ശ്രീമദ്
ഭാഗവതം
സ്കന്ദം 10 / അദ്ധ്യായം
10 / ശ്ലോകം 29-38
*******************************************************************************************
ശ്ലോകം
29
കൃഷ്ണ
കൃഷ്ണ മഹായോഗിംസ്ത്വമാദ്യഃ പുരുഷ: പരഃ
വ്യക്താവ്യക്തമിദം
വിശ്വം രൂപം തേ ബ്രാഹ്മണാ വിദുഃ
വിവർത്തനം
ഹേ കൃഷ്ണാ, ഹേ കൃഷ്ണാ, അങ്ങയുടെ ഐശ്വര്യപൂർണമായ
യോഗശക്തികൾ സങ്കല്പാതീതമാണ്. പരമദിവ്യോത്തമപുരുഷനും, ആദിമനുമായ അങ്ങ് പ്രത്യക്ഷവും
പരോക്ഷവുമായ സർവ്വ കാരണങ്ങൾക്കും കാരണനും, ഭൗതികസൃഷ്ടിക്കതീതനുമാണ്. പണ്ഡിതരായ ബ്രാഹ്മണർക്ക്
( സർവ്വം ഖല്വിദം ബ്രഹ്മ എന്ന വേദസൂക്തത്തിന്റെ അഭിപ്രായാടിസ്ഥാനത്തിൽ ) അങ്ങാണെല്ലാം
എന്നും ഈ പ്രത്യക്ഷപ്രപഞ്ചം, അതിന്റെ സ്ഥൂലവും സൂക്ഷ്മവുമായ ഭാവങ്ങളിൽ അങ്ങയുടെ രൂപമാണെന്നും
അറിയുന്നു .
ശ്ലോകം
30-31
ത്വമേകഃ
സർവ്വഭൂതാനാം ദേഹാസ്വാത്മേന്ദ്രിയേശ്വരഃ
ത്വമേവ
കാലോ ഭഗവാൻ വിഷ്ണുരവ്യയ ഈശ്വരഃ
ത്വം
മഹാൻ പ്രകൃതിഃ സൂക്ഷ്മാ രജഃസത്ത്വതമോമയീ
ത്വമേവ
പുരുഷോ£ ദ്ധ്യക്ഷഃ സർവ്വക്ഷേത്രവികാരവിത്
വിവർത്തനം
പരമദിവ്യോത്തമപുരുഷനായ അങ്ങ് എല്ലാറ്റിന്റെയും
നിയന്താവാണ്. ശരീരം, പ്രാണൻ, അഹങ്കാരം, ഇന്ദ്രിയങ്ങൾ എന്നിങ്ങനെ പ്രാണികളുടേതായ എല്ലാം
അങ്ങു തന്നെയാണ്. പരമദിവ്യോത്തമപുരുഷനും വിഷ്ണവും അവ്യയനായ നിയന്താവും അങ്ങു തന്നെ.
കാലവും പ്രത്യക്ഷ കാരണവും സത്ത്വരജസ്തമസ്സുകളടങ്ങുന്ന ഭൗതികപ്രകൃതിയും അങ്ങു തന്നെ.
ഈ ഭൗതിക പ്രപഞ്ചത്തിന്റെ മൂലകാരണം നിന്തിരുവടിയാകുന്നു. പരമാത്മാവും അങ്ങാകയാൽ എല്ലാ
ജീവാത്മാക്കളുടെയും ഉള്ളിന്റെയുള്ളിൽ നടക്കുന്നതൊക്കെയും അങ്ങറിയുന്നു.
ശ്ലോകം
32
ഗൃഹ്യമാണൈസ്ത്വമഗ്രാഹ്യോ
വികാരൈഃ പ്രാകൃതൈർഗുണൈഃ
കോ ന്വിഹാർഹതി
വിജ്ഞാതും പ്രാക്സിദ്ധം ഗുണസംവൃതഃ
വിവർത്തനം
അല്ലയോ ഭഗവാനേ, സൃഷ്ടിക്കു മുമ്പു തന്നെ അങ്ങുണ്ട്,
അങ്ങനെയിരിക്കേ ഈ ഭൗതികലോകത്തിൽ ഭൗതികഗുണങ്ങളുള്ള ഒരു ശരീരത്തിൽ കുടുങ്ങിയ ആർക്കാണ്
അങ്ങയെ മനസ്സിലാക്കാൻ കഴിയുക?
ശ്ലോകം
33
തസ്മൈ
തുഭ്യം ഭഗവതേ വാസുദേവായ വേധസേ
ആത്മദ്യോതഗുണൈശ്ഛന്ന മഹിമ്നേ ബ്രഹ്മണേ നമഃ
വിവർത്തനം
സ്വന്തം ശക്തിയാൽ മഹിമകളെ മറച്ചിരിക്കുന്ന അങ്ങ്
പരമദിവ്യോത്തമപുരുഷനാണ്. സൃഷ്ടിയുടെ ആദിരൂപമായ സങ്കർഷണനും ചതുർ വ്യൂഹത്തിന്റെ മൂലമായ
വാസുദേവനും അങ്ങുതന്നെ. അങ്ങു തന്നെയാണ് സർവ്വവും പരബ്രഹ്മവും. അതിനാൽ ഞങ്ങൾ അങ്ങയെ
സാദരം പ്രണമിക്കുന്നു.
ശ്ലോകം
34-35
യസ്യാവതാരാ
ജ്ഞായന്തേ ശരീരേഷ്വശരീരിണഃ
തൈസ്തൈരതുല്യാത്ശയൈർവ്വീര്യൈർദേഹിഷ്വ
സംഗതൈഃ
സ ഭവാൻ
സർവ്വലോകസ്യ ഭവായ വിഭാവയ ച
അവതീർണോം£ ശഭാഗേന
സാമ്പ്രതം പതിരാശിഷാം
വിവർത്തനം
സാധാരണ മത്സ്യത്തിന്റെയും ആമയുടെയും പന്നിയുടെയുമൊക്കെപ്പോലുള്ള
ശരീരങ്ങളിൽ അവതരിച്ച് ആ ജീവികൾക്ക് ഒരിക്കലും ചെയ്യാൻ സാദ്ധ്യമല്ലാത്ത കാര്യങ്ങൾ -
അസാധാരണവും അനുപമവും അളവറ്റ വീര്യവും ശക്തിയുള്ളതുമായ അതീന്ദ്രിയപ്രവൃത്തികൾ - അങ്ങ്
ചെയ്യുകയുണ്ടായി. അതിനാൽ അങ്ങയുടെ ഈ ദേഹങ്ങൾ ഭൗതികവസ്തുക്കൾ കൊണ്ടുണ്ടാക്കിയതല്ല. അങ്ങയുടെ
പരമമായ വ്യക്തിത്വത്തിന്റെ അവതാരങ്ങളാണവ. ഭൗതിക ലോകത്തിലെ എല്ലാ ജീവസത്തകളുടെയും നന്മക്കായി
പൂർണശക്തികളോടെ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്ന അങ്ങ് അതേ പരമദിവ്യോത്തമപുരുഷൻ തന്നെ.
ശ്ലോകം
36
നമഃ
പരമകല്യാണ നമഃ പരമമംഗള
വാസുദേവായ
ശാന്തായ യദൂനാം പതയേ നമഃ
വിവർത്തനം
അല്ലയോ പരമമംഗളകാരിൻ, പരമമായ നന്മയുടെ മൂർത്തിമത്ഭാവമായ
അങ്ങയ്ക്ക് ഞങ്ങളുടെ സാദരപ്രണാമം. യദുവംശത്തിൽ യദുകുലനാഥനായി വന്നു പിറന്നിരിക്കുന്ന
അല്ലയോ വസുദേവസുതാ, പരമശാന്തനായ അങ്ങയുടെ പാദാംബുജങ്ങളിൽ ഞങ്ങളുടെ പ്രണാമങ്ങൾ അർപ്പിക്കുന്നു.
ശ്ലോകം 37
അനുജാനീഹി
നൗ ഭൂമം സതവാനുചരകിങ്കരൗ
ദർശനം
നൗ ഭഗവത ഋഷേരാസീദനുഗ്രഹാത്
വിവർത്തനം
ഹേ മഹദ്രൂപാ, ഞങ്ങളെപ്പോഴും അങ്ങയുടെ ദാസന്മാരുടെ,
പ്രത്യേകിച്ചും നാരദമുനിയുടെ ദാസന്മാരാണ്. ഇപ്പോൾ ഞങ്ങൾക്ക് സ്വഗൃഹത്തിലേയ്ക്ക് പോകാൻ
അനുവാദം തന്നാലും. നാരദമുനിയുടെ അനുഗ്രഹത്താലും കരുണയാലുമാണ് ഞങ്ങൾക്കങ്ങയെ മുഖാമുഖം
കാണാൻ കഴിഞ്ഞത്.
ശ്ലോകം
38
വാണീ
ഗുണാനുകഥനേ ശ്രവണൗ കഥായാം
ഹൗസ്തൗ
ച കർമ്മസു മനസ്തവ പാദയോർനഃ
സ്മൃത്യാം
ശിരസ്തവ നിവാസജഗത്പ്രണാമേ
ദൃഷ്ടിഃസതാം
ദർശനേ£സ്തു ഭവത്തനൂനാം
വിവർത്തനം
ഞങ്ങളുടെ വാക്കുകൾ സദാ അങ്ങയുടെ ലീലകൾ വർണിക്കുന്നവയാകട്ടെ.
ഞങ്ങളുടെ ചെവികൾ അങ്ങയുടെ കീർത്തികൾ ശ്രവിക്കട്ടെ, ഞങ്ങളുടെ കൈകാലുകൾ, മറ്റിന്ദ്രിയങ്ങൾ
എന്നിവ അങ്ങയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളിൽ മുഴുകട്ടെ. ഞങ്ങളുടെ മനസ്സുകൾ എപ്പോഴും
അങ്ങയുടെ പാദാംബുജങ്ങളെ സ്മരിക്കട്ടെ, ഈ ജഗത്തിലുള്ളതെല്ലാം നിന്തിരുവടിയുടെ വിവിധരൂപങ്ങളാകയാൽ
ഞങ്ങളുടെ ശിരസ്സുകൾ അവയെ പ്രണമിക്കട്ടെ. ഞങ്ങളുടെ കണ്ണുകൾ അങ്ങയിൽ നിന്നു വ്യത്യസ്തരല്ലാത്ത
വൈഷ്ണവരെ ദർശിക്കുന്നതിൽ മുഴുകട്ടെ.
No comments:
Post a Comment