ശ്രീല പ്രഭുപാദരുടെ ജീവ ചരിത്രം ഒറ്റനോട്ടത്തിൽ
🍁🍁🍁🍁🍁🍁🍁🍁
🌷1896 - ജനനം
ശ്രീല പ്രഭുപാദർ 1896 മാണ്ട് സെപ്റ്റംബർ ഒന്നാം തീയതി പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ ഗൗർമോഹൻ ദേയുടേയും രജനി ദേവിയുടേയും മകനായി ജനിച്ചു. അദ്ദേഹത്തിൻറെ ബാല്യകാലത്തെ നാമം അഭയ ചരൺ ദേ എന്നായിരുന്നു.
🌷1918 - വിവാഹം
ശ്രീമതി രാധാറാണി ദത്തയെ വിവാഹം കഴിച്ച് ഗൃഹസ്ഥ ജീവിതത്തിലേക്ക് പ്രവേശിച്ചു
🌷 1922 - തൻറെ ഭാവി അദ്ധ്യാത്മിക ഗുരുവിനെ കണ്ടുമുട്ടുന്നു
തൻറെ ആദ്ധ്യാത്മിക ഗുരുവായ ശ്രീല ഭക്തി സിദ്ധാന്ത സരസ്വതി ഗോസ്വാമി മഹാരാജ അവർകളെ ആദ്യമായി കണ്ടു മുട്ടുന്നു .പാശ്ചാത്യരാജ്യങ്ങളിൽ കൃഷ്ണാവബോധം പ്രചരിപ്പിക്കാനുള്ള നിർദ്ദേശം അദ്ദേഹം നൽകുന്നു.
🌷1925- തൻറെ ആദ്ധ്യാത്മിക ഗുരുവിനെ വീണ്ടും സന്ദർശിക്കുന്നു
ഭഗവാൻ കൃഷ്ണൻ തന്റെ ലീലകൾ ആടിയ വൃന്ദാവനത്തിൽ വച്ച് തൻറെ അദ്ധ്യാത്മിക ഗുരുവിനെ പറ്റി കൂടുതൽ അറിയുന്നു
🌷1933 -
ഔപചാരികമായി ശ്രീല ഭക്തി സിദ്ധാന്ത സരസ്വതി ഗോസ്വാമി മഹാരാജ അവർകളിൽ നിന്ന് ഔപചാരികമായി ദീക്ഷ സ്വീകരിക്കുന്നു.
🌷1935- തൻറെ ആദ്ധ്യാത്മിക ഗുരുനാഥനെ സന്ദർശിക്കുന്നു
വൃന്ദാവനത്തിൽ തൻറെ ആദ്ധ്യാത്മിക ഗുരുവിനെ സന്ദർശിച്ച വേളയിൽ അദ്ദേഹത്തിന് പുസ്തകങ്ങൾ എഴുതുക, അച്ചടിക്കുക, കൃഷ്ണക്ഷേത്രങ്ങൾ പണിയുക മുതലായ അതിപ്രധാനങ്ങളായ നിർദ്ദേശങ്ങൾ നൽകി
🌷1944 -ബാക്ക് ടു ഗോഡ് ഹെഡ് എന്ന നാമത്തിൽ ഒരു മാസിക പ്രസിദ്ധീകരിച്ചു
ബാക്ക് ടു ഗോഡ് ഹെഡ് എന്ന മാഗസിൻ എഴുതുവാനും പ്രസിദ്ധീകരിക്കുവാനും ആരംഭിച്ചു
🌷1947 ഭക്തി വേദാന്ത എന്ന പദവി സ്വീകരിച്ചു
ഗൗഡീയ മഠത്തിലെ തൻറെ ആത്മീയ സഹോദരന്മാരിൽ നിന്നും ഭക്തി വേദാന്ത എന്ന അംഗീകാരം സ്വീകരിക്കുന്നു
🌷1959 സന്ന്യാസം സ്വീകരിക്കുന്നു.
തൻറെ ആദ്ധ്യാത്മിക സഹോദരന്മാരിൽ ഒരാളായ പരമ പൂജ്യ ബി പി കേശവ സ്വാമി മഹാരാജാവിൽ നിന്ന് സന്ന്യാസം സ്വീകരിക്കുന്നു.
🌷1965 - അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള യാത്ര
അമേരിക്കൻ ഐക്യനാടുകളിലെ ലേക്കുള്ള യാത്ര അമേരിക്കയിലേക്കുള്ള ചരിത്രപരമായ ആ യാത്ര ഒരു ചരക്കുകപ്പൽ ആയ ജല ദൂത യിൽ ബോസ്റ്റണിൽ കോമൺവെൽത്ത് പയർ എന്നയിടത്തിൽ എത്തിച്ചേർന്നു
🌷1966 അന്താരാഷ്ട്ര കൃഷ്ണ ബോധ സമിതി രൂപീകരിക്കുന്നു ( International Society for Krishna consciousness ) (ISKCON)
🌷1968 ഭഗവത് ഗീത യഥാ രൂപത്തിലെ സംക്ഷിപ്തരൂപം മാക്മില്ലൻ പ്രസാദകർ പ്രസിദ്ധീകരിക്കുന്നു.
🌷1970 അന്താരാഷ്ട്ര കൃഷ്ണാ അവബോധ സമിതിക്കായി ഒരു ഭരണ നിർവാഹക സമിതി (ഗവേണിംഗ് ബോഡി കമ്മീഷൻ -GBC)രൂപീകരിച്ചു.
🌷1972 ഭക്തി വേദാന്ത ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചു
🌷1974 ചൈതന്യ ചരിതാമൃതത്തിൻറെ ഇംഗ്ലീഷ് പരിഭാഷ പൂർത്തിയാക്കി
🌷1975 വൃന്ദാവന ഭൂമിയിൽ തൻറെ ഭാവി സമാധിസ്ഥലമായ ശ്രീ കൃഷ്ണ ബലരാമ ക്ഷേത്രം പണികഴിപ്പിച്ചു . കൃഷ്ണ ബലരാമ ക്ഷേത്രം
🌷1977 ഈ ഭൗതിക ലോകത്തിൽ നിന്നും വിടവാങ്ങി
തൻറെ എൺപത്തിയൊന്നാം വയസ്സിൽ പുണ്യഭൂമിയായ വൃന്ദാവനത്തിൽ വച്ച് ശ്രീല പ്രഭുപാദർ വിടവാങ്ങി
ഈ കുറഞ്ഞ സമയത്തിനുള്ളിൽ 12 വർഷത്തെ ഈ വിദേശ വാസത്തിനിടയിൽ 14 പ്രാവശ്യം ആഗോള പര്യടനം നടത്തുകയും 108 ഓളം കൃഷ്ണക്ഷേത്രങ്ങൾ ലോകത്തിൽ എമ്പാടുമായി സ്ഥാപിക്കുകയും ചെയ്തു
No comments:
Post a Comment