Home

Saturday, November 21, 2020

ഭക്തന്മാരിൽ അഗ്രഗണ്യൻ




 ഭക്തന്മാരിൽ അഗ്രഗണ്യൻ

🌼🌼🌼🌼🌼🌼🌼🌼🌼🌼


ഹന്തായമദ്രിരബലാ, ഹരിദാസവര്യോ, 

യദ്രാമ കൃഷ്ണ ചരണ സ്പർശ പ്രമോദ :

മാനം തനോതി സഹഗോഗണ യോസ്തയോർയത് 

പാനീയ സൂയവസകന്ദരകന്ദ മൂലൈ :



വിവർത്തനം 


🌼🌼🌼🌼🌼🌼🌼🌼🌼


   എല്ലാ ഭക്തന്മാരിലും വെച്ച് അഗ്രഗണ്യനാണ് ഗോവർദ്ധനഗിരി. അല്ലയോ സുഹൃത്തുക്കളെ, ഈ പർവ്വതം കൃഷ്ണബലരാമാർക്കും, അവരുടെ പശുക്കൾക്കും, പശുക്കിടാങ്ങൾക്കും, ഗോപബാലന്മാർക്കും, വേണ്ടതെല്ലാം -കുടിക്കാൻ ജലം, പച്ചപ്പുല്ല്, ഗുഹകൾ, പഴങ്ങൾ, പൂക്കൾ, കിഴങ്ങുകൾ.. ഇങ്ങിനെയുള്ളതെല്ലാം -നൽകി സത്കരിക്കുന്നു. കൃഷ്ണബലരാമൻമാരുടെ പാദസ്പർശനം ഏൽക്കുമ്പോൾ ഗോവർദ്ധനഗിരി ആഹ്ലാദഭരിതമാകുന്നു.



ഭവാർത്ഥം 


🌼🌼🌼🌼🌼🌼🌼🌼

   

        ശ്രീല പ്രഭുപാദരുടെ ചൈതന്യ ചരിതാമൃതത്തിൽ (മധ്യ ലീല 18.34) നിന്നെടുത്തതാണ് ഈ വിവർത്തനം 


     ഗോവർധന പർവ്വതത്തിന്റെ സമൃദ്ധിയെ കുറിച്ച് ശ്രീ വിശ്വനാഥ്‌ ചക്രവർത്തി ടാക്കൂർ ഇപ്രകാരം വിവരിക്കുന്നു. കൃഷ്ണനും ബലരാമനും കുടിക്കാനും, കാലും മുഖവും കഴുകുവാനും ഉപയോഗിക്കുന്ന ഗോവർധന പർവ്വതത്തിലെ ജലപാതകളിൽ നിന്നുള്ള സുഗന്ധ പൂരിതമായ കുളിർ ജലത്തെയാണ് പാനീയമെന്ന പദം സൂചിപ്പിക്കുന്നത് 


ഗോവർധനഗിരി തേനും, മാമ്പഴചാറും, മറ്റു പഴച്ചാറുകളുമൊക്കെ ഭഗവാന് കുടിക്കാനായി നിവേദിക്കാറുണ്ട്. അർഘ്യം നൽകുമ്പോൾ ഉപയോഗിക്കാറുള്ള ദുർവ്വാങ്കുരത്തെയാണ് 'സൂയവസ' എന്ന വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്. 


സുഗന്ധമുള്ളതും മൃദുലമായതും, പശുക്കൾ തിന്നാൽ പുഷ്ടി പ്രാപിച്ചു ധാരാളം പാൽ ചുരത്തുമാറുള്ള തൃണങ്ങൾ ധാരാളമുള്ളത് ഗോവർധനത്തിലാണ്. അവയാണ് ഭഗവാൻറെ അതീന്ദ്രിയങ്ങളായ കാലിക്കൂട്ടം ഭുജിക്കുന്നത്.


കൃഷ്ണനും ബലരാമനും കൂട്ടുകാരുമൊത്തു ഇരിക്കാനും, കിടക്കാനും, കളിക്കാനും ഉപയോഗിക്കുന്ന ഗുഹകളാണ് കന്ദരമെന്ന പദം ചൂണ്ടികാണിക്കുന്നത്.


(ശ്രീമദ് ഭാഗവതം.10. 21.18)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

No comments:

Post a Comment