ശ്രീമദ്
ഭാഗവതം
സ്കന്ദം 10 / അദ്ധ്യായം
27 / ശ്ലോകം 4-13
*******************************************************************************************
ശ്ലോകം 4
ഇന്ദ്ര ഉവാച
വിശുദ്ധസത്ത്വം തവ ധാമ ശാന്തം
തപോമയം ധ്വസ്തരജസ്തമസ്കം
മായാമയോ£യം ഗുണസംപ്രവാഹോ
ന വിദ്യതേ തേ£ ഗ്രഹണാനുബന്ധഃ
വിവർത്തനം
ഇന്ദ്രൻ പറഞ്ഞു: ശുദ്ധസത്ത്വത്തിന്റെ സ്വരൂപമായ ഭഗവാന്റെ
അതീന്ദ്രിയ രൂപം മാറ്റങ്ങൾക്കു വിധേയമല്ലാത്തതും ജ്ഞാനത്താൽ വിളങ്ങുന്നതും രജസ്തമസ്സുകൾ
തീണ്ടാത്തതുമാണ്. മായയിലും അജ്ഞാനത്തിലും നിന്നുറവെടുക്കുന്ന ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങളാകുന്ന
മഹാപ്രവാഹങ്ങൾ അങ്ങയിൽ ഉണ്ടാവുകയില്ല.
ശ്ലോകം 5
കൃതോ നു തദ്ധേതവ ഈശ തത്കൃതാ
ലോഭാദയോ യേ£ ബുധലിംഗഭാവാഃ
തഥാപി ദണ്ഡം ഭഗവാൻ ബിഭർത്തി
ധർമ്മസ്യ ഗുപ്ത്യൈ ഖലനിഗ്രഹായ
വിവർത്തനം
പിന്നെങ്ങനെയാണ് അങ്ങയിൽ ഭൗതികശരീരവുമായുള്ള ബന്ധംകൊണ്ട്
അജ്ഞാനികൾക്കുണ്ടാകുന്ന ലോഭവും മോഹവും കോപവും മാത്സര്യവുമൊക്കെ ഉണ്ടാവുക? അവ മനുഷ്യനെ
പിന്നെയും പിന്നെയും ഭൗതികതയിൽ കുടുക്കിയിടുന്ന അജ്ഞാനലക്ഷണങ്ങളാണല്ലോ. എന്നാലും പരമപുരുഷനെന്ന
നിലയ്ക്ക് അങ്ങ് ധർമ്മതത്ത്വങ്ങളെ രക്ഷിക്കാനും ദുഷ്ടന്മാരെ ശിക്ഷിക്കാനുമായി ശിക്ഷകൾ
വിധിക്കുന്നു.
ശ്ലോകം 6
പിതാ ഗുരുസ്ത്വം ജഗതാമധീശോ
ദുരത്യയഃ കാല ഉപാത്തദണ്ഡഃ
ഹിതായചേച്ഛാതനുഭിഃ സമീഹസേ
മാനം വിധുന്വൻ ജഗദീശമാനിനാം
വിവർത്തനം
ഈ
പ്രപഞ്ചത്തിനു മുഴുവൻ പിതാവും ആത്മീയഗുരുവും പരമനിയന്താവും അങ്ങു തന്നെയാകുന്നു. പാപികൾക്ക്
നന്മയ്ക്കായി ശിക്ഷനൽകുന്ന, കീഴടക്കാനാകാത്ത കാലവും അങ്ങു തന്നെ. സ്വന്തം ഇഷ്ടപ്രകാരം
തെരഞ്ഞെടുക്കുന്ന അവതാരങ്ങളിലൂടെ ലോകേശരെന്നു വൃഥാ നടിക്കുന്നവരുടെ ദുരഹങ്കാരം നീക്കുവാൻ
അങ്ങ് സ്വന്തം തീരുമാനപ്രകാരം പ്രവർത്തിക്കുന്നു.
ശ്ലോകം 7
യേ മദ്വിധാജ്ഞാ ജഗധീശമാനിനസ്
ത്വാം വീക്ഷ്യ കാലേ£ഭയമാശു തൻമദം
ഹിത്വാ£ര്യ മാർഗം പ്രഭജന്ത്യപസ്മയാ
ഈഹാ ഖലാനാമപി തേ£നുശാസനം
വിവർത്തനം
തങ്ങളാണ് പ്രപഞ്ചനായകന്മാർ എന്ന്
അഹങ്കരിച്ചിരിക്കുന്ന എന്നെപ്പോലുള്ള വിഡ്ഢികൾപോലും കാലത്തിന്റെ മുമ്പിൽ ഭയരഹിതനായിരിക്കുന്ന
അങ്ങയെക്കാണുമ്പോൾ ഗർവ്വമുപേക്ഷിച്ചിട്ട് ആത്മീയമാർഗത്തിൽ മുന്നേറുന്ന സജ്ജനങ്ങളുടെ
പാതയിൽ ചേക്കേറും. ഇങ്ങനെ ദുഷ്ടന്മാരെപ്പോലും, ശാസിച്ചു നന്നാക്കാനായി മാത്രമാണ് അങ്ങു
ശിക്ഷിക്കുന്നത്.
ശ്ലോകം 8
സ ത്വം മമൈശ്വര്യമദപ്ലുതസ്യ
കൃതാഗസസ്തേ£വിദുഷഃ പ്രഭാവം
ക്ഷന്തും പ്രഭോ£ഥാർഹസി മൂഢചേതസോ
മൈവം പുനർഭൂൻമതിരീശ മേ£സതീ
വിവർത്തനം
എന്റെ പദവിയെയും ഐശ്വര്യത്തെയും കുറിച്ചുള്ള അഹങ്കാരത്തിൽ
മുങ്ങിയിട്ട്, അങ്ങയുടെ വൈഭവത്തെക്കുറിച്ചറിയാതെ ഞാൻ ഭവാനോട് അപരാധം ചെയ്തു. ഭഗവാനേ,
എനിക്കു മാപ്പു നൽകീയാലും. എന്റെ ബുദ്ധി കുഴങ്ങിപ്പോയി, പക്ഷേ എന്റെ ബോധം ഇനിയൊരിക്കലും
ദുഷിക്കാനിട വരുത്തരുതേ.
ശ്ലോകം 9
തവാവതാരോ£ യമധോക്ഷജേഹ
ഭുവോഭരാണാമുരുഭാരജൻമനാം
ചമൂപതീനാമഭവായ ദേവ!
ഭവായ യുഷ്മച്ചരണാനുവർത്തിനാം
വിവർത്തനം
ഹേ അതീന്ദ്രിയനായ ഭഗവാനേ, ഭൂമിക്കു ഭാരമായി ഭവിക്കുന്നവരും
ഉപദ്രവങ്ങൾ സൃഷ്ടിക്കുന്നവരുമായ സേനാനായകരുടെ നാശത്തിനായി അങ്ങീ ഭൂമിയിൽ അവതരിക്കുന്നു.
അതേ സമയം അങ്ങയുടെ പാദാരവിന്ദങ്ങളെ സേവിക്കുന്നവരുടെ അഭ്യുദയത്തിനായും അങ്ങ് പ്രവർത്തിക്കുന്നു.
ശ്ലോകം 10
നമസ്തുഭ്യം ഭഗവതേ പുരുഷായ മഹാത്മനേ
വാസുദേവായ കൃഷ്ണായ സാത്വതാം പതയേ നമഃ
വിവർത്തനം
പരമദിവ്യോത്തമപുരുഷനും മഹാത്മാവും ഏവരുടെയും ഉള്ളിൽ കുടികൊള്ളുന്നവനുമായ
അങ്ങേയ്ക്കു നമസ്ക്കാരം. യദുവംശനാഥനായ അല്ലയോ കൃഷ്ണാ, അങ്ങയെ ഞാൻ പ്രണമിക്കുന്നു.
ശ്ലോകം 11
സ്വച്ഛന്ദോപാത്തദേഹായ വിശുദ്ധജ്ഞാനമൂർത്തയേ
സർവ്വസ്മൈ സർവ്വബീജായ സർവ്വഭൂതാത്മനേ നമഃ
വിവർത്തനം
ഭക്തന്മാരുടെ ഇഷ്ടത്തിനനുസരിച്ച് അതീന്ദ്രിയദേഹങ്ങൾ സ്വീകരിക്കുന്നവനും,
പരിശുദ്ധജ്ഞാനസ്വരൂപനായിരിക്കുന്നവനും, സർവ്വവുമായവനും, സകലതിനും വിത്തായവനും, സർവ്വഭൂതങ്ങൾക്കും
ആത്മാവുമായ അങ്ങയെ ഞാൻ നമിക്കുന്നു.
ശ്ലോകം 12
മയേദം ഭഗവൻ ഗോഷ്ഠനാശായാസാരവായുഭിഃ
ചേഷ്ടിതം വിഹതേ യജ്ഞേ മാനിനാ തീവ്രമന്യുനാ
വിവർത്തനം
പ്രിയപ്പെട്ട ഭഗവാനേ, എനിക്കുള്ള യാഗം തടസ്സപ്പെട്ടപ്പോൾ
ദുരഹങ്കാരം മൂലം ഞാൻ കടുത്ത കോപത്തിനു വശംഗതനായി. അങ്ങനെ കൊടും മഴയും കാറ്റും കൊണ്ട്
അങ്ങയുടെ ഗോകുലത്തെ അഥവാ ഗോപസമൂഹത്തെ നശിപ്പിക്കാൻ ഞാൻ ശ്രമിച്ചു.
ശ്ലോകം 13
ത്വയേശാനുഗൃഹീതോ£സ്മി ധ്വസ്തസ്തംഭോ
വൃഥോദ്യമഃ
ഈശ്വരം ഗുരുമാത്മാനം ത്വാമഹം ശരണം ഗതിഃ
വിവർത്തനം
ഹേ ഈശ്വരാ, എന്റെ ദുർമ്മദം നശിപ്പിക്കുകയും ( വൃന്ദാവനത്തെ
തകർക്കാനുള്ള ) എന്റെ ശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്ത് എന്നോട് അങ്ങു കരുണ കാണിച്ചു.
ഈശ്വരനും ഗുരുവും പരമാത്മാവുമായ അങ്ങയെ ഞാനിതാ അഭയം പ്രാപിക്കുന്നു.
No comments:
Post a Comment