Home

Saturday, November 21, 2020

അപൂര്വ്വമായ മനുഷ്യജന്മം, സമയം , ഭക്തിയുത സേവനത്തിനായുള്ള ഉത്സാഹം




മനുഷ്യ രൂപത്തിൽ മാത്രമേ ഭക്തിയുത സേവനം നിർവഹിക്കാൻ കഴിയുകയുള്ളൂ .ഇന്ദ്രിയപ്രീണനത്തിന് വേണ്ടി മനഃപൂർവ്വം ഇത് നശിപ്പിക്കുന്ന പക്ഷം തീർച്ചയായും നാം ശിക്ഷിക്കപ്പെടും. ഈ ശിക്ഷ ശരിക്കും ഭൗതിക വാദിയായ ഒരു സാധാരണ വ്യക്തി സഹിക്കുന്നത് പോലെയുള്ളതല്ല. പരമോന്നതനായ ഭഗവാൻറെ കാരുണ്യത്താൽ ഒരു ഭക്തന് ലഭിക്കുന്ന ശിക്ഷ വാസുദേവ ഭഗവാൻറെ പങ്കജപാദങ്ങൾ പ്രാപിക്കാനുള്ള അവൻറെ ആകാംക്ഷ അധികരിക്കുന്ന വിധത്തിലുള്ളതായിരിക്കും. അവൻറെ ഉത്കടമായ ഇച്ഛ മൂലം അടുത്ത ജീവിതത്തിൽ അവൻ ഭഗവദ്ധാമത്തിലേക്ക് പോകും. ഭക്തിയുത സേവനത്തിന്റെ സമ്പൂർണ്ണ വിവരണം ഇവിടെ കൊടുത്തിരിക്കുന്നു. 


തദ്-അനുശ്രവണ-മനന-സങ്കീർത്തനാരാധനാനുസ്മരണാഭിയോഗേന.


ഭഗവത്ഗീതയിൽ ഭഗവാൻറെ മഹത്വങ്ങൾ നിരന്തരമായ ശ്രവണ കീർത്തനങ്ങൾ ശുപാർശ ചെയ്തിരിക്കുന്നു .


സതതം കീർത്തയന്തോമാം യതന്തശ്ച ദൃഢവ്രതാഃ


കൃഷ്ണാവബോധത്തിലേക്ക് വന്നിട്ടുള്ളവർ  നിമിഷം പോലും പാഴാക്കാതെയിരിക്കാനും പരമ ദിവ്യോത്തമപുരുഷനായ ഭഗവാനേയും അദ്ദേഹത്തിൻറെ കർമങ്ങളെയും ഒരുനിമിഷംപോലും വിസ്മരക്കാതിരിക്കാനും അത്യന്തം ശ്രദ്ധാലുക്കളാണായിരിക്കണം. നാം ഭക്തിയുതസേവനത്തിൽ ജാഗ്രത്തായിരിക്കേണ്ടത് എങ്ങനെ എന്ന് കൃഷ്ണൻ സ്വന്തം കർമ്മങ്ങളിലൂടെ യും തൻറെ ഭക്തന്മാരുടെ കർമ്മങ്ങളിലൂടെയും നമ്മെ പഠിപ്പിക്കുന്നു.

 

(ഭാവാർത്ഥം/ ശ്രീമദ്ഭാഗവതം.5 .8. 29)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ,


No comments:

Post a Comment