ശ്രീമദ്
ഭാഗവതം
സ്കന്ദം 10 / അദ്ധ്യായം
16 / ശ്ലോകം 33-53
*******************************************************************************************
ശ്ലോകം
33
നാഗപത്ന്യ
ഊചുഃ
ന്യായ്യോ
ഹി ദണ്ഡഃ കൃതകില്ബിഷേ£സ്മിംസ്
തവാവതാരഃ
ഖലനിഗ്രഹായ
രിപോഃ
സുതാനാമപി തുല്യദൃഷ്ടിർ
ധത്സേ
ദമം ഫലമേവാനുശംസൻ
വിവർത്തനം
കാളിയപത്നിമാർ പറഞ്ഞു: ഈ അപരാധിക്കു നൽകപ്പെട്ട
ശിക്ഷ തികച്ചും ന്യായം തന്നെയാണ്. അങ്ങ് ഭൂമിയിലവതരിച്ചതുതന്നെ ദുഷ്ടന്മാരെയും മത്സരബുദ്ധിക്കാരെയും
അമർച്ച ചെയ്യാനാണല്ലോ. ശത്രുക്കളോടായാലും സ്വപുത്രന്മാരോടായാലും അങ്ങ് നിഷ്പക്ഷമായിട്ടാണ്
പെരുമാറുന്നത്. കാരണം അങ്ങാരു ജീവാത്മാവിനെ ശിക്ഷിക്കുമ്പോൾ അതവനു പരമശ്രേയസ്സിനായിത്തീരുന്നു.
ശ്ലോകം
34
അനുഗ്രഹോ£യം ഭവതഃ
കൃതോ ഹി നോ
ദണ്ഡോ£സതാം
തേ ഖലു കല്മഷാപഹഃ
യദ്ദന്ദശൂകത്വം
അമുഷ്യ ദേഹിനഃ
ക്രോധോ£ പി
തേ£ നുഗ്രഹ ഏവ സമ്മതഃ
വിവർത്തനം
അങ്ങു ചെയ്തത് യഥാർത്ഥത്തിൽ ഞങ്ങൾക്കനുഗ്രഹമാണ്.
കാരണം ദുഷ്ടന്മാർക്ക് അങ്ങു നൽകുന്ന ശിക്ഷ അവരിലെ പാപത്തെയൊക്കെ നീക്കിക്കളയുന്നു.
ബദ്ധാത്മാവായ ഞങ്ങളുടെ ഈ ഭർത്താവ് മഹാപാപിയായതുകൊണ്ടാണല്ലോ അദ്ദേഹത്തിനു സർപ്പശരീരം
ലഭിച്ചത്. അതിനാൽ അദ്ദേഹത്തോടുള്ള അങ്ങയുടെ കോപം യഥാർത്ഥത്തിൽ അങ്ങയുടെ അനുഗ്രഹമാണ്.
ശ്ലോകം
35
തപഃ
സുതപ്നം കിമനേന പൂർവ്വം
നിരസ്തമാനേന
ച മാനദേന
ധർമ്മോ£ഥവാ
സർവ്വജനാനുകമ്പയാ
യതോ
ഭവാംസ്തുഷ്യതി സർവ്വജീവഃ
വിവർത്തനം
അഹങ്കാരം വെടിഞ്ഞും അന്യരെ ബഹുമാനിച്ചും ശ്രദ്ധയോടെ
തപോനുഷ്ഠാനങ്ങൾ ഏതോ പൂർവ്വജന്മത്തിൽ ഞങ്ങളുടെ ഭർത്താവ് ചെയ്തിരുന്നുവോ? അതുകൊണ്ടാവുമോ
അങ്ങ് അദ്ദേഹത്തിലിത്ര സന്തുഷ്ടനായത്? അതോ മറ്റേതെങ്കിലും ജന്മത്തിൽ സർവ്വ ജീവജാലങ്ങളോടും
ദയയോടെ അദ്ദേഹം ധർമ്മാനുഷ്ഠാനങ്ങൾ പിന്തുടർന്നുവോ? അതിനാൽ അങ്ങ് അദ്ദേഹത്തിൽ തൃപ്തനായതാണോ?
ശ്ലോകം
36
കസ്യാനുഭാവോ£സ്യ
ന ദേവ വിദ്മഹേ
തവാംഘ്രിരേണുസ്പർശാധികാരഃ
യദ്വാഞ്ഛയാ
ശ്രീർല്ലലനാചരത്തപോ
വിഹായ
കാമാൻ സുചിരം ധൃതവ്രതാ
വിവർത്തനം
അല്ലയോ ഭഗവാനേ, അങ്ങയുടെ പാദാരവിന്ദധൂളി സ്പർശിക്കാനുള്ള
ഈ മഹത്തായ അവസരം എങ്ങനെയാണ് കാളിയനു ലഭിച്ചതെന്ന് ഞങ്ങൾ അറിയുന്നില്ല. ഈ ലക്ഷ്യത്തിനായി
ഭാഗ്യദേവതയായ ലക്ഷ്മി എല്ലാ ആഗ്രഹങ്ങളുമുപേക്ഷിച്ച് കഠിനവ്രതങ്ങൾ സ്വീകരിച്ച് ശതാബ്ദങ്ങളോളം
തപസ്സനുഷ്ഠിച്ചു.
ശ്ലോകം
37
ന നാകപൃഷ്ഠം
ന ച സാർവ്വഭൗമം
ന പാരമേഷ്ഠ്യം
ന രസാധിപത്യം
ന യോഗസിദ്ധീരപുനർഭവം
വാ
വാഞ്ഛന്തി
യത്പാദരജഃ പ്രപന്നാഃ
വിവർത്തനം
നിന്തിരുവടിയുടെ പാദധൂളിസ്പർശമേൽക്കാൻ ഭാഗ്യം
സിദ്ധിച്ചവർ പിന്നെ സ്വർഗലോകത്തെ രാജപദവിയോ, പരിമിതികളില്ലാത്ത പരമാധികാരമോ, ബ്രഹ്മപദമോ,
രസാതലത്തിന്റെ ആധിപത്യമോ ആഗ്രഹിക്കുകയില്ല. യോഗസിദ്ധികളോ മോക്ഷം പോലുമോ അവർക്കു താല്പര്യമില്ലാത്തവയാണ്.
ശ്ലോകം
38
തദേഷ
നാഥാപ ദുരാപമന്യൈസ്
തമോജനിഃ
ക്രോധവശോ£ പ്യഹീശഃ
സംസാരചക്രേ
ഭ്രമതഃ ശരീരിണോ
യദിച്ഛതഃ
സ്യാദ്വിഭവഃ സമക്ഷഃ
വിവർത്തനം
അല്ലയോ ഭഗവാനേ, സർപ്പരാജനായ ഈ കാളിയൻ തമോഗുണത്തിലാണു
ജനിച്ചതെങ്കിലും, ക്രോധത്താലാണ് നിയന്ത്രിക്കപ്പെടുന്നതെങ്കിലും മറ്റുള്ളവർക്കു ലഭിക്കാനാകാത്ത
ഒന്ന് നേടിയിട്ടുണ്ട്. അനേകം ആഗ്രഹങ്ങളുമായി ജനനമരണചക്രത്തിൽ അലഞ്ഞുതിരിയുന്ന ശരീരികളായ
ആത്മാക്കൾക്ക് അങ്ങയുടെ പാദരേണുക്കൾ ലഭിക്കുക കൊണ്ടുമാത്രം, അവർ എല്ലാ അനുഗ്രഹങ്ങളും
നേടാൻ പ്രാപ്തരാകും.
ശ്ലോകം
39
നമസ്തുഭ്യം
ഭഗവതേ പുരുഷായ മഹാത്മനേ
ഭൂതാവാസായ
ഭൂതായ പരായ പരമാത്മനേ
വിവർത്തനം
പരമദിവ്യോത്തമപുരുഷനായ അങ്ങേയ്ക്കു ഞങ്ങൾ സാദരപ്രണാമങ്ങളർപ്പിച്ചുകൊള്ളുന്നു.
എല്ലാ ജീവജാലങ്ങളുടെയും ഉള്ളിൽ പരമാത്മാവായി
അങ്ങു വാഴുന്നുണ്ടെങ്കിലും സർവ്വവ്യാപിയാണങ്ങ്. സൃഷ്ടിക്കപ്പെട്ട എല്ലാ ഭൗതികമൂലകങ്ങളുടെയും
ആധാരമാണെങ്കിലും അവയുടെ സൃഷ്ടിക്കുമുന്നേ അങ്ങുണ്ടായിരുന്നു. എല്ലാറ്റിന്റെയും മൂലകാരണം
അങ്ങാണെങ്കിലും, പരമമായ ആത്മാവായതിനാൽ എല്ലാ ഭൗതികകാര്യകാരണങ്ങൾക്കും അതീതനാണങ്ങ്.
ശ്ലോകം 40
ജ്ഞാനവിജ്ഞാനനിധയേ
ബ്രഹ്മണേ£ നന്തശക്തയേ
അഗുണായാവികാരായ
നമസ്തേ പ്രാകൃതായ ച
വിവർത്തനം
ജ്ഞാനവിജ്ഞാനങ്ങളുടെയും അതീന്ദ്രിയബോധത്തിന്റെയും
സംഭരണിയും അപരിമേയമായ ശക്തിയ്ക്കുടയവനുമായ നിരപേക്ഷസത്യത്തിനു നമസ്ക്കാരം. ഭൗതിക ഗുണങ്ങൾക്കതീതനായും
ഭൗതികപരിണാമങ്ങൾക്കു വിധേയനല്ലാത്തവനും ആണെങ്കിലും, അങ്ങാണ് ഭൗതികപ്രകൃതിയെ പ്രവർത്തിപ്പിക്കുന്ന
പരമപുരുഷൻ.
ശ്ലോകം
41
കാലായ
കാലനാഭായ കാലാവയവ സാക്ഷിണേ
വിശ്വായ
തദുപദ്രഷ്ട്രേ തത്കർത്രേ വിശ്വഹേതവേ
വിവർത്തനം
കാലം തന്നെയും, കാലത്തിന്റെ ആശ്രയവും കാലത്തിന്റെ
ഓരോഘട്ടങ്ങളിലും സാക്ഷിയുമായ അങ്ങേയ്ക്കു നമസ്ക്കാരം. അങ്ങു തന്നെയാണ് പ്രപഞ്ചവും പ്രപഞ്ചത്തിന്റെ
വേറിട്ട സാക്ഷിയും. അതിന്റെ സമ്പൂർണ്ണ സ്രഷ്ടാവും അതിന്റെ കാരണവും അങ്ങു തന്നെ.
ശ്ലോകം
42-43
ഭൂതമാത്രേന്ദ്രിയപ്രാണമനോബുദ്ധ്യാശയാത്മനേ
ത്രിഗുണേനാഭിമാനേന
ഗൂഢസ്വാത്മാനുഭൂതയേ
നമോ£നന്തായ
സൂക്ഷ്മായ കൂടസ്ഥായ വിപശ്ചിതേ
നാനാവാദാനുരോധായ
വാച്യവാചകശക്തയേ
വിവർത്തനം
സർവ്വഭൂതങ്ങളുടെയും സൂക്ഷ്മം, ഇന്ദ്രിയങ്ങൾ,
പ്രാണങ്ങൾ, മനസ്സ്, ബുദ്ധി, ബോധം എന്നിവയുടെയും പരമമായ ആത്മാവായ അങ്ങേക്ക് നമസ്ക്കാരം.
എന്നാൽ അങ്ങയുടെ ഏർപ്പാടിനാൽ പരമാണുപ്രായമായ
ആത്മാക്കൾ ത്രിവിധഗുണങ്ങളാൽ ആത്മബോധം ആച്ഛാദിതമായിത്തീർന്ന് വൃഥാ അഭിമാനിക്കുന്നു.
അല്ലയോ അപരിമേയനായ ഭഗവാനേ, സർവ്വജ്ഞനും സൂക്ഷ്മാതിസൂക്ഷ്മനുമായ അങ്ങയെ ഞങ്ങൾ പ്രണമിക്കുന്നു.
പരിണാമരഹിതനായി, എല്ലാ തത്ത്വശാസ്ത്രങ്ങളെയും അവയുടെ വിരുദ്ധദർശനങ്ങളോടെ അനുവദിച്ചുകൊണ്ട്
പറയുന്ന ആശയങ്ങൾക്കും അതു പറയാനുള്ള വാക്കിനും പിന്നിലെ ശക്തിയായി അങ്ങ് വിളങ്ങുന്നു.
ശ്ലോകം
44
നമഃ
പ്രമാണമൂലായ കവയേ ശാസ്ത്രയോനയേ
പ്രവൃത്തായ
നിവൃത്തായ നിഗമായ നമോ നമഃ
വിവർത്തനം
എല്ലാ പ്രമാണങ്ങൾക്കും അടിസ്ഥാനവും, വേദങ്ങൾക്ക്
അധികാരിയും ഉറവിടവും അങ്ങുതന്നെ. ഇന്ദ്രിയസുഖം നേടാൻ പ്രോത്സാഹിപ്പിക്കുന്നതും ഭൗതികലോകത്തെ
ത്യജിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന എല്ലാത്തരം വേദങ്ങളുടെയും ഉള്ളിൽ അങ്ങു തന്നെയാണ്.
അങ്ങേക്ക് നമസ്ക്കാരം.
ശ്ലോകം
45
നമഃ
കൃഷ്ണായ രാമായ വസുദേവ സുതായ ച
പ്രദ്യുമ്നായാനിരുദ്ധായ
സാത്വതാം പതയേ നമഃ
വിവർത്തനം
വസുദേവ പുത്രന്മാരായ കൃഷ്ണഭഗവാനും രാമഭഗവാനും
പിന്നെ പ്രദ്യുമ്നഭഗവാനും അനിരുദ്ധഭഗവാനും ഞങ്ങളുടെ പ്രണാമം. ഭഗവാൻ വിഷ്ണുവിന്റെ എല്ലാ
ഭക്തരുടെയും നാഥന് ഞങ്ങളുടെ സാദരപ്രണാമം.
ശ്ലോകം
46
നമോ
ഗുണപ്രദീപായ ഗുണാത്മച്ഛാദനായ ച
ഗുണവൃത്ത്യുപലക്ഷ്യായ
ഗുണദ്രഷ്ട്രേ സ്വസംവിദേ
വിവർത്തനം
വിവിധങ്ങളായ ഭൗതിക, ആത്മീയ ഗുണങ്ങളെ പ്രകാശിപ്പിക്കുന്ന
നിന്തിരുവടിക്ക് പ്രണാമം. ഭൗതികഗുണങ്ങളാൽ അങ്ങ് അങ്ങയെ മറയ്ക്കുന്നു. എന്നാലും അതേ
ഭൗതികഗുണങ്ങളുടെ പ്രവർത്തനംമൂലം അവസാനം അങ്ങ് നിലനിൽക്കുന്നത് പ്രകടമാകുന്നു. ഗുണങ്ങളുടെ
സാക്ഷിയായി പക്ഷെ വേറിട്ട്, അങ്ങ് നിൽക്കുന്നു. അങ്ങയുടെ ഭക്തന്മാർക്കുമാത്രമേ അങ്ങയെ
പൂർണ്ണമായി അറിയാൻ കഴിയുകയുള്ളു.
ശ്ലോകം
47
അവ്യാകൃതവിഹാരായ
സർവ്വവ്യാകൃതസിദ്ധയേ
ഹൃഷീകേശ
നമസ്തേ£സ്തു മുനയേ മൗനശീലിനേ
വിവർത്തനം
അല്ലയോ ഹൃഷികേശ, ഇന്ദ്രിയങ്ങൾക്ക് നാഥനായുള്ളവനേ,
അങ്ങയെ ഞങ്ങൾ പ്രണമിക്കുന്നു. അങ്ങയുടെ ലീലാവിലാസങ്ങൾ സങ്കല്പാതീതമാംവണ്ണം മഹത്വമാർന്നതത്രേ.
ഈ പ്രത്യക്ഷപ്രപഞ്ചത്തിന്റെ സൃഷ്ടിയും പ്രകാശനവും നിർവഹിക്കാനൊരാളില്ലാതെ വരില്ല എന്നതിനാൽ
അങ്ങയുടെ നിലനിൽപ്പ് ഭക്തർക്കു സുവ്യക്തമാണ്. പക്ഷേ ഭക്തിഹീനരോട് അങ്ങ് ആത്മാരാമനായി
നിശ്ശബ്ദനായി വർത്തിക്കുന്നു.
ശ്ലോകം
48
പരാവരഗതിജ്ഞായ
സർവ്വാധ്യക്ഷായ തേ നമഃ
അവിശ്വായ
ച വിശ്വായ തദ്ദ്രഷ്ട്രേസ്യ ച ഹേതവേ
വിവർത്തനം
ഉത്തമവും അധമവുമായ എല്ലാറ്റിന്റേയും ലക്ഷ്യം
അറിയുന്നവനും എല്ലാറ്റിന്റേയും നായകനിയന്താവും ആയ നിന്തിരുവടിക്ക് നമസ്ക്കാരം. പ്രപഞ്ചസൃഷ്ടിയിൽനിന്ന്
അങ്ങ് വേറിട്ടു നിൽക്കുന്നു. എങ്കിലും പ്രപഞ്ചസൃഷ്ടിയെന്ന മായക്ക് അങ്ങാണ് അടിസ്ഥാനം.
ഈ മായയുടെ സാക്ഷിയും അങ്ങ് തന്നെ. ഈ പ്രപഞ്ചത്തിന്റെ മൂലകാരണം അങ്ങാണ്.
ശ്ലോകം
49
ത്വം
ഹ്യസ്യ ജന്മസ്ഥിതിസംയമാൻ വിഭോ
ഗുണൈരനീഹോ£ കൃത
കാലശക്തി ധൃക്
തത്തത്
സ്വഭാവാൻ പ്രതിബോധയൻ സതഃ
സമീക്ഷയാമോഘവിഹാര
ഈഹസേ
വിവർത്തനം
അല്ലയോ സർവ്വശക്തനായ ഭഗവാനേ, ഭൗതികപ്രവർത്തനങ്ങളിൽ
ഇടപെടേണ്ട യാതൊരാവശ്യവും അങ്ങേയ്ക്കില്ലെങ്കിലും അങ്ങയുടെ ശാശ്വതമായകാലശക്തി കൊണ്ട്
സൃഷ്ടിസ്ഥിതി സംഹാരങ്ങൾ അങ്ങ് നിർവ്വഹിക്കുന്നു. പ്രകൃതിയിൽ സൃഷ്ടിക്കുമുമ്പ് ലയിച്ചുകിടക്കുന്ന
ത്രിഗുണങ്ങളുടെ പ്രവർത്തനശക്തി ഉണർത്തിയെടുത്തിട്ടാണ് അങ്ങ് അതു സാധിക്കുന്നത്. പ്രപഞ്ചത്തിന്റെ
മുഴുവൻ നിയന്ത്രണം അങ്ങ് ലളിതമായ ഒരു ലീലയായി നിർവഹിക്കുന്നത് അങ്ങയുടെ വെറുമൊരു കടാക്ഷം
കൊണ്ടു മാത്രമാണ്.
ശ്ലോകം
50
തസ്യൈവ
തേ£ മൂസ്തനവ സ്ത്രിലോക്യാം
ശാന്താ
അശാന്താ ഉത മൂഢയോനയഃ
ശാന്താഃ
പ്രിയാസ്തേ ഹ്യധുനാവിതും സതാം
സ്ഥാതുശ്ച
തേ ധർമ്മ പരീപ്സയേഹതഃ
വിവർത്തനം
അതിനാൽ മൂവുലകിലുമുള്ള എല്ലാ ഭൗതികശരീരങ്ങളും
- സത്വഗുണത്തിൽ സ്ഥിതിചെയ്ത് ശാന്തിയോടിരിക്കുന്നവരും, രജോഗുണസ്ഥിതരായി ക്ഷുഭിതരായിരിക്കുന്നവരും,
തമോഗുണത്തിൽ സ്ഥിതിചെയ്ത് മൂഢരായിരിക്കുന്നവരും - അങ്ങയുടെ സൃഷ്ടികൾ തന്നെ. എങ്കിലും
സത്ത്വഗുണത്തിൽ സ്ഥിതിചെയ്യുന്നവർ അങ്ങേയ്ക്ക് പ്രത്യേകം പ്രിയപ്പെട്ടവരാണ്. അവരെ പരിപാലിക്കാനും
അവരുടെ ധാർമ്മിക തത്ത്വങ്ങൾ പരിരക്ഷിക്കാനുമാണ് അങ്ങിപ്പോൾ ഭൂമിയിൽ പ്രത്യക്ഷനായിരിക്കുന്നത്.
ശ്ലോകം
51
അപരാധ
സകൃദ്ഭർത്രാ സോഢവ്യഃ സ്വപ്രജാകൃതഃ
ക്ഷന്തുമർഹസി
ശാന്താത്മൻമൂഢസ്യ ത്വാമജാനതഃ
വിവർത്തനം
സ്വന്തം സന്താനത്തിന്റെ അഥവാ പ്രജയുടെ അപരാധത്തെ
യജമാനൻ ഒരു തവണയെങ്കിലും പൊറുക്കേണ്ടതാണ്. അതിനാൽ പരമശാന്തനായ ഭഗവാനേ, അങ്ങാരാണെന്നു
മനസ്സിലാക്കാത്ത വിഡ്ഢിയായ ഞങ്ങളുടെ ഭർത്താവിനോടു ക്ഷമിക്കേണമേ.
ശ്ലോകം
52
അനുഗൃഹ്ണീഷ്വ
ഭഗവൻ പ്രാണാംസ്ത്യജതി പന്നഗഃ
സ്ത്രീണാം
നഃ സാധുശോച്യാനാം പതിഃ പ്രാണഃ പ്രദീയതാം
വിവർത്തനം
ഹേ പരമപുരുഷാ, ദയ കാട്ടേണമേ, പുണ്യാത്മാക്കളായ
സജ്ജനങ്ങൾക്ക് ഞങ്ങളെപ്പോലുള്ള സ്ത്രീജനങ്ങളോട് ദയ തോന്നുന്നത് ഉചിതം തന്നെ. ഈ സർപ്പം
ജീവൻ വെടിയാറായിരിക്കുകയാണ്. ഞങ്ങളുടെ ജീവനും ആത്മാവുമായ ഞങ്ങളുടെ ഭർത്താവിനെ ഞങ്ങൾക്കു
തിരിച്ചു തരേണമേ.
ശ്ലോകം
53
വിധേഹി
തേ കിങ്കരീണാമനുഷ്ഠേയം തവാജ്ഞയാ
യച്ഛ്റദ്ധയാനുതിഷ്ഠൻ
വൈ മുച്യതേ സർവ്വതോ ഭയാത്
വിവർത്തനം
അങ്ങയുടെ ദാസികളായ ഞങ്ങളോട് എന്താണു ചെയ്യേണ്ടതെന്ന്
കൽപ്പിച്ചാലും. വിശ്വാസപൂർവ്വം അങ്ങയുടെ ആജ്ഞയനുസരിക്കുന്നവർ തീർച്ചയായും ഭയങ്ങളിൽ
നിന്നു മോചിതരാകുന്നു.
No comments:
Post a Comment