ശ്രീമദ്
ഭാഗവതം
സ്കന്ദം 3 / അദ്ധ്യായം
24 / ശ്ലോകം 28-33
*******************************************************************************************
ശ്ലോകം
28
ബഹുജന്മവിപക്വേന സമ്യഗ്യോഗസമാധിനാ
ദ്രഷ്ടും യതന്തേ യതയഃ ശൂന്യാഗാരേഷു യത്പദം
വിവർത്തനം
അനേകം ജന്മങ്ങൾക്കുശേഷം പക്വമതികളായ യോഗികൾ
ഏകാന്ത സ്ഥലങ്ങളിൽ സമ്പൂർണ യോഗധ്യാനമനുഷ്ഠിച്ച് പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ പാദപങ്കജങ്ങൾ
ദർശിക്കുവാൻ ഉദ്യമിക്കുന്നു.
ശ്ലോകം
29
സ ഏവ ഭഗവാനദ്യ ഹേളനം നഗണയ്യ നഃ
ഗൃഹേഷു ജാതോ ഗ്രാമ്യാണാം യഃ സ്വാനാം പക്ഷപോഷണഃ
വിവർത്തനം
നമ്മളെപ്പോലുള്ള സാധാരണ ഗൃഹസ്ഥരുടെ അവഗണന പരിഗണിക്കാതെ
പരമദിവ്യോത്തമപുരുഷനായ ഭഗവാൻ ഭക്തന്മാരെ സഹായിക്കുവാൻ നമ്മുടെ ഭവനങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
ശ്ലോകം
30
സ്വീയം വാക്യമൃതം കർത്തുമവതീർണ്ണോസി മേ ഗൃഹേ
ചികീർഷുർഭഗവാൻ ജ്ഞാനം ഭക്താനാം മാനവർദ്ധനഃ
വിവർത്തനം
കർദമ മുനി പറഞ്ഞു: എല്ലായ്പ്പോഴും ഭക്തന്മാരുടെ
അഭിമാനം വർധിപ്പിക്കുന്നവനായ എന്റെ പ്രിയപ്പെട്ട ഭഗവാനേ, അങ്ങ് അങ്ങയുടെ വാഗ്ദാനം പാലിക്കുന്നതിനും
യഥാർത്ഥ ജ്ഞാനം പ്രചരിപ്പിക്കുന്ന പ്രക്രിയയ്ക്കുമായി എന്റെ ഭവനത്തിൽ അവതരിച്ചു.
ശ്ലോകം 31
താന്യേവ തേഭിരൂപാണി രൂപാണി ഭഗവംസ്തവ
യാനി യാനി ച രോചന്തേ സ്വജനാനാമരൂപിണഃ
വിവർത്തനം
എന്റെ പ്രിയപ്പെട്ട ഭഗവാനേ, അങ്ങേയ്ക്ക് ഭൗതികമായ
രൂപങ്ങളൊന്നുമില്ലെങ്കിലും അങ്ങയുടേതായ എണ്ണമറ്റ സ്വന്തം രൂപങ്ങളുണ്ട്. ഭക്തന്മാർക്ക്
സന്തോഷപ്രദങ്ങളായ അങ്ങയുടെ ശരിയായ അതീന്ദ്രിയ രൂപങ്ങളാണവ.
ശ്ലോകം
32
ത്വാം സൂരിഭിസ്തത്ത്വബുഭുത്സയാദ്ധാ
സദാഭിവാദാർഹണപാദപീഠം
ഐശ്വര്യവൈരാഗ്യയശോവബോധ-
വീര്യശ്രിയാ പൂർത്തമഹം പ്രപദ്യേ
വിവർത്തനം
എന്റെ പ്രിയപ്പെട്ട ഭഗവാനേ, ആത്യന്തികമായ സത്യം
ഗ്രഹിക്കുവാൻ ആകാംക്ഷയുളള മഹാമുനികളുടെ ആരാധനാപൂർണങ്ങളായ അഭിവാദനങ്ങൾ സ്വീകരിക്കാൻ
സർവഥാ അർഹതയുളള സംഭരണികളാകുന്നു, അങ്ങയുടെ പാദാരവിന്ദങ്ങൾ. അങ്ങ് ഐശ്വര്യം, വൈരാഗ്യം,
അതീന്ദ്രിയ യശസ്, ജ്ഞാനം, ശക്തി, സൗന്ദര്യം എന്നിവകളാൽ പൂർണ്ണനാകയാൽ ഞാൻ എന്നെ അങ്ങയുടെ
പാദപങ്കജങ്ങൾക്ക് സ്വയം സമർപ്പിക്കുന്നു.
ശ്ലോകം
33
പരം പ്രധാനം പുരുഷം മഹാന്തം
കാലം കവിം ത്രിവൃതം ലോകപാലം
ആത്മാനുഭൂത്യാനുഗതപ്രപഞ്ചം
സ്വച്ഛന്ദശക്തിം കപിലം പ്രപദ്യേ
വിവർത്തനം
സ്വത്രന്തനായി സർവശക്തനും അതീന്ദ്രിയനും, സകല
പദാർത്ഥങ്ങളുടെയും സമയഘടകത്തിന്റെയും പരമോന്നത വ്യക്തിയും ഭഗവാനും, ഭൗതികപ്രകൃതിയുടെ
ത്രിഗുണങ്ങളുടെ കീഴിലുള്ള സർവലോകങ്ങളെയും അറിഞ്ഞ് പരിപാലിക്കുന്നവനും, ഭൗതികാവിഷ്കാരങ്ങളുടെ
നാശാനന്തരം അവയെ ഉൾക്കൊളളുന്നവനും കപിലമുനിയുടെ രൂപത്തിൽ അവതരിച്ചവനുമായ പരമദിവ്യോത്തമപുരുഷൻ
ഭഗവാന് ഞാൻ എന്നെ സമർപ്പിക്കുന്നു.
No comments:
Post a Comment