ശ്രീമദ്
ഭാഗവതം
സ്കന്ദം 2 / അദ്ധ്യായം
4 / ശ്ലോകം 12-23
*******************************************************************************************
ശ്ലോകം 12
ശ്രീ
ശുക ഉവാച
നമഃ
പരസ്മൈ പുരുഷായ ഭൂയസേ
സദുത്ഭവസ്താനനിരോധലീലയാ
ഗൃഹീതശക്തി
ത്രിതയായ ദേഹിനാ-
മന്തർഭവായാനുപലക്ഷ്യവർത്മനേ
വിവർത്തനം
ശ്രീ ശുകദേവ ഗോസ്വാമി പറഞ്ഞു: ഭൗതിക ലോകത്തിന്റെ സൃഷ്ടി
കർമനിർവഹണാർഥം, ഭൗതിക പ്രകൃതിയുടെ ത്രിഗുണങ്ങൾ കൈക്കൊണ്ട ആ പരമദിവ്യോത്തമ പുരുഷനെ ഞാൻ
പ്രണമിക്കുന്നു. ഏവരുടെയും ശരീരത്തിൽ അന്തരംഗസ്ഥനായി സ്ഥിതിചെയ്യുന്ന പരമപരിപൂർണനും,
പൂർണസമ്പൂർണനുമായ അദ്ദേഹത്തിന്റെ പദ്ധതികൾ അചിന്ത്യങ്ങളാണ്.
ശ്ലോകം 13
ഭൂയോ
നമഃ സദ്വൃജിന ച്ഛിദേ £ സതാ-
മസംഭവായാഖില
സത്ത്വമൂർതയേ
പുംസാം
പുനഃ പാരമഹംസ്യ ആശ്രമേ
വ്യവസ്ഥിതാനാം
അനുമൃഗ്യദാശുഷേ
വിവർത്തനം
ധർമാത്മാക്കളായ ഭക്തന്മാരുടെ സർവ ദുരിതനിവാരകനും, അഭക്തരായ
അസുരരുടെ നാസ്തിക ശീലങ്ങളുടെ ,പ അഥവാ നിരീശ്വര സ്വഭാവങ്ങളുടെ സംഹാരകനും, സർവാതിശായനും,
അതീന്ദ്രിയനുമായ പൂർണ അസ്തിത്വരൂപത്തെ ഞാൻ വീണ്ടും സാദരം പ്രണമിക്കുന്നു. ഉത്തുംഗ അതീന്ദ്രിയവാദികൾക്ക് അദ്ദേഹം അവരുടേതായ പ്രാപ്യസ്ഥാനങ്ങൾ പ്രദാനം ചെയ്യുന്നു.
ശ്ലോകം 14
നമോ
നമസ്തേ £ സ്ത്വൃഷഭായ സാത്വതാം
വിദൂരകാഷ്ഠായ
മുഹുഃ കുയോഗിനാം
നിരസ്തസാമ്യാതിശയേന
രാധസാ
സ്വധാമനി
ബ്രഹ്മാണി രംസ്യതേ നമഃ
വിവർത്തനം
യദുവംശജരുടെ മിത്രവും, അഭക്തർക്ക് സദാ പ്രശ്നക്കാരനുമായ
അദ്ദേഹത്തെ ഞാൻ സാദരം പ്രണമിക്കുന്നു. ആത്മീയവും, ഭൗതികവുമായ ലോകങ്ങളുടെ പരമ ആസ്വാദകൻ
അദ്ദേഹമാണ്. എന്നിരുന്നാലും, ആത്മീയാകാശത്തിലെ സ്വധാമത്തിൽ അദ്ദേഹം ആനന്ദിക്കുന്നു.
അദ്ദേഹത്തിന്റെ അതീന്ദ്രിയ വിഭവങ്ങൾ അമേയമാകയാൽ, അദ്ദേഹത്തിന് തുല്യരായി ആരുംതന്നെയില്ല.
ശ്ലോകം 15
യത്കീർതനം
യത്സ്മരണം യദീക്ഷണം
യദ്വന്ദനം
യച്ഛ്രവണം യദർഹണം
ലോകസ്യ
സദ്യോ വിധുനോതി കല്മഷം
തസ്മൈ
സുഭദ്രശ്രവസേ നമോ നമഃ
വിവർത്തനം
സർവമംഗളകരനായ ശ്രീകൃഷ്ണ ഭഗവാനെ ഞാൻ സാദരം പ്രണമിക്കുന്നു.
അദ്ദേഹത്തിന്റെ ഗുണവർണനത്തിനും, സ്മരണത്തിനും, ദർശനത്തിനും, ശ്രവണത്തിനും, പ്രാർഥനകൾക്കും,
ആരാധനയ്ക്കും നിവർത്തകന്റെ സകല പാപഫലങ്ങളെയും ഉടൻ പവിത്രമാക്കാൻ കഴിയും.
ശ്ലോകം 16
വിചക്ഷണ
യച്ചരണോ പസാദനാത്
സംഗം
വ്യുദസ്യോഭയതോ £ന്തരാത്മനഃ
വിന്ദന്തി
ഹി ബ്രഹ്മഗതിം ഗതക്ലമാ-
സ്തസ്മൈ
സുഭദ്രശ്രവസേ നമോ നമഃ
വിവർത്തനം
സർവമംഗളകരനായ ശ്രീകൃഷ്ണ ഭഗവാനെ ഞാൻ വീണ്ടും വീണ്ടും സാദരം
പ്രണമിക്കുന്നു. അതീവ ബുദ്ധിശാലികൾ അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളെ ശരണം പ്രാപിക്കുന്നതുവഴി
മാത്രം ഭാവിയിലെയും, വർത്തമാനത്തിലെയും അസ്തിത്വങ്ങളിലെ എല്ലാ ആസക്തികളിൽനിന്നും മോചിപ്പിക്കപ്പെടുന്നു.
അനന്തരം, അനായാസേന ആത്മീയ അസ്തിത്വത്തിലേക്ക് മുന്നേറുന്നു.
ശ്ലോകം 17
തപസ്വിനോ
ദാനപരാ യശസ്വിനോ
മനസ്വിനോ
മന്ത്രവിദഃ സുമംഗളാഃ
ക്ഷേമം
ന വിന്ദന്തി വിനാ യദർപണം
തസ്മൈ
സുഭദ്രശ്രവസേ നമോ നമഃ
വിവർത്തനം
സർവ മംഗളകരനായ ശ്രീകൃഷ്ണ ഭഗവാനെ ഞാൻ വീണ്ടും വീണ്ടും സാദരം
പ്രണമിക്കുന്നു. എന്തുകൊണ്ടെന്നാൽ, തപസ്വികൾക്കും, മഹാദാനധർമികൾക്കും, യശസ്വികൾക്കും,
മഹാതാത്ത്വികർക്കും, യോഗികൾക്കും, വേദമന്ത്രങ്ങളിൽ നിപുണർക്കും, വേദതത്ത്വങ്ങളെ കണിശമായി
അനുവർത്തിക്കുന്നവർക്കും, അവരുടെ അവ്വണ്ണം ശ്രേഷ്ഠമായ ഗുണങ്ങളെ ഭഗവദ് സേവനത്തിനായി
സമർപ്പിക്കാത്തപക്ഷം, ( വിനിയോഗിക്കാത്തപക്ഷം ) യാതൊരുവിധ അഭികാമ്യമായ ഫലവും പ്രാപ്തമാക്കാൻ
സാധ്യമല്ല.
ശ്ലോകം 18
കിരാതഹൂണാന്ധ്ര
പുളിന്ദപുല്കശാ
ആഭീരശുംഭാ
യവനാഃ ഖസാദയഃ
യേ
£ന്യേ ച പാപാ യദുപാശ്രയാശ്രയാഃ
ശുദ്ധ്യന്തി
തസ്മൈ പ്രഭവിഷ്ണവേ നമഃ
വിവർത്തനം
കിരാതം, ഹൂണം, പുളിന്ദം, പുല്കശം, ആഭീരം, ശുംഭം, യവനം,
ഖസം എന്നീ വംശജരും, പാപകർമങ്ങളിൽ ആസക്തരായ മറ്റുള്ളവർ പോലും, ഭഗവാന്റെ പരമശക്തി ഹേതുവായി
ഭഗവദ്ഭക്തരെ അഭയം പ്രാപിക്കുന്നതിനാൽ പവിത്രീകരിക്കപ്പെടുന്നു. ആദരപൂർവമായ എന്റെ പ്രണാമം
സ്വീകരിക്കണമെന്ന് അനന്തശക്തിമാനായ അദ്ദേഹത്തോട് ഞാൻ സവിനയം അഭ്യർഥിക്കുന്നു.
ശ്ലോകം 19
സ
ഏഷ ആത്മാത്മവതാമധീശ്വര
സ്ത്രയീമയോ
ധർമമയസ്തപോമയഃ
ഗതവ്യളീകൈരജശങ്കരാദിഭിർ-
വിതർക്യലിങ്ഗോ
ഭഗവാൻ പ്രസീദതാം
വിവർത്തനം
അദ്ദേഹം, ആത്മസാക്ഷാത്കാരം പ്രാപിച്ച സർവ ആത്മാക്കളുടെയും
പരമാത്മാവും പരമഭഗവാനും ആകുന്നു. വേദങ്ങളുടെയും, ധർമഗ്രന്ഥങ്ങളുടെയും, തപശ്ചര്യയുടെയും
മൂർത്തിമദ്ഭാവമാണ് അദ്ദേഹം. ബ്രഹ്മാവിനാലും, ശിവനാലും, എല്ലാ കപട ഭാവങ്ങൾക്കും അതീതരായ
മറ്റുള്ളവരാലും അദ്ദേഹം ആരാധിക്കപ്പെടുന്നു, ആദരയുക്തമായ ഭയത്തോടും, ആദരവോടുംകൂടി പൂജിക്കയാൽ,
ആ പരമപരിപൂർണൻ എന്നിൽ പ്രസാദിച്ചേക്കാം.
ശ്ലോകം 20
ശ്രിയഃ
പതിര്യജ്ഞപതിഃ പ്രജാപതിർ -
ധിയാം
പതിർല്ലോകപതിർധരാപതി:
പതിർ
ഗതിശ്ചാന്ധകവൃഷ്ണിസാത്വതാം
പ്രസീദതാം
മേ ഭഗവാൻ സതാം പതിഃ
വിവർത്തനം
എല്ലാ ഭക്തന്മാരുടെയും ആരാധ്യദേവനും, യദുവംശത്തിലെ വൃഷ്ണിയെയും
അന്ധകനെയും പോലെയുള്ള രാജാക്കന്മാരുടെയെല്ലാം കീർത്തിയും സംരക്ഷകനും, ഭാഗ്യദേവതമാരുടെയെല്ലാം
പതിയും, സർവ യജ്ഞങ്ങളുടെയും അനുശാസകനാകയാൽ അഖില ജീവസത്തകളുടെയും അധിപനും, സമസ്ത ജ്ഞാനത്തിന്റെയും
നിയന്താവും, ആത്മീയവും ഭൗതികവുമായ സർവ ലോകങ്ങളുടെയും നാഥനും, ഭൂമിയിലെ പരമ അവതാരവും,
എല്ലാറ്റിലും പരമവുമായ ഭഗവാൻ ശ്രീകൃഷ്ണൻ എന്നിൽ കൃപയുള്ളവനായിരിക്കട്ടെ.
ശ്ലോകം 21
യദംഘ്രൃഭിധാന
സമാധിധൗതയാ
ധിയാനുപശ്യന്തി
ഹി തത്ത്വമാത്മനഃ
വദന്തി
ചൈതത് കവയോ യതാ രുചം
സ
മേ മുകുന്ദോ ഭഗവാൻ പ്രസീദതാം
വിവർത്തനം
മോക്ഷം, അഥവാ മുക്തി പ്രദാനം ചെയ്യുന്നത് പരമദിവ്യോത്തമപുരുഷനായ
ഭഗവാൻ ശ്രീകൃഷ്ണനാകുന്നു. പ്രാമാണികരുടെ കാലടികളെ അനുവർത്തിച്ച് അനുനിമിഷവും ഭഗവാന്റെ
പാദാംബുജങ്ങളെ സ്മരിച്ചുകൊണ്ട്, സമാധിയിലുള്ള ഭക്തന് പരമസത്യത്തെ ( നിരപേക്ഷ സത്യത്തെ
) ദർശിക്കാൻ കഴിയും. എന്നിരുന്നാലും, വിദ്വാന്മാരായ മാനസിക വിചക്ഷണന്മാർ, അവരുടെ മനോരഥങ്ങളനുസരിച്ച്
അദ്ദേഹത്തെക്കുറിച്ച് സ്മരിക്കുന്നു. ഭഗവാനേ, എന്നിൽ പ്രസാദിച്ചാലും!
ശ്ലോകം 22
പ്രചോദിതാ
യേന പുരാ സരസ്വതീ
വിതന്വതാജസ്യ
സതീം സ്മൃതിം ഹൃദി
സ്വലക്ഷണ
പ്രാദുർഭൂത കിലാസ്യതഃ
സ
മേ ഋഷീണാമൃഷഭഃ പ്രസീദതാം
വിവർത്തനം
സൃഷ്ടിയുടെ ആരംഭത്തിൽ, ബ്രഹ്മദേവന്റെ പ്രഭവിഷ്ണുവായ ജ്ഞാനത്തെ
അദ്ദേഹത്തിന്റെ ഹൃദയാന്തരാ വിപുലപ്പെടുത്തിയതും, ഭഗവാന്റെ സ്വ ആത്മാവിനെക്കുറിച്ചും,
സൃഷ്ടിയെക്കുറിച്ചുമുള്ള സമഗ്ര ജ്ഞാനത്താൽ അദ്ദേഹത്തെ പ്രബോധിപ്പിച്ചതും, ബ്രഹ്മാവിന്റെ
വദനത്തിൽനിന്നും ആവിർഭവിച്ചുവെന്ന് ( ബാഹ്യദൃഷ്ട്യാ ) കാണപ്പെടുന്നവനുമായ ആ ഭഗവാൻ എന്നിൽ
പ്രസാദിക്കട്ടെ.
ശ്ലോകം 23
ഭൂതൈർമഹദ്ഭിര്യ
ഇമാഃ പുരോ വിഭുർ-
നിർമായ
ശേതേ യദമൂഷു പുരുഷഃ
ഭൂംക്തേ
ഗുണാൻ ഷോഡശ ഷോഡശാത്മകഃ
സോ£ ലംകൃഷീഷ്ട ഭഗവാൻ വചാംസി മേ
വിവർത്തനം
പ്രപഞ്ചത്തിനുള്ളിൽ ശയിച്ചുകൊണ്ട്, ഭൂതങ്ങളാൽ സൃഷ്ടിക്കപ്പെട്ട
ഭൗതിക ശരീരങ്ങളെ ഉജ്ജീവിപ്പിക്കുന്നവനും, പുരുഷാവതാരത്തിൽ ജീവാത്മാവിന്റെ ജനകങ്ങളായ
ഭൗതിക ഗുണങ്ങളുടെ പതിനാറ് അംശങ്ങളിലും ജീവാത്മാവ് വിധേയമാക്കപ്പെട്ടതിന് കാരണമാകുന്നവനും
ആയ ആ പരമദിവ്യോത്തമപുരുഷൻ, എന്റെ പ്രസ്താവനകളെ കീർത്തിമുദ്രകളണിയിച്ച് ആദരിക്കത്തക്കവിധം
എന്നിൽ പ്രസാദിക്കട്ടെ.
No comments:
Post a Comment