ശ്രീമദ്
ഭാഗവതം
സ്കന്ദം 1 / അദ്ധ്യായം
8 / ശ്ലോകം 18-43
*******************************************************************************************
ശ്ലോകം 18
കുന്ത്യുവാച
നമസ്യേ പുരുഷം ത്വാദ്യമീശ്വരം പ്രകൃതേഃ പരം
അലക്ഷ്യം
സർവഭൂതാനാമന്തർ ബഹിർവസ്ഥിതം
വിവർത്തനം
ശ്രീമതി
കുന്തീദേവി പറഞ്ഞു: "അല്ലയോ കൃഷ്ണാ, ഭൗതിക
പ്രപഞ്ചത്തിന്റെ ഗുണങ്ങളാൽ സ്വാധീനിക്കപ്പെടാത്ത പരമദിവ്യോത്തമപുരുഷനായ അങ്ങയെ ഞാൻ
പ്രണമിക്കുന്നു. ഏവരുടെയും ഹൃദയത്തിൽ അന്തർവർത്തിയായും, ബാഹ്യവർത്തിയായും നിലകൊള്ളുന്നുവെങ്കിൽത്തന്നെയും
അങ്ങ് സർവർക്കും അദൃശ്യനാകുന്നു."
ശ്ലോകം 19
മായാജവനികാച്ഛന്നമജ്ഞാധോക്ഷജമവ്യയം
ന ലക്ഷ്യസേ
മൂഢദൃശാ നടോ നാട്യധരോ യഥാ
വിവർത്തനം
പരിമിതമായ ഇന്ദ്രിയദൃഷ്ടിക്ക് അതീതനാകയാൽ മായയുടെ
യവനികയാൽ മൂടപ്പെട്ട നിത്യ അഗർഹ്യ ഘടകമാണ് അങ്ങ്. ഒരു നടൻ എന്ന വ്യക്തിയെ കഥാപാത്രത്തിൽനിന്നും
വേർത്തിരിച്ചറിയാൻ മൂഢ നിരീക്ഷകർക്ക് കഴിവില്ലാത്തതുപോലെ, അങ്ങ് വിഡ്ഢിയായ വീക്ഷകന്
അദൃശ്യനാകുന്നു.
ശ്ലോകം 20
തഥാ
പരമഹംസാനാം
മുനീനാമമലാത്മനാം
ഭക്തിയോഗവിധാനാർത്ഥം
കഥം
പശ്യേമേ ഹി സ്ത്രീയഃ
വിവർത്തനം
ശരീരത്തെയും ആത്മാവിനെയും വിവേചിച്ചറിയാൻ കെൽപ്പുള്ളവരാകയാൽ,
പരിശുദ്ധരായ അതീന്ദ്രിയവാദികളുടെയും, മാനസിക വിചക്ഷണരുടെയും ഹൃദയങ്ങളിൽ ഭക്തിയുതസേവനത്തിന്റെ
അതീന്ദ്രിയ വിജ്ഞാനം പ്രചരിപ്പിക്കുന്നതിനായി അങ്ങ് അവതരിക്കുന്നു. പിന്നെ ഞങ്ങൾ സ്ത്രീജനങ്ങൾക്ക്
എങ്ങനെയാണ് അങ്ങയെ പൂർണമായും മനസ്സിലാക്കാൻ സാധിക്കുക?
ശ്ലോകം 21
കൃഷ്ണായ
വാസുദേവായ
ദേവകീനന്ദനായ
ച
നന്ദഗോപകുമാരായ
ഗോവിന്ദായ
നമോ നമഃ
വിവർത്തനം
ഇന്ദ്രിയങ്ങളെയും, ഗോക്കളെയും ഉത്സാഹഭരിതനാക്കുന്നവനും,
നന്ദമഹാരാജാവിന്റെയും, വൃന്ദാവനത്തിലെ മറ്റ് ഗോപന്മാരുടെയും ബാലനും, ദേവകിയുടെ ആനന്ദനിധിയും,
വസുദേവപുത്രനുമായിത്തീർന്ന ഭഗവാന് എന്റെ ആദരപൂർവമായ വന്ദനങ്ങളർപ്പിക്കാൻ അനുവദിച്ചാലും!
ശ്ലോകം 22
നമഃ
പങ്കജനാഭായ നമഃ പങ്കജമാലിനേ
നമഃ
പങ്കജനേത്രായ നമസ്തേ പങ്കജാംഘ്രയേ
വിവർത്തനം
നാഭിയിൽ
താമരപ്പൂവിന്റെ അടയാളമുളളവനും, സദാ താമരപ്പൂമാലകളാൽ അലങ്കരിക്കപ്പെട്ടവനും, താമരപ്പൂവുപോലെ
സൗമ്യമായ കടാക്ഷത്തോടുകൂടിയവനും, പാദങ്ങളിൽ പങ്കജമുദ്രണമുളളവനുമായ ഭഗവാനേ, അങ്ങേക്ക്
എന്റെ ആദർപൂർവമായ പ്രണാമങ്ങൾ!
ശ്ലോകം 23
യഥാ
ഹൃഷികേശ ഖലേന ദേവകീ
കംസേന
രുദ്ധാതിചിരം ശുചാർപിതാ
വിമോചിതാഹം
ച സഹാത്മജാ വിഭോ
ത്വയൈവ
നാഥേന മുഹുർവിപദ്ഗണാദ്
വിവർത്തനം
അല്ലയോ ഹൃഷികേശ, ഇന്ദ്രിയങ്ങളുടെ നാഥനും പ്രഭുക്കന്മാരുടെ
അധിപനുമായ അങ്ങ് കംസരാജാവിനാൽ ദീർഘകാലം തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും
ചെയ്ത അങ്ങയുടെ മാതാവായ ദേവകിയെ സ്വതന്ത്രമാക്കുകയും, എന്നെയും, എന്റെ മക്കളെയും അനുക്രമമായ
ആപത്തുകളിൽനിന്നും സദാ സംരക്ഷിക്കുകയും ചെയ്തു.
ശ്ലോകം 24
വിഷാന്മഹാഗ്നേഃ
പുരുഷാദദർശനാ- ദസത്സഭായാ വനവാസകൃച്ഛ്രതഃ
മൃധേ
മൃധേ£ നേകമഹാരഥാസ്ത്രതോ
ദ്രൗണ്യസ്ത്രതശ്ചാസ്മ ഹരേ £ഭിരക്ഷിതാഃ
വിവർത്തനം
എന്റെ എത്രയും പ്രിയപ്പെട്ട കൃഷ്ണാ! വിഷമയമായ
മധുര പലഹാരങ്ങളിൽനിന്നും, മഹാഗ്നിയിൽനിന്നും,
നരഭോജികളിൽനിന്നും, ദുർവൃത്തമായ സഭയിൽനിന്നും, വനവാസകാലഘട്ടത്തിലുണ്ടായ വിഷമതകളിൽ
നിന്നും, മഹാരഥന്മാർ യുദ്ധം ചെയ്ത പോർക്കളത്തിൽ
നിന്നും അങ്ങ് ഞങ്ങളെ രക്ഷിച്ചു. ഇപ്പോൾ അശ്വത്ഥാമാവിന്റെ
അതിവിനാശകരമായ അസ്ത്രത്തിൽനിന്നും അങ്ങ് ഞങ്ങളെ രക്ഷിച്ചിരിക്കുന്നു.
ശ്ലോകം 25
വിപദഃ
സന്തു താഃ ശശ്വത്തത്ര തത്ര ജഗൽഗുരോ
ഭവതോ
ദർശനം യൽസ്യാദപുനർഭവദർശനം
വിവർത്തനം
അത്തരം മഹാവിപത്തുക്കൾ വീണ്ടും വീണ്ടും ഉണ്ടാവണമെന്ന്
ഞാൻ ആഗ്രഹിക്കുന്നു. എന്തെന്നാൽ, അപ്പോൾ മാത്രമേ ഞങ്ങൾക്ക് അങ്ങയെ വീണ്ടും വീണ്ടും
ദർശിക്കാനാവുകയുള്ളൂ. ഭഗവാനെ ദർശിക്കുക എന്നാൽ - ജനന - മരണ ആവർത്തനചക്രത്തിൽനിന്നുള്ള
മോചനം എന്നാണർത്ഥം.
ശ്ലോകം 26
ജന്മൈശ്വര്യശ്രുതശ്രീഭിരേധമാനമദഃ
പുമാൻ
നൈവാർഹത്യാഭിധാതും വൈ ത്വാമകിഞ്ചന ഗോചരം
വിവർത്തനം
അല്ലയോ ഭഗവാനേ, അങ്ങയുടെ സനാതനമായ ആത്മീയ ധാമം
പ്രാപ്തമാക്കുക വളരെ ലളിതമാണ്. പക്ഷേ, നശ്വരമായ ഭൗതിക കാര്യങ്ങളിൽ വ്യാപൃതരായവർക്ക്
അങ്ങയെ പ്രാപിക്കുക അത്യന്തം പ്രയാസകരമാകുന്നു. സ്വന്തം വംശം, സമ്പത്ത്, ഉന്നത വിദ്യാഭ്യാസം,
ശരീര സൗന്ദര്യം തുടങ്ങിയ ലൗകിക കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരി ക്കുന്ന ഒരാൾക്ക്
പൂർണമനസ്സോടെ അങ്ങയെ സ്മരിക്കുവാൻ കഴിയാത്തതിനാൽ അവർക്കെന്നും അങ്ങ് അപ്രാപ്യൻ തന്നെയായിരിക്കും.
ശ്ലോകം 27
നമോ
£ കിംചനവിത്തായ നിവൃത്തഗുണവൃത്തയേ
ആത്മാരാമായ
ശാന്തായ കൈവല്യപതയേ നമഃ
വിവർത്തനം
ഭൗതികമായി
ദരിദ്രരായവരുടെ അമൂല്യ സമ്പത്തായ അങ്ങേക്ക് എന്റെ പ്രണാമങ്ങൾ സമർപ്പിക്കുന്നു. ഭൗതികപ്രകൃതിയുടെ
ഗുണങ്ങളുടെ പ്രവർത്തന - പ്രതിപ്രവർത്തനങ്ങൾ അങ്ങയെ ബാധിക്കുന്നില്ല. അങ്ങ് സ്വയം സംതൃപ്തനാകയാൽ
അതീവ സൗമ്യനും അദ്വൈതവാദികളുടെ അധിപനുമാകുന്നു.
ശ്ലോകം 28
മന്യേ
ത്വാം കാലമീശാനമനാദിനിധനം വിഭും
സമം
ചരന്തം സർവത്ര ഭൂതാനാം യൽമിഥഃ കലിഃ
വിവർത്തനം
അല്ലയോ ഭഗവാനേ, അങ്ങയുടെ ആധിപത്യം ശാശ്വതവും,
പരമവും, ആദിയും, അന്തമില്ലാത്തതും, സർവവ്യാപിയുമായ ഒന്നാണെന്ന് ഞാൻ നിരൂപിക്കുന്നു.
കൃപ ചൊരിയുന്നതിൽ അങ്ങ് ഏവരെയും സമാനരായി കണക്കാക്കുന്നു. ജീവാത്മാക്കൾ തമ്മിലുളള കലഹത്തിനു
നിദാനം സാമൂഹ്യ ബന്ധങ്ങളാകുന്നു.
ശ്ലോകം 29
ന വേദ
കശ്ചിദ് ഭഗവംശ്ചികീർഷിതം
തവേഹമാനസ്യ
നൃണാം വിഡംബനം
ന യസ്യ
കശ്ചിദ് ദയിതോ £സ്തി കർഹിചിദ്
ദ്വേഷ്യശ്ച
യസ്മിൻ വിഷമാ മതിർനൃണാം
വിവർത്തനം
അല്ലയോ ഭഗവാനേ, അങ്ങയുടെ മനുഷ്യാവതാരത്തിലുളള
അതീന്ദ്രിയ ലീലകൾ ആർക്കും മനസ്സിലാക്കാൻ കഴിയുന്നില്ല. ആകയാൽ അവ വഴിതെറ്റിക്കുന്നവയാകുന്നു.
അങ്ങേക്ക് സവിശേഷ പ്രീതിയുളവാക്കുന്ന യാതൊരു വസ്തുവുമില്ലെന്നു മാത്രമല്ല, അങ്ങേക്ക്
അസൂയയുളവാക്കുന്ന യാതൊരു പൊരുളുമില്ല. പക്ഷേ, ജനങ്ങൾ അങ്ങ് പക്ഷപാതക്കാരനെന്ന് സങ്കൽപിക്കുന്നു.
ശ്ലോകം 30
ജന്മ
കർമ ച വിശ്വാത്മന്നജസ്യാകർതുരാത്മനഃ
തിര്യങ്നൃഷിഷു
യാദഃസു തദത്യന്തവിഡംബനം
വിവർത്തനം
അല്ലയോ വിശ്വപ്രപഞ്ചതേജസ്സേ! അങ്ങ് നിഷ്ക്രിയനായി
കാണപ്പെടുന്നുവെങ്കിൽത്തന്നെയും, കർമം ചെയ്തുകൊണ്ടേയിരിക്കുന്നു. ജീവാധാരമായ അടിസ്ഥാനശക്തിയും
അങ്ങുതന്നെയാണ്. ജനനമില്ലാത്തവനാകയാൽ ( അജൻ ) അങ്ങയെ അവതാരമെന്ന് വിശേഷിപ്പിക്കുന്നു.
അങ്ങ് സ്വയം മനുഷ്യരിലും മൃഗങ്ങളിലും ഋഷിമാരിലും സമുദ്രജീവികളിലും അവരോഹണം ചെയ്തിരിക്കുന്നു.
സത്യത്തിൽ ഇത് വിഭ്രമജനകം തന്നെയാണ്.
ശ്ലോകം 31
ഗോപ്യാദദേ
ത്വയി കൃതാഗസി ദാമ താവദ്
യാ തേ
ദശാശ്രുകലിലാഞ്ജന സംഭ്രമാക്ഷം
വക്ത്രം
നിനീയ ഭയഭാവനായ സ്ഥിതസ്യ
സം മാം
വിമോഹയതി ഭീരപി യദ് ബിഭെതി
വിവർത്തനം
എന്റെ പ്രിയപ്പെട്ട കൃഷ്ണാ, അങ്ങ് ഒരിക്കൽ വികൃതി
കാട്ടിയപ്പോൾ യശോദാമാതാവ് അങ്ങയെ ബന്ധിക്കാനായി കയറെടുത്തു. അപ്പോൾ അങ്ങയുടെ കലങ്ങിയ
നയനങ്ങൾ അശ്രുക്കളാൽ നിറയുകയും, ആ കണ്ണുനീരാൽ അങ്ങയുടെ നയനങ്ങളിലെ കൺമഷി കലങ്ങുകയും
ചെയ്തു. ഭയരൂപം പൂണ്ട സത്വം പോലും അങ്ങയെ ഭയപ്പെടുന്നുവെങ്കിലും, അങ്ങ് ഭീതി പൂണ്ടവനായി
കാണപ്പെട്ടു. ഈ കാഴ്ച്ച നിശ്ചയമായും എനിക്ക് അമ്പരപ്പുളവാക്കുന്നതാണ്.
ശ്ലോകം 32
കേചിദാഹുരജം
ജാതം പുണ്യശ്ലോകസ്യകീർതയേ
യദോഃ
പ്രിയസ്യാന്വവായേ മലയസ്യേവ ചന്ദനം
വിവർത്തനം
അജനായ അങ്ങ് ജാതനായത് ദൈവഭക്തിയുള്ള ധർമ്മശീലരായ
രാജാക്കന്മാരുടെ കീർത്തിക്ക് വേണ്ടിയാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ വേറെ
ചിലരാകട്ടെ, അങ്ങയുടെ പ്രിയ ഭക്തനായ യദു രാജാവിനെ സന്തോഷിപ്പിക്കുവാനായിട്ടാണ് ജാതനായതെന്ന്
അഭിപ്രായപ്പെടുന്നു. മലയപർവ്വതങ്ങളിലെ ചന്ദനവൃക്ഷത്തെപ്പോലെയാണ് അങ്ങ് യദുകുലത്തിൽ
ജന്മമെടുത്തത്.
ശ്ലോകം 33
അപരേ
വസുദേവസ്യ ദേവക്യാം യാചിതോ £ ഭ്യഗാൽ
അജസ്ത്വമസ്യ
ക്ഷേമായ വധായ ച സുരദ്വിഷാം
വിവർത്തനം
വസുദേവരുടെയും ദേവകിയുടെയും പ്രാർത്ഥനയുടെ ഫലമായിട്ടാകുന്നു
അവരുടെ പുത്രനായി അങ്ങ് അവതാരമെടുത്തതെന്ന് മറ്റുളളവർ അഭിപ്രായപ്പെടുന്നു. നിസ്സംശയം
അങ്ങ് അജനാണ്. എങ്കിലും ദേവന്മാരുടെ നന്മയ്ക്കും, അവരോട് അസൂയയുള്ളവരെ നിഗ്രഹിക്കുവാനും
വേണ്ടിയാണ് അങ്ങ് അവതരിച്ചത്.
ശ്ലോകം 34
ഭാരാവതാരണായാന്യേ
ഭുവോ നാവ ഇവോദധൗ
സീദന്ത്യാ
ഭൂരിഭാരേണ ജാതോ ഹ്യാത്മഭുവാർത്ഥിത
വിവർത്തനം
ഭൂമീദേവി എപ്പോൾ അമിതഭാരത്താൽ വേദനിക്കുന്നുവോ,
അപ്പോൾ അങ്ങയുടെ പുത്രനായ ബ്രഹ്മദേവന്റെ പ്രാർത്ഥന പ്രകാരം ദേവിയുടെ കഷ്ടതയെ ലഘൂകരിക്കാൻ
വേണ്ടിയാണ് അങ്ങ് ഭൂമിയിൽ അവതരിക്കുന്നതെന്ന് മറ്റുളളവർ അഭിപ്രായപ്പെടുന്നു.
ശ്ലോകം 35
ഭവേ
£ സ്മിൻ ക്ലിശ്യമാനാനാമവിദ്യാകാമകർമഭിഃ
ശ്രവണസ്മരണാർഹാണി
കരിഷ്യന്തിതി കേചന
വിവർത്തനം
ഭൗതികമായി
കഠോര വേദനയനുഭവിക്കുന്ന ബന്ധനസ്ഥരായ ആത്മാക്കൾ
ഭക്തിയുതസേവനമാർഗമായ ശ്രവണം, സ്മരണം, കീർത്തനം, ആരാധന തുടങ്ങിയവയെ പുനരുജ്ജീവിപ്പിച്ച്,
മുക്തി പ്രാപ്തമാക്കുവാൻ ചെയ്യുവാൻ വേണ്ടിയാണ് ഭഗവാൻ അവതരിക്കുന്നതെന്ന് വേറെ ചിലർ
അഭിപ്രായപ്പെടുന്നു.
ശ്ലോകം 36
ശ്രൃണ്വന്തി
ഗായന്തി ഗൃണന്ത്യഭിക്ഷ്ണശഃ
സ്മരന്തി
നന്ദന്തി തവേഹിതം ജനഃ
ത ഏവ
പശ്യന്ത്യചിരേണ താവകം
ഭവപ്രവാഹോപരമം പദാംബുജം
വിവർത്തനം
അല്ലയോ കൃഷ്ണാ, ആരാണോ അങ്ങയുടെ സർവാതിശായിയായ,
ആത്മജ്ഞാനപരമായ അതീന്ദ്രിയ കർമങ്ങളെക്കുറിച്ച് നിരന്തരം ശ്രവിക്കുന്നത്, അല്ലെങ്കിൽ
മറ്റുള്ളവർ അപ്രകാരം പ്രവർത്തിക്കുന്നതിൽ ആനന്ദം അനുഭവിക്കുന്നത്, അവർക്ക് നിശ്ചയമായും
ഈ ജനിമൃതിനിർഭരമായ ഇഹലോകബന്ധത്തിൽനിന്നും മോചനമേകാൻ ഏക പ്രാപ്തിയുള്ള അങ്ങയുടെ പാദാരവിന്ദങ്ങളെ
ദർശിക്കാൻ കഴിയുന്നു.
ശ്ലോകം 37
അപ്യദ്യ
നസ്ത്വം സ്വകൃതേഹിത പ്രഭോ
ജിഹാസസി
സ്വിൽസുഹൃദോ £നുജീവിനഃ
യേഷാം
ന ചാന്യദ്ഭവതഃ പാദാംബുജാത്
പരായണം
രാജസു യോജിതാംഹസാം
വിവർത്തനം
അല്ലയോ
ഭഗവാനേ, അങ്ങ് സ്വന്തം കർമങ്ങളെല്ലാം നിർവഹിച്ചു കഴിഞ്ഞു. എല്ലാ രാജാക്കന്മാരും ഞങ്ങളോട്
( പാണ്ഡവരോട് ) ശത്രുതാ മനോഭാവം വച്ചുപുലർത്തുന്ന ഈ സാഹചര്യത്തിൽ അങ്ങയുടെ ദയയെ മാത്രമാണ്
ഞങ്ങൾ ആശ്രയിച്ചിരിക്കുന്നത്. മാത്രവുമല്ല, അങ്ങല്ലാതെ വേറെയാരും ഞങ്ങളെ സംരക്ഷിക്കാനില്ല.
ഞങ്ങളുടെ ഏകാശ്രയവും ഏകാവലംബവുമായ അങ്ങ് ഇന്ന് ഞങ്ങളെ ഉപേക്ഷിച്ചുപോകുകയാണോ?
ശ്ലോകം 38
കേ വയം
നാമരൂപാഭ്യാം യദുഭിഃ സഹ പാണ്ഡവാഃ
ഭവതോ
£ ദർശനം യർഹി ഹൃഷീകാണാമിവേശിതുഃ
വിവർത്തനം
ഒരു പ്രത്യേക ശരീരത്തിന്റെ പേരും പ്രശസ്തിയും
ചേതനാത്മാവിന്റെ മരണാനന്തരം വിസ്മരിക്കപ്പെടുന്നതുപോലെ, അങ്ങ് ഞങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ
ഞങ്ങളുടെ സർവ പ്രശസ്തിയും പ്രവർത്തനങ്ങളും പാണ്ഡവരുടെയും, യദുകുലത്തിന്റെയും പ്രതാപകാലം
കഴിയുന്നതോടെ തൽക്ഷണം അവസാനിക്കും.
ശ്ലോകം 39
നേയം
ശോഭിഷ്യതേ തത്ര
യഥേദാനിം
ഗദാധര
ത്വത്പദൈരങ്കിതാ
ഭാതി
സ്വലക്ഷണവിലക്ഷിതൈഃ
വിവർത്തനം
അല്ലയോ ഗദാധരാ, ഞങ്ങളുടെ രാജ്യം ഇപ്പോൾ അങ്ങയുടെ
പാദ മുദ്രണത്താൽ മനോഹരമായി ദൃശ്യമാകുന്നു. എപ്പോൾ അങ്ങ് ഇവിടം ഉപേക്ഷിച്ചു യാത്രയാകുന്നുവോ,
അപ്പോൾ അവ മനോഹരങ്ങല്ലാതായിത്തീരും.
ശ്ലോകം 40
ഇമേ
ജനപദാഃ സ്വൃദ്ധാഃ
സുപകൗഷധിവീരുധഃ
വനാദ്രിനദ്യുദന്വന്തോ
ഹ്യേധന്തേ തവ വീക്ഷിതൈഃ ഒ
വിവർത്തനം
സർവ നഗരങ്ങളും, ഗ്രാമങ്ങളും എല്ലാ അർത്ഥത്തിലും
സമൃദ്ധമായിത്തീർന്നിരിക്കുന്നു. എന്തെന്നാൽ, ഔഷധികളും ധാന്യങ്ങളും വേണ്ടുവോളമിവിടെയുണ്ട്.
വൃക്ഷങ്ങൾ ഫലസമൃദ്ധമാണ്; നദികൾ നിറഞ്ഞൊഴുകുന്നു; പർവതങ്ങൾ ധാതുസമ്പുഷ്ടമാണ്; സാഗരങ്ങൾ
നിധിശേഖരങ്ങളാണ്. ഭഗവാനേ, അങ്ങയുടെ കരുണാകടാക്ഷമാണ് ഈ സമൃദ്ധിക്കെല്ലാം കാരണം.
ശ്ലോകം 41
അഥ വിശ്വേശ
വിശ്വാത്മൻ
വിശ്വമൂർത്തേ
സ്വകേഷു മേ
സ്നേഹപാശമിമം
ഛിന്ധി ദൃഢം
പാണ്ഡുഷുവൃഷ്ണിഷു
വിവർത്തനം
അല്ലയോ പ്രപഞ്ചസ്രഷ്ടാവേ! പ്രപഞ്ചത്തിന്റെ ആത്മാവേ! അല്ലയോ പ്രപഞ്ചസ്വരൂപത്തിന്റെ
വ്യക്തിസത്വമേ! എന്നെ ബന്ധുജനങ്ങളുടെയും, പാണ്ഡവരുടെയും, വൃഷ്ണികളുടെയും സ്നേഹബന്ധങ്ങളിൽനിന്നും
ദയവായി വേർപ്പെടുത്തിയാലും!
ശ്ലോകം 42
ത്വയി
മേ £ നന്യവിഷയാ
മതിർമധുപതേ£ സകൃത്
രതിമുദ്വഹതാദദ്ധാ
ഗംഗേവൗഘമുദന്വതി
വിവർത്തനം
അല്ലയോ മധുസൂദനാ, യാതൊരു വിഘ്നവും കൂടാതെ നിത്യമായി
ഗംഗാനദി സാഗരത്തിൽ നിപതിക്കുന്നതുപോലെ, എന്റെ മനസ്സ് മറ്റൊന്നിലേക്കും വ്യതിചലിക്കാതെ
അങ്ങയിൽത്തന്നെ സദാ ഉറച്ചുനിൽക്കുവാനുള്ള ശക്തി എനിക്ക് നൽകി അനുഗ്രഹിക്കേണമേ!
ശ്ലോകം 43
ശ്രീകൃഷ്ണ
കൃഷ്ണസഖ
വൃഷ്ണ്യർഷഭാവനിധ്രുഗ്
രാജന്യവംശദഹനാനപവർഗവീര്യ
ഗോവിന്ദ
ഗോദ്വിജസുരാർതി ഹരാവതാര
യോഗേശ്വരാഖിലഗുരോ
ഭഗവാൻ നമസ്തേ
വിവർത്തനം
അല്ലയോ കൃഷ്ണാ, അർജുനതോഴാ, അല്ലയോ വൃഷ്ണി വംശാധിപാ,
പ്രപഞ്ചനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ ശക്തികളുടെ അന്തകനാണ്
അങ്ങ്. അങ്ങയുടെ ശൗര്യം ഒരിക്കലും ക്ഷയിക്കുന്നില്ല. അതീന്ദ്രിയ ധാമത്തിന്റെ നിയന്താവാണങ്ങ്.
ഭക്തർക്കും ബ്രാഹ്മണർക്കും ഗോക്കൾക്കും ഉണ്ടാകുന്ന എല്ലാ കൊടിയ വിപത്തുകളിൽനിന്നും
അങ്ങ് അവരെ സംരക്ഷിക്കുന്നു. എല്ലാ ദിവ്യശക്തികളും അങ്ങയിൽ കുടികൊള്ളുന്നു. ഈ സമഗ്ര
പ്രപഞ്ചത്തിന്റെയും ഗുരുവാണങ്ങ്. സർവശക്തനായ പരമദൈവം അങ്ങാകുന്നു. അനന്ത ശക്തിമാനായ
അങ്ങയെ ഞാൻ സാദരം പ്രണമിക്കുന്നു.
No comments:
Post a Comment