Home

Saturday, November 21, 2020

ചിത്രകേതു മഹാരാജാവിൻ്റെ പ്രാർത്ഥനകൾ


 

ശ്രീമദ് ഭാഗവതം

സ്കന്ദം 6 / അദ്ധ്യായം 16 / ശ്ലോകം 34-48

*******************************************************************************************

ശ്ലോകം 34

ചിത്രകേതുരുവാച

"അജിത ജിത: സമമതിഭി:

സാധുഭിർഭവാൻ ജിതാത്മഭിർഭവതാ

വിജിതാസ്തേfപി  ച ഭജതാ

മകാമാത്മനാം യ ആത്മദോfതികരുണ:"

 

വിവർത്തനം

ചിത്രകേതു പറഞ്ഞു: അല്ലയോ അജയ്യനായ ഭഗവാനേ, അങ്ങയെ വിജയിക്കുവാൻ ഒരുവനാലും കഴിയില്ലെങ്കിൽ പോലും, തീർച്ചയായും മനസും ഇന്ദ്രിയങ്ങളും നിയന്ത്രിക്കുന്ന ഭക്തന്മാരാൽ അങ്ങ് ജയിച്ചടക്കപ്പെടുന്നു. അവർക്ക് അങ്ങയെ അവരുടെ നിയന്തണത്തിലാക്കാൻ കഴിയുന്നു, എന്തുകൊണ്ടെന്നാൽ അങ്ങയിൽ നിന്ന് ഭൗതിക നേട്ടം ആഗ്രഹിക്കാത്ത ഭക്തന്മാരിൽ അഹൈതുകമായ കാരുണ്യമുള്ളവനാണ് അവിടുന്ന്. തീർച്ചയായും അങ്ങ് സ്വയം അങ്ങയെ അവർക്ക് നൽകുന്നു, അതുകൊണ്ടു തന്നെ അങ്ങേയ്ക്കും അങ്ങയുടെ ഭക്തന്മാരുടെ മേൽ പൂർണ നിയന്ത്രണമുണ്ട്.

 

ശ്ലോകം 35

 

" തവ വിഭവ : ഖലു  ഭഗവാൻ

ജഗദുദയസ്ഥിതിലയാദീനി

വിശ്യസൃജസ്തേf മ്ശാംശാ-

സ്തത്ര മൃഷാ സ്പർദ്ധന്തി പൃഥഗഭിമത്യാ

 

വിവർത്തനം

എന്റെ പ്രിയപ്പെട്ട ഭഗവാനെ, ഈ ഭൗതികവിഷ്കാരവും അതിന്റെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങളും അങ്ങയുടെ ഐശ്വര്യങ്ങളല്ലാതെ മറ്റൊന്നുമില്ല. ബ്രഹ്മദേവനും മറ്റു സ്രഷ്ടാക്കളും  അങ്ങയുടെ ഒരു ഭാഗത്തിന്റെ ചെറിയ അംശങ്ങൾ മാത്രകയാൽ, സൃഷ്ടി നടത്താനുള്ള അവരുടെ ഭാഗികമായ ശക്തി അവരെ ഈശ്വരനാക്കുന്നില്ല.  തങ്ങൾ സ്വയം വേറിട്ട ഈ ഈശ്വരന്മാരാണെന്ന അവരുടെ ബോധം കേവലം ദുരഭിമാനമാണ്. അതിന് മൂല്യമില്ല

 

 

ശ്ലോകം 36

പരമാണുപരമമഹതോ-

സ്ത്വമാദ്യന്താന്തരവർത്തീ ത്രയവിധുര:

ആദാവന്തേfപി ച സത്വനാം

യദ് ധ്രുവം തദേവാന്തരാളേfപി

 

വിവർത്തനം

അങ്ങ് എല്ലാത്തിന്റെയും ആദിമധ്യാന്തങ്ങളിൽ,  ലൗകിക പ്രപഞ്ചത്തിന്റെ പരമാണു മുതൽ ബൃഹദ് രൂപം വരെ സമഗ്ര ഭൗതിക ശക്തിയിലും നിലകൊള്ളുന്നു. എന്നിരുന്നാലും അങ്ങ് ശാശ്വതനും ആദിമധ്യാന്ത ഹീനുമാണ്. ത്രികാലങ്ങളിലും അസ്ഥിത്വമുള്ള അങ്ങ് ആയതിനാൽ അനശ്വരനാക്കുന്നു. ഈ ലൗകിക പ്രത്യക്ഷത്തിന് അസ്ഥിത്വമില്ലാതാകുമ്പോൾ അങ്ങ് മൂല ശക്തിയായി നിലകൊള്ളുകയും ചെയ്യുന്നു.

 

ശ്ലോകം 37

" ക്ഷിത്യാദിഭിരേഷ കിലാവൃത :

സപ്തഭിർദശഗുണോത്തരൈരണ്ടകോശ:

യത്ര പതത്യണുകല്പ:

സഹാണ്ഡകോടികോടിഭിസ്തദനന്ത :

 

വിവർത്തനം

ഓരോ ലോകവും ഏഴു പാളികളാൽ  - ഭൂമി, ജലം, അഗ്നി, വായു, ആകാശം, സമഗ്ര ശക്തി , അഹങ്കാരം  - ഒരു ലോകത്തേക്കാൾ പതിന്മടങ് അടുത്ത് എന്ന നിലയിൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.    ഒരു   പ്രപഞ്ചത്തിനു പുറമെ എണ്ണമറ്റ ലോകങ്ങൾ ഉണ്ട്.  അവയെല്ലാം അപരിമിതമാം വിധം ബൃഹത്താണെങ്കിലും പരമാണുക്കളെപോലെ അങ്ങയിൽ സഞ്ചരിക്കുന്നു.  അതിനാൽ അങ്ങ് അപരിമിതൻ (അനന്തൻ ) എന്ന് വിളിക്കപ്പെടുന്നു

 

ശ്ലോകം 38

വിഷയതൃഷോ നരപശവോ

യ ഉപാസതേ വിഭൂതീർന്ന പരം പരസ്യം പരം ത്യം

തേഷാമാശിഷ ഈശ

തദനു വിനശ്യന്തി യഥാ രാജകുലം

 

വിവർത്തനം

അല്ലയോ ഭഗവാനേ,  അല്ലയോ പരമോന്നതനേ ഇന്ദ്രിയാസ്വാദനത്തിനു വേണ്ടി ദാഹിക്കുകയും വിവിധ ദേവന്മാരെ ആരാധിക്കുകയും ചെയ്യുന്ന ബുദ്ധിഹീനരായ വ്യക്തികൾ മനുഷ്യരൂപത്തിലുള്ള ജീവിതത്തിൽ മൃഗങ്ങളെക്കാൾ ഒട്ടും ശ്രേഷ്ഠരല്ല. അവരുടെ മൃഗീയ പ്രവണതകൾ നിമിത്തം അവർ അങ്ങയെ ആരാധിക്കുന്നതിൽ പരാജയമടയുകയും അങ്ങയുടെ മഹത്വത്തിന്റെ സ്പുരണങ്ങൾ മാത്രമായ നിസാരരായ ദേവന്മാരെ ആരാധിക്കുകയും ചെയുന്നു.  ദേവന്മാർ ഉൾപ്പെടെ സമസ്ത ലോകവും നശീകരിക്കപെടുമ്പോൾ അവരിൽ നിന്ന്  ലഭിച്ച അനുഗ്രഹങ്ങളും ഇല്ലാതാകുന്നു , അധികാരം ഇല്ലാതാകുന്ന  ഒരു രാജാവിന്റെ മഹാമനസ്കതയും ഇല്ലാതാകുന്നത് പോലെ.

 

ശ്ലോകം 39

കാമധിയസ്ത്വയി രചിത

ന പരമ രോഹന്തി യഥാ കരംഭബീജാനി

ജ്ഞാനാത്മാന്യ ഗുണമയേ ഗുണഗണതോfസ്യ ദ്വന്ദ ജാലാനി.

 

വിവർത്തനം

അല്ലയോ പരമോന്നതനായ ഭഗവാനേ, എല്ലാ അറിവുകളുടെയും ഉറവിടങ്ങളും, ഭൗതിക ഗുണങ്ങൾക്ക് അതീന്ദ്രിയരും,ഭൗതികൈ ശ്വര്യങ്ങളിലൂടെ ഇന്ദ്രിയ സുഖം നേടുന്നതിന് ഭൗതികാഭിലാഷങ്ങളാൽ പീഡിപ്പിക്കപ്പെടുന്നവരുമാ യ വ്യക്തികൾ അങ്ങയെ ആരാധിക്കുന്ന പക്ഷം അവർ ഭൗതികമായ പുനർജന്മത്തിന് വിഷയീഭവിക്കയില്ല,വന്ധ്യമായ, അഥവാ വറുത്ത വിത്തുകൾ ചെടികളെ ഉത്പാദിപ്പിക്കുകയില്ലാത്തതു പോലെ. ജീവ സത്തകൾ ജനിമൃതികളുടെ ആവർത്തനത്തിന് വിഷയീ  ഭവിക്കുന്നു,  എന്തുകൊണ്ടെന്നാൽ അവർ  ഭൗതിക പ്രകൃതിയാൽ ബദ്ധരാണ് . പക്ഷേ അങ്ങ് അതീന്ദ്രിയനാകയാൽ  അങ്ങയോട് അതീന്ദ്രിതയിൽ  സമ്പർക്കത്തിലാകാൻ  താത്പര്യപ്പെടുന്ന ഒരുവൻ ഭൗതികപ്രകൃതിയുടെ ബദ്ധതകളിൽ  നിന്ന് രക്ഷ നേടുന്നു.

 

ശ്ലോകം 40

ജിതമജിത  തദാ  ഭവതാ

യദാffഹ ഭാഗവതം  ധർമ്മമനവദ്യം

നിഷ്കിഞ്ചനാ  യേ മുനയ

ആത്മാരാമാ യമുപാസതേf പവർഗായ"

 

വിവർത്തനം

അല്ലയോ അജയനായവനെ, അങ്ങയുടെ പാദ കമലങ്ങളിൽ  ശരണം നേടുന്നതിനുള്ള കളങ്കമറ്റ ധാർമിക സമ്പ്രദായമായ ഭാഗവത ധർമ്മത്തെ കുറിച്ച് അങ്ങ് പറഞ്ഞപ്പോൾ അതായിരുന്നു അങ്ങയുടെ വിജയം. ആത്മസംതൃപ്തി നേടിയ മുനിമാരായ കുമാരന്മാരെ പോലെ ഭൗതിക അഭിലാഷങ്ങൾ ഇല്ലാത്ത വ്യക്തികൾ ഭൗതിക മാലിന്യങ്ങളിൽ നിന്ന്  മുക്തരാകാൻ അങ്ങയെ ആരാധിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവിടത്തെ പാദാരവിന്ദങ്ങളിൽ ശരണം നേടാൻ അവർ ഭാഗവത ധർമ പ്രക്രിയ സ്വീകരിച്ചു.

 

ശ്ലോകം 41

വിഷമമതിർന്ന യത്ര നൃണാം

ത്വമഹമിതി  മമ  തവേതി ച യദന്യത്ര

വിഷമധിയാം രചിതോ യ :

  ഹ്യവിശുദ്ധ : ക്ഷയിഷ്ണു രധർമ്മബഹുല :

 

 

വിവർത്തനം 

--------------

 ഭാഗവതധർമം ഒഴികെയുള്ള എല്ലാ ധാർമിക സമ്പ്രദായങ്ങളും വൈരുധ്യങ്ങൾ നിറഞ്ഞ വയും, ഫലേച്ഛ കർമ്മങ്ങളുടെ സങ്കല്പത്തിൽ പ്രവർത്തിക്കുന്നവയും, " നീയും ഞാനും", "നിന്റേതും എന്റേതും" എന്നിങ്ങനെ വിവേചനങ്ങൾ ഉള്ളവയുമാണ്. ശ്രീമദ് ഭാഗവതത്തിന്റെ  അനുഗാമികൾക്ക് അത്തരം അവബോധംഇല്ല. അവർ കൃഷ്ണാവബോധം ഉള്ളവരാണ്, അവർ കൃഷ്ണന്റേതും കൃഷ്ണൻ അവരുടേതുമാണെന്നു  ചിന്തിക്കുന്നവരാണ്. ശത്രുക്കളെ കൊല്ലുന്നതിനെ കുറിച്ചും നിഗൂഢ ശക്തികൾ സ്വായത്തമാക്കുന്നതിനെക്കുറിച്ചും ചിന്തിക്കുന്ന അധമ ധാർമിക സമ്പ്രദായങ്ങളുണ്ട്. ആസക്തിയും ദ്വേഷവും നിറഞ്ഞ അത്തരം സമ്പ്രദാന്യങ്ങൾ അവിശുദ്ധവും താത്കാലികവുമാണ്. അവ അസൂയാ കലുഷങ്ങളാകയാൽ അധർമ്മങ്ങളാണ്.

 

ശ്ലോകം 42

ക: ക്ഷേമോ നിജപരയോ:

കിയാൻ വാർത്ഥ: സ്വപരദ്രുഹാ ധർമ്മേണ

സ്വാദ്രോഹാത്തവ കോപ:

പരസപീഡയാ ച തഥാധർമ്മ:

വിവർത്തനം

ഒരാളുടെ ആത്മാവിനും അന്യർക്കും ദ്രോഹമുണ്ടാക്കുന്ന ഒരു ധാർമിക സമ്പ്രദായം സമ്പ്രദായം എങ്ങനെ അയാൾക്കും അന്യർക്കും പ്രയോജനം ചെയ്യും? അത്തരം ഒരു  സ മ്പ്രദായത്തെ പിന്തുടരുന്നത് കൊണ്ട് എന്ത് മംഗളമാണ് ഉണ്ടാവുക ? അതുകൊണ്ട് വാസ്തവത്തിൽ എന്താണ് നേടാനാവുക? സ്വന്തം ദ്വേഷത്താൽ സ്വന്തം ആത്മാവിനും അന്യർക്കും വേദന ഉളവാക്കുന്ന ഒരുവൻ അങ്ങയുടെ കോപം ഉണർത്തുകയും അധർമം അനുഷ്ഠിക്കുകയും ചെയ്യുന്നു.

 

ശ്ലോകം 43

ന വ്യഭിചരതി തവേക്ഷാ

യയാ ഹ്യഭിഹിതോ ഭാഗവതോ ധർമ്മ:

സ്ഥിരചരസത്ത്വകദംബേ-

ഷ്വപൃഥ്ഗ്ദ്ധിയോ യമുപാസതേ ത്വാര്യാ:

 

വിവർത്തനം

എന്റെ ഭഗവാനേ, ഒരുവന്റെ തൊഴിൽപരമായ ധർമ്മം, ജീവിതത്തിന്റെ അത്യുന്നത ലക്ഷ്യത്തിൽ നിന്ന് ഒരിക്കലും വ്യതിചലിക്കാത്ത അങ്ങയുടെ വീക്ഷണത്തിനനുസരിച്ച് ശ്രീമദ് ഭാഗവതത്തിലും ഭഗവത്ഗീതയിലും ഉപദേശിച്ചിട്ടുണ്ട്. ഉയർച്ചതാഴ്ച്ചകൾ പരിഗണിക്കാതെ സർവ്വ ചരാചരങ്ങളെയും സമദൃഷ്ടിയിൽ ദർശിച്ച്  അങ്ങയുടെ മേൽനോട്ടത്തിൻ കീഴിൽ തങ്ങളുടെ തൊഴിൽപരമായ ധർമം പിന്തുടരുന്നവർ ആര്യന്മാരെന്നു വിളിക്കപ്പെടുന്നു. അങ്ങനെയുള്ള ആര്യന്മാർ അങ്ങയെ, പരമദിവ്യോത്തമപുരുഷനായ ഭഗവാനെ ആരാധിക്കുന്നു.

 

 

 

 

ശ്ലോകം 44

ന ഹി ഭാഗവന്നഘടിതമിദം

ത്വദ്ദർശനാ   ണാമഖിലപാപക്ഷയ:

യന്നാമസകൃ ച്രവണാത്

പുക്കശോfപി  വിമുച്യതേ സംസാരാത്

 

വിവർത്തനം

എന്റെ ഭഗവാനേ, ഒരുവന് അങ്ങയുടെ ദർശനത്തിലൂടെ തൽക്ഷണം ഭൗതിക മാലിന്യങ്ങളിൽ നിന്ന് മുക്തനാവുക എന്നത് അസാധ്യമല്ല. അങ്ങയെ നേരിൽ കാണണം എന്നില്ല,  അങ്ങയുടെ ദിവ്യനാമം ഒരിക്കൽ ശ്രവിക്കുന്നതിലൂടെ മാത്രം, ഏറ്റവും അധമ വർഗ്ഗത്തിൽപ്പെട്ട ചണ്ഡാളർ  പോലും ഭൗതിക മാലിന്യങ്ങളിൽ നിന്ന് മോചിതരാകും. ആ സ്ഥിതിക്ക് അങ്ങയെ നേരിൽ  ദർശിക്കുന്നതിലൂടെ ആരാണ് ഭൗതിക  കളങ്കങ്ങളിൽ നിന്ന് മുക്തരാകാതിരിക്കുക?

 

ശ്ലോകം 45

വിദിതമനന്ത സമസ്തം

തവ ജഗദാത്മനോ  ജനൈരിഹാചരിതം

വിഞ്ഞാപ്യം പരമഗുരോ :

കിയദിവ  സവിതുരിവ ഖദ്യോതൈ :

 

വിവർത്തനം

അല്ലയോ അപരിമിത നായ പരമദിവ്യോത്തമപുരുഷൻ  ഭഗവാനേ, ഒരു ജീവ സത്താ ഈ ഭൗതിക ലോകത്തിൽ എന്തെല്ലാം ചെയ്താലും അതെല്ലാം അങ്ങേക്ക് അറിയാം കാരണം അങ്ങ് പരമാത്മാവാകുന്നു.  സൂര്യന്റെ സാന്നിധ്യത്തിൽ മിന്നാമിനുങ്ങിന്റെ പ്രകാശത്തിന് വെളിപ്പെടുത്താൻ ഒന്നും തന്നെ ഇല്ല. അതുപോലെ  അങ്ങേയ്ക്ക് എല്ലാം അറിയാമെന്നതിനാൽ എനിക്ക് അറിയിക്കാൻ ഒന്നുമില്ല

 

ശ്ലോകം 46

അഥ ഭഗവൻ വയമധുനാ

ത്വദവലോകപരിമൃഷ്ടാശയമലാ :

സുരഋഷിണാ യത് കഥിതം

താവകേന കഥമന്യഥാ ഭവതി

 

വിവർത്തനം

അതുകൊണ്ട്, എന്റെ പ്രിയപ്പെട്ട ഭഗവാനെ അങ്ങയുടെ ദർശനം കൊണ്ട് മാത്രം എന്റെ മനസ്സിലും ഹൃദയത്തിലും നിറഞ്ഞിരുന്ന പാപ കർമങ്ങളുടെ സകല  മല ങ്ങളും അവയുടെ ഫലങ്ങൾ ആയ ഭൗതികാ സക്തിയും കാമവും കഴുക പെട്ടിരിക്കുന്നു.  അല്ലെങ്കിൽ നാരദാ മഹാമുനേ ആയാൽ പ്രവചിക്കപ്പെട്ടിട്ടുള്ള എന്താണ് നടക്കാതിരുന്നി ട്ടുള്ളത്. മറ്റു  വാക്കുകളിൽ എനിക്ക് ലഭിച്ച അങ്ങയുടെ  ദർശനം നാരദമുനി നൽകിയ ശിക്ഷണത്തിന്റെ  ഫലമാണ്

 

ശ്ലോകം 47

നമസ്തുഭ്യം ഭഗവതേ

സകലജഗത്സ്ഥിതിലയോദ യേശായ

ദുരവസിതാത്മഗതയേ

കുയോഗിനാം ഭിദാ പരമഹംസായ

 

വിവർത്തനം

അങ്ങ്  ഈ ഭൗതിക പ്രപഞ്ചത്തിന്റെ സൃഷ്ടി,സ്ഥിതി, സംഹാരകനാണെങ്കിലും,എല്ലാത്തിലും എല്ലായ്പ്പോഴും ഭിന്നത ദർശിക്കുന്ന അതീവഭൗതികവാദികളായ വ്യക്തികൾക്ക് അങ്ങയെ കാണുവാനുള്ള കണ്ണുകളില്ല. അവർക്ക് അങ്ങയുടെ യഥാർത്ഥ സ്ഥിതി ഗ്രഹിക്കുവാൻ ഉള്ള കഴിവില്ലാത്തതിനാൽ ഈ ഭൗതികപ്രപഞ്ചം അങ്ങയുടെ ഐശ്വര്യത്തിൽ നിന്ന് വേറിട്ട് സ്വതന്ത്രം ആണെന്ന് അവർ നിർണയിക്കുന്നു.എന്റെ ഭഗവാനേ, അങ്ങ് പരമ പവിത്രതയാണ്, അങ്ങ് ഷഷ്ഠൈര്യങ്ങളിലും അങ്ങ് പരിപൂർണ്ണനുമാണ്. ആകയാൽ അങ്ങേയ്ക്ക്  ഞാനെന്റെ സാദര പ്രണാമങ്ങളർപ്പിക്കുന്നു.

 

ശ്ലോകം 48

യം വൈ ശ്വസന്തമനു വിശ്വസൃജ: ശ്വസന്തി

യം ചേകിതാനമനു ചിത്തയാ ഉച്ചകന്തി

ഭൂമണ്ഡലം സർഷപായതി

യസ്യ മൂർദ്ധ്നി

തസ്മൈ നമോ ഭഗവതേfസ്തു സഹസ്ര മൂർദ്ധ്നേ

 

വിവർത്തനം

എന്റെ എന്റെ പ്രിയപ്പെട്ട ഭഗവാനേ, അങ്ങയുടെ ഉദ്യമത്തിന് ശേഷമാണ് ബ്രഹ്മദേവനും, ഇന്ദ്രനും ഭൗതികസൃഷ്ടിയുടെ മറ്റു നിയന്ത്രിതാക്കളും അവരുടെ കർമ്മങ്ങളിൽ വ്യാപൃതരായത്. എന്റെ  ഭഗവാനെ,ഭൗതികശക്തി അങ്ങേയ്ക്ക് ഗോചരമായതിനു ശേഷമാണ് ഇന്ദ്രിയങ്ങൾ കാണാൻ തുടങ്ങിയത്. പരമദിവ്യോത്തമപുരുഷ നായ ഭഗവാൻ മുഴുവൻ ലോകങ്ങളെയും കടുകുമണികളെന്നപോലെ തന്റെ  ശിരസുകളിൽ വഹിക്കുന്നു. ആയിരക്കണക്കിന് ഫണങ്ങളുള്ള പരമദിവ്യോത്തമ പുരുഷനായ അങ്ങേയ്ക്ക്  ഞാനെന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു.

No comments:

Post a Comment