🍁🍁🍁🍁🍁🍁🍁🍁
അജ്ഞശ്ചാശ്രദ്ധാനശ്ച സംശയാത്മാ വിനശ്യതി
നായം ലോകോ ഽസ്തി ന പരോ ന സുഖം സംശയാത്മനഃ
ധർമ്മശാസ്ത്രങ്ങളെ സംശയദൃഷ്ട്യാ വീക്ഷിക്കുന്ന അജ്ഞരും അവിശ്വാസികളുമായവർക്ക് ഈശ്വരാവബോധം ലഭിക്കുന്നില്ല; അവർ അധഃപതിക്കുന്നു. സംശയാലുവായ ജീവന് ഇഹലോകത്തിലും പരലോകത്തിലും സന്തുഷ്ടി ലഭ്യമല്ല.
ഭാവാർത്ഥം:
🍁🍁🍁🍁🍁🍁🍁🍁
ആധികാരികങ്ങളായ ധർമ്മശാസ്ത്രങ്ങളിൽവെച്ച് അത്യുത്തമമാണ് ഭഗവദ്ഗീത. ഏതാണ്ട് മ്യഗ്രപ്രായരായവർക്ക് ഈ ഗ്രന്ഥങ്ങളിൽ വിശ്വാസമോ അവയെക്കുറിച്ച് അറിവോ ഇല്ല. മറ്റു ചിലർക്ക് അറിവുണ്ടെന്ന് മാത്രമല്ല, അവയിൽ നിന്ന് സൂക്തങ്ങളുദ്ധരിച്ച കേൾപ്പിക്കാൻകൂടി കഴിയുമെങ്കിലും യഥാർത്ഥത്തിൽ വിശ്വാസം പോരാ. ഭഗവദ്ഗീതയെപ്പോലുള്ള ധർമ്മഗ്രന്ഥങ്ങളിൽ വിശ്വസിക്കുന്ന മറ്റു ചിലർക്കാകട്ടെ ശ്രീകൃഷ്ണ ഭഗവാനിൽ വിശ്വാസമില്ല. അദ്ദേഹത്തെ ആരാധിക്കുകയുമില്ല. അങ്ങനെയുള്ളവർക്ക് കൃഷ്ണാവബോധത്തിൽ ഒരു നിലനില്പുമില്ല, അവർ വീണുപോകുന്നു. ഇപ്പറഞ്ഞവരിൽവെച്ച് അവിശ്വാസികളും സദാ സംശയാലുക്കളുമായ കൂട്ടർക്കാണ് ഒരിക്കലും ഉയർച്ച സിദ്ധിക്കാതെ വരുന്നത്. ഈശ്വരനിലോ അവിടുത്തെ വചനങ്ങളിലോ വിശ്വസിക്കാത്തവർ ഈ ലോകത്തിൽ ഒരു നന്മയും കണ്ടെത്താറില്ല; പരലോകത്തിലും അങ്ങനെ തന്നെ. അവർക്ക് ഒരിക്കലും സുഖമില്ല, അതിനാൽ ഏതൊരാളും ധർമ്മശാസ്തങ്ങളിലെ സിദ്ധാന്തങ്ങൾ വിശ്വാസത്തോടെ അറിഞ്ഞനുസരിക്കേണ്ടതാണ്. അങ്ങനെ ചെയ്താൽ അവർ ജ്ഞാനത്തിന്റെ വേദിയിലേയ്ക്ക് ഉയർത്തപ്പെടും. ഈ അറിവ് മാത്രമേ ആദ്ധ്യാത്മികജ്ഞാനത്തിന്റെ അതീന്ദ്രിയ മേഖലയിലേയ്ക്ക് മനുഷ്യനെ എത്തിക്കുകയുള്ള. സംശയാലുക്കൾക്ക് ആ ആദ്ധ്യാത്മികമായ മുക്തിപദത്തിന് അർഹതയേയില്ല. ഒരാൾക്ക് വിജയം നേടണമെങ്കിൽ ശിഷ്യപരമ്പരയിൽപ്പെട്ട ശ്രേഷ്ഠ രായ ആചാര്യന്മാരുടെ കാലടിപ്പാടുകളെ പിൻതുടരുകതന്നെ വേണം.
( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം നാല് / ശ്ലോകം 40 )
No comments:
Post a Comment