ശ്രീമദ്
ഭാഗവതം
സ്കന്ദം 10 / അദ്ധ്യായം
14 / ശ്ലോകം 1-40
*******************************************************************************************
ശ്ലോകം
1
ശ്രീ
ബ്രഹ്മോവാച
നൗമീഡ്യ
തേf ഭവപുഷേ തഡിദംബരായ
ഗുഞ്ജാവതംസപരിപിച്ഛലസന്മുഖായ
വന്യസജേ
കവളവേത്ര വിഷാണവേണു
ലക്ഷ്മശ്രീയേ
മൃദുപദേ പശുപാംഗജായി
വിവർത്തനം
ബ്രഹ്മദേവൻ പറഞ്ഞു: ഹേ ഭഗവൻ, അങ്ങ് മാത്രമാണ്
ആരാധ്യനായപരമദിവോത്തമപുരുഷൻ. അതിനാൽ അങ്ങയെ സന്തോഷിപ്പിക്കാനായി എന്റെ വിനയപൂർവ്വമായ
പ്രണാമങ്ങളും പ്രാർത്ഥനകളും ഞാൻ അർപ്പി ച്ചുകൊള്ളുന്നു. ഹേ നന്ദഗോപതനയാ, അങ്ങയുടെ അതീന്ദ്രിയശരീരം
പു തമേഘം പോലെ ശ്യാമനിറമാർന്നും, വസ്ത്രം മിന്നൽ പോലെ തിളങ്ങി ക്കൊണ്ടുമിരിക്കുന്നു.
കാതിലെ കുന്നിക്കുരുക്കുണുക്കും തിരുമുടിയില ണിഞ്ഞ മയിൽപ്പീലിയും അങ്ങയുടെ മുഖശോഭ വർദ്ധിപ്പിക്കുന്നു.
കാട്ടു പൂക്കളും ഇലകളും കൊണ്ടുതീർത്ത മാലയണിഞ്ഞ്, കാലിക്കോലും പോ ത്തിൻ കൊമ്പുകൊണ്ടുള്ള
കുഴലും ഓടക്കുഴലുമായി കയ്യിലൊരു ചോറു രുളയുമായി അങ്ങനെ മുന്നിൽ പരിലസിക്കുന്നു
ശ്ലോകം
2
അസ്യാപി
ദേവ വപുഷോ മദനുഗ്രഹസ്യ
സേച്ഛാമയസ്യ
ന തു ഭൂതമയസ്യ കോ£പി
നേശേ
മഹി ത്വവസിതും മനസാന്തരേണ
സാക്ഷാത്തവൈവ
കിമുതാത്മസുഖാനുഭൂതേഃ
വിവർത്തനം
എന്റെ പ്രിയപ്പെട്ട ഭഗവൻ, ശുദ്ധഭക്തന്മാരുടെ
ആഗ്രഹങ്ങളെ നിവർത്തിച്ചു കൊടുക്കാൻ മാത്രം സ്വീകരിച്ചതും എന്നോടിത്രയും കരുണ കാണി ച്ചതുമായ
ഈ അതീന്ദ്രിയശരീരത്തിന്റെ ശക്തിയളക്കാൻ എനിക്കോ മറ്റാർക്കെങ്കിലുമോ ആവതല്ല. ഭൗതിക വിഷയങ്ങളിൽ
നിന്ന് പൂർണമായും പിൻവലിക്കപ്പെട്ട മനസ്സോടു കൂടിയവനാണെങ്കിലും എനിക്ക് അങ്ങയുടെ വ്യക്തിസ്വരൂപത്തെ
മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങനെയിരിക്കെ അങ്ങ് ഉള്ളിലനുഭവിക്കുന്ന ആനന്ദാനുഭൂതി
എനിക്കെങ്ങനെ അറിയാൻ കഴിയും?
ശ്ലോകം
3
ജ്ഞാനേ
പ്രയാസമുദപാസ്യ നമന്ത ഏവ
ജീവന്തി
സന്മുഖരിതാം ഭവദീയവാർത്താം
സ്ഥാനേ
സ്ഥിതാഃ ശ്രുതിഗതാം തനുവാങ്മനോഭിർ
യേ പ്രായശോ£ ജിത
ജിതോ£ പ്യസി തൈസ്ത്രിലോക്യാം
വിവർത്തനം
അംഗീകൃതമായ സാമൂഹ്യപദവികളിൽ സ്ഥിതിചെയ്യുമ്പോഴും
ആരാണോ ഊഹാധിഷ്ഠിതമായ ജ്ഞാനാർജനമാർഗമുപേക്ഷിച്ച് വാക്കും ശരീരവും മനസ്സും കൊണ്ട് അങ്ങയുടെ
ഗുണങ്ങളും കഥകളും കേട്ട് പ്രണമിക്കുകയും, വ്യക്തിപരമായി അങ്ങും അങ്ങയുടെ ശുദ്ധഭക്തന്മാരും
ചൈതന്യവത്താക്കിയ ആ ചരിതങ്ങൾ കേൾക്കാനായി ജീവിതം സമർപ്പിക്കുകയും ചെയ്യുന്നത്, അവർ
മൂന്നുലോകങ്ങളിലും ആർക്കും തോൽപ്പിക്കാനാവാത്ത അങ്ങയെ കീഴടക്കുന്നു.
ശ്ലോകം
4
ശ്രേയ
സൃതിം ഭക്തിമുദസ്യ തേ വിഭോ
ക്ലിശ്യന്തി
യേ കേവലബോധലബ്ധയേ
തേഷാമസൗ
ക്ലേശല ഏവ ശിഷ്യതേ
നാന്യദ്
യഥാ സ്ഥൂലതുഷാവഘാതിനാം
വിവർത്തനം
എന്റെ പ്രിയപ്പെട്ട ഭഗവൻ, ആത്മസാക്ഷാത്കാരത്തിലേയ്ക്കുള്ള
ഏറ്റവും നല്ല മാർഗ്ഗം അങ്ങേയ്ക്കുവേണ്ടി ചെയ്യുന്ന ഭക്തിയുതസേവനമാണ്. ഈ മാർഗമുപേക്ഷിച്ചിട്ട്
ഊഹാധിഷ്ഠിതമായ ജ്ഞാനം വളർത്തിയെടുക്കുന്നയാൾ അതിക്ലേശമനുഭവിക്കുകയും ആഗ്രഹിച്ച ഫലം
നേടാതിരിക്കുകയും ചെയ്യുന്നു. ഉമിയെത്ര കുത്തിയാലും ധാന്യം ലഭിക്കില്ലെന്നതുപോലെ വെറുതെ
ഊഹാപോഹം നടത്തുന്നവർക്ക് ആത്മസാക്ഷാത്കാരം ലഭിക്കില്ല. അയാളുടെ ഒരേയൊരു ലാഭം കഷ്ടപ്പാട്
മാത്രമായിരിക്കും.
ശ്ലോകം
5
പുരേഹ
ഭൂമൻ ബഹവോ£ പി യോഗിനസ്
ത്വദർപ്പിതേഹാ
നിജകർമ്മലബ്ധയാ
വിബുദ്ധ്യ
ഭക്ത്യൈവ കഥോപനീതയാ
പ്രപേദിരേ£ ഞ്ജോ£ ച്യുത
തേ ഗതിം പരാം
വിവർത്തനം
ഹേ പരമശക്തനായ ഭഗവാനേ, പണ്ട് അനേകം യോഗിമാർ
അവരുടെ എല്ലാ പ്രയത്നങ്ങളും അങ്ങേക്കായി സമർപ്പിച്ചും സ്വന്തം കടമകൾ വിശ്വസ്തതയോടെ
നിർവ്വഹിച്ചും അങ്ങേക്കായുള്ള ഭക്തിയുതസേവനമാർഗ്ഗത്തിൽ എത്തിച്ചേർന്നു. ഹേ അച്യുതാ,
അവർക്ക് അങ്ങയെക്കുറിച്ച്, ശ്രവിച്ചും കീർത്തിച്ചും പൂർണത കൈവന്ന ഭക്തിയുതസേവനത്തിലൂടെ
അങ്ങയെക്കുറിച്ച് മനസ്സിലാക്കാനിടവരികയും എളുപ്പത്തിൽ അങ്ങയിൽ ശരണാഗതിയടയാനും അങ്ങയുടെ
പരമപദം പ്രാപിക്കുവാനും കഴിഞ്ഞു.
ശ്ലോകം
6
തഥാപി ഭൂമൻമഹിമാഗുണസ്യ
തേ വിബോദ്ധുമർഹത്യമലാന്തരാത്മഭിഃ
അവിക്രിയാത് സ്വാനുഭവാദരൂപതോ
ഹ്യനന്യബോദ്ധ്യാത്മതയാ ന ചാന്യഥാ
വിവർത്തനം
എങ്കിലും ഭക്തിഹീനർക്ക് അങ്ങയെ പൂർണമായ വ്യക്തിവൈശിഷ്ട്യങ്ങളോടുകൂടി
സാക്ഷാത്കരിക്കാൻ സാദ്ധ്യമല്ല. എന്നിരുന്നാലും ഹൃദയത്തിലുള്ള പരമാത്മാവിനെ നേരിട്ട്
കണ്ടറിയാൻ പരിശീലിക്കുകവഴി, അവിടുത്തെ വിസ്തരണമായ അവ്യക്തിസ്വരൂപത്തെ സാക്ഷാത്കരിക്കാൻ
ഒരു പക്ഷേ അവർക്ക് സാധിച്ചേക്കാം. പക്ഷേ ഭൗതികവ്യത്യാസങ്ങളെ നീക്കി മനസ്സിനെയും ഇന്ദ്രിയങ്ങളെയും
ശുദ്ധീകരിക്കുകയും ഭൗതികസുഖാനുഭവം നൽകുന്ന വസ്തുക്കളോടുള്ള മമത ഉപേക്ഷിക്കുകയും ചെയ്താൽ
മാത്രമേ ഇതും സാദ്ധ്യമാകൂ. ഇങ്ങനെയാണെങ്കിൽ മാത്രമേ അങ്ങയുടെ അവ്യക്തിഗതരൂപം അവർക്ക്
വെളിപ്പെടുകയുള്ളൂ.
ശ്ലോകം
7
ഗുണാത്മനസ്തേ£ പി ഗുണാൻ വിമാതും
ഹിതാവതീർണസ്യ ക ഈശിരേസ്യ
കാലേന യൈർവാ വിമിതാഃ
സുകല്പൈർ
ഭൂപാംശവഃ ഖേ മിഹികാ
ദ്യുഭാസഃ
വിവർത്തനം
കാലം പോകെപ്പോകെ ഭൂമിയിലെ മൺതരികളെയും മഞ്ഞുകണങ്ങളെയും
എന്തിന് സൂര്യചന്ദ്രനക്ഷത്രങ്ങളാകുന്ന ജ്യോതിർഗ്ഗോളങ്ങളിൽ നിന്നു പ്രസരിക്കുന്ന പ്രകാശരശ്മികളെപ്പോലും
വിദ്വാന്മാരായ തത്ത്വചിന്തകരോ ശാസ്ത്രജ്ഞന്മാരോ എണ്ണിത്തീർത്തയ്ക്കാം. പക്ഷേ സർവ്വജീവജാലങ്ങളുടേയും
നന്മക്കായി ഭൂമണ്ഡലത്തിലവതരിച്ച പരമദിവ്യോത്തമപുരുഷനായ അങ്ങയുടെ അളവറ്റ അതീന്ദ്രിയഗുണങ്ങൾ
ആർക്കാണ് എണ്ണിത്തീർക്കാൻ കഴിയുക?
ശ്ലോകം
8
തത്തേ£നുകമ്പാം
സുസമീക്ഷമാണോ
ഭുഞ്ജാന
ഏവാത്മകൃതം വിപാകം
ഹൃദ്വാഗ്വപുർഭിർവിദധന്നമസ്തേ
ജീവേത
യോ മുക്തിപദേ സ ദായഭാക്
വിവർത്തനം
പ്രിയപഭോ, പൂർവ്വജന്മദുഷ്കൃതികളുടെ ഫലങ്ങളൊക്കെ
ക്ഷമയോടെ അനുഭവിച്ചുകൊണ്ട്, മനസാ വാചാ കർമ്മണാ അങ്ങയെ സാദരം പ്രണമിച്ചുകൊണ്ട് അങ്ങയുടെ
അഹൈതുകമായ കാരുണ്യത്തിനായി കാത്തിരിക്കുന്ന ഒരുവൻ മോക്ഷത്തിനർഹനാണ്. കാരണം അതവന്റെ
ന്യായമായ അവകാശമായി ഭവിച്ചിരിക്കുന്നു.
ശ്ലോകം
9
പശ്യേശ
മേ£ നാര്യമനന്ത ആദ്യേ
പരാത്മനി
ത്വയ്യപി മായിമായിനി
മായാം
വിതത്യേക്ഷിതുമാത്മവൈഭവം
ഹ്യഹം
കിയാനൈച്ഛമിവാർച്ചിരഗ്നൗ
വിവർത്തനം
പ്രഭോ, എന്റെ സംസ്കാരശൂന്യമായ ധാർഷ്ട്യം നോക്കിയാലും!
അങ്ങയുടെ ശക്തി പരീക്ഷിക്കാനായി ഞാൻ എന്റെ മായാശക്തികൊണ്ട് അങ്ങയെ മൂടാൻ ശ്രമിച്ചു.
അങ്ങോ, മായാ പ്രയോഗകുശലന്മാരെപ്പോലും വിഭ്രമിപ്പിക്കുന്ന, ആദ്യന്തരഹിതനും പുരാണപുരുഷനുമായ
പരമാത്മാവ്! അങ്ങയുടെ മുന്നിൽ ഞാനാര്! മഹാപാവകന്റെ സാന്നിദ്ധ്യത്തിൽ ഒരു കുഞ്ഞു തീപ്പൊരിയെന്നപോലെയാണ്
ഞാൻ.
ശ്ലോകം
10
അതഃ
ക്ഷമസ്വാച്യുത മേ രജോഭുവേ
ഹ്യജാനതസ്ത്വത്പൃഥഗീശമാനിനഃ
അജാവലേപാന്ധതമോ£ ന്ധ
ചക്ഷുഷ
ഏഷോ£ നുകമ്പ്യോ
മയി നാഥവാനിതി
വിവർത്തനം
അതുകൊണ്ട് ഹേ, അച്യുതനായ ഭഗവാനേ, ദയവായി എന്റെ
തെറ്റുകൾ പൊറുത്താലും. രജോഗുണത്തിൽ പിറന്നവനാകയാൽ ഞാൻ വെറും വിഡ്ഢിയും, അങ്ങയിൽ നിന്നു
ഭിന്നനായി സ്വതന്ത്രനായ നിയന്താവാണെന്നു കരുതുന്നവനുമായിത്തീർന്നു. അജ്ഞാനതിമിരത്താൽ
കണ്ണുകൾ മൂടിയിരിക്കുന്നതിനാൽ, ജന്മരഹിതനായ
പ്രപഞ്ച സ്രഷ്ടാവാണ് ഞാൻ എന്ന് സ്വയം ചിന്തിച്ചുപോയി. എന്നിരുന്നാലും അങ്ങയുടെ സേവകനെന്ന
പരിഗണന നല്കി അങ്ങയുടെ കാരുണ്യത്തിന് എന്നെ അർഹനാക്കിത്തീർക്കേണമേ.
ശ്ലോകം
11
ക്വാഹം
തമോമഹദഹംഖചരാഗ്നിവാർഭൂ-
സംവേഷ്ടിതാണ്ഡഘടസപ്തവിതസ്തികായഃ
ക്വേദൃഗ്വിധാവിഗണിതാണ്ഡപരാണുചര്യാ-
വാതാധ്വരോമവിവരസ്യ
ച തേ മഹിത്വം
വിവർത്തനം
എന്റെ കൈയുടെ ഏഴളവു നീളം മാത്രമുള്ള ഒരു ചെറിയ
ജീവിയായ ഞാനെവിടെ നില്ക്കുന്നു? പ്രകൃതി, മഹത്തത്ത്വം, മിത്ഥ്യാഹങ്കാരം, ആകാശം, വായു,
ജലം, അഗ്നി, ഭൂമി എന്നിവയാൽ നിർമ്മിതമായ ഒരു കുടം പോലുള്ള ഈ പ്രപഞ്ചത്തിനുള്ളിൽ ഞാൻ
അകപ്പെട്ടിരിക്കുന്നു. എന്നാൽ അങ്ങയുടെ മഹത്ത്വം എവിടെ നില്ക്കുന്നു? ഒരു തിരശ്ശീലയിട്ട
ജനാലയുടെ ദ്വാരങ്ങളിലൂടെ അണുപടലം കടന്നുപോകുംപോലെ അങ്ങയുടെ രോമകൂപങ്ങളിലൂടെ സംഖ്യയില്ലാത്തത്ര
പ്രപഞ്ചങ്ങൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു
ശ്ലോകം
12
ഉത്ക്ഷേപണം
ഗർഭഗതസ്യ പാദയോഃ
കിം
കല്പ്പതേ മാതുരധോക്ഷജാഗസേ
കിമസ്തിനാസ്തിവ്യപദേശഭൂഷിതം
തവാസ്തി
കുക്ഷേഃ കിയദപ്യനന്തഃ
വിവർത്തനം
അധോക്ഷജനായ ഹേ ഭഗവാനേ, ഗർഭസ്ഥശിശു ഉള്ളിൽക്കിടന്ന്
കാലിളക്കി ചവിട്ടിയാൽ അമ്മയ്ക്കത് അപരാധമായിത്തോന്നുമോ? പ്രപഞ്ചത്തിലുള്ളതെന്തെങ്കിലും
- അവ സത്യമെന്നും മിഥ്യയെന്നുമൊക്കെ വിവിധ തത്ത്വചിന്തകർ വിലയിരുത്തുന്നതാണെങ്കിലും
- അങ്ങയുടെ ഉദരത്തിനു വെളിയിൽ സ്ഥിതി ചെയ്യുന്നുണ്ടോ?
ശ്ലോകം
13
ജഗത്ത്രയാന്തോദധിസംപ്ലവോദേ
നാരായണസ്യോദരനാഭിനാളാത്
വിനിർഗ്ഗതോ£ ജസ്ത്വിതി
വാങ് ന വൈ മൃഷാ
കിന്ത്വീശ്വര
ത്വന്ന വിനിർഗതോ£സ്മി
വിവർത്തനം
പ്രിയപ്പെട്ട ഭഗവൻ, പ്രളയകാലത്ത് ത്രിലോകങ്ങളും
ജലത്തിലാണ്ടുപോകുമ്പോൾ അങ്ങയുടെ സമ്പൂർണാംശമായ നാരായണൻ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നു.
ക്രമേണ അദ്ദേഹത്തിന്റെ നാഭിയിൽ നിന്ന് ഒരു താമരത്തണ്ട് വളർന്നു വരുന്നു. ആ താമരപ്പൂവിൽ
നിന്ന് ബ്രഹ്മാവ് ജനിക്കുന്നു. ഈ വാക്കുകളൊന്നും നിശ്ചയമായും കളവല്ല. അതിനാൽ ഞാൻ അങ്ങയിൽ
നിന്നും ജനിച്ചവനല്ലേ?
ശ്ലോകം
14
നാരായണസ്ത്വം
ന ഹി സർവ്വദേഹിനാം
ആത്മാസ്യധീശാഖിലലോകസാക്ഷീ
നാരായണോ£ംഗം
നരഭൂജലായനാത്
തച്ചാപി
സത്യം ന തവൈവ മായാ
വിവർത്തനം
ഹേ പരമനിയന്താവേ, സാക്ഷാൽ നാരായണൻ അങ്ങു തന്നെയല്ലേ?
കാരണം എല്ലാ ശരീരികളുടെയും ആത്മാവും എല്ലാ സൃഷ്ടിയുടെയും ശാശ്വതമായ സാക്ഷിയും അങ്ങാണല്ലോ.
ഭഗവാൻ നാരായണൻ അങ്ങയുടെ വിസ്തരണമാണ്. പ്രപഞ്ചത്തിലെ കാരണജലം തന്നിൽ നിന്നു പുറപ്പെടുകമൂലമാണ്
അദ്ദേഹത്തെ നാരായണനെന്നു വിളിക്കുന്നത്. അദ്ദേഹം സത്യമാണ്. നിന്തിരുവടിയുടെ ഐന്ദ്രജാലകമായ
മായയുടെ ഉൽപ്പന്നമല്ല.
ശ്ലോകം
15
തച്ചേജ്ജലസ്ഥം
തവ സജ്ജഗദ്വപുഃ
കിം
മേ ന ദൃഷ്ടം ഭഗവംസ്തദൈവ
കിം
വാ സുദൃഷ്ടം ഹൃദി മേ തദൈവ
കിം
നോ സപദ്യേവ പുനർവ്യദർശി
വിവർത്തനം
എന്റെ പ്രിയപ്പെട്ട ഭഗവാനേ, പ്രപഞ്ചങ്ങൾക്കെല്ലാം
ആശ്രയമേകുന്ന അങ്ങയുടെ അതീന്ദ്രിയശരീരം ശരിക്കും ജലോപരി ശയിക്കുന്നുണ്ടെങ്കിൽ ഞാനന്വേഷിച്ചപ്പോൾ
എനിക്കെന്തുകാണ്ട് കാണാൻ കഴിഞ്ഞില്ല? എന്നാൽ ഹൃദയത്തിനുള്ളിൽ എനിക്ക് കൃത്യമായി സങ്കൽപ്പിക്കാൻ
കഴിയാതെ വന്നിട്ടും അങ്ങെങ്ങനെ പെട്ടെന്നെന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു?
ശ്ലോകം
16
അത്രൈവ
മായാധമനാവതാരേ
ഹ്യസ്യ
പ്രപഞ്ചസ്യ ബഹിഃ സ്ഫുടസ്യ
കൃത്സ്നസ്യ
ചാന്തർജജഠരേ ജനന്യാ
മായാത്വമേവ
പ്രകടീകൃതം തേ
വിവർത്തനം
എന്റെ പ്രിയപ്പെട്ട ഭഗവാനേ, മായയുടെ പരമനിയന്താവാണങ്ങെന്ന്
ഈ അവതാരത്തിൽ അവിടുന്നു തെളിയിച്ചു. ഈ പ്രപഞ്ചപ്രത്യക്ഷത്തിൽ നില കൊള്ളുമ്പോഴും സൃഷ്ടി
മുഴുവൻ അങ്ങയുടെ ജഠരത്തിൽ യശോദാമാതാവിനു കാട്ടിക്കൊടുത്തതിലൂടെ ഈ സത്യം അങ്ങ് തെളിയിച്ചു
കഴിഞ്ഞു.
ശ്ലോകം
17
യസ്യ
കുക്ഷാവിദം സർവ്വം സാത്മം ഭാതി യഥാ തഥാ
തത്ത്വയ്യപീഹ
തത്സർവ്വം കിമിദം മായയാ വിനാ
വിവർത്തനം
അങ്ങുൾപ്പെടെയുള്ള ഈ പ്രപഞ്ചം മുഴുവനും അങ്ങയുടെ
ഉദരത്തിൽ എങ്ങിനെകാണപ്പെട്ടുവോ അതേപോലെ അതേ രൂപത്തിൽ ഇപ്പോൾ ഇവിടെ പുറത്ത് കാണപ്പെടുന്നു.
അങ്ങയുടെ സങ്കല്പാതീതമായ ശക്തിയുടെ ഏർപ്പാടല്ലെങ്കിൽ ഇതൊക്കെ എങ്ങനെ സംഭവിക്കും
ശ്ലോകം
18
അദ്യൈവ
ത്വദൃതേ£സ്യ കിം മമ ന തേ മായാത്വമാദർശിതം
ഏകോ£സി പ്രഥമം
തതോ വ്രജസുഹൃദ്വത്സാഃ സമസ്താ അപി
താവാന്തോ£സി ചതുർഭുജാസ്തദഖിലൈഃ
സാകം മയോപാസിതാസ്
താവന്ത്യേവ
ജഗന്ത്യഭൂസ്തദമിതം ബ്രഹ്മാദ്യയം ശിഷ്യതേ
വിവർത്തനം
അങ്ങും ഈ സൃഷ്ടിക്കുള്ളിലുള്ള സർവ്വവും അങ്ങയുടെ
സങ്കല്പാതീതമായ ശക്തിയുടെ പ്രകടനമാണെന്ന് ഇന്നെനിക്ക് കാണിച്ചു തന്നില്ലേ?. ആദ്യം ഭവാൻ
ഒറ്റയ്ക്കു പ്രത്യക്ഷപ്പെട്ടു. തുടർന്ന് അങ്ങയുടെ ചങ്ങാതികളായും പശുക്കുട്ടികളായും
സ്വയം പ്രദർശിപ്പിച്ചു. അതു കഴിഞ്ഞപ്പോൾ ഞാനുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളാലും ആരാധിക്കപ്പെട്ടുകൊണ്ടിരുന്ന
ചതുർഭുജ വിഷ്ണുരൂപങ്ങളായി അങ്ങ് പ്രത്യക്ഷമായി. പിന്നീട് അങ്ങ് തുല്യസംഖ്യയുള്ള പൂർണപ്രപഞ്ചങ്ങളായി
പ്രത്യക്ഷപ്പെട്ടു. അവസാനമായി ഇപ്പോഴിതാ അങ്ങ് അങ്ങയുടെ അളവില്ലാത്ത പരമമായ നിരപേക്ഷ
സത്യത്തിന്റെ അദ്വയമായ രൂപത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു.
ശ്ലോകം
19
അജാനതാം
ത്വത്പദവീമനാത്മന്യ
ആത്മാത്മനാ
ഭാസി വിതത്യ മായാം
സൃഷ്ടാവിവാഹം
ജഗതോ വിധാന
ഇവ ത്വമേഷോ£ ന്ത
ഇവ ത്രിനേത്രഃ
വിവർത്തനം
അങ്ങയുടെ യഥാർത്ഥ അതീന്ദ്രിയ പദവിയെക്കുറിച്ചറിവില്ലാത്തവർ,
അങ്ങ് സ്വന്തം അമേയശകതിയാൽ സൃഷ്ടിച്ച ഭൗതിക പ്രപഞ്ചത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.
പ്രപഞ്ചത്തിന്റെ സൃഷ്ടിയ്ക്കായി നിന്തിരുവടി ഞാനായും ( ബ്രഹ്മാവ് ), പരിപാലനത്തിനായി
അങ്ങുതന്നെ ( വിഷ്ണു )വായും, അതിൻ്റെ നാശത്തിനായി
മുക്കണ്ണനായും ( ശിവൻ ) അങ്ങ് പ്രത്യക്ഷപ്പെടുന്നു.
ശ്ലോകം
20
സുരേഷ്വൃഷിഷ്വീശ
തഥൈവ നൃഷ്വപി
തിര്യക്ഷു
യാദഃസ്വപി തേ£ ജനസ്യ
ജന്മാസതാം
ദുർമ്മദനിഗ്രഹായ
പ്രഭോ
വിധാതഃ സദനുഗ്രഹായ ച
വിവർത്തനം
ഹേ പ്രഭോ, ഹേ മഹാ സൃഷ്ടികർത്താവേ, ഹേ ഈശ്വരാ,
അങ്ങേയ്ക്ക് ഭൗതികജന്മമില്ല. എന്നിരുന്നാലും അവിശ്വാസികളായ അസുരന്മാരുടെ ദുർമ്മദം നശിപ്പിക്കാനും,
സജ്ജനങ്ങളായ ഭക്തന്മാരിൽ കരുണ കാണിക്കാനുമായി
അങ്ങ് ദേവന്മാരിലും ഋഷിമാരിലും മനുഷ്യരിലും മൃഗങ്ങളിലും ജലജീവികളിൽ പോലും ജന്മമെടുക്കുന്നു.
ശ്ലോകം
21
കോ വേത്തി
ഭൂമൻ ഭഗവൻ പരാത്മൻ
യോഗേശ്വരോതീർഭവതസ്ത്രിലോക്യാം
ക്വ
വാ കഥം വാ കതി വാ കദേതി
വിസ്താരയൻ
ക്രീഡസി യോഗമായാം
വിവർത്തനം
അല്ലയോ മഹാപരമപുരുഷാ, അല്ലയോ പരമദിവ്യോത്തമപുരുഷാ,
അല്ലയോ പരമാത്മാവേ, എല്ലാ നിഗൂഢ ശക്തികൾക്കുമുടയവനേ, അങ്ങയുടെ ലീലാവിലാസങ്ങൾ മൂവുലകിലും
അവിരാമമായി നടന്നുകൊണ്ടിരിക്കുകയാണെങ്കിലും എവിടെ, എപ്രകാരം, എപ്പോൾ ആ ആത്മീയശക്തി
പ്രസരിപ്പിച്ച് അങ്ങ് ലീലകൾ നടത്തുന്നുവെന്ന് ആർക്കാണറിയുക? അങ്ങയുടെ ആത്മീയശക്തി പ്രവർത്തിക്കുന്ന
നിഗൂഢമാർഗം അർക്കുമറിയില്ലതന്നെ.
ശ്ലോകം
22
തസ്മാദിദം
ജഗദശേഷമസത്സ്വരൂപം
സ്വപ്നാഭമസ്തധിഷണം
പുരുദുഃഖദുഃഖം
ത്വയ്യേവ
നിത്യസുഖബോധ തനാവനന്തേ
മായാത
ഉദ്യദപി യത് സദിവാവഭാതി
വിവർത്തനം
അതിനാൽ സ്വപ്നസന്നിഭമായ ഈ പ്രപഞ്ചം അവാസ്തവികമാണ്.
പക്ഷേ അത് സത്യമെന്നപോൽ കാണപ്പെടുകയും ബോധത്തെ മൂടിക്കളയുകയും വ്യഥകൾ ആവർത്തിച്ചുതന്ന്
ആക്രമിക്കുകയും ചെയ്യുന്നു. ഈ പ്രപഞ്ചം സത്യമായി കാണപ്പെടുന്നത് അത് അങ്ങയുടെ മായാശക്തിയിൽ
നിന്നുത്ഭവിച്ചതാകയാലാണ്. അങ്ങയുടെ എണ്ണമില്ലാത്ത അതീന്ദ്രിയരൂപങ്ങളൊക്കയും നിത്യമായ
സന്തോഷവും ജ്ഞാനവും നിറഞ്ഞതാണ്.
ശ്ലോകം
23
ഏകസ്ത്വമാത്മാ
പുരുഷഃ പുരാണഃ
സത്യഃ
സ്വയം ജ്യോതിരനന്ത ആദ്യഃ
നിത്യോ£ക്ഷരോ£ജസ്രസുഖോ
നിരഞ്ജനഃ
പൂർണാ£ ദ്വായോ
മുക്ത ഉപാധിതോ£ മൃതഃ
വിവർത്തനം
ഏകനായ പരമാത്മാവും ആദിപുരുഷനും സ്വയം വിളങ്ങുന്ന,
ആദിയുമന്തവുമില്ലാത്ത നിരപേക്ഷസത്യവും അങ്ങു തന്നെയാണ്. ശാശ്വതനും ച്യുതിയില്ലാത്തവനും
കുറ്റമറ്റ പൂർണനുമാണങ്ങ്. ശത്രുരഹിതനായ അങ്ങ് ഭൗതികോപാധികളിൽനിന്നു മുക്തനാണ്. അങ്ങയുടെ
സുഖത്തിനൊരിക്കലും തടസ്സം നേരിടുന്നില്ല. ഭൗതികമാലിന്യമേതും അങ്ങയെ ഏശുന്നില്ല. നാശരഹിതനും
അമരത്വത്തിന്റെ അമൃതസ്വരൂപനും അങ്ങുതന്നെ.
ശ്ലോകം
24
ഏവം
വിധം ത്വാം സകലാത്മനാപി
സ്വാത്മാനമാത്മാത്മതയാ
വിചക്ഷതേ
ഗുർവ്വർക്ക
ലബ്ധോപനിഷത് സുചക്ഷുഷാ
യേ തേ
തരന്തീവ ഭവാനൃതാംബുധിം
വിവർത്തനം
സുര്യനെപ്പോലുള്ള ഗുരുവിൽ നിന്ന് വ്യക്തമായ
ജ്ഞാനദൃഷ്ടി ലഭിച്ചവർക്ക് അങ്ങയെ ഏവരുടെയും ആത്മാവിന്റെ ആത്മാവായ പരമാത്മാവായി കാണാൻ
കഴിവുണ്ടാകുന്നു. ഇങ്ങനെ അങ്ങയുടെ മൂലസ്വരൂപം മനസ്സിലാക്കിയ അവർക്ക് മായികമായ ഭൗതികജീവിതത്തിന്റെ
സാഗരം തരണം ചെയ്യാൻ സാധിക്കുന്നു.
ശ്ലോകം
25
ആത്മാനമേവാത്മതയാവിജാനതാം
തേനൈവ
ജാതം നിഖിലം പ്രപഞ്ചിതം
ജ്ഞാനേന
ഭൂയോ£ പി ച തത്പ്രലീയതേ
രജ്ജ്വാമഹോർഭോഗ
ഭവാഭവൗ യഥാ
വിവർത്തനം
കയറിനെക്കണ്ട് പാമ്പാണെന്നു തെറ്റിദ്ധരിക്കുന്നവൻ
ഭയപ്പെടുകയും അങ്ങനെയൊരു പാമ്പില്ലെന്നു തിരിച്ചറിയുമ്പോൾ ആ ഭയമുപേക്ഷിക്കുകയും ചെയ്യും.
അതുപോലെ അങ്ങയെ എല്ലാ ആത്മാക്കൾക്കും പരമാത്മാവായി തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നവർക്ക്
ഈ വിശാലവും മായികവുമായ ഭൗതികാസ്തിത്വം ഉടലെടുക്കുന്നു. നിന്തിരുവടിയെക്കുറിച്ച് ജ്ഞാനം
നേടിയാൽ അത് ഉടനെ ഇല്ലാതായിത്തീരുകയും ചെയ്യും.
ശ്ലോകം
26
അജ്ഞാനസംജ്ഞൗ
ഭവബന്ധമോക്ഷൗ
ദ്വൗ
നാമ നാന്യൗ സ്ത ഋതജ്ഞഭാവാത്
അജസ്ര
ചിത്യാത്മനി കേവലേ പരേ
വിചാര്യമാണേ
തരണാവിവാഹനീ
വിവർത്തനം
സംസാരബന്ധത്തെക്കുറിച്ചും മോക്ഷത്തെക്കുറിച്ചുമൊക്കെയുള്ള
സങ്കല്പങ്ങളെല്ലാം ജനിക്കുന്നത് അജ്ഞാനത്തിൽ നിന്നാണ്. യഥാർത്ഥ ജ്ഞാനത്തിൽ അധിഷ്ഠിതമല്ലാത്ത
ഈ സങ്കല്പങ്ങളൊക്കെയും ആത്മാവ് പദാർത്ഥത്തിൽ നിന്നു ഭിന്നമാണെന്നും എപ്പോഴും പൂർണ്ണബോധത്തിൽ
സ്ഥിതി ചെയ്യുന്നുവെന്നും വ്യക്തമായി മനസ്സിലാക്കിക്കഴിയുമ്പോൾ ഇല്ലാതാകും. അപ്പോൾ
സൂര്യന്റെ വീക്ഷണത്തിൽ പകലിനും രാത്രിക്കും പ്രസക്തിയില്ലാത്തതുപോലെ ബന്ധനത്തിനും മുക്തിക്കും
ഒരു പ്രാധാന്യവുമുണ്ടാവില്ല.
ശ്ലോകം
27
ത്വാമാത്മാനം
പരം മത്വാ പരമാത്മാനമേവ ച
ആത്മാ
പുനർബഹിർമൃഗ്യ അഹോ£ ജ്ഞജനതാജ്ഞതാ
വിവർത്തനം
അങ്ങ് മായയുടെ ശക്തിമൂലം കാണപ്പെടുന്ന എന്തോ
ആണെന്നും, അങ്ങു തന്നെയായ ആത്മാവിനെ ഭൗതികശരീരമായും
കരുതുന്ന അജ്ഞാനികളായ മനുഷ്യരുടെ വിഡ്ഢിത്തം നോക്കുക, പരമാത്മാവിനെ ഭഗവാന്റെ പരമവ്യക്തിത്വത്തിനതീതമായ
എങ്ങോ ആണ് തിരയേണ്ടതെന്ന നിഗമനത്തിലാണ് അവരെത്തിച്ചേരുന്നത്.
ശ്ലോകം
28
അന്തർഭവേ£നന്ത ഭവന്തമേവ
ഹ്യതത്ത്യജന്തോ മൃഗയന്തി
സന്തഃ
അസന്തമപ്യന്ത്യഹിമന്തരേണ
സന്തം ഗുണം തം കിമു
യന്തി സന്തഃ
വിവർത്തനം
ഹേ അമേയനായ ഭഗവാനേ, സജ്ജനങ്ങൾ അങ്ങിൽ നിന്ന്
വ്യത്യസ്തമായ എല്ലാറ്റിനെയും നിരാകരിച്ചുകൊണ്ട് അങ്ങയെ തങ്ങളുടെ സ്വന്തം ഉള്ളിൽ തിരയുന്നു.
വിവേകികളായ മനുഷ്യർ കയറിനെ പാമ്പെന്നു ഭ്രമിക്കുന്നത് ഉപേക്ഷിച്ചില്ലെങ്കിൽ കയറിന്റെ
യഥാർത്ഥ സ്വഭാവം അംഗീകരി ക്കുന്നതെങ്ങനെയാണ്?
ശ്ലോകം
29
അഥാപി
തേ ദേവ പദാംബുജദ്വയ
പ്രസാദലേശാനുഗൃഹീത
ഏവ ഹി
ജാനാതി
തത്ത്വം ഭഗവന്മഹിമ്നോ
ന ചാന്യ
ഏകോ£പി ചിരം വിചിന്വൻ
വിവർത്തനം
എന്റെ ഭഗവാനേ, ഒരുവന് അങ്ങയുടെ പാദാരവിന്ദങ്ങളുടെ
കരുണലവലേശം ലഭിക്കാൻ ഭാഗ്യമുണ്ടായാൽ, അയാൾക്ക് അങ്ങയുടെ മഹത്ത്വം മനസ്സിലാക്കാൻ സാധിക്കും.
പക്ഷേ അങ്ങയെ മനസ്സിലാക്കാൻവേണ്ടി മനനം ചെയ്തുകൂട്ടുന്നവർ വർഷങ്ങളോളും വേദാഭ്യാസം തുടർന്നാൽപ്പോലും
അങ്ങയെ അറിയുന്നില്ല.
ശ്ലോകം
30
തദസ്തു
മേ നാഥ, സ ഭൂരിഭാഗോ
ഭവേ£ത്ര
വാന്യത്ര തു വാ തിരശ്ചാം
യേനാഹമേകോ£ പി
ഭവജ്ജനാനാം
ഭൂത്വാ
നിഷേവേ തവ പാദപല്ലവം
വിവർത്തനം
എന്റെ പ്രിയപ്പെട്ട ഭഗവാനേ, ബ്രഹ്മാവിന്റെ അവസ്ഥയിലുള്ള
ഈ ജന്മത്തിലും, ഏതു രൂപത്തിലുള്ളതായാലും മറ്റു ജന്മങ്ങളിലും അങ്ങയുടെ ഭക്തനായി കണക്കാക്കപ്പെടാനുള്ള
ഭാഗ്യം സിദ്ധിക്കണേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. എവിടെയാണെങ്കിലും, മൃഗവംശത്തിലാണെങ്കിൽപ്പോലും
അങ്ങയുടെ പാദപങ്കജങ്ങൾക്ക് ഭക്തിയുതസേവനം ചെയ്തു കഴിയാൻ എനിക്കു സാധിക്കണേ എന്നു പ്രാർത്ഥിക്കുന്നു.
ശ്ലോകം
31
അഹോ£ തിധന്യാ
വ്രജ ഗോരമണ്യഃ
സ്തന്യാമൃതം
പീതമതീവ തേ മുദാ
യാസാം
വിഭോ വത്സതരാത്മജാത്മനാ
യത്തൃപ്തയേ£ദ്യാപി
ന ചാലമധ്വരാഃ
വിവർത്തനം
ഹേ മഹാശക്തനായ ഭഗവാനേ, പശുക്കുട്ടികളുടെയും
ഗോപകുമാരന്മാരുടെയും രൂപമെടുത്ത് അങ്ങ് ആരുടെ മുലപ്പാലാകുന്ന അമൃതം തൃപ്തിവരുവോളം സന്തോഷത്തോടെ
കുടിച്ചുവോ ആ പശുക്കളും ഗോപസ്ത്രീകളും എത്രയധികം ഭാഗ്യം സിദ്ധിച്ചവരാണ്! അനാദികാലം മുതൽ ഇന്നുവരെ അനുഷ്ഠിക്കപ്പെട്ടിട്ടുള്ള
യജ്ഞകർമ്മങ്ങളൊന്നും തന്നെ അങ്ങേക്കിത്രയും തൃപ്തി നൽകിയിട്ടുണ്ടാവില്ല.
ശ്ലോകം
32
അഹോ
ഭാഗ്യമഹോ ഭാഗ്യം നന്ദഗോപവ്രജൗകസാം
യന്മിത്രം
പരമാനന്ദം പൂർണം ബ്രഹ്മ സനാതനം
വിവർത്തനം
നന്ദ മഹാരാജാവും ഗോപന്മാരും മറ്റുവ്രജവാസികളും
എത്ര വലിയ ഭാഗ്യശാലികളാണ്! നിരപേക്ഷസത്യവും പരമാനന്ദത്തിന്റെ ഉറവിടവും സനാതന പരബ്രഹ്മവുമായ
ഭഗവാൻ സുഹൃത്തായിത്തീർന്നിരിക്കുന്നതിനാൽ അവരുടെ സൗഭാഗ്യത്തിനതിരില്ല.
ശ്ലോകം
33
ഏഷാം
തു ഭാഗ്യമഹിമാച്യുത താവദാസ്താം
ഏകാദശൈവ
ഹി വയം ബത ഭൂരിഭാഗാഃ
ഏതദ്ധൃഷീകചഷകൈരസകൃത്പിബാമഃ
ശർവാദയോ£ങ്ഘ്ര്യുദജമധ്വമുതാസവം
തേ
വിവർത്തനം
ഈ വൃന്ദാവനവാസികളുടെ മഹാഭാഗ്യത്തിന്റെ അതിരുകൾ
അളക്കാവുന്നതല്ല. എങ്കിലും പരമശിവന്റെ നേതൃത്വത്തിലുള്ള ഇന്ദ്രിയാധിഷ്ഠാന ദേവതകളായ
ഞങ്ങൾ പതിനൊന്നുപേരും മഹാഭാഗ്യശാലികൾ തന്നെ, കാരണം ഈ വ്രജവാസികളുടെ ഇന്ദ്രിയങ്ങളാകുന്ന
പാനപാത്രങ്ങൾകൊണ്ട് ഞങ്ങൾ അങ്ങയുടെ പാദകമലങ്ങളിൽ
നിന്നൂറുന്ന മധുവാകുന്ന അമൃതരൂപത്തിലുള്ള മദിപ്പിക്കുന്ന ആസവം വീണ്ടും വീണ്ടും നുകരുന്നു.
ശ്ലോകം
34
തദ്
ഭൂരിഭാഗ്യമിഹ ജന്മ കിം അപ്യടവ്യാം
യദ്ഗോകുലേ£ പി
കതമാംഘ്രിരജോ£ ഭിഷേകം
യജ്ജീവിതം
തു നിഖിലം ഭഗവാൻ മുകുന്ദസ്
ത്വദ്യാപി
യത്പദരജഃ ശ്രുതിമൃഗ്യമേവ
വിവർത്തനം
ഈ ഗോകുലത്തിലെ വനത്തിൽ ഏതെങ്കിലുമൊരു രൂപത്തിൽ
ജന്മമെടുക്കുകയും ഏതെങ്കിലുമൊരു വൃന്ദാവനവാസിയുടെ പാദധൂളി ശിരസ്സിലേൽക്കുകയും ചെയ്യുക
എന്നതായിരിക്കും എനിക്കു ലഭിക്കാവുന്ന പരമോന്നതമായ ഭാഗ്യം. വേദമന്ത്രങ്ങളിൽ ആരുടെ പാദധൂളിയാണോ
അന്വേഷിച്ചു കൊണ്ടിരിക്കുന്നത്, ആ മുകുന്ദനാണ് അവരുടെ ജീവിതസർവ്വസ്വമായിരിക്കുന്നത്.
ശ്ലോകം
35
ഏഷാം
ഘോഷനിവാസിനാമുത ഭവാൻ കിം ദേവ രാതേതി നശ്-
ചേതോ
വിശ്വഫലാത്ഫലം ത്വദപരം കുത്രാപ്യയന്മുഹ്യതി
സദ്വേഷാദിവ
പൂതനാപി സകുലാ ത്വാമേവ ദേവാപിതാ
യദ്ധാമാർത്ഥ
സുഹൃത്പ്രിയാത്മ തനയ പ്രാണാശയാസ്ത്വത്കൃതേ
വിവർത്തനം
അങ്ങയെക്കാൾ വലുതായി എന്തെങ്കിലും നേട്ടം എവിടെയെങ്കിലും
ഉണ്ടാകുമോ എന്നാലോചിക്കുമ്പോൾത്തന്നെ എന്റെ മനസ്സ് വിഭ്രമത്തിലാഴുന്നു. എല്ലാ വരങ്ങൾക്കും
ഉറവിടമായ അങ്ങ് അവ വൃന്ദാവനവാസികളായ ഗോപവൃന്ദങ്ങളുടെ മേൽ ചൊരിയുന്നു. ഭക്തയുടെ വേഷം
കെട്ടിയതിനുപകരമായി പൂതനയ്ക്കും അവളുടെ കുടുംബാംഗങ്ങൾക്കും അങ്ങ് അങ്ങയെത്തന്നെ നൽകുവാൻ
ഏർപ്പാടുചെയ്തുകഴിഞ്ഞു. അപ്പോൾപ്പിന്നെ തങ്ങളുടെ വീടുകളും സമ്പത്തും മിത്രങ്ങളും ബന്ധുക്കളും
ശരീരങ്ങളും സന്താനങ്ങളും എന്നുവേണ്ട പ്രാണനും ഹൃദയവും തന്നെ അങ്ങേയ്ക്കായി സമർപ്പിച്ച
ഈ വൃന്ദാവനവാസികൾക്കായി നൽകാൻ അങ്ങേയ്ക്കെന്താണു ബാക്കിയുള്ളത്.
ശ്ലോകം
36
താവാദ്
രാഗാദയഃ സ്തേനാസ് താവത്കാരാഗൃഹം ഗൃഹം
താവന്മോഹോ£ംഘ്രിനിഗഡോ
യാവത്കൃഷ്ണ ന തേ ജനാഃ
വിവർത്തനം
എന്റെ പ്രിയപ്പെട്ട കൃഷ്ണഭഗവാനേ, ജനങ്ങൾ അങ്ങയുടെ
ഭക്തന്മാരാകുന്നതുവരെ മാത്രമേ, അവരുടെ രാഗാദിഭാവങ്ങളും ആഗ്രഹങ്ങളും മോഷ്ടാക്കളായും,
അവരുടെ ഭവനങ്ങൾ തടവറകളായും, കുടുംബാംഗങ്ങളോടുള്ള മമതയും സ്നേഹവും കാൽച്ചങ്ങലകളായും
ഭവിക്കുന്നുള്ളൂ.
ശ്ലോകം
37
പ്രപഞ്ചം
നിഷ്പ്രപഞ്ചോ£ പി വിഡംബയസി ഭൂതലേ
പ്രപന്നജനതാനന്ദസന്ദോഹം
പ്രഥിതും പ്രഭോ
വിവർത്തനം
എന്റെ പ്രിയപ്പെട്ട പ്രഭോ, ഭൗതികലോകവുമായി അങ്ങേയ്ക്ക്
ഒരു ബന്ധവുമില്ലെങ്കിലും അങ്ങയെ ശരണം പ്രാപിച്ച ഭക്തർക്ക് വൈവിധ്യമാർന്ന ആഹ്ലാദനിർവൃതികൾ
പകരാനായി അങ്ങ് ഈ ഭൂമിയിൽ അവതരിക്കുകയും ഭൗതികജീവിതത്തെ അനുകരിക്കുകയും ചെയ്യുന്നു.
ശ്ലോകം
38
ജാനന്ത
ഏവ ജാനന്തു കിം ബഹൂക്ത്യാ ന മേ പ്രഭോ
മനസോ
വപുഷോ വാചോ വൈഭവം തവ ഗോചരഃ
വിവർത്തനം
“എനിക്ക് കൃഷ്ണനെക്കുറിച്ച്
എല്ലാമറിയാം" എന്നു പറയുന്നവരുണ്ട്. അവരങ്ങനെ തന്നെ കരുതിക്കോട്ടേ, എന്നെ സംബന്ധിച്ചിടത്തോളം
ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഭഗവാനേ, ഒന്നു മാത്രം
ഞാൻ പറഞ്ഞുകൊള്ളട്ടെ, അങ്ങയുടെ വൈഭവങ്ങൾ എനിക്ക് മനസ്സുകൊണ്ടോ ശരീരം കൊണ്ടോ വാക്കുകൊണ്ടാ
എത്തിച്ചേരാവുന്നതല്ല.
ശ്ലോകം
39
അനുജാനീഹി
മാം കൃഷ്ണ സർവ്വം ത്വം വേത്സി സർവദൃക്
ത്വമേവ
ജഗതാം നാഥോ ജഗദേതത് തവാർപ്പിതം
വിവർത്തനം
എന്റെ പ്രിയപ്പെട്ട കൃഷ്ണാ, ഞാനിപ്പോൾ വിനയപൂർവ്വം
അങ്ങയോട് യാത്രാനുമതി അപേക്ഷിക്കുന്നു. യഥാർത്ഥത്തിൽ എല്ലാം അറിയുന്നവനും കാണുന്നവനും
അങ്ങാണ്. എല്ലാ പ്രപഞ്ചങ്ങളുടെയും നാഥനാണങ്ങ്. എങ്കിലും ഞാനീ പ്രപഞ്ചം അങ്ങേയ്ക്ക്
സമർപ്പിക്കുന്നു.
ശ്ലോകം
40
ശ്രീകൃഷ്ണ
വൃഷ്ണികുലപുഷ്കരജോഷദായിൻ
ക്ഷമാനിർജരദ്വിജപശൂദധിവൃദ്ധികാരിൻ
ഉദ്ധർമ്മ
ശാർവരഹര ക്ഷിതിരാക്ഷസധ്രുഗ്
ആകല്പമാർക്കമർഹൻ
ഭഗവൻ നമസ്തേ
വിവർത്തനം
പ്രിയപ്പെട്ട കൃഷ്ണഭഗവാനെ, താമരപോലെയുള്ള വൃഷ്ണിവംശത്തിന് അങ്ങ്
ആനന്ദം പ്രദാനം ചെയ്യുന്നു. ഭൂമിയെയും ദേവന്മാരെയും ബ്രാഹ്മണരേയും പശുക്കളെയും ഉൾക്കൊള്ളുന്ന
സമുദ്രങ്ങളെ അങ്ങ് അഭിവൃദ്ധിപ്പെടുത്തുന്നു. അധർമ്മത്തിന്റെ തീവ്രാന്ധകാരത്തെ അങ്ങ്
ദൂരികരിച്ച് ഭൂമിയിലുള്ള അസുരന്മാരെ ഹനിക്കുന്നു. അല്ലയോ പരമദിവ്യോത്തമപുരുഷാ, ഈ പ്രപഞ്ചം
നിലനിൽക്കുന്ന കാലത്താളം, സൂര്യൻ പ്രകാശിക്കുന്ന കാലത്തോളം ഞാനങ്ങയെ വണങ്ങും.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment