച തവാനുകമ്പിതാം
വിവർത്തനം
അല്ലയോ
ഭഗവാനേ, ഈ ഭൂമിയിൽ അസുരന്മാരുടെ
ഭാരത്താലുണ്ടായ ഖേദം അങ്ങയുടെ അവതാരമാത്രയിൽ തീർന്നിരിക്കുന്നതിനാൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്. ഇനിയും ശംഖചക്രഗദാപത്മങ്ങളുടെ അടയാളമുള്ള അങ്ങയുടെ തൃപ്പാദങ്ങൾ ഈ ഭൂമിയിലും സ്വർഗലോകങ്ങളിലും
പതിയുന്നതു കണ്ടാനന്ദിക്കാനും ഞങ്ങൾക്കു ഭാഗ്യമുണ്ടാകും.
ശ്ലോകം 39
ന
തേ£ഭവസ്യേശ ഭവസ്യ കാരണം
വിനാ
വിനോദം ബത തർക്കയാമഹേ ഭവോ
നിരോധഃ സ്ഥിതിരപ്യവിദ്യയാ കൃതാ യതസ്ത്വഭയാശ്രയാത്മനി
വിവർത്തനം
അല്ലയോ
പരമദിവ്യോത്തമപുരുഷനായ
ഭഗവാനേ, ഫലോദ്ദിഷ്ട കർമ്മങ്ങളുടെ ഫലമായി ഭൂമിയിൽ വന്നു ജനിച്ച ഒരു സാധാരണ ജീവാത്മാവല്ല അങ്ങ്. അതിനാൽ ഈ ലോകത്തിൽ അങ്ങയുടെ
ആവിർഭാവത്തിന് കാരണം അങ്ങയുടെ തന്നെ ഹ്ലാദിനീശക്തിയല്ലാതെ മറ്റൊന്നുമല്ല. അതുപോലെ അങ്ങയുടെ അംശങ്ങളായ ജീവാത്മാക്കൾക്കും, അവർ അങ്ങയുടെ ബാഹ്യശക്തിയാൽ നിയന്ത്രിതരല്ലെങ്കിൽ, ജന്മമൃത്യുജരാദികളായ ക്ലേശങ്ങൾ അനുഭവിക്കേണ്ട കാര്യമില്ല.
ശ്ലോകം 40
മത്സ്യാശ്വകച്ഛപനൃസിംഹവരാഹഹംസ-
രാജന്യവിപ്രവിബുധേഷു
കൃതാവതാരഃ
ത്വം
പാസി നസ്ത്രിഭുവനം ച യഥാധുനേശ
ഭാരം
ഭുവോ ഹര യദൂത്തമ വന്ദനം
തേ
വിവർത്തനം
അല്ലയോ
പരമനിയന്താവേ,
കാരുണ്യം മൂലം സകല ലോകങ്ങളെയും രക്ഷിക്കാനായി അങ്ങ് മത്സ്യം, അശ്വം, കൂർമ്മം, നരസിംഹം, വരാഹം, ഹംസം, എന്നിവയായും ശ്രീരാമചന്ദ്രൻ, പരശുരാമൻ എന്നിവരായും, ദേവന്മാരിൽ വാമനദേവനായും അവതരിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടും അങ്ങ് കാരുണ്യത്തോടെ ഈ ലോകത്തിന്റെ യാതനകൾ
കുറച്ചുതന്ന് ഞങ്ങളെ രക്ഷിച്ചാലും. യദുശ്രഷ്ഠനായ ഹേ കൃഷ്ണാ, ഞങ്ങൾ
ആദരപൂർവ്വം അങ്ങയെ പ്രണമിക്കുന്നു.
ശ്ലോകം 41
ദിഷ്ട്യാംബ
തേ കുക്ഷിഗതഃ പരഃ പുമാ- നംശേന സാക്ഷാദ് ഭഗവാൻ ഭവായ നഃ
മാഭൂദ്
ഭയം ഭോജപതേർമുമൂർഷോർ- ഗോപ്താ യദൂനാം ഭവിതാ തവാത്മജഃ
വിവർത്തനം
അല്ലയോ
അമ്മേ ദേവകീ, അങ്ങയുടെയും ഞങ്ങളുടെയും ഭാഗ്യത്താൽ, പരമദിവ്യോത്തമപുരുഷൻ, ബലരാമനെപ്പോലുള്ള എല്ലാ മുഖ്യാംശങ്ങളോടും കൂടി അവിടുത്തെ ഗർഭത്തിൽ കുടികൊള്ളുന്നു. അതിനാൽ
ഭഗവാനാൽ വധിക്കപ്പെടുമെന്നു തീരുമാനിച്ചുകഴിഞ്ഞ കംസനെ അവിടുന്ന് ഭയപ്പെടേണ്ടതില്ല. അവിടുത്തെ ശാശ്വതപുത്രനായ കൃഷ്ണൻ യദുവംശത്തിന്റെ മുഴുവൻ രക്ഷകനായി ഭവിക്കും.
No comments:
Post a Comment