🍁🍁🍁🍁🍁🍁
കൃഷ്ണൻ പൂർണ്ണമായും നിപുണനായ ഗോപാലൻ ആയി മാറിയ ദിവസമാണ് ഗോപാഷ്ടമി എന്ന് വിശ്വസിക്കപ്പെടുന്നു. ഇതിനുമുൻപ് ഭഗവാൻ പശുക്കുട്ടികളെയാണ് പരിപാലിച്ചിരുന്നത് കാർത്തികമാസത്തിലെ അഷ്ടമി ദിവസമാണ് ഗോപാഷ്ടമി ദിവസമെന്ന് ബന്ധപ്പെട്ട പ്രാമാണികർ കണക്കാക്കുന്നു. ബാലകർ തങ്ങളുടെ ആറാം വയസ്സിലേക്ക് പ്രവേശിക്കുമ്പോൾ പൗഗണ്ഡർ എന്നറിയപ്പെടുന്നു. ഇതേസമയം തന്നെയാണ് പശുക്കളെ പരിപാലിക്കുന്ന അതിനുള്ള ഉത്തരവാദിത്വം അവർക്ക് നൽകുന്നത്. നന്ദ മഹാരാജാവ് തൻറെ പുത്രന്മാരായ കൃഷ്ണനെയും ബലരാമനും പശുക്കളെ പരിപാലിക്കുന്നതിനായി ആദ്യമായി അയച്ച ദിവസമാണിത്.
പുരുഷ ജനങ്ങളും ബാലന്മാരും മാത്രം പങ്കെടുക്കുന്ന ഒരു ഉത്സവമായിരുന്നു അത് . ശ്രീമതി രാധാറാണിക്കും മറ്റ് ഗോപികമാർക്കും ഈ ഉത്സവം ആസ്വദിക്കണം എന്നുണ്ടായിരുന്നു. മുഖഛായയിൽ കൃഷ്ണന്റെ സുഹൃത്തായിരുന്ന സുബലനോട് സാദൃശ്യം ഉണ്ടായിരുന്നതിനാൽ രാധാറാണി ഒരു ഗോപാലന്റെ വേഷം ധരിച്ച് ഈ ഉത്സവത്തിൽ പങ്കുചേർന്നു. മറ്റ് ഗോപികമാരും അതുപോലെ ഈ ഉത്സവത്തിൽ പങ്കുകൊണ്ടു. ഭക്തന്മാർ ഗോപാഷ്ടമി ദിവസം മധുരമായ ഈ ലീലകൾ സ്മരിക്കുന്നു.
ആ ദിവസം മുതൽ കൃഷ്ണനും ബലരാമനും പാദരക്ഷകൾ ധരിക്കാതെ യെ വൃന്ദാവനം മുഴുവനും സഞ്ചരിച്ചു കൊണ്ട് തങ്ങളുടെ പാദമുദ്രകൾ കൊണ്ട് വൃന്ദാവന ഭൂമി പവിത്രമാക്കിത്തീർത്തു.പത്മപുരാണത്തിൽ കാർത്തിക മാസത്തെ കുറിച്ച് വിവരിക്കുന്ന ഭാഗത്ത് ഇതിനെപ്പറ്റി പറയുന്നുണ്ട്.
ശുക്ലാഷ്ടമി കാർത്തികേ തു
സ്മൃതഗോപിഷ്ടമീ ബുദ്ധൈതാദ്
ദിനാദ് വാസുദേവോഭൂത്
ഗോപഃ പൂർവ്വം തു വത്സപഃ
ശ്രീകൃഷ്ണൻ നഗ്നപാദനായി നടക്കുന്നതിലൂടെ ഭൂമി അനുഗ്രഹീതയായി മാറി. പരമ പുരുഷനായ ഭഗവാൻ ഈ ഭൂമിയെ തൻറെ കാൽപാദങ്ങൾ പരിപൂതമാക്കി . എന്നാൽ താമരപ്പൂ പോലെ മൃദുലമായ ആ പാദങ്ങളിൽ കല്ലോ , മുള്ളോ മുറിവേൽപ്പിക്കുമോ എന്ന ചിന്ത വൃന്ദാവനത്തിലെ പെൺകിടാങ്ങളുടെ മനസ്സുകളെ ഉത്കണ്ഠാകുലരാക്കിക്കൊണ്ടിരുന്നു.
പശുക്കൾ ആരാധിക്കപ്പെടേണ്ടവയും സംരക്ഷിക്കപ്പെടേണ്ടവയുമാണെതാണെന്ന് കൃഷ്ണന്റെ ഈ ലീലകളിലൂടെ നമുക്കു മനസിലാകുന്നു.കൃഷ്ണൻറെ കാലടികൾ പിന്തുടരുന്നവർ പശുക്കളെ ആരാധിക്കുകയും സംരക്ഷിക്കുകയും വേണം .ഭഗവാൻ കൃഷ്ണൻ ഗോപാഷ്ടമി , ഗോവർധന പൂജ മുതലായ ദിനങ്ങളിൽ പശുക്കളെ ആരാധിച്ചിരുന്നു. അതുപോലെ നമ്മളും പശുക്കളെ ആരാധിക്കുകയും സംരക്ഷിക്കുകയും വേണഗോപാഷ്ടമി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment