Home

Monday, December 14, 2020

ആശ്ചര്യകരമായ ആത്മാവ്


 

ആശ്ചര്യവത് പശ്യതി കശ്ചിദേന -

മാശ്ചര്യവദ്വദതി തഥൈവ ചാന്യഃ

ആശ്ചര്യവച്ചൈനമന്യേഃ ശൃണോതി

ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചിത്



ചിലരുടെ ദൃഷ്ടിയിൽ ആത്മാവ് അതിശയിപ്പിക്കുന്ന ഒന്നാണ്. ചിലർ അതിനെ ആശ്ചര്യകരമായി വർണ്ണിക്കുന്നു. മറ്റു ചിലർ അതിനെ പ്പറ്റി ആശ്ചര്യപൂർവ്വം കേൾക്കുന്നു. ചിലർക്കാകട്ടെ, അതിനെപ്പറ്റി കേട്ടിട്ടും ഒട്ടും മനസ്സിലാക്കാൻ സാധിക്കുന്നില്ല.



ഭാവാർത്ഥം:


ഗീതോപനിഷത്ത് മിക്കവാറും ഉപനിഷത് സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതാകയാൽ ഈ സൂക്തം കഠോപനിഷത്തിൽ (1.2.7) കാണുന്നതിൽ അദ്ഭുതമില്ല.


ശ്രവണയാപി ബഹുഭിർയോ ന ലഭ്യഃ 

ശൃണ്വന്തോ ഽപി ബഹുവോയം ന വിദ്യുഃ

ആശ്ചര്യോ വക്താ കുശലോ ഽസ്യ ലബ്ധാ -

ശ്ചര്യോഽസ്യ ജ്ഞാതാ കുശലാനുശിഷ്ടഃ 


  ഭീമാകാരമായ ഒരു മൃഗത്തിന്റെ ശരീരത്തിലും, പടുകൂറ്റൻ വടവൃക്ഷത്തിലും, ഒരിഞ്ചു മാത്രം വരുന്ന സ്ഥലത്ത് ഉൾക്കൊള്ളുന്ന കോടാനുകോടി അതിസൂക്ഷ്മങ്ങളായ ജീവാണുക്കളിലോരോന്നിലും അണുമാത്രനായ ആത്മാവ് കുടികൊള്ളുന്നു എന്നത് വിസ്മയകരമത്രേ. വ്യക്തിഭാവമാർന്ന അണുമാത്രനായ ആത്മസ്ഫുലിംഗത്തിനെ ക്കുറിച്ചുള്ള അദ്ഭുതരഹസ്യങ്ങൾ, അജ്ഞരും തപശ്ചര്യകളൊന്നു മില്ലാത്തവരുമായ മനുഷ്യർക്ക് മനസ്സിലാവുകയില്ല. പ്രപഞ്ചത്തിലെ പ്രഥമജീവസത്തയായ ബഹ്മാവിനും ജ്ഞാനം പകർന്നുകൊടുത്തു,  പ്രാമാണികൻ ഒരുപക്ഷേ ഇത് വിശദീകരിച്ചുകൊടുത്തു. എന്നിരിക്കിലും അവർക്കിതു മനസ്സിലാവുകയില്ല. നന്നേ സൂക്ഷ്മമായ ഒരണുവിന് ഏറ്റവും വലുതും അതേസമയം ഏറ്റവും ചെറുതുമാകാൻ കഴിയുമെന്ന്  സ്ഥൂലമായ ഭൗതികതാബോധമുള്ളതുകൊണ്ട് ആധുനിക മനുഷ്യരിൽ ബഹുഭൂരിപക്ഷത്തിനും ചിന്തിക്കാനാവില്ല. അവർ ആത്മാവിനെ, ഘടനകൊണ്ടോ വർണ്ണ്യവിഷയമെന്ന നിലയ്ക്കോ ആശ്ചര്യമെന്നു കരുതുന്നു. മായാ മോഹിതരായി ജനങ്ങൾ ഇന്ദിയ സംതൃപ്തി ക്കുവേണ്ടിയുള്ള വസ്തുക്കളിൽ ആകൃഷ്ടരായിത്തീരുന്നു. ആത്മ ജ്ഞാനം ഇല്ലാത്തതുമൂലം നിലനില്പിനു വേണ്ടിയുള്ള സമരം പരാജയ ത്തിലേ കലാശിക്കൂ എന്നത് വാസ്തവമാണെങ്കിലും അവർക്ക് ആ വ സ്തുത മനസ്സിലാക്കാൻ സാധിക്കുന്നില്ല. ആത്മാവിനെപ്പറ്റി ചിന്തിച്ചു കൊണ്ടുതന്നെ ഭൗതിക ക്ലേശങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്ന് പലർക്കും അറിഞ്ഞുകൂടാ എന്നുവരാം.


  ആത്മാവിനെക്കുറിച്ച് അറിയാൻ താൽപര്യമുള്ള ചിലർ തദ്വിഷയങ്ങൾ ചർച്ചചെയ്യുന്ന സദസ്സുകളിലോ സത്സംഗങ്ങളിലോ പങ്കെടുക്കു ന്നുണ്ടാവാം; എങ്കിലും ചിലപ്പോൾ അറിവില്ലായ്മ കാരണം പരമാത്മാവും അണുമാത്രനായ ആത്മാവും സ്ഥൂലസൂക്ഷമ വ്യത്യാസമെന്യേ  ഒന്നുതന്നെയെന്ന് തെറ്റിദ്ധരിക്കാൻ സാദ്ധ്യതയുണ്ട്. പരമാത്മാവ്, അണുമാത്രനായ ജീവാത്മാവ് എന്നിവയുടെ നില, അവരവരുടെ പ്രവർ ത്തനങ്ങൾ, പരസ്പരബന്ധം, അവയെ സംബന്ധിച്ച മറ്റു ചെറുതും വലുതുമായ വിവരങ്ങൾ.. ഇതെല്ലാം കുറ്റമറ്റു രീതിയിൽ ഗ്രഹിച്ചിട്ടുള്ളവരെ കണ്ടെത്താൻ പ്രയാസമുണ്ട്. ഈ ആത്മജ്ഞാനം കൊണ്ട് പൂർണ്ണമായ പ്രയോജനം നേടി ആത്മാവിന്റെ നില എങ്ങനെയാണെന്ന് വിവിധ കാഴ്ചപ്പാടുകളിൽക്കൂടി വിവരിച്ചു തരുവാൻ കഴിവുള്ള ഒരാളെ കണ്ടെത്താൻ അതിലേറെ പ്രയാസമുണ്ട്. ഏതു വിധത്തിലെങ്കിലും ആത്മാവിനെക്കുറിച്ചുള്ള വസ്തുതകൾ അറിയാൻ സാധിച്ചാൽ മനുഷ്യന് ജീവിതം സഫലമായി.


  മറ്റു സിദ്ധാന്തങ്ങളിലേയ്ക്ക് തിരിഞ്ഞുപോകാതെ സർവ്വോത്ത മനായ ശ്രീകൃഷ്ണ ഭഗവാൻ ഭഗവദ്ഗീതയിൽ പറഞ്ഞതിനെ അംഗീ കരിക്കുക, എന്നതാണ് ആത്മാവിനെപ്പറ്റി അറിയാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം. മാത്രമല്ല, കൃഷ്ണനെ പരമദിവ്യോത്തമപുരുഷനായി സ്വീകരിക്കാൻ ഒരാൾ മുൻജന്മത്തിലോ ഈ ജന്മത്തിലോ ഒട്ടേറെ തപസ്സും ത്യാഗവും അനുഷ്ഠിച്ചേ തീരൂ. ഒരു പരിശുദ്ധ കൃഷ്ണഭക്തന്റെ അഹൈതുകമായ കരുണകൊണ്ട് മാത്രമേ ഒരാൾക്ക് കൃഷ്ണനെ അതേപടി അറിയാൻ കഴിയൂ. മറ്റു മാർഗ്ഗമില്ല.


( ഭഗവദ് ഗീതാ യഥാരൂപം / 2.29 )




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment