Home

Thursday, November 12, 2020

വ്യാസ ദേവന്റെ പ്രാർത്ഥന


 

ശ്രീമദ് ഭാഗവതം

സ്കന്ദം 1 / അദ്ധ്യായം 1 / ശ്ലോകം 1

*************************************************************************

 

ഓം നമോ ഭഗവതേ വാസുദേവായ

ജന്മാദ്യസ്യ യതോന്വയാദിതരതശ്ചാർത്ഥേഷ്വഭിജ്ഞഃ സ്വരാട്

തേനേ ബ്രഹ്മ ഹൃദാ ആദികവയേ മുഹ്യന്തി യത് സൂരയഃ

തേജോവാരിമൃഢാം യഥാ വിനിമയോ യത്ര തിസർഗ്ഗോ£ മൃഷാ

ധാമ്നാ സ്വേന സദാ നിരസ്ത കുഹകം സത്യം പരം ധീമഹി

 

വിവർത്തനം

 

അല്ലയോ വസുദേവസുതനായ എന്റെ ശ്രീകൃഷ്ണ ഭഗവാനേ, അല്ലയോ സർവവ്യാപിയായ പരമദിവ്യോത്തമപുരുഷനേ, ഞാൻ അങ്ങേക്ക്  ഭക്തിനിർഭരവും, ആദരപൂർവകവുമായ ഉപചാരമർപ്പിക്കുന്നു. സ്പഷ്ട പ്രപഞ്ചത്തിലെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങളുടെയും ആദികാരണ ഭൂതനാകയാൽ ഭഗവാൻ കൃഷ്ണനെ ഞാൻ എകാഗ്രചിത്തനായി ധ്യാനിക്കുന്നു.  എന്തെന്നാൽ, ഭഗവാൻ കൃഷ്ണൻ പരിപൂർണ സത്യമാകുന്നു. പ്രത്യക്ഷവും,  അപ്രത്യക്ഷവുമായ എല്ലാറ്റിനെയും കുറിച്ച് ഭഗവാന് ജ്ഞാനമുണ്ടെന്നു മാത്രമല്ല, ഭഗവാനുപരിയായി യാതൊന്നും ഇല്ലാത്തതിനാൽ ഭഗവാൻ സർവ സ്വതന്ത്രനുമാകുന്നു. യഥാർഥ ജീവാത്മാവായ ബ്രഹ്മദേവന്റെ ഹൃദയത്തിൽ പ്രഥമമായി വേദജ്ഞാനം നിവേശിപ്പിച്ചതും ഭഗവാനാകുന്നു. അഗ്നിയിൽ ജലത്തെയും, ജലത്തിൽ കരയെയും മിഥ്യാ ദർശനം നടത്തി സംഭ്രാന്തരായവരെപ്പോലെ സമതുലിതരായ ഉൽകൃഷ്ട സന്യാസിമാർ, ദേവന്മാർ എന്നിവർ പോലും ഭഗവാന്റെ മായയിൽ വ്യാമോഹിതരായിത്തീരുന്നു. പ്രകൃതിയുടെ തിഗുണങ്ങളുടെ പ്രത്യാഘാതം നിമിത്തം പ്രത്യക്ഷമായ താൽക്കാലിക ഭൗതിക പ്രപഞ്ചം വാസ്തവമാണെന്ന തോന്നലിനു കാരണവും അങ്ങുതന്നെ, ഭൗതിക ലോകത്തിലെ മായയിൽനിന്നും നിത്യവിമുക്തമായ ആത്മീയ ധാമത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ ശാശ്വതനായി നിലകൊളളുന്നതിനാൽ ഞാൻ ശ്രീകൃഷ്ണ ഭഗവാനെ ഏകാഗ്രചിത്തനായി പൂജിക്കുന്നു. ശ്രീകൃഷ്ണ ഭഗവാൻ പരമസത്യമാകയാൽ, പരിപൂർണ സത്യമാകയാൽ, ഞാൻ ഭഗവാനെ സാദരം പ്രണമിക്കുന്നു.

No comments:

Post a Comment