Home

Saturday, November 21, 2020

ദേവഹൂതിയുടെ പ്രാർത്ഥനകൾ


 

ശ്രീമദ് ഭാഗവതം

സ്കന്ദം 3 / അദ്ധ്യായം 33 / ശ്ലോകം 2-8

*******************************************************************************************

ശ്ലോകം 2

ദേവഹൂതിരുവാച

അഥാപ്യജോ£ ന്തസ്സലിലേ ശയാനം

ഭൂതേന്ദ്രിയാർത്ഥാത്മമയം വപുസ്തേ

ഗുണപ്രവാഹം സദശേഷബീജം

ദദ്ധ്യൗ സ്വയം യജ്ജഠരാബ്ജജാതഃ

വിവർത്തനം

ദേവഹൂതി പറഞ്ഞു: ബ്രഹ്മാവ്, ജനിച്ചിട്ടില്ലാത്തവനാണെന്ന് പറയപ്പെടുന്നു, എന്തുകൊണ്ടെന്നാൽ, അങ്ങ് ലോകത്തിന്റെ അടിത്തട്ടിലെ സമുദ്രത്തിൽ ശയിക്കുമ്പോൾ അങ്ങയുടെ നാഭിയിൽ നിന്നു വളർന്ന താമരപ്പൂവിൽ നിന്നാണ് അദ്ദേഹം ജാതനായത്. പക്ഷേ ബ്രഹ്മാവ് അങ്ങയെ ധ്യാനിക്കുമ്പോൾ, ആരുടെ ശരീരമാണ് അപരിമേയമായ ഈ വിശ്വപ്രപഞ്ചത്തിന്റെ സ്രോതസ്?

 

ശ്ലോകം 3

സ ഏവ വിശ്വസ്യ ഭവാൻ വിധത്തേ

ഗുണപ്രവാഹേണ വിഭക്തവീര്യഃ

സർഗ്ഗാദ്യനീഹോ£ വിതഥാഭിസന്ധി-

രാത്മേശ്വരോ£ തർക്ക്യസഹസ്രശക്തിഃ

വിവർത്തനം

എന്റെ പ്രിയപ്പെട്ട ഭഗവാനേ, അങ്ങേയ്ക്ക് വ്യക്തിപരമായി ഒന്നും ചെയ്യാനില്ലെങ്കിലും, പ്രകൃതിയുടെ ഭൗതിക ഗുണങ്ങളുടെ പരസ്പര പ്രവർത്തനങ്ങളിൽ അങ്ങ് അങ്ങയുടെ ശക്തി നിക്ഷേപിച്ചു, അതുമൂലം ഭൗതിക ലോകത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾ സ്ഥാനം പിടിച്ചു. എന്റെ പ്രിയപ്പെട്ട ഭഗവാനേ, അങ്ങ് സ്വയം നിശ്ചയദാർഢ്യനും, എല്ലാ ജീവസത്തകളുടെയും പരമദിവ്യോത്തമപുരുഷനായ ഭഗവാനുമാകുന്നു. അവർക്കു വേണ്ടി അവിടുന്ന് ഈ ഭൗതികപ്രപഞ്ചം ആവിഷ്കരിച്ചു. അതുപോലെ അവിടുന്ന് ഏകമാണെങ്കിലും അവിടുത്തെ വിഭിന്ന ശക്തികൾക്ക് വൈവിദ്ധ്യപൂർണമായി പ്രവർത്തിക്കുവാൻ കഴിയുന്നു. ഇത് ഞങ്ങൾക്ക് ഉൾക്കൊള്ളുവാൻ സാധിക്കുന്നതല്ല.

 

 

ശ്ലോകം 4

സ ത്വം ഭൃതോ മേ ജഠരേണ നാഥ!

കഥം നു യസ്യോദര ഏതദാസീത്

വിശ്വം യുഗാന്തേ വടപത്ര ഏകഃ

ശേതേ സ്മ മായാശിശുരങ്ഘ്രിപാനഃ

വിവർത്തനം

 അങ്ങ് പരമദിവ്യോത്തമപുരുഷനായ ഭഗവാനായി എന്റെ ഉദരത്തിൽ നിന്ന് ജനിച്ചു. അല്ലയോ എന്റെ പ്രിയപ്പെട്ട ഭഗവാനേ, ഭൗതികപ്രപഞ്ചം മുഴുവൻ ഉദരത്തിലുള്ള പരമോന്നതനായ അങ്ങേക്ക് എങ്ങനെ അതിനു സാധിച്ചു? സാധിക്കുമെന്നാണ് ഉത്തരം, കാരണം, യുഗാന്ത്യത്തിൽ ഒരാലിലയിൽ, ചെറിയൊരു ശിശുവായി സ്വന്തം പങ്കജപാദത്തിന്റെ വിരൽ നുണഞ്ഞു കൊണ്ട് ശയിക്കുന്നവനാണ് അങ്ങ്.

 

ശ്ലോകം 5

ത്വം ദേഹതന്ത്രഃ പ്രശമായ പാപ്മനാം

നിദേശഭാജാം ച വിഭോ! വിഭൂതയേ

യഥാവതാരാസ്തവ സൂകരാദയ-

സ്തഥായമപ്യാത്മപഥോപലബ്ധയേ.

വിവർത്തനം

എന്റെ പ്രിയപ്പെട്ട ഭഗവാനേ, അവിടുന്ന് ഈ ശരീരം സ്വീകരിച്ചത്, പതിതാത്മാക്കളുടെ പാപ പ്രവൃത്തികൾ ഉന്മൂലനം ചെയ്യുവാനും ഭക്തിയിലും മോചനത്തിലുമുള്ള അവരുടെ ജഞാനം വർദ്ധിപ്പിക്കുവാനുമാണ്. പാപികളായ ആളുകൾ അങ്ങയുടെ  സംവിധാനത്തിന്റെ ആശ്രിതരാകയാൽ, അവർക്കുവേണ്ടി അങ്ങ് അങ്ങയുടെ സ്വന്തം ഇച്ഛയാൽ വരാഹ രൂപത്തിലും ഇതര രൂപങ്ങളിലും അവതരിച്ചു. അങ്ങയുടെ ഭക്തന്മാർക്ക് അതീന്ദ്രിയാനന്ദം നൽകുവാനാണ് അങ്ങ് പ്രത്യക്ഷപ്പെട്ടത്.

 

ശ്ലോകം 6

യന്നാമധേയശ്രവണാനുകീർത്തനാദ്

യത് പ്രഹ്വണാദ് യത്സ്മരണാദപി ക്വചിത്

ശ്വാദോ£ പി സദ്യസ്സവനായ കല്പതേ

കുതഃ പുനസ്തേ ഭഗവൻ! നു ദർശനാത്.

വിവർത്തനം

പരമോന്നത വ്യക്തിയെ മുഖത്തോടുമുഖം ദർശിക്കുന്ന വ്യക്തികളുടെ ആത്മീയ ഔന്നത്യത്തെപ്പറ്റി ഒന്നും തന്നെ പറയുവാനില്ല. നായ് മാംസം ഭക്ഷിക്കുന്നവരുടെ കുടുംബത്തിൽ പിറന്നവനാണെങ്കിൽപ്പോലും, അവൻ ഒരിക്കൽ പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ ദിവ്യനാമം ഉരുവിടുകയോ, അദ്ദേഹത്തെപ്പറ്റി കീർത്തിക്കുകയോ, അദ്ദേഹത്തിന്റെ ലീലകൾ ശ്രവിക്കുകയോ, അദ്ദേഹത്തിന് പ്രണാമങ്ങൾ അർപ്പിക്കുകയോ, അദ്ദേഹത്തെ സ്മരിക്കുകയെങ്കിലുമോ ചെയ്യുന്നപക്ഷം വളരെപ്പെട്ടെന്ന് വൈദിക യജ്ഞങ്ങൾ അനുഷ്ഠിക്കുവാൻ യോഗ്യനായിത്തീരും.

ശ്ലോകം 7

അഹോ ബത ശ്വപചോ£ തോ ഗരീയാൻ

യജ്ജിഹ്വാഗ്രേ വർത്തതേ നാമ തുഭ്യം

തേപുസ്തപസ്തേ ജുഹുവുസ്സസ്നുരാര്യാ

ബ്രഹ്മാനൂചുർന്നാമ ഗൃണന്തി യേ തേ.

വിവർത്തനം

ഓ, ആരുടെ നാവുകളാണോ അങ്ങയുടെ ദിവ്യനാമം ജപിക്കുന്നത്, അവർ എത്ര മഹത്വമുള്ളവരാണ്! നായ്മാംസം ഭക്ഷിക്കുന്നവരുടെ കുടുംബങ്ങളിൽ ജനിച്ചവരായാൽപ്പോലും അവർ ആരാദ്ധ്യാർഹരാകുന്നു. അങ്ങയുടെ ഭഗവദ്പദത്തിന്റെ ദിവ്യനാമം കീർത്തിക്കുന്ന വ്യക്തികൾ, എല്ലാവിധ തപസുകളും അഗ്നിയാഗങ്ങളും അനുഷ്ഠിച്ചവരും, ആര്യന്മാരുടെ സത്സ്വഭാവങ്ങൾ ആർജിച്ചവരു ണ്. അങ്ങയുടെ ഭഗവദ്പദത്തിന്റെ ദിവ്യനാമങ്ങൾ കീർത്തിക്കുന്നവരായിത്തീരുവാൻ അവർ, തീർത്ഥകേന്ദ്രങ്ങളിലെ പുണ്യനദികളിൽ സ്നാനം ചെയ്യുകയും, വേദങ്ങൾ അഭ്യസിക്കുകയും വേണ്ടതെല്ലാം പൂർത്തീകരിക്കുകയും ചെയ്തിരുന്നു.

 

ശ്ലോകം 8

തം ത്വാമഹം ബ്രഹ്മ പരം പുമാംസം

പ്രത്യക്സ്രോതസ്യാത്മനി സംവിഭാവ്യം

സ്വതേജസാ ധ്വസ്തഗുണപ്രവാഹം

വന്ദേ വിഷ്ണും കപിലം വേദഗർഭം

വിവർത്തനം

ഞാൻ വിശ്വസിക്കുന്നു. എന്റെ ഭഗവാനേ, കപിലൻ എന്ന നാമത്തിൽ അങ്ങ് ഭഗവാൻ വിഷ്ണു തന്നെയാകുന്നു, പരദിവ്യോത്തമപുരുഷനായ ഭഗവാനും, പരബ്രഹ്മവും. അങ്ങയുടെ കാരുണ്യത്താൽ മാത്രമേ ഭൗതിക പ്രകൃതിയുടെ കുരുക്കുകളിൽ നിന്ന് മോചിതരാകാൻ കഴിയുകയുളളു എന്നതിനാൽ, മനസിന്റെയും ഇന്ദ്രിയങ്ങളുടെയും ഉപദ്രവങ്ങളിൽ നിന്ന് മുക്തരായ മുനിമാരും സന്ന്യാസിമാരും അങ്ങയെ ധ്യാനിക്കുന്നു. സംഹാരത്തിന്റെ കാലത്ത് സകല വേദങ്ങളും അങ്ങയിൽ മാത്രം നിലനിൽക്കുന്നു.

No comments:

Post a Comment