ശ്രീമദ് ഭാഗവതം
സ്കന്ദം 1 / അദ്ധ്യായം
10 / ശ്ലോകം 21-25
*******************************************************************************************
ശ്ലോകം 21
സ വൈ കിലായം പുരുഷഃ പുരാതനോ
യ ഏക ആസീദവിശേഷ ആത്മനി
അഗ്രേ ഗുണേഭ്യോ ജഗദാത്മനീശ്വരേ
നിമീലിതാത്മന്നിശി സുപ്തശക്തിഷു
വിവർത്തനം
അവർ
പറഞ്ഞു: നാം സ്മരിക്കുന്ന യഥാർത്ഥ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ ഇവിടെയുണ്ട്. ഭൗതികപ്രകൃതിയുടെ
ഗുണങ്ങളുടെ ആവിഷ്കാരത്തിനു മുമ്പ് അദ്ദേഹം മാത്രമാണ് നിലനിന്നിരുന്നത്. രാത്രിയിൽ നിദ്രയിലായിരിക്കുന്ന
ജീവസത്തകളുടെ ശക്തികൾ നിഷ്ക്രിയമായിരിക്കുന്നതുപോലെ, സർവ ജീവാത്മാക്കളും വിലയം പ്രാപിക്കുന്നതും
അദ്ദേഹത്തിൽ മാത്രമാണ്. എന്തെന്നാൽ, അദ്ദേഹം പരമദിവ്യോത്തമപുരുഷനാകുന്നു - ഭഗവാനാകുന്നു
- ഈശ്വരനാകുന്നു.
ശ്ലോകം 22
സ ഏവ ഭൂയോ നിജവീര്യചോദിതാം
സ്വജീവമായാം പ്രകൃതിം സിസൃക്ഷതീം
അനാമരൂപാത്മനി രൂപനാമനി
വിധിത്സമാനോ £ നുസസാര ശാസ്ത്രകൃത്
വിവർത്തനം
അദ്ദേഹത്തിന്റെ അവിഭാജ്യഘടകങ്ങൾക്ക് വീണ്ടും നാമങ്ങളും
രൂപങ്ങളും നൽകാനായി പരമദിവ്യോത്തമപുരുഷൻ അവയെ ഭൗതികപ്രകൃതിയുടെ നിയന്ത്രണത്തിൻ കീഴിൽ
നിവേശിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സ്വകീയ ശക്തിയെ ഭൗതികപ്രകൃതിയുടെ പുനർസൃഷ്ടികർമം
നിർവഹിക്കുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്നു.
ശ്ലോകം 23
സ വാ അയം യത്പദമത്ര സൂരയോ
ജിതേന്ദ്രിയാ നിർജിതമാതരിശ്വന
പശ്യന്തി ഭക്ത്യുൽകലിതാമലാത്മനാ
നന്വേഷ സത്ത്വം പരിമാർഷ്ടുമർഹതി
വിവർത്തനം
കർക്കശമായ ഭക്തിയുതസേവനത്താലും, പൂർണമായ ഇന്ദ്രിയ സംയമനത്താലും
ഭൗതിക ജീവിതാവബോധത്തെ പൂർണമായും പരിശുദ്ധമാക്കിയ മഹദ്ഭക്തർക്ക് അനുഭവവേദ്യമായ പരമദിവ്യോത്തമപുരുഷന്റെ
അതീന്ദ്രിയ രൂപം തന്നെയാണ് ഇവിടെയും വിവക്ഷിക്കപ്പെടുന്നത്. അസ്തിത്വത്തെ പവിത്രീകരിക്കാനുളള
ഏക മാർഗവും അതുതന്നെയാകുന്നു.
ശ്ലോകം 24
സ വാ അയം സഖ്യനുഗീതസത്കഥോ
വേദേഷു ഗുഹ്യേഷു ച ഗുഹ്യവാദിഭിഃ
യ ഏക ഈശോ ജഗദാത്മലീലയാ
സൃജത്യവത്യത്തി ന തത്ര സജ്ജതേ
വിവർത്തനം
അല്ലയോ പ്രിയ മിത്രങ്ങളെ, മഹാഭക്തരാൽ വേദസാഹിത്യങ്ങളുടെ
അതീവ രഹസ്യമായ ഭാഗങ്ങളിൽ വർണിച്ചിരിക്കുന്ന മനോമോഹനവും ദുർജ്ഞേയവുമായ ലീലകൾ ആരുടേതാണോ,
അതേ പരമദിവ്യോത്തമപുരുഷൻ ഇതുതന്നെയാണ്. ഭൗതികപ്രപഞ്ചത്തിന്റെ സൃഷ്ടി - സ്ഥിതി- സംഹാരങ്ങൾക്ക്
ഏക കാരണവും അദ്ദേഹം മാത്രമാണ്. എന്നിരുന്നാലും, യാതൊന്നാലും സ്പർശിക്കപ്പെടാതെ, പ്രഭാവിതനാകാതെ
അദ്ദേഹം നിലകൊളളുന്നു.
ശ്ലോകം 25
യദാ ഹ്യധർമേണ തമോധിയോ നൃപാ
ജീവന്തി തത്രൈഷ ഹി സത്ത്വതഃ കില
ധത്തേ ഭഗം സത്യമൃതം ദയാം യശോ
ഭവായ രൂപാണി ദധദ്യുഗേ യുഗേ
വിവർത്തനം
No comments:
Post a Comment