Home

Saturday, November 21, 2020

ശാസ്ത്രവിധികളെ അനുസരിക്കാതെ മനഃപൂർവ്വം അതിനെ ലംഘിക്കുന്നതിന്റെ പരിണിത ഫലം


 ശാസ്ത്രവിധികളെ അനുസരിക്കാതെ മനഃപൂർവ്വം അതിനെ ലംഘിക്കുന്നതിന്റെ പരിണിത ഫലം


 🍁🍁🍁🍁🍁🍁🍁🍁🍁


🌷  വ്യത്യസ്ത ജാതികൾക്കും വ്യത്യസ്ത ആശ്രമങ്ങൾക്കും അതാതിനു യോജിച്ച ശാസ്ത്രവിധികളുണ്ട്. ഈ നിയമങ്ങളും ക്രമീകരണങ്ങളും എല്ലാവരും അനുസരിക്കേണ്ടവയാണ്. 



🌷അവ അനുസരിക്കാതെ തന്നിഷ്ടപ്രകാരം കാമക്രോധലോഭങ്ങളാൽ പ്രേരിതനായി പ്രവർത്തിക്കുന്നവൻ ജീവിതത്തിലൊരിക്കലും പരിപൂർണ്ണത നേടുകയില്ല.

 


🌷മറ്റുവിധത്തിൽ പറയുകയാണെങ്കിൽ ഈ സിദ്ധാന്തങ്ങളെല്ലാം അറിഞ്ഞിട്ടും അവയെ സ്വജീവിതത്തിൽ പ്രായോഗികമാക്കാത്തവനെ നരാധമനെന്നു തന്നെ കരുതാം. 



🌷മനുഷ്യനായി ജനിച്ച ജീവാത്മാവ് ബുദ്ധിയുപയോഗിച്ച് തന്റെ ജീവിതത്തെ സമുത്കൃഷ്ടമാക്കാനുതകുന്ന നിബന്ധനകൾ അനുസരിക്കാൻ ബാധ്യസ്ഥനാണ്. അങ്ങനെചെയ്യാത്തവൻ സ്വയം തരംതാഴുന്നു. 



🌷ഈ നിയമനിബന്ധനകളേയും ധർമ്മാനുഷ്ഠാനങ്ങളേയും എല്ലാം അനുസരിക്കുന്നുവെങ്കിലും അവസാന ഘട്ടത്തിൽ ഭഗവാനെക്കുറിച്ച് ബോധമാർജ്ജിക്കാത്തപക്ഷം അയാളുടെ അറിവെല്ലാം പാഴിലാവുകയുംചെയ്യും. 



🌷ദൈവ വിശ്വാസിയാണെങ്കിലും ഭഗവത് സേവനത്തിലേർപ്പെടാത്ത പക്ഷം അയാളുടെ പരിശ്രമങ്ങളെല്ലാം വൃഥാവിലാകും. 



🌷അതുകൊണ്ട് കൃഷ്ണാവ ബോധത്തിന്റേയും ഭക്തിയുതസേവനത്തിന്റേയും മേഖലയിലേക്ക് ഒരാൾ ക്രമേണ ഉയരുക തന്നെ വേണം. എങ്കിലേ പരിപൂർണ്ണത കൈവരിക്കാനാവൂ. മറ്റൊരുവിധത്തിലും അത് സാദ്ധ്യമല്ല.


 കാമകാരതഃ എന്ന പദം അർത്ഥഗർഭമാണ്. 


🌷🌷🌷🌷🌷🌷🌷



🌷അറിഞ്ഞുകൊണ്ട് നിയമങ്ങളെ ലംഘിക്കുന്നവൻ കാമപ്രേരിതനത്രേ. നിഷിദ്ധമായത് ചെയ്യുകയാണെന്നറിഞ്ഞിട്ടും അയാൾ പിന്മാറുന്നില്ല. ചെയ്യേണ്ടത് എന്തെന്നറിഞ്ഞിട്ടും അത് ചെയ്യുന്നില്ല. ഇതിനെ തന്നിഷ്ടമെന്ന് പറയുന്നു. ഇത്തരം തന്നിഷ്ടക്കാർ ഭഗവാന്റെ ശാപമേൽക്കാൻ വിധിക്കപ്പെട്ടവരാണ്. മനുഷ്യജീവിതത്തിന് വിധിക്കപ്പെട്ട പരിപൂർണ്ണത അവർക്ക് ലഭ്യമല്ല. 



🌷ജീവിത പവിത്രീകരണമാണ് മനുഷ്യജീവിതത്തിന്റെ സവിശേഷോദ്ദേശ്യം. നിയമനിബന്ധനകളെ ലംഘിക്കുന്ന ഒരാൾക്ക് സ്വയം ശുദ്ധീകരിക്കാൻ സാധിക്കില്ല. യഥാർത്ഥ സുഖമെന്നത് അയാൾക്ക് അപ്രാപ്യവുമാണ്.




ഭാവാർത്ഥം / ഭഗവദ് ഗീതാ യഥാരൂപം / 16.23



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment