Home

Thursday, November 12, 2020

അർജ്ജുനന്റെ പ്രാർത്ഥനകൾ


 

ശ്രീമദ് ഭാഗവതം

സ്കന്ദം 1 / അദ്ധ്യായം 7 / ശ്ലോകം 22-25

*******************************************************************************************

ശ്ലോകം 23

അർജുന ഉവാച

കൃഷ്ണ കൃഷ്ണ മഹാബാഹോ ഭക്താനാമഭയംകര

ത്വമേകാ ദഹ്യമാനാനാമപവർഗോ£ സി സംസൃതേ

വിവർത്തനം

അർജുനൻ അരുളിച്ചെയ്തു:  അല്ലയോ ഭഗവാനേ കൃഷ്ണാ, അങ്ങ് സർവശക്തനായ പരമദിവ്യോത്തമപുരുഷനാകുന്നു. അങ്ങയുടെ വിഭിന്ന ശക്തികൾക്ക് യാതൊരു പരിധിയുമില്ല. ആകയാൽ അങ്ങയുടെ ഭക്തരുടെ ഹൃദയത്തിൽ നിർഭയത ഉത്തരോത്തരമായി പ്രവേശിപ്പിക്കാൻ സർവഥാ സമർത്ഥൻ അങ്ങ് മാത്രമാണ്. ഭൗതിക ക്ലേശങ്ങളിലെ അഗ്നിജ്വാലകളാൽ തപിക്കുന്ന ഏവരും പരിത്രാണ മാർഗം കണ്ടെത്തുന്നതും അങ്ങയിൽ മാത്രമാണ്.

 

ശ്ലോകം 23

ത്വമാദ്യഃ പുരുഷഃ സാക്ഷാദീശ്വരഃ പ്രകൃതേഃ പരഃ

മായാം വ്യുദസ്യ ചിച്ഛക്ത്യാ കൈവല്യേ സ്ഥിത ആത്മനി

വിവർത്തനം

സർവ സൃഷ്ടികളിലും വ്യാപിച്ചിരിക്കുന്ന യഥാർത്ഥ പരമദിവ്യോത്തമപുരുഷനും, ഭൗതികശക്തിക്ക് അതീതനും അങ്ങാകുന്നു. അങ്ങയുടെ ആത്മീയശക്തിയെ മാർഗമാക്കി ഭൗതികശക്തിയുടെ പരിണാമങ്ങളെ അങ്ങ് ആട്ടി അകറ്റുന്നു. അങ്ങ് സദാ നിത്യപരമാനന്ദത്തിലും അതീന്ദ്രിയജ്ഞാനത്തിലും നിവിഷ്ടനായിരിക്കുന്നു.

 

ശ്ലോകം 24

സ ഏവ ജീവലോകസ്യ മായാമോഹിതചേതസഃ

വിധത്സേ സ്വേന വീര്യേണ ശ്രേയോ ധർമ്മാദിലക്ഷണം

വിവർത്തനം

ഭൗതികശക്തിയുടെ പ്രവർത്തനരംഗത്തിനതീതനായിരുന്നിട്ടും, ബദ്ധാത്മാക്കളുടെ പരമനന്മയ്ക്കായി, ധർമങ്ങളുടെ സവിശേഷ ലക്ഷണങ്ങളെ ആസ്പദമാക്കി വിവരിക്കുന്ന നാല് മോക്ഷതത്ത്വങ്ങളെ അങ്ങ് പ്രയോഗത്തിൽ വരുത്തി.

 

 

ശ്ലോകം 25

തഥായം ചാവതാരസ്തേ ഭുവോ ഭാരജിഹീർഷയാ

സ്വാനാം ചാനന്യഭാവാനാമനുധ്യാനായചാസകൃൽ

വിവർത്തനം

അപ്രകാരം, ലോകഭാരം ന്യൂനീകരിക്കാനും, അങ്ങയുടെ മിത്രങ്ങളുടെയും, സവിശേഷമായി അങ്ങയുടെ വിശിഷ്ട ഭക്തരുടെയും നന്മയ്ക്കായും, അങ്ങയിൽത്തന്നെ ധ്യാനനിമഗ്നരായവരുടെ നന്മയ്ക്കായും അങ്ങ് അവതരിച്ചു.

No comments:

Post a Comment